Monday, January 19, 2009

അവിഹിത ചര്‍ച്ച

കൊരങ്ങന്‌ ഏണിവെച്ചുകൊടുക്കുന്നതും പതിനേഴ് കഴിഞ്ഞാ പട്ടുപാവാടയിടുന്നതും ഒരുപോലെയാണെന്ന അന്യായതത്വത്തിന്റെ ഉടമ വിലാസിനിച്ചേച്ചി അപ്രത്തെ വീട്ടിലെ കുമാരേട്ടന്റെ കൂടെ താമസം തുടങ്ങിയതും ഞങ്ങളുടെ നാല്‍‌വര്‍ സംഘം ഡിഗ്രിയ്ക്ക് ചേര്‍ന്നതും ഒരേ ദിവസമായിരുന്നു എന്നതില്‍ ഒരു പ്രത്യേകതയും തോന്നുന്നില്ല എന്നു പ്രഖ്യാപിക്കാനൊരുങ്ങിയപ്പോഴാണ് രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന അപഖ്യാതി പരന്നത്.. ആയിടയ്ക്കാണ്‌, ഡേയ്‌ലി വൈകുന്നേരം അമ്പലമുറ്റത്ത് പൊട്ടിക്കാറുള്ള കതിനയ്ക്ക് പകരം ഈ നാലെണ്ണത്തിനെ യൂസ് ചെയ്യാമെന്ന ഭൂരിപക്ഷാഭിപ്രായം തലപൊക്കിത്തുടങ്ങിയതും.

അതിസുന്ദരമായ ഗ്രാമത്തിലെ ഏക എന്റര്‍ടേയ്മെന്റ് കേന്ദ്രമായ അര്‍നോള്‍ഡ് ചന്തുക്കുട്ടിയുടെ കള്ളുഷാപ്പില്‍ ഫ്രെഷ് പനംകള്ള് എത്തുന്ന ദിവസത്തെ, ആഴ്ചയിലെ രണ്ട് ഒഴിവ്ദിവസങ്ങളിലുള്ള നാല്‍‌വര്‍സംഘത്തിന്റെ ഒത്തുകൂടലുമായി താരതമ്യം ചെയ്ത നാട്ടുകാര്‍ക്കിട്ടൊരു പണികൊടുക്കണ്ടെ എന്ന കൂട്ടചിന്തയ്ക്കിടയിലാണ്‌ മനോരമ വീക്കിലികൊണ്‍റ്റ് മാത്രം ബുക്ക് പൊതിയുന്ന ജിന്‍സി പെട്ടന്നു ചോദിച്ചത്

" ഈ തവളയ്ക്ക് എന്തു തീറ്റയാ കൊടുക്കുക? "

കീറിമുറിയ്ക്കാന്‍ ഒരു തവളയെ തേടി 'സമയത്ത് കൊയ്താ നിങ്ങക്ക് കൊള്ളാം' എന്ന മട്ടില്‍ നില്‍ക്കുന്ന പാടത്ത് അതിസൂക്ഷമനിരീക്ഷണം നടത്തുന്ന സമയത്താണ്‌ റോബിന്‍ അങ്ങോട്ട് വരുന്നതും തവളയെ പിടിച്ചുകൊടുക്കുന്നതും അവര്‍ തമ്മില്‍ അനുരാഗബദ്ധരാകുന്നതും തവള ഒരു ബാക്കിപത്രമാകുന്നതും. അതിനുശേഷം തവളകളോട് ജിന്‍സിയ്ക്കുള്ള ഇഷ്ടം അറിയാവുന്ന ഞങ്ങള്‍ പറയാനുള്ളതൊക്കെ ചില അപശബ്ദങ്ങളില്‍ ഒതുക്കി.

പാലക്കാട്ടെ പുലര്‍ച്ചെകളിലെ സ്ഥിരം കാഴ്ചയായ മൊന്തയും കൊണ്ടുള്ള പാടത്തിരിപ്പിന്റെ ന്യൂനതകളിലേയ്ക്ക് റിസര്‍ച്ചിനിറങ്ങിയത് ഞങ്ങളെപ്പറ്റിയുള്ള കുപ്രചരണത്തിന് ചുക്കാന്‍ പിടിച്ച മിഡിലേജ് കഴിഞ്ഞ വര്‍ക്കിച്ചനിട്ട് എന്തേലും പണിയുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. അതിന്റെ പരിണിതഫലമായി, പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് വര്‍ക്കിച്ചന്റെ വീട്ടിലേയ്ക്ക് പോയി ആരും കാണാതെ ചില വിക്രിയകള്‍ ഒപ്പിച്ചു. അല്പസമയത്തിനുശേഷം പതിവുപോലെ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിക്കുമ്പോള്‍ മൊന്തയിലെ വെള്ളത്തിനു മുകളില്‍ നല്ലൊന്നാന്തരം പാമ്പുറുമ്പുകള്‍ വിഹരിക്കുന്നുണ്ടായിരുന്ന വിവരം വര്‍ക്കിച്ചന്‍ അറിയാതെ പോയതില്‍ ഞങ്ങളെ കുറ്റം പറഞ്ഞിട്ടെന്തുകാര്യം. ഒക്കെ നോക്കീം കണ്ടും നടക്കണമെന്നല്ലേ പഴമൊഴി. ശേഷം, ഒരു നിലവിളിയും നാട്ടുകാരുടെ ഓടിക്കൂടലും വണ്ടിവിളിക്കലും ഒക്കെയായി നേരം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക്ശേഷം, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത വര്‍ക്കിച്ചന്റെ ആശൂത്രിവാര്‍ഡിലേയ്ക്ക് ഇടിച്ചുകയറുകയും അത്യാവശ്യം നല്ല രീതിയില്‍ പരിതപിക്കുകയും ചെയ്ത് തിരികെപ്പോരുമ്പോള്‍ ക്ലാരച്ചേച്ചി ദയനീയഭാവത്തോടേ കുരുത്തംകെട്ട പിള്ളേര്‍ എന്ന് അമറുന്നത് തത്ക്കാലത്തേയ്ക്ക് കേട്ടില്ലെന്നു നടിച്ചു.

അടുത്ത റ്റാര്‍ഗറ്റ് നാട്ടിലെ ഒരേ ഒരു അംഗനവാടി ടീച്ചറായ പൊന്നമ്മട്ടീച്ചറുടേയും റിട്ടയേഡ് മിലിട്ടറി ഓഫീസര്‍ കീഴേതില്‍ വാസുവിന്റേയും അവിഹിതബന്ധത്തെ അട്ടിമറിക്കുക എന്നതായിരുന്നു. ദിവസങ്ങളുടെ നിരീക്ഷണഫലമായി ആ വരവുപോക്കിന്റെ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും കണ്ടുപിടിക്കുകയും ഉടനെത്തന്നെ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാതെ കിടക്കുന്ന സ്റ്റാറ്റിറ്റിക്സ് നോട്ബുക്കിന്റെ നടുപേജ് തുരുതുരാന്നു കീറിത്തുടങ്ങുകയും ചെയ്തു. ‘അംഗനവാടിയില്‍ പ്രത്യേകമീറ്റിങ് ‘ എന്ന തലക്കെട്ടോടേ നാട്ടിലെ ഒരുവിധപ്പെട്ട എല്ലാവര്‍ക്കും കത്തുകളെഴുതി. രണ്ടു ദിവസത്തിനുശേഷമുള്ള ആ അവിഹിതമുഹൂര്‍ത്തത്തില്‍ തന്നെ ഒരുവിധപ്പെട്ട എല്ലാവരും മീറ്റിങിലേയ്ക്കായി എത്തുകയും ബങ്കറിലൊളിയ്ക്കാനുള്ള സാവകാശം പോലും കിട്ടാതെ കീഴേതില്‍ വാസു പൊന്നമ്മടീച്ചറുടെ പിറകിലൊളിക്കുകയും തത്ഫലമായി പൊട്ടലും ചീറ്റലും ഉയര്‍ന്നതും കുറച്ചപ്പുറത്തുള്ള കീഴേതില്‍ വാസുവിന്റെ വീട്ടിലെ മൂവാണ്ടന്‍ മാവിലിരുന്ന് ആസ്വദിക്കുമ്പോള്‍ കൂട്ടത്തിലെ റാണി “ചേച്ച്യേയ് ആ മുളകുപൊടീം ഉപ്പും ഇങ്ങട്ടെടുത്തേ “ എന്നു വിളിച്ചുകൂവിയതും “ ഓ അങ്ങേരിനി വരുമെന്ന് തോന്നുന്നില്ല. ഇച്ചിരി എരീം പുളീം വേണമെന്നു പറഞ്ഞ് എടുത്തുവെച്ചതാ “ എന്ന പിറിപിറുക്കലോടെ കീഴേതില്‍ വാസുവിന്റെ സ്വന്തം ധര്‍മ്മപത്നി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നതും നാട്ടുകാര്‍ ജാഥയായി എത്തിയതും തികച്ചും ആക്സിഡന്റലി ആയിരുന്നു. പിന്നീടങ്ങോട്ട് മൊണാലിസയുടെ ചിരിയിലെ അതിനിഗൂഡഭാവം പോലൊന്ന് ആ മുഖത്ത് എപ്പോഴും കാണാം

ഇടയ്ക്കൊക്കെ ഒരു ഗാപ് ആവാമെന്ന തീരുമാനത്തിനൊടുവില്‍ സ്ഥിരം സങ്കേതമായ വാമലക്കുന്നിന്റെ ചോട്ടില്‍ ഞങ്ങളുടെ ചര്‍ച്ചകള്‍ വീണ്ടും നടന്നു. പ്രണയത്തിന്റെ കാര്യത്തില്‍ മാക്സിമം പൈങ്കിളികളാണ് ഈ നാലും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു നാട്ടുകാരെപ്പോലെ ഞങ്ങള്‍ക്കും. പ്ലേന്‍ കളര്‍ ഷര്‍ട്ടും വെള്ളമുണ്ടും കുറ്റിത്താടിയും അത്യന്തഗ്ലാമറിന്റെ ലക്ഷണമായി കണ്ടിരുന്ന നാല്‍‌വര്‍സംഘത്തിന്റെ അടുത്ത ചര്‍ച്ച ജനിക്കാന്‍ പോകുന്ന കുട്ടികളെക്കുറിച്ചായിരുന്നു. ജിന്‍സീടേം റോബിന്റേം കുട്ടിയ്ക്ക് ജിബിനെന്നും റാണീടേം ശ്രീകുമാറിന്റേം കുട്ടിയ്ക്ക് റാംകുമാറെന്നും സുനിതേടേം പ്രകാശിന്റേം കുട്ടിയ്ക്ക് അനഘയെന്നും പേരിടാന്‍ തീരുമാനിക്കുകയും ഇക്കാര്യത്തില്‍ പെട്ടന്നൊരു തീരുമാനമെടുക്കാനാവില്ലെന്ന വെളിപാടിന്മേല്‍ നാലാമത്തെ അംഗം അന്തിച്ചുനില്‍ക്കുകയും ചെയ്തതോടേ അന്നത്തെ ചര്‍ച്ച അവിടെ അവസാനിച്ചു. നെക്സ്റ്റ് വീക്കില്‍ വീണ്ടും അവിടെ ഒത്തുകൂടുമ്പോള്‍ പതിവിന് വിപരീതമായി റാണിയും സുനിതയും മുഖം വീര്‍പ്പിച്ചിരുന്നു.കാരണമന്വേഷിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, കഴിഞ്ഞ ഒരു ദിവസം റാണി പ്രകാശിന്റെ കൂടെ വന്നെന്നും തുടര്‍ന്ന് സുനിത പ്രകാശിനോട് നമ്മുടെ കുട്ടിയ്ക്കെന്തു പേരിടണമെന്ന ചോദ്യത്തിനുത്തരമായി റാംകുമാര്‍ എന്നു പറഞ്ഞതുമാണെന്നാണ്.

അതോടെ നാല്‍‌വര്‍സംഘം അത്യന്താധുനികമായി വേര്‍പിരിയുകയും ഒന്നിച്ചു നടത്തിയ കുരുത്തക്കേടുകള്‍ ഓരോരുത്തരായി പലരോടും പറയുകയും ആഫ്റ്ററെഫക്റ്റായി പൂത്തുലഞ്ഞ പ്രണയവല്ലരികള്‍ തല്ലിക്കൊഴിക്കപ്പെടുകയും മൂന്ന് വര്‍ഷത്തിനുശേഷം നാലും വേള്‍ഡ് മാപ്പിലെ ചാരോം ഒര്‍ ഭാഗത്തേയ്ക്ക് പോവുകയും ചെയ്തു. അതിലൊരാള്‍ പാലക്കാട്ടും , മറ്റൊരാള്‍ കോഴിക്കോടും , മൂന്നാമത്തെ ആള്‍ മിഡിലീസ്റ്റിലും സകുടുമ്പിനികളായി സര്‍വ്വസ്വാതന്ത്ര്യത്തോടേയും വിഹരിക്കുന്നുണ്ടെന്നറിഞ്ഞു. നാലാമാത്തെയാള്‍ എവിടെ എന്ന ചോദ്യത്തിന് തത്ക്കാലം ഉത്തരമില്ല.

വാല്‍ക്കഷ്ണം
****************
ഈ നാല്‍‌വര്‍സംഘം പിണക്കങ്ങളെല്ലാം മറന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ഒത്തുകൂടിയെന്ന വാര്‍ത്ത അല്പം ഞെട്ടലോടെ അറിഞ്ഞ നാട്ടുകര്‍ക്കിതെന്തിന്റെ സൂക്കേടാ എന്നതാണ് ഇപ്പോഴത്തെ അവിഹിതചര്‍ച്ച.

എക്സ്ട്രീം വാല്‍ക്കഷ്ണം
*************************
ഇങ്ങനെ ഇരിയ്ക്കുമ്പോ കഴിഞ്ഞകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ നല്ല രസമാ. ചുമ്മാ ഒന്ന് ബാക് സ്പേസ് അടിച്ചപ്പോ പെട്ടന്നോര്‍ത്തത് ഇതൊക്കെയാ....

81 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ചര്‍ച്ച എന്നു വെച്ചാല്‍ ഒരു ചര്‍ച്ച തന്നെ ആവണമല്ലോ

ദിലീപ് വിശ്വനാഥ് said...

ആ നാലമത്തെ ആളുടെ കാര്യങ്ങള്‍ പറയുന്നിടത്തൊക്കെ ആകെ ഒരു ക്ലിയറല്ലയ്മ. നാല്‍‌വര്‍ സംഘത്തിലെ മറ്റുള്ളവരെ കണ്ടുപിടിക്കേണ്ടി വരുമോ ഇനി അതൊക്കെ അറിയാന്‍.

എന്തായാലും ഇങ്ങനെയുള്ള കുസൃതികള്‍ ഒക്കെ പിന്നിടോര്‍ത്തു ചിരിക്കാന്‍ വക നല്‍കും. നല്ല പോസ്റ്റ്!

ശ്രീ said...

മെഗാ സീരിയല്‍ കഥകളിലെ പോലെ ബൂലോകത്തും അവിഹിത ചര്‍ച്ചകള്‍ വന്നു തുടങ്ങിയോ, ഈ...ശ്വ... രാ...

ഓ.ടോ: നാലും നാലു വഴിയ്ക്കായത് നാട്ടുകാരുടെ ഭാഗ്യം!

ശ്രീഹരി::Sreehari said...

നാലാമത്തെ ആളൂടെ കുട്ടിക്ക് മാത്രം പേരില്ല! ഞങ്ങളതങ്ങ് വിശ്വസിച്ചു :)
അംഗനവാടി ടീച്ചറോട് ചെയ്തത് ഇത്തിരി ക്രൂതര അല്ല കൂതറ അല്ല എന്തോ സാധനം ആയില്ലേ എന്നൊരു തോന്നലൊഴിച്ചാല്‍ പോസ്റ്റ് ജംഗോ ആയി

പ്രയാണ്‍ said...

ഈ നാല്‍ വര്‍ സംഘം ഐവര്‍ ആക്കി മാറ്റാനുദ്ദേശമുണ്ടെങ്കില്‍ പറയണേ.......ആള് കേറാനുണ്ട്....

..:: അച്ചായന്‍ ::.. said...

ഇപ്പൊ നാലും നാലു വഴിക്കയില്ലെ ... ഇനി അടങ്ങി ഒതുങ്ങി നടന്നോ അല്ലെ ചിലപ്പോ നാട്ടുകാരു പിടിച്ചു പഞ്ഞിക്കിടും ... :D പിന്നെ നാലാമത്തെ ആളിനെ ഞങ്ങള്‍ക്ക് ആര്‍ക്കും മനസ്സില്‍ ആയില്ല കേട്ടോ
ആരാ അത് :P

Rasheed Chalil said...

ചുരുക്കത്തില്‍ ബുഷ് മാറിയത് കൊണ്ടൊന്നും അമേരിക്കയിലെ പ്രശ്നങ്ങള്‍ തീരാന്‍ പോണില്ല... ല്ലേ.

കൊച്ചേട്ടന്‍.... said...

ഞാനും ഇപ്പോള്‍ ബാക്ക് സ്പേസ് അടിച്ചു നോക്കുകയാ,ഇങ്ങനെ വല്ലതും തടയുമോ എന്നറിയാന്‍.
നന്നായി എഴുതിയിട്ടുണ്ട് കേട്ടോ!

നിലാവ് said...

നാല്‍വര്‍ സംഘം എന്ന് വായിച്ചപ്പോള്‍, പെട്ടന്ന് ഒര്‍മ വന്നത്, "Girls of Riyad" എന്ന നോവല്‍ ആണ്.

പോസ്റ്റ് കലക്കി ട്ടോ ...

ബിന്ദു കെ പി said...

നാലാമത്തെ ആളിനെ എനിയ്ക്കും പിടികിട്ടിയില്ല :)

- സാഗര്‍ : Sagar - said...

തള്ളേ.. തകര്‍ത്ത് കളഞ്ഞ്.....

ശ്രീവല്ലഭന്‍. said...

:-)

BS Madai said...

നാലും നാലു വഴിക്കായതാണോ, നാലിനെയും നാലു വഴിക്ക് ആക്കിയതാണോ?!
നാലാമത്തെ ആളെ മനസ്സിലായിട്ടുമില്ല...!

The Common Man | പ്രാരബ്ധം said...

ജില്ലം പട പട പെട പെട! കലക്കീട്ട്‌ണ്ട്ട്ടാ...

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ...............അഭിനന്ദനങ്ങള്‍......

എന്നെ സന്ദര്‍ശിച്ചിട്ടുണ്ടോ?

Kaithamullu said...

ബാക്ക് സ്പേസ് അടിച്ചടിച്ച് പീസിയേട്ടന്‍ സ്റ്റക്ക് ആയി.
ഇനി റീബൂട്ട് ചെയ്താലോ?

അല്ലാ, നാലാമതൊരാളോ?
അങ്ങനെ പറഞ്ഞോ?

പാര്‍ത്ഥന്‍ said...

“ഞാൻ” ഇതിലൊന്നും പെട്ട ആളേ അല്ല.

മുസാഫിര്‍ said...

കള്ളുഷാപ്പില്‍ ഫ്രെഷ് പനംകള്ള് എത്തുന്ന ദിവസത്തെ, ആഴ്ചയിലെ രണ്ട് ഒഴിവ്ദിവസങ്ങളിലുള്ള നാല്‍‌വര്‍സംഘത്തിന്റെ ...
ഇതു നേരാണോ , കള്ളു ഷാപ്പിലാ ഒത്തു കൂടാറ് ?

വരവൂരാൻ said...

കൊള്ളാല്ലോ ഈ ചർച്ച, രസകരമായി എഴുതിയിരിക്കുന്നു, മനോഹരം ആശംസകൾ

krish | കൃഷ് said...

നടക്കട്ടെ, ചര്‍ച്ച അവിഹിതമാണെങ്കിലും. :)
കൊള്ളാം.

Sands | കരിങ്കല്ല് said...

:)

"കതിനയ്ക്ക് പകരം ഈ നാലെണ്ണത്തിനെ യൂസ് ചെയ്യാം" -- :) :)അതു നന്നായി.. എന്നിട്ടു യൂസ് ചെയ്തോ? ദിവസക്കൂലി കിട്ടുമായിരുന്നില്ലേ?

കരിങ്കല്ല്.

പി.എസ്: എന്തൊരു കോംപ്ളിക്കേറ്റഡ് വാചകങ്ങളാ? ഭയങ്കര കടുപ്പം ട്ടോ... ഒരു വാചകം തന്നെ ഒരു ഖണ്ഡിക എന്ന അവസ്ഥ! മനസ്സിലാവായ്ക ഒന്നും ഉണ്ടായിട്ടല്ല.. ന്നാലും
കുറ്റം പറയാന്നു തോന്നല്ലേ... ലളിതമായ കുഞ്ഞു-കുഞ്ഞു വാചകങ്ങളുടെ അഭാവം കാണുന്നു. വിഷമായെങ്കില്‍ സോറിട്ടോ! :(

കുറുമാന്‍ said...

4var samgathinte kaumarakala beekarakramanangalil kittiya thirichadikalekuricheppozha vayikkan pattuka :) (sorry for manglish)..

റീവ് said...

ആദ്യമായാണു ഈ ബ്ലോഗില്‍ വരുന്നതു.. വന്നു..കണ്ടു..ഇഷ്ടപ്പെട്ടു..പാലക്കാടുകാരനായതു കൊണ്ടു തന്നെ പല പോസ്റ്റുകളും തിരികെ നാട്ടിലേക്ക് കൊണ്ടു പോവുന്നു

മാണിക്യം said...

‘മിഡിലേജ് കഴിഞ്ഞ
വര്‍ക്കിച്ചനിട്ട് എന്തേലും
പണിയുകയെന്ന ഉദ്ദേശം ......’

കള്ളുകുടിച്ച് എന്നും പാമ്പായി മുണ്ടില്ലാതെ വഴിയില്‍ സ്ഥിരം കിടക്കുന്ന വാവചേട്ടനെ ചക്കയരക്ക് തേച്ചു പിടിപ്പിച്ച മനോരമ പത്രം കൊണ്ട് പുതപ്പിച്ച് നഗ്നത മറച്ചു കൊടുത്തു. കാലത്തെ ഉണര്‍‌ന്ന് എണിറ്റിട്ട് വാവചേട്ടന്‍ പെട്ടാ പാടാ പാട് !

ആ നാലാമത്തെ പ്രതിയെ കണ്ടാല്‍
ഈ കഥ പറഞ്ഞു കൊടുക്ക് ....
ചെറുതായി ഒന്നു റീവൈന്‍‌ഡ് അടിച്ചതാ.
നല്ല പോസ്റ്റ് ഇന്നത്തെ ദിവസം ധന്യമായി!!

Bindhu Unny said...

വാലുള്ള നാല്‍‌വര്‍സംഘമായിരുന്നല്ലേ? ഇപ്പഴുമുണ്ടോ വാല്? :-)

nandakumar said...

ഞാനീ അവിഹിതമായ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാറില്ലെന്നേ.. ടൈമില്യാ..
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി, മഞ്ഞുകാലമല്ലേ അതാ ആകെപ്പാടെ ഒരു ക്ലിയറില്ലായ്മ

ശ്രീ, അതെ അവരുടെ ഭാഗ്യം

ശ്രീഹരീ, ചെയ്ത് കാര്യത്തിന്റെ ഡെപ്ത് നോക്ക്യാ അല്പം തറയാ‍കേണ്ടി വരും :)

Prayan, ഈ വണ്ടി ഫുള്ളാ :)

അച്ചായോ, കുര്‍ബാനയ്ക്ക് സമയമായീ, വേം വീട്ടോ

ഇത്തിരിവെട്ടം, എവടെ !

കൊച്ചേട്ടോ, അടീക്കുന്നതൊക്കെ കൊള്ളാം. അടിച്ചുപോവാതെ നോക്കണേ

നിലാവ്, നല്ല ഓര്‍മ്മ

ബിന്ദു, മിണ്ടിപ്പോകരുത് :)

സാഗര്‍ , ശ്രീവല്ലഭന്‍, പ്രാരാബ്ദം,വരവൂരാന്‍, ചാണക്യന്‍, കൃഷ്,: നന്ദി

BS Madai, എല്ലാ കാര്യോം അങ്ങനങ്ങ് പറയാന്‍ പറ്റുവൊ...

നാട്ടുകാരാ, ഉവ്വ്

കൈതമുള്ള്, കയ്യിലിരിപ്പ് നന്നായില്ലേല്‍ പിസി സ്റ്റക്ക് ആകും :)


പാര്‍ത്ഥന്‍, ഹേയ് അല്ലേ അല്ല

മുസാഫിര്‍ , ശ്...ശ്

കരിങ്കല്ലേ, ഒരു ചേഞ്ച് :)

കുറുമാന്‍ , തിരിച്ചടികളോ...നെവെര്‍

റീവ്, ആദ്യസന്ദര്‍ശനത്തിന് നന്ദി

മാണിക്യം, ആഹാ ആളു കൊള്ളാല്ലോ. ഞാന്‍ ഒരു പാവം

ബിന്ദു ഉണ്ണി, ഈ വാല്‍ മുറിയില്ല :)

നന്ദകുമാര്‍ , പുണ്യാളാ :))







Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കൊമേഴ്സ്യല്‍ ബ്രേക്ക്‌ കഴിഞ്ഞു സ്വപ്നഭൂമി
ബൂലോകത്ത്‌ തിരിച്ചെത്തിയോ? സന്തോഷം.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മേലാല്‍ ആ ഡിസ്റ്റ്റിക്റ്റില്‍ കാലുകുത്തരുതെന്നു നാട്ടാരു വിലക്കിയില്ലെങ്കിലേ അത്‌ഭുതമുള്ളൂ... ഇനി ഇവിടെന്നാണാവോ ഒരു നാല്‍വര്‍സംഘം രൂപീകരിച്ച് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്... !

siva // ശിവ said...

ഓര്‍മ്മകള്‍ക്കാണ് എന്നും ഭംഗി....

-- said...

Nice posts, I liked your blog. I will come back often.

Unknown said...

എനിക്കു മനസ്സിലാവാത്തത് ആ നിഷ്ക്കളങ്കയായ നാലാമത്തെകുട്ടി
ആ കൂതറകള്‍ക്കിടയിലെങ്ങനെ പെട്ടൂന്നാ..ശ്യോ..!!!
പ്രിയേ ഇടവേളക്കു ശേഷമുള്ള വരവു കലക്കി..ന്നാലും വാചകങ്ങളിത്തിരികൂടെ ലളിതമാക്കുമ്പോഴാ പ്രിയേടെ എഴുത്തിനു ആ ആ ഒരിത് ട്ടാ..:-)സാരല്ല..ടയ്പ്പാവാതെ ഇങ്ങനെ ഇടക്കു മാറ്റിപ്പിടിക്കലുമാകാം..

കഥ പറയുമ്പോള്‍ .... said...

ആ നാലമെത്തെ ആള് എവിടെ...കുടുംബവും പ്രാരാബ്ധവും ഒന്നും ആയില്ലേ...കണ്ടാല്‍ ഒന്നു തിരക്കി എന്ന് ഒന്നു പറഞ്ഞേക്ക് ട്ടോ... :)

വികടശിരോമണി said...

പിന്നേയ്,ഈ പാലക്കാട് എവിടെയായിട്ടു വരും?
വേറൊന്നിനുമല്ല,അടുത്തെങ്ങാനുമാണ് എന്റെ താമസമെങ്കിൽ ദൂരെയെവിടേക്കെങ്കിലും മാറിപ്പോകാനാ:)

Ranjith chemmad / ചെമ്മാടൻ said...

ആ നാലാമത്തെ വാല്‍ക്കഷ്ണമാവും ഇതിന്റെയൊക്കെ സൂത്രധാര(ന്‍) എന്ന് ആര്‍ക്കാ അറിയാത്തത്...!!!
(ഞാനൊന്നും പറഞ്ഞില്ലേ)

പ്രയാസി said...

"കൊരങ്ങന്‌ ഏണിവെച്ചുകൊടുക്കുന്നതും പതിനേഴ് കഴിഞ്ഞാ പട്ടുപാവാടയിടുന്നതും ഒരുപോലെയാണെന്ന അന്യായതത്വത്തിന്റെ ഉടമ വിലാസിനിച്ചേച്ചി അപ്രത്തെ വീട്ടിലെ കുമാരേട്ടന്റെ കൂടെ താമസം തുടങ്ങിയതും ഞങ്ങളുടെ നാല്‍‌വര്‍ സംഘം ഡിഗ്രിയ്ക്ക് ചേര്‍ന്നതും ഒരേ ദിവസമായിരുന്നു എന്നതില്‍ ഒരു പ്രത്യേകതയും തോന്നുന്നില്ല എന്നു പ്രഖ്യാപിക്കാനൊരുങ്ങിയപ്പോഴാണ് രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന അപഖ്യാതി പരന്നത്.."

entammooooooooo...

ithentharappee...

gadu gatti!

Nalla Post..:)

Odo: Nalamatheyal Black belt eduthittundo!???

Mr. X said...

അളിയാ കഥകള്‍ വായിക്കാന്‍ നല്ല രസം ണ്ട്... ഇപ്പോഴത്തെയും കോമളവല്ലികളുടെ എടപാടുകള്‍ ഏതാണ്ട് ഈ കണക്കൊക്കെ തന്നെ എന്നാണ് അവളുമാര്‍ പറയാറുള്ളതില്‍ നിന്നും മനസ്സിലായിട്ടുള്ളത് (അല്ല ഇവറ്റ ഏതാ ജനം... ഒള്ളത് മുഴുവന്‍ പറയുകേം ഇല്ല... പറയുന്നതില്‍ പാതി പതിരും ആയിരിക്കും)
(പിന്നെ പെണ്ണാണെങ്കിലും, ഒരു ആണിന്റെ സ്പിരിറ്റ് ഉള്ളത് കൊണ്ടാ കൊണ്ടാ അളിയാന്നു വിളിച്ചതേ... ഞങ്ങളുടെ കോളേജിലെ റാണിയെ വിളിച്ചിരുന്നത് പോലെ...)

അച്ചു said...

ഇതു കൊള്ളാം..

നാലാമത്തെ ആൾടെ കാര്യം ഒരിക്കലും ക്ലിയർ ആവില്ല....

SreeDeviNair.ശ്രീരാഗം said...

പ്രിയ,

വളരെ നന്നായിട്ടുണ്ട്..
ഇഷ്ടമായീ..
ആശംസകള്‍

പൈങ്ങോടന്‍ said...

എന്തിനാ ഇങ്ങിനെ ശ്വാസം പിടിച്ച് എഴുതുന്നേ? കരിങ്കല്ലു പറഞ്ഞതു തന്നെ എനിക്കും തോന്നി. കുഞ്ഞു കുഞ്ഞു വാചകങ്ങളാക്കി എഴുതൂ, എന്നാലല്ലേ വായിക്കാന്‍ സുഖമുണ്ടാവൂ :)

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി !!!!! അത് കൊണ്ടു എന്റെ ബ്ലോഗ് വായിച്ചു ഒരു കംമെന്റെന്കിലും ഇടാനുള്ള ധാര്‍മിക ഉത്തരവാദിത്തം (പ്ലീസ് ..പ്ലീസ് ...പ്ലീസ് ) കാണിക്കണേ!!!
http://ksudev.blogspot.com/

കിഷോർ‍:Kishor said...

കൊള്ളാം!

ബ്ലോഗിനെ ഉപേക്ഷിച്ച് പ്രിന്റ് മീഡിയയുടെ കൂടെയായിപ്പോയോ എന്നു പേടിയുണ്ടായിരുന്നു!

G.MANU said...

ഹഹ.അവിഹിത ചര്‍ച്ചവരെ എത്തി കാര്യങ്ങള്‍ അല്ലേ..ന്നാലും ഫോര്‍ത്ത് ഫെലൊ കോന്‍...:)


എഴുത്ത് സ്റ്റൈലന്‍...

അപ്പൂപ്പന്‍താടി said...

'സമയത്ത് കൊയ്താ നിങ്ങക്ക് കൊള്ളാം'
:)
പിന്നെ, നാലാമത്തെ ആളെ പ്പറ്റി എന്തെങ്കിലും എഴുതാനുള്ള ധാര്‍മിക ഉത്തര വാദത്തില്‍ നിന്നും ഒളിചോടിയതിനുള്ള പരിഭവം രേഖപ്പെടുത്തുന്നു.
ഓടോ: വാക്കുകള്‍ കൊണ്ടുള്ള ഈ ice hockey യുനിക്ക് ആയ ഒരു സ്റ്റൈല്‍ ആണ്. കമന്റ് എഴുതിയ പലരോടും ഞാന്‍ വിയോജിക്കുന്നു. ദയവായി ഇതു ഉപേക്ഷിച്ചു കളയരുത്.

ഗൗരിനാഥന്‍ said...

പാവം നാലാമത്തെ ആള്‍.എന്തായാലും കലക്കി കേട്ടോ

ജെ പി വെട്ടിയാട്ടില്‍ said...

kuRe naaLaayi ii vazhi vanniTT
enthengilum thaamasiyaathe kuththikkurikkaam
my system is being reformated
regards
jp

മേരിക്കുട്ടി(Marykutty) said...

അടിപൊളി പോസ്റ്റ് പ്രിയേ...

HARI SANKAR.H.S said...

Fine...,,

Johns said...

ഫുള്‍ സ്റ്റോപ്പ് ഇല്ലാത്ത ഈ ശൈലി ശ്വാസം മുട്ടികുമെന്കിലും വായിച്ചു കഴിയുമ്പോള്‍ ഒരു സുഖം നല്‍കുന്ന്നു........ ഇനിയും ബാക്ക്സ്പസ് അടിച്ച് നോക്ക് കുടുതല്‍ പോക്രിത്തരങ്ങള്‍ കാണും തീര്‍ച്ച....

ശ്രീഇടമൺ said...

നല്ല പോസ്റ്റ്....
ആശംസകള്‍...*

പകല്‍കിനാവന്‍ | daYdreaMer said...

വായിച്ചു ...ഇഷ്ടമായ് ... ഇനീം വരാട്ടോ..
ആശംസകള്‍...

ബൈജു (Baiju) said...

kollam priya..verutheyirikkumpol iniyumingane backspace adicholu ketto...

ഫോര്‍ദിപീപ്പിള്‍ said...

ഞങ്ങള്‍ വരുന്നു.....

അരുണ്‍ കരിമുട്ടം said...

ഡിസംബറില്‍ നാലുപേരും വെറുതെ ഒത്തുകൂടിയതാവും അല്ലേ?പുതിയ കുസൃതി ഒന്നും ഒപ്പിക്കില്ലന്നു കരുതി സമാധാനിച്ചോട്ടേ.
നല്ല പോസ്റ്റാണ്‌ കേട്ടോ

Anonymous said...

എക്സ്ട്രീം വാല്‍ക്കഷ്ണം അടിപോളി
നല്ലോരു അഭിപ്രായം വിശദമായി പിന്നെ എഴുതാം
സമയമില്ല ... പരിചയപ്പെടാം ..

അനൂപ് അമ്പലപ്പുഴ said...

ചുമ്മാ ഒന്ന് ബാക് സ്പേസ് അടിച്ചപ്പോ പെട്ടന്ന് ഇത്രേം ഓര്‍ത്തു അല്ലേ?.... ഭയങ്കരം തന്നെ!

hi said...

kollam ketto :)

|santhosh|സന്തോഷ്| said...

hahahah THakarthu.. rasakaramaayi ee ezhuthu saily...

സായന്തനം said...

ആ നാലാമൻ ആരായിരിക്കും? ആകാംക്ഷജനകമായ അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു!

Unknown said...

നന്നായിരിക്കുന്നു പ്രിയ

Anil cheleri kumaran said...

അടിപൊളി ലാംഗ്വേജ്. നല്ല തമാശയുണ്ടായിരുന്നു.

ഗിരീഷ്‌ എ എസ്‌ said...

പ്രിയയുടെ എഴുത്ത്‌
വളരെ മനോഹരമായിരുന്നു..
കവിതാപുസ്‌തകത്തിലെ
ചില കവിതകള്‍ കണ്ടപ്പോള്‍ (ബ്ലോഗില്‍
ഇല്ലാത്തവ)
ഞാനേറെ അത്ഭുതപ്പെടുകയും ചെയ്‌തു...
ബിംബങ്ങളും
ഋതുക്കളും മിന്നിമായുന്ന
വരികളുടെ വശ്യത
വരാനിരിക്കുന്ന വസന്തങ്ങളുടെ
തുടക്കമാണെന്ന്‌ കരുതി ഞാന്‍....
എന്നാല്‍...


നിലവാരമില്ലാത്ത എഴുത്തുകളുമായി
പ്രിയ സ്വന്തം കഴിവ്‌ നശിപ്പിക്കുകയാണോയെന്ന്‌
സംശയിക്കുന്നു ഇത്‌ വായിച്ചപ്പോള്‍....
നിയോഗമായി കാണുക എഴുത്തിനെ
അതിനെ മനസ്സിലേറ്റുക..
എന്നിട്ട്‌ നല്ല കവിതകളുമായി തിരിച്ചെത്തുക

ആശംസകള്‍...

പട്ടേപ്പാടം റാംജി said...

അവിഹിത ചര്‍ച്ച തുടരട്ടെ. ഇനിയും ഇതിലേ വരാം

ഉപാസന || Upasana said...

ഗിരിഷ്

സത്യത്തില്‍ താങ്കളുടെ കമന്റ് കുറച്ച് കൂടെ വിശദമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
പ്രിയേച്ചി ഗദ്യത്തില്‍ ശ്രദ്ധിക്കാതെ കവിത മാത്രമേ എഴുതാവൂ എന്നാണോ..?
അതോ ഈ പോസ്റ്റ് (അല്ലെങ്കില്‍ ഈ ബ്ലോഗില്‍ ഉള്ള എല്ലാം) മാത്രം വളരെ താഴെയായി പോയി എന്നോ.
:-)
ഉപാസന

ഓഫ് : പ്രിയേച്ചിയുടെ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്‍വഅയ്ച്ചിട്ടില്ല. വായിച്ചതില്‍ ചിലവ്അ കുഴപ്പമൊന്നുമില്ല എന്ന് തോന്നി. പക്ഷേ അയ്യപ്പസ്വാമി പോസ്റ്റിനോട് കടുത്ത പ്രതിഷേധമുണ്ട്. സീരിയലിലെ അയ്യപ്പനെയാണ് ഉദ്ദേശിച്ചത് എന്നൊന്നും എനിക്ക് തോന്നിയില്ല, മറ്റ് പലര്‍ക്കും അങ്ങിനെയായിരിക്കില്ല േന്ന് ഞഅന്‍ വിശ്വസിക്കുന്നു . ഞാന്‍ ആ പോസ്റ്റ് കണ്ടത് ഈ അടുത്ത കാലത്താണ്. അത് കൊണ്ട് മാത്രം അവിടെ അഭിപ്രായം പറഞ്ഞില്ല.

ഉപാസന || Upasana said...

...

Shaivyam...being nostalgic said...

നാലാമത്തെയാള്‍ എവിടെ? നന്നായിട്ടുണ്ട്!

yousufpa said...

പിന്നേ..ചര്‍ച്ച വേണ്ടേ..?നമുക്കേതാണ്ട് പരദൂഷണമൊക്കെ പറഞ്ഞങ്ങിരിക്കാന്നേയ്.....

ക്കുസൃതി നിറഞ്ഞ ചെറുപ്പകാലം എന്നും കൌതുകം തന്നെയാണ്.

Sapna Anu B.George said...

ചര്‍ച്ചകള്‍ നല്ലതു തന്നെ, നന്നായിട്ടുണ്ട് പ്രിയ

ഹരിശ്രീ said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിപ്രായമെഴുതിയ സുഹൃത്തുക്കളെ, ഒരുപാട് നന്ദി.

ഗിരീഷ്, ആസ്വാദനം എല്ലാവര്‍ക്കും ഒരുപോലല്ലല്ലോ. എങ്കിലും, നന്നാക്കാന്‍ ശ്രമിക്കാം . കവിത മാത്രമേ എഴുതാവൂ എന്നു ശഠിക്കല്ലേ.

ഉപാസന, അഭിപ്രായത്തിന് നന്ദി. ആ അയ്യപ്പന്‍ കത്തിന്റെ കാര്യം, ചിലര്‍ക്കത് ഇഷ്ടമായില്ല എന്നത് ശരിതന്നെ ആണ്. ഞാനുമൊരു ദൈവവിശ്വാസി തന്നെ :)

നരിക്കുന്നൻ said...

ഈ അവിഹിത ചർച്ച ഇഷ്ടമായി.

നൽവർ സംഘത്തിന്റെ പരാക്രമങ്ങൾ വീണ്ടും തുടങ്ങിയോ? ആ വീരശൂര പരാക്രമങ്ങൾക്കായി കാത്തിരിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അപ്പോൾ”അവിഹിത കാര്യങ്ങൾ” മാത്രം ചർച്ച ചെയ്യുകയും അതിനു തീരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു സംഘം ആയിരുന്നുവല്ലേ..കൊള്ളാം കൊള്ളാം..

ഈ പോസ്റ്റ് കോപ്പിയെടുത്ത് പാലക്കാട് ഭാഗത്തേയ്ക്കു അയച്ചു കൊടുത്തേക്കാം..നാൽ‌വർ സംഘത്തിന്റെ പിടിയിലായ പഴയ ആൾക്കാർ എല്ലാം അറിയട്ടെ.

അവസാനം പ്രിയ എന്താ പറഞ്ഞത്? “എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു......?”
ഹേയ് ഒരിയ്ക്കലുമില്ല.....നല്ല തങ്കമാന പൈതൽ !

ഓ.ടോ: പണ്ട് ഐക്യരാഷ്ട്ര സഭയിൽ വി,കെ കൃഷ്ണ മേനോൻ സംസാരിയ്ക്കാൻ സമയം ചോദിച്ചപ്പോൾ കൊടുത്തില്ല.ഒരേ ഒരു വാചകം മാത്രം പറഞ്ഞിട്ടു ഇരുന്നോളാം എന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.അദ്ദേഹം ആ വാചകം ഒരിയ്ക്കലും അവസാനിപ്പിയ്ക്കാതെ അര മണിയ്ക്കൂർ സംസാരിച്ചു.പ്രിയയുടെ ആദ്യ ഖണ്ഡിക വായിച്ചപ്പോൾ ഈ കഥ ഓർമ്മ വന്നു..

smitha adharsh said...

സംഗതി അവിഹിതം ആയതുകൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു അവതരണത്തിലെ പുതുമയും ശ്രദ്ധേയമായി.
നമ്മുടെ കരിങ്കല‌ും,പൈങ്ങോടനും പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല ട്ടോ.ഇങ്ങനെ ശ്വാസം വിടാതെ,ഒരുപാട് കാര്യങ്ങള്‍ ഒറ്റ വാചകത്തില്‍ കൊള്ളിയ്ക്കാന്‍ എനിക്ക് തീരെ പറ്റില്ല.അതും ഒരു കഴിവാ.
പ്രയാണം - വി.പി.പി ആയി ,ഞാന്‍ നാട്ടിലെത്തും മുന്നേ. അമ്മയ്ക്ക് കിട്ടിയിരുന്നു.വായിച്ചു ബോധിച്ചു.നന്നായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും.അതുകൊണ്ട് 'സന്തോഷം' എന്ന് മാത്രം പറയട്ടെ.

Unknown said...

ആശംസകള്‍ .

വര്‍ക്കിച്ചന്‍ : DudeVarkey said...

Samayathu koythaal ningalkku kollam ennu naattukaare padippichallo.... he he....

Varkichan ennu kandappol onnu njetti... pinne madyavayaskan ennu kettappozha samaadhaanamaayathu... he he.... sathyamaayittum paadam poyittu paadavarambu polum aduthakaalathonnum njaan kandittilla...

Kavitha sheril said...

:-)

the man to walk with said...

:)

Sherlock said...

ബുക്ക് ഇറക്കിയ സ്ഥിതിക്ക് ഇനി പോസ്റ്റ് ഒന്നും ചെയ്യുകില്ലാരിക്കും? :) ഇപ്പോ അതാണല്ലോ ഒരു രീതി :)

ചാറ്റൊക്കെ നിര്ത്തിയോ?

ഒഴാക്കന്‍. said...

അമ്മേ ആരാ ഈ നാല്‍വര്‍ സംഗം ................ ഒന്നു കാണണമല്ലോ ചിലത് ചോദിക്കാനുണ്ട്

അവതാരിക said...

"അവിഹിതം" കണ്ടപ്പോള്‍ ഒന്ന് ക്ലിക്ക് ചെയ്തു പോയി

marvelous

ഓര്‍മ്മകള്‍ മരിക്കുമോ

ഓളങ്ങള്‍ നിലക്കുമോ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നാലാമത്തെ ആള്...? പാവം ഉണ്ണ്യേട്ടന്‍