Saturday, October 13, 2007

ഇന്നും നാളെയും

ഇന്നലെ നീയെനിയ്ക്കാരുമല്ലായിരുന്നു
ഇന്ന്‌ നീയെനിയ്ക്കെല്ലാമാണ്‌
നാളെ?അതെനിയ്ക്കറിയില്ല.

ഇന്നലെയുടെ ഓര്‍മ്മകള്‍
ഇന്നിന്റെ മറവിയാകുമ്പോള്‍
നാളെയുടെ നൊമ്പരങ്ങള്‍
ഇനിയാര്‍ക്കുവേണ്ടി...

ഇന്നലെയുടെ സ്നേഹലാളനം
ഇന്നിന്റെ വിരഹമാകുമ്പോള്‍
നാളെയുടെ ഉദയം ഇനിയെന്തിനുവേണ്ടി...

ഇന്നലെ നീയെനിയ്ക്കെല്ലാമായിരുന്നു
ഇന്ന്‌ നീയെനിയ്ക്കാരുമല്ല
നാളെ? അതെനിക്കറിയില്ല.


9 comments:

Anonymous said...

വളരെ നല്ല ഉദ്യമം. കൂടുതല്‍ വായിക്കാനായി കാത്തിരിക്കുന്നു

Anonymous said...

kanneerinum mounam....... athu kalakki

Anonymous said...

പ്രിയ, വിഷാദ ചുവയുള്ള...വരികള്‍ നന്നായിട്ടുണ്ട്.. ആശംസകള്‍...

Raji Chandrasekhar said...

സ്വപ്നഭൂമിയില്‍ നിന്ന് കവിതയുണരുന്നു.

Anonymous said...

waits for another poem

IVY said...

ഒറ്റ‌പ്പൂക്കള്‍ അകത്തിക്കെട്ടിയ കദംബം പോലൊരു കവിത...ഇഷ്ടമായി പ്രിയാ..

രാധേശ്യാം said...

ഇന്നലെ നീയെനിയ്ക്കാരുമല്ലായിരുന്നു
ഇന്ന്‌ നീയെനിയ്ക്കെല്ലാമാണ്‌
നാളെ?അതെനിയ്ക്കറിയില്ല...ഹ ഹ ഹ

yousufpa said...

ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലൊ പ്രിയെ..?

Manoraj said...

Priya,

Kavitha nannayirikkunnu....aasamsakal...

pnne, ethuvare pusthakam kittiyilla..VPP cheyan njan address & ph number thannirunnu....