
പിറകിലെ നേതൃത്വം നിവര്‍ന്നുനില്‍ക്കേ
വെളുത്ത പടയാളിയുടെ ആദ്യചുവടില്‍
കറുത്തപക്ഷം നേര്‍ക്കുനേര്‍
ചവിട്ടിപ്പരിചയിച്ച വഴികളിലുടനീളം
പകച്ചുനിന്ന നീക്കങ്ങള്‍ക്കിടയില്‍
കറുപ്പും വെളുപ്പും ഉന്മാദമായി
കളങ്ങള്‍ മാറ്റിച്ചവിട്ടാനൊരുങ്ങുന്ന
വീഥികളിലൊക്കെയും കനലുകള്‍
ആളിക്കത്താനൊരുങ്ങുന്നു
മുന്നോട്ടുവെച്ച കൊലുസിട്ട പാദങ്ങളില്‍
വിറങ്ങലിച്ചുപോയ ആത്മധൈര്യം
പിന്‍വിളികളെ മാനിച്ചെന്നുറപ്പ്
കുതിക്കുന്ന അശ്വത്തിന് അഹങ്കാരം
ചലിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍
ഗജരാജന് പ്രതിഷേധമാവോളം
നേരെ പോകാന്‍ തേരാളി മാത്രം
തന്ത്രങ്ങള്‍ മെനയാന്‍ മന്ത്രി
മൌനിയായി രാജാവും.
ഉയരത്തില്‍ പറക്കരുതെന്ന ശാസനയില്‍
അടക്കിപ്പിടിച്ചതൊക്കെയും തുളുമ്പി
കൂട്ടുവന്ന നിഴലിനും ഭയപ്പാട്
മനസ്സിന്റെ മൌനത്തിനാശങ്ക
നെഞ്ചിലെ കനവുകള്‍ക്ക് തീവ്രത
വിറയ്ക്കുന്ന വിരലുകളില്‍ ത്രസിപ്പ്
ചിന്തകള്‍ മുരടിച്ചതും കളമൊന്നു മാറി
കേറി വെട്ടിയ മുഖ്യന്‍ നിശ്ചലമായി
തേരാളിയുടെ വഴിയില്‍ പിഴവുകള്‍
ഒത്തുതീര്‍പ്പില്ലാത്ത തര്‍ക്കങ്ങള്‍
കലാശക്കൊട്ടിലവസാനം തോല്‍വി
കിരീടമൂരി സ്ഥാനമൊഴിഞ്ഞു
വീണ്ടുമൊരു കളിയ്ക്കായ് നിരത്തിയതും
പൊരുതാന്‍ ആത്മബലം കുറവ്
സിന്ദൂരമണിയാത്ത നെറ്റിയില്‍
വിയര്‍പ്പിന്റെ നേര്‍ത്ത ചൂട്
കവിളത്തൊഴുകിയെത്തുന്ന നീര്‍കണം
വിടര്‍ന്ന മിഴികള്‍തന്‍ ബാക്കിപത്രം
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”
Image: gemstoneking.net
80 comments:
പോര്‍ക്കളത്തിലെ മത്സരനീക്കങ്ങളിലൂടെ...
നര്‍മ്മത്തില്‍ നിന്നും കര്‍മ്മത്തിലേക്ക്.
കൊടുങ്കാറ്റ് പോലെ നര്‍മ്മമടിച്ച മുന്‍പത്തെ പോസ്റ്റില്‍ നിന്നും ദേ പോകുന്നു, കവിതയിലേക്ക്.
നല്ല വരികള്‍ പ്രിയാ...
ചെസ്സിന്റെ കറുപ്പും വെളുപ്പും കൊണ്ട് സ്ത്രീയുടെ വിഹ്വലതകള്‍ വരച്ചിട്ടതിന് അഭിനന്ദനങ്ങള്‍!
നല്ല കവിത, എനിക്കു വരെ മനസ്സിലായി.
ചെസ്സ് കളിയില്‍ മാത്രം വെറുക്കെടുത്തിട്ടും ജയിക്കാത്ത എനിക്ക് ഈ ചെസ്സ് കളി ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
നല്ല കവിത. മനസ്സിന്റെ ആകുലതകളെ ഒരു ചെസ് ബോര്‍ഡിലെ നീക്കങ്ങളില്‍ ഭംഗിയായി വരച്ചു. അഭിനന്ദനം.
ചെക്ക് മേറ്റ്. നന്നായിട്ട്റ്റുണ്ട്.
What after checkmate? Did u ever think of it?
Yathas
:)
പെണ്ണിന്റെ വിഹ്വലതകള്‍ നന്നായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു, കൊള്ളാം കവിത.
"കളങ്ങള്‍ മാറ്റിച്ചവിട്ടാനൊരുങ്ങുന്നവീഥികളിലൊക്കെയും
...................................
ആത്മധൈര്യംപിന്‍വിളികളെ മാനിച്ചെന്നുറപ്പ്"
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
കവിത നന്നായിരിക്കുന്നു. പ്രിയക്കുട്ടീയ്ക്ക് അഭിനന്ദനങ്ങള്‍..
വെട്ടിപ്പിടിക്കാനും, തന്ത്രങ്ങള്‍ മെനഞ്ഞ് ജയിച്ചുമുന്നേറാനും അറിയാതെ,ജീവിതത്തില്‍ പലപ്പോഴും പകച്ചു പോകുന്ന, ഒറ്റപ്പെട്ടുപോകുന്ന പെണ്‍മനസ്സുകള്‍ നിരവധിയാണ്. അവരെയോര്‍ക്കാന്‍ അവസരമൊരുക്കിയതിനു നന്ദി.
നന്നായിരിക്കുന്നു :)
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”
excellent lines..Priyaji.
രാജാവ് ആദ്യമെതെന്നെ മൌനത്തിന്റെ തടവിലായിരുന്നല്ലൊ,അല്ലേ?
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”....
പ്രിയേച്ചീ...എന്താ പറയുക..ഈ വരികളില്‍ തന്നെ ഉണ്ടു എല്ലാം...വായനക്കാരന്റെ മനസ്സിനെ പൂര്‍ണ്ണമായും ചെക്ക് വച്ചു കീഴ്പെടുത്തിക്കളഞ്ഞുട്ടോ ..ജീവിതത്തിന്റെ ചതുരംഗക്കളത്തിലകപ്പെട്ടു പോരാടി പിടയുന്ന പെണ്മനസ്സിന്റെ സങ്കടങ്ങള്‍ നന്നായി കാണിച്ചിരിക്കുന്നു..ഒത്തിരി ഇഷ്ടായി ..:-)
വാക്കുകള്‍ പലതും വരിമാറി കിടക്കുന്നു, ഒന്നു ഓര്‍ഡറിലാക്കാമോ ?
ഉദാ: “കുതിക്കുന്ന അശ്വത്തിന് അഹങ്കാരംചലിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ഗജരാജന് ...“
ഇവിടെ അഹങ്കാരം എന്ന വാക്കു കഴിഞ്ഞ് ഒരു സെമി കോളന്‍ എങ്കിലും വേണ്ടേ ?
ഇങ്ങിനെ പലയിടത്തും വാക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.
എന്തായാലും ഞാന്‍ വായിച്ചെടുത്തു, നല്ല ആശയം, കവിതയും തരക്കേടില്ല.
കരുതലുകള്‍ ജീവിതത്തിലും മുഖ്യം തന്നെ അല്ലെ പ്രിയേ..
അതൊരു ചെസ്സിന്റെ രൂപത്തില്‍ വരച്ച്കാട്ടിയത് നന്നായി.
ചെസ്സു കൊണ്ടൊരു പെണ്ണിന്റെ മനസ്സിനെ കവിതയിലാക്കിയ ആ കഴിവിന് അഭിനന്ദനങ്ങള്‍......
Enthoru koothara kavitha.Kavitha enthannariyaan ente shishya aagendi irikkunnu.....
Yukthivaadi
പ്രിയ തകര്‍ക്കുവാണല്ലൊ..:)
പ്രിയേച്ചീ.. ഒരു ഷേക്ക് ഹാന്‍ഡ്.. ശക്തമായ വരികള്‍ക്ക്.
കറുപ്പു, വെളുപ്പു കള്ളികളില്‍ പെട്ടു കണ്ണുകാണാതെ പോയി. ---നല്ല കവിത. ആശംകള്‍....
നല്ല കവിത...കറുപ്പും വെളുപ്പും കൊണ്ട് സ്ത്രീയുടെ വിഹ്വലതകള്‍,ചെസ് ബോര്‍ഡിലെ നീക്കങ്ങളില്‍ ഭംഗിയായി.....അഭിനന്ദനം..പ്രിയാ...
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”
I like this part..very much
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”
നല്ല വരികള്‍ പ്രിയാ , ഒരു ചെസ്സ് ബോര്‍ഡില്‍ നിന്നൊക്കെ എങ്ങനാ ഇത്രേം നല്ല ആശയങ്ങള്‍ ഉണ്ടാക്കണേ?
ഇഷ്ടമായി. :)
മഷേ ചെസ് ബോര്‍ഡിലെ കരുനീക്കം പോലെ സസൂക്ഷ്മമുള്ള പദ വിന്യാസം, കരുത്തുറ്റ വരികള്‍, നല്ല ആശയം, അവതരണം.
:) ആശംസകള്‍.
വീണ്ടുമൊരു കളിയ്ക്കായ് നിരത്തിയതും
പൊരുതാന്‍ ആത്മബലം കുറവ്
സിന്ദൂരമണിയാത്ത നെറ്റിയില്‍
വിയര്‍പ്പിന്റെ നേര്‍ത്ത ചൂട്
കവിളത്തൊഴുകിയെത്തുന്ന നീര്‍കണം
വിടര്‍ന്ന മിഴികള്‍തന്‍ ബാക്കിപത്രം
ഇതില്‍ പറഞ്ഞിരിക്കുന്നു എല്ലാം ഇനി കൂടുതല്‍ ഒന്നുമാവില്ല എന്റെ ഒരു കമേന്റിന്,സ്ത്രീയുടെ വിഹ്വലതകള്‍ വരച്ചിട്ടതിന് അഭിനന്ദനങ്ങള്‍.നല്ല കവിത.
എന്റെ പ്രിയേ, ചെസ്സ് കളിക്കുന്നതിനിടെ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയാല്‍ ചെക്ക് കിട്ടാതിരിക്കുമോ? ചെക്ക് മേറ്റ് തന്നെയായിപ്പോവും. :-)
ചേച്ചീ...
ഒരു കണ്ണൂര്‍ക്കാരന്ടെ കണ്ണിലൂടെ ആദ്യത്തെ ഭാഗം ഒന്നു മാറ്റി വായിക്കുന്നു....
പിറകിലെ നേതൃത്വം നിവര്‍ന്നുനില്‍ക്കേ
കാവി പടയാളിയുടെ ആദ്യചുവടില്‍
ചുവന്നപക്ഷം നേര്‍ക്കുനേര്‍
ചവിട്ടിപ്പരിചയിച്ച വഴികളിലുടനീളം
പകച്ചുനിന്ന നീക്കങ്ങള്‍ക്കിടയില്‍
കാവിയും ചുവപ്പും ഉന്മാദമായി.......
തെറ്റാണെങ്കില്‍ ക്ഷമിക്കുക...
ചെക്ക് കൊള്ളാം തകര്‍ത്തു.
വാല്‍മീകി മാഷേ, നന്ദി. അവിടുന്നെന്നെയാരോ ഉന്തിയിട്ടതാ, വന്നു വീണതോ കവിതയിലേയ്ക്കും.
അല്‍ഫൂ, ശ്ശൊ മനസ്സിലായി ല്ലേ
അപ്പു, ഹരിത്,ശ്രീ,കണ്ണൂരാന്‍,കാവലാന്‍, സ്നേഹതീരം,ഷാരൂ,റോസ്, സജീ, തോന്ന്യാസീ,യാരിദ്, നിലാവര്‍ നിസ,ചന്തു, സഹീര്‍ ജീ,കാപ്പിലാന്‍,അപര്‍ണ്ണ, പുടയൂര്‍,സഗീര്‍, ഹാരിസ്, നന്ദി
ബലിതവിചാരം, അതിനപ്പുറത്തേയ്ക്ക് എന്താണവോ ആലോചിക്കാനുള്ളത് ഇതിലുമധികമായി..
വിനോജ്, സെമികോളനും കോമയുമൊക്കെ എല്ലാ വരികളിലും വേണം. അപ്പോ കവിത ശര്യാവില്ല. അഭിപ്രായത്തിന് നന്ദി ട്ടൊ
ഗോപന്‍ ജീ, വളരെ നന്ദി.തിരക്കിനിടയിലും വായിച്ചതിന്
ഭൂമിപുത്രീ, അതെ. മറുപടി എന്താണെന്നറിയാത്ത മൌനത്തില്‍
ബലിതവിചാരം, ശിഷ്യപ്പെടാന്‍ താത്പര്യമില്ല
വേതാളം, അതൊക്കെയങ്ങു വന്നൂന്നേ!
പപ്പൂസേ, എന്തു ചെയ്യാനാ കളി പിഴച്ചാല്‍...
കണ്ണൂര്‍ക്കാരന്‍, നന്നായിട്ടുണ്ട് ട്ടാ
വര്‍ണിക്കാന്‍ വാക്കുക്കളില്ല വാല്‍മികി പറഞ്ഞതുപോലെ നര്‍മ്മത്തില്‍ നിന്നും കര്‍മ്മത്തിലെക്ക് ചെസ് കളിയിലൂടെ തീക്ഷണമായ തലങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നു രണ്ടോ മൂന്നോ വട്ടം വായിച്ചു.
ഉഗ്രനായിട്ടുണ്ട് പ്രിയ വര്‍ണിക്കാന്‍ വാക്കുക്കളില്ല
പ്രിയെ വര്‍ണിക്കാന്‍ വാക്കുക്കളില്ല മനോഹരമായിട്ടുണ്ട് തന്റെ വരികള്‍
പ്രിയ,
വളരെ നന്നായിരിക്കുന്നു കവിത. ഇഷ്ടപ്പെട്ടു :-)
കറുപ്പും വെളുപ്പും കരുക്കള്‍ നിരത്തി.....
മുന്നേറ്റങ്ങളും, പോര്‍വിളികളും, കുതികാല്‍വെട്ടും... ജീവിതത്തിന്റെ തനിപ്പകര്‍പ്പു തന്നെ പ്രിയേ ആ അറുപത്തിനാലു കളങ്ങളിലൂടെയുള്ള അക്ഷരങ്ങളുടെ യാത്ര.
എല്ലാവര്‍ക്കും ഈ കവിത ഇഷ്ടപ്പെട്ടു. എനിക്കെന്തേ ഇഷ്ടപ്പെടാതെ പോകാന്‍?
ചെസ്സിനെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നതു് ഒരു മഹത്തായ ആശയമാണു്. ഉമര്‍ ഖയ്യാം തൊട്ടു പലരും അതു ചെയ്തിട്ടുമുണ്ടു്. സ്ത്രീജീവിതത്തെ ചെസ്സുമായി താരതമ്യപ്പെടുത്തുകയാണു് ഈ കവിത ചെയ്യുന്നതു് എന്നു് അവസാനഭാഗത്തില്‍ നിന്നു മനസ്സിലായി. എങ്കിലും അതിനു മുമ്പില്‍ ആനയും കുതിരയും മറ്റും ചെയ്ത കാര്യങ്ങളും അതും തമ്മില്‍ യോജിപ്പിക്കാന്‍ കഴിയുന്നില്ല.
ബിംബങ്ങളുടെ എണ്ണം കൂടി അതു മുഖ്യവിവക്ഷിതത്തെ അതിക്രമിച്ചു വിരസമായി എന്നാണു് എനിക്കു തോന്നിയതു്. ഇതു് അല്പം കൂടി ശ്രമിച്ചാല്‍ വലരെ നന്നാവുന്ന ഒരു കവിതയാണെന്നും തോന്നി.
ha...ha u never, never understand that....
Its good to see u pointing out problems..How many times i told u that problems do exist.No disagreement! U have to show either the courage to say that "no grass will walk over here"(Yukthivadi) or to find out some ways or solutions....
If not all that, u have to respond to it atleast...Some criticism or some opposing feelings...or something like that...
Otherwise it does look like some of our tear jerking soaps telecast in different channels...
I am sorry pengale...Really sorry...U can really do better...
Yathasthithikan
കറുത്ത കളംവിട്ടു പോകാനൊരുങ്ങവെ
പരുത്ത കല്ലാല്‍ മുറിക്കുന്നു കാല്‍വിരല്‍
വെളുത്ത കള്ളിയില്‍ നിന്നും വിളിച്ചൊരാള്‍
തളച്ച കാല്‍ത്തള ചോര പൊടിച്ചിട്ട്......
നല്ല കവിതാസ്
കഴിഞ്ഞ പ്രാവശ്യത്തെ പോലത്തെ ഒരു കഥ വായിക്കാന്‍ വന്നതാ... അപ്പോ ദേ ഒരു കവിത... ഞാന്‍ കവിത വായിച്ചൂട്ടോ... മനസ്സില്ലായിടതോളം ഇഷ്ടായി :-)
checkmate:
Situation in which one player cannot prevent the capture of his king and the other player is therefore the winner.
രണ്ടു് കളിക്കാരും ജയിക്കുന്ന, പിടിക്കലും പിടിക്കപ്പെടലും വിജയമാവാവുന്ന ചില കളികളുണ്ടു് ജീവിതത്തില്‍!
ഒരു ചെക്ക് !! എന്റെ വക.. ഇനി രക്ഷയില്ല..
വളരെ വളരെ ഇഷ്ടമായി....നല്ല ആശയം..നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വളരെ വളരെ ഇഷ്ടമായി....നല്ല ആശയം..നന്നായി അവതരിപ്പിച്ചിരിക്കുന്നു.
"ചിന്തകള്‍ മുരടിച്ചതും കളമൊന്നു മാറി
കേറി വെട്ടിയ മുഖ്യന്‍ നിശ്ചലമായി
തേരാളിയുടെ വഴിയില്‍ പിഴവുകള്‍
ഒത്തുതീര്‍പ്പില്ലാത്ത തര്‍ക്കങ്ങള്‍
കലാശക്കൊട്ടിലവസാനം തോല്‍വി
കിരീടമൂരി സ്ഥാനമൊഴിഞ്ഞു"
കൊള്ളാം.. പക്ഷെ..
"ബിംബങ്ങളുടെ എണ്ണം കൂടി അതു മുഖ്യവിവക്ഷിതത്തെ അതിക്രമിച്ചു എന്ന ഉമേഷിന്റെ അഭിപ്രായവും ഇല്ലാതില്ല..."
കുതിക്കുന്ന അശ്വത്തിന് അഹങ്കാരം
ചലിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍
അശ്വം ഒരു രതി ചിഹ്നമാണ് .
എങ്കില്‍ ഈ വരിയുടെ അര്‍ഥം പറയുക :)
കവിത നന്നായി.... :)
അനൂപ്, ശ്രീവല്ലഭന്‍, ചന്ദ്രകാന്തം ,ടെസ്സീ,ഹേമാംബിക, ജേന്‍ ജോസഫ്,കാനനവാസന്‍, വളരെ നന്ദി
ഉമേഷ് ജീ, ആനയ്ക്കും കുതിരയ്ക്കും മറ്റുമെല്ലാം ചെസ്സില്‍ വിലക്കുകളുണ്ട് ഒരു പെണ്ണിന് വിലക്കുകളേര്‍പ്പെടുത്തുന്നപോലെ. ഇതൊരു പെണ്ണിനെപ്പറ്റിയാണെന്നറിയാന്‍ അവസാനം വരെ വേണ്ട, അത് ആദ്യഭാഗങ്ങളില്‍ തന്നെയുണ്ട്. ചെസ്സ് കളിയിലില്ലാത്ത ഏത് ബിംബങ്ങളാണ് കവിതയിളുള്ളതെന്നറീഞ്ഞാല്‍ കൊള്ളാം. അഭിപ്രായത്തിന് നന്ദി.
ബലിതവിചാരം, ഒരു വിഷയത്തെപ്പറ്റിയെഴുതിയ കവിതയില്‍ മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാന്‍ പറയുന്നതിന് മറുപടിയില്ല
മനൂജീ, മറുകവിതയ്ക്ക് നന്ദി
ബാബൂജീ, അതെ, അങ്ങനേയും ഉണ്ടാകും. വായനയ്ക്ക് നന്ദി ട്ടൊ.
അന്യന്‍, കൂടിപ്പോയ ബിംബങ്ങള്‍ ഏതാണെന്നറിഞ്ഞാല്‍ കൊള്ളാം. അഭിപ്രായത്തിനു വളരെ നന്ദി
കാപ്പിലാന്‍,
“കുതിക്കുന്ന അശ്വത്തിന് അഹങ്കാരം
ചലിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍
ഗജരാജന് പ്രതിഷേധമാവോളം“
വരികള്‍ കൂട്ടിവായിക്കുക. അശ്വം രതിയുടെ മാത്രമല്ല,
ശക്തിയുടേയും ബിംബമാണ്.
നല്ല കവിത...
ഇത്തരം വ്യത്യസ്തമായ ചിന്തകള്‍ക്കായി കാത്തിരിക്കുന്നു...
ആശംസകള്‍...
50 ഞാനെടുത്തു ..ഞാന്‍ ആ രണ്ടു വരികള്‍ മാത്രമേ എന്‍റെ ചോദ്യത്തില്‍ ഉള്ളു.വരികള്‍ കൂട്ടി വായിക്കാന്‍ ഞാന്‍ പണ്ടേ പിറകില്‍ .എനിക്കീ സാഹിത്യം ,കല എന്നിവയുമായി ബന്ധം ഒന്നും ഇല്ല .
അപ്പൊ, ഈ ചെസ്സ് കളി കഴിഞ്ഞു ഇപ്പഴാ പ്രായമ്മ തട്ടേല്‍ കയറുന്നത്...
ഇതുവരെ ഞാന്‍ ഇത് 5 പ്രാവശ്യം വായിച്ചൂ.വായിക്കുംതോറും കൂടുതല്‍ വായിക്കണം എന്ന് തോന്നുക.ഇതൊരു രോഗമാണോ പ്രിയേ ?
:)
Oh i c.....
തള്ളേ, കലിപ്പുകള് തന്ന.. മച്ചൂ,,,,യുക്തിവാദീ, നി എടപെടേണ്ടി വരും...
പെങ്ങളെ..റ്റാ റ്റാ ഞാന്‍ പോണ് കേട്ടാ....
ഇനി വീണ്ടും ഇവിടെ വരേണ്ടി വരുമെന്ന് തോന്നുന്നില്ല. യാഥാസ്ഥിതികന്‍
കുടുതല്‍ ഉയരങ്ങളിലെക്ക് എസ്.പ്രിയയെപ്പൊലെ മലയാള മലയാള സാഹിത്യത്തിനു ഒരു മുതല്‍കുട്ടാവട്ടേ പ്രിയാ ഉണ്ണിക്രിഷണന്റെ രചനകള്‍
കറുപ്പും വെളുപ്പിലും നിറഞ്ഞുകളിക്കുബോള്‍ Check Mate ഒരു ചിന്തയാണ്. വരാനാരിക്കുന്ന തടവറയുടെ ചിത്രം. ഒരു പരിതിവരെ പ്രിയ നീതി പുലര്‍ത്തിയിരിക്കുന്നു.
താന്‍ എഴുതി തെളിയും.. :)
പ്രിയ ച്യാച്ചി, ചെക്ക് മേറ്റ്...
ആരാടോ കവിത വേണ്ട എന്ന് നേരത്തേ എപ്പോഴോ പറഞ്ഞേ???
പ്രിയാാ, എപ്പോഴത്തേയും കവിത പോലെയല്ല. ഇത്തവണ ഇതു ശക്തമായ വരികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍
കവിത വായിചു ....ഗംഭീര ആശയം..
ഇനിയും എഴുതുക ഒരുപാട് അഭിനന്ദനങള്‍.....
commentukale ellam... valarey......Nannyirikkunnooo...
njn parayendathellam......enikkumunpullaa 55 commentukalile unde
കവിത ഒരു മത്സര പ്രതീതിയുണ്ടാക്കുന്നു.
അഭിനന്ദനങ്ങള്‍
Simply Great !
നന്നായിരിയ്കുന്നു...
:)
ഹോ പ്രിയേ എന്നെയിങ്ങനെ വിഷമിപ്പിക്കരുതേ....
രണ്ടുമൂന്നാവര്‍ത്തി വായിച്ചിട്ടും നിറുത്തിപ്പോകാന്‍ പറ്റുന്നില്ല.....
കവിതക്ക് എന്തൊരാഴം !!
പ്രിയാ,
വൈകി, ഇവിടെ വരാന്‍.
വരികളിലെല്ലാം വര്‍ത്തമാനകാലം
മൊഴികളിലെല്ലാം ആശംസകള്‍
ഞാനും പറയട്ടെ, തുടിയ്ക്കുന്നൊരടിവയര്‍ തടവി
മെല്ലെ..
“അടിയറവ്...”
അത് ശരി. അപ്രൂവലുണ്ടായാലേ അഭിപ്രായങള്‍ക്ക് വിലയുള്ളു. കുഴലൂത്ത് കേട്ടാല്‍ മതി, കൊട്ട് കാണണ്ട...എന്തൊരു ധൈര്യം..
ഒരിയ്ക്കല്‍ക്കൂടി “അടിയറവ്..”
നല്ല കവിത. മനസ്സിന്റെ ആകുലതകളെ ഒരു ചെസ് ബോര്‍ഡിലെ നീക്കങ്ങളില്‍ ഭംഗിയായി വരച്ചു.
ചെസ്സിന്റെ കറുപ്പും വെളുപ്പും കൊണ്ട് സ്ത്രീയുടെ വിഹ്വലതകള്‍ വരച്ചിട്ടതിന് അഭിനന്ദനങ്ങള്‍!
ഒറ്റപ്പെട്ടുപോകുന്ന പെണ്‍മനസ്സുകള്‍ നിരവധിയാണ്. അവരെയോര്‍ക്കാന്‍ അവസരമൊരുക്കിയതിനു നന്ദി.
ചേര്‍ത്തുവായിക്കാന്‍ കുറച്ചുവരികള്‍ തരട്ടേ???
സമയമുണ്ടെങ്കില്‍.......
പ്രിയ, ഇവിടെ ഹാസ്യം, പാരഡി എല്ലാറ്റിനൊപ്പം സീരിയസ് വിഷയങ്ങളും നന്നായി വഴങ്ങുന്നു.. അഭിനന്ദനങ്ങള്‍!
നന്മകള്‍ നേരുന്നു..
കവിത നന്നായിരിക്കുന്നു. പ്രിയക്കുട്ടീയ്ക്ക് അഭിനന്ദനങ്ങള്‍..
മുന്നോട്ടു കുതിക്കാനാഞ്ഞതും
പ്രേരണ വഴിതെറ്റിച്ച ഒരാത്മാവ്
ഭ്രാന്തമായ് സന്നിവേശിച്ചപോലെ
അടിവയറ്റിലൊരു കൊളുത്തല്‍
അമര്‍ത്തിപ്പിടിച്ച കയ്യില്‍ ഹൃദയതാളം
പതുക്കെ മന്ത്രിച്ചു “ ചെക്ക് ”
രാജാവ്, മന്ത്രി, പടയാളികള്‍, കുതിര.....ജീവിതം താരതമ്യം ചെയ്യപ്പെടുകയാണ്. വിഹ്വലതകള്‍, വിഷമങ്ങള്‍....ഒക്കെയും തകര്‍ത്തെറിയുക...കൂച്ചുവിലങ്ങുകള്‍..സ്ഥായിയാവാനല്ല..തകര്‍ത്തെറിയാനുള്ളതാണ്
പ്രിയെ വീണ്ടും ഇതിലെ ഒന്നു കയറി പോയി
ഇവിടെ ഏല്ലാവര്‍ക്കും സുഖം തന്നെയോ
പിന്നെ എന്റെ പ്രണയം കഥയുടെ അവസാന ഭാഗമാണി ലക്കം തുടക്കത്തില്‍ പ്രിയ അവിടെ അനുമോദനവുമായി വന്നു പിന്നെ അങ്ങോട് കണ്ടില്ല്ല
http:ettumanoorappan.blogspot.com
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Impressora e Multifuncional, I hope you enjoy. The address is http://impressora-multifuncional.blogspot.com. A hug.
സ്ത്രീ മനസ്സ് മാത്രം ആണോ ഇതു....ഇതു തന്നെ അല്ലെ ജീവിതം .......
മനോഹരം .........
Waitin for ur next post.
:)
knaareyillaaaaaaaaaaputhiya workkkum...onnum
ദ്രൌപദീ,നജൂസ്,ബലിതവിചാരം,വര്‍ക്കിച്ചന്‍,നന്ദന,ലീല,colourful canvas,ബാബുരാജ്,മലയാളനാട്,രാഹുല്‍,ഗീതാ ഗീതികള്‍,മുഹമ്മദ് ശിഹാബ്,നന്ദ,ഗുരുജി,സ്പന്ദനം, Multifuncional,മിഹിര്‍ അഭിപ്രായത്തിന് വളരെ നന്ദി
കാപ്പിലാനച്ചായോ, ഡോകറ്ററോട് ചോദിക്കാം എന്നാ പരിപാടീല്‍ ചോദിക്കൂ, ചെലപ്പൊ വല്ലോം കിട്ടും
കുട്ടന്‍ ഗോപുരത്തിങ്കല്‍, ബ്ലോഗ് തുടങ്ങിയപ്പൊ തൊട്ട് തെറി വരാന്‍ തുടങ്ങീതാ. അത് മുഴുവന്‍ നാട്ടരെ കേള്‍പ്പിക്കണ്ടല്ലോ എന്നു കരുതി. എന്താ വല്ല ബുദ്ധിമുട്ടും ഉണ്ടോ?
അപ്പൂപ്പാന്താടീ, ഇപ്പൊ വരും ട്ടാ
അനൂപ്, ആശംസയ്ക്കും അഭിനന്ദനത്തിനും നന്ദി. ആ വഴിയ്ക്ക് വന്നിരുന്നു
സഹീര്‍, മനസ്സിലായില്ല എഴുതീത്
കളങ്ങള്‍ മാറ്റിച്ചവിട്ടാനൊരുങ്ങുന്ന
വീഥികളിലൊക്കെയും കനലുകള്‍
ആളിക്കത്താനൊരുങ്ങുന്നു
മുന്നോട്ടുവെച്ച കൊലുസിട്ട പാദങ്ങളില്‍
വിറങ്ങലിച്ചുപോയ ആത്മധൈര്യം
പിന്‍വിളികളെ മാനിച്ചെന്നുറപ്പ്
ഇതു ജീവിതം തന്നെ.
പിന്‍ വിളികളെ മാനിക്കുമ്പോള്‍ ഉണ്ടാകുന്ന വിഹ്വലതകള്‍ തീര്‍ച്ചയായും സ്ഫുരിക്കുന്നു. നമ്മുടെ പഴയ കാല വിശ്വാസങ്ങളും അതു പോലെ തന്നെ.
നല്ലത്. നന്ദി.
മന്ത്രിമൌനിയായി രാജാവും.
ഉയരത്തില്‍ പറക്കരുതെന്ന ശാസനയില്‍അടക്കിപ്പിടിച്ചതൊക്കെയും തുളുമ്പികൂട്ടുവന്ന നിഴലിനും i feel these line fine.
please visit my pages ,thank u priya u.
വരികള്‍ നന്നായിരികുന്നു
കവിത തന്നെ തുടര്‍ന്നോളൂ......നല്ല വഴികള്‍
ചെസ്സ് മുന്നെ തലക്കടിച്ച ഒരു തീമാണ് പക്ഷെ കൈയ്യിലൊതുങ്ങിയില്ല ആ തീമും ആ കളിയും എന്തായാലും പ്രിയ പണി പറ്റിച്ചു
Post a Comment