Saturday, September 13, 2008

ആഞ്ഞുവീശിയ ഐക്

ഇന്നലെ ( 12-Sep-2008) അര്‍ദ്ധരാത്രി മുതല്‍ ആഞ്ഞുവീശാന്‍ തുടങ്ങിയ ഐക് ചുഴലിക്കാറ്റും പേമാരിയും ടെക്സാസ് ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കി. ഡാലസ്സില്‍ നിന്നും ഏതാണ്ട് 360 മൈലുകള്‍ക്കപ്പുറം ( അഞ്ച്മണിക്കൂര്‍ യാത്ര ) സൌത് ഭാഗത്തുള്ള ഗാല്‍‌വെസ്റ്റണും അതിനടുത്തുള്ള സ്ഥലങ്ങളും പൂര്‍ണ്ണമായും നശിച്ചു. അവിടെയുള്ള ജനങ്ങളെ ഇന്നലെത്തന്നെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ലെന്നറിഞ്ഞു . ഗാല്‍‌വെസ്റ്റണില്‍ ( ഹ്യൂസ്റ്റണില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര) നിന്നും അകലത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ഹ്യൂസ്റ്റണും ഐക്കിന് ഇരയായി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ അവിടം മുഴുവന്‍ ഇരുട്ടിലാണ്. കറന്റില്ലാത്തതിനാല്‍ പാചകം ചെയ്യാനും കഴിയില്ല. ഡൌണ്‍‌ടൌണിലുള്ള കൂറ്റന്‍ ബില്‍ഡിങ്ങുകളിലെ വിന്‍ഡൊ‌ഗ്ലാസുകളൊക്കെ പൊട്ടിത്തകര്‍ന്നു. ഗാല്‍‌വെസ്റ്റണില്‍ നിന്നുള്ള കടല്‍‌വെള്ളം സമുദ്രാന്തര്‍ഭാഗത്തുള്ള സമ്മര്‍ദ്ദം കാരണം കരയിലേയ്ക്കൊഴുകിയതിനാല്‍ വഴികളും വാഹനങ്ങളുമൊക്കെ വെള്ളത്തിനടിയിലായി. 29 കൌണ്ടികളെ ദുരിതമേഖലായി പ്രഖ്യാപിച്ചതിനുശേഷം അവിടങ്ങളിലേയ്ക്ക് ഫെഡെറല്‍ സഹായം എത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് അല്‍പ്പം മുന്‍പ് ബന്ധപ്പെട്ട കേന്ദ്രങ്ങളോട് പറഞ്ഞു. ഹെലികൊപ്റ്ററിലും മറ്റുമായി സുരക്ഷാസന്നാഹങ്ങള്‍ ഇന്നലെ മുതല്‍ ഹ്യൂസ്റ്റണ്‍ , ഗാല്‍‌വെസ്റ്റണ്‍ ഭാഗങ്ങളിലുണ്ട്. വൈദ്യുതിബന്ധം പുനസ്ഥാപിയ്ക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കുമെന്നാണ്‌ പറയുന്നത്.
അത്രയേറെ നശിച്ചിരിയ്ക്കുന്നു എല്ലാം. ഹ്യൂസ്റ്റണില്‍ 85 mph വേഗതയിലും ഗാല്‍‌വെസ്റ്റണില്‍ 95 mph വേഗതയയിലും ആഞ്ഞടിച്ച ഐക്ക് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ റിക്കവര്‍ ചെയ്യാന്‍ എവിടുന്നു തുടങ്ങണമെന്നറിയാതെ കുഴങ്ങുകയാണ് സുരക്ഷാകേന്ദ്രങ്ങള്‍, അത്രയേറെ പരിതാപകരാമാണ് അവസ്ഥ...
നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ആയ വാല്‍മീകി മാഷും കുടുംബവും ഹ്യൂസ്റ്റണിലാണ്. പന്ത്രണ്ട് മണിക്കൂറോളം ഉണ്ടായിരുന്നു ആ ചുഴലിക്കാറ്റ് എന്നറിഞ്ഞു. ഭക്ഷണവും വെള്ളവുമെല്ലാം വളരെ പരിമിതമായി ഉപയോഗിച്ചിട്ടുള്ള സാഹചര്യമാണവിടെ. ലൈറ്റ് ഇല്ലാത്തതിനാല്‍ പാചകം ചെയ്യാനാവാത്ത അവസ്ഥ. ഭയാനകമായ മണിക്കൂറുകള്‍ക്കുശേഷം ഇപ്പോ എതാണ്ട് ശമിച്ചിരിയ്ക്കുന്നു. എങ്കിലും ദുരിതപൂര്‍ണ്ണമായ അവസ്ഥയാണവിടെ. ഇട്യ്ക്കിടെ അവരെ വിളിച്ച് സംസാരിക്കുന്നുണ്ട്. ഇരുട്ടില്‍ കഴിയുകയാണ് അവിടെയെല്ലാവരും.

കാറ്റിന്റെ ശക്തി അവിടങ്ങളില്‍ ഏതാണ്ട് കുറഞ്ഞിരിയ്ക്കുന്നു. എങ്കിലും തിമിര്‍ത്തു പെയ്യുന്ന മഴയും കാറ്റും ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. രാത്രിവരെ അതേ രീതിയില്‍ ഉണ്ടാവുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹ്യൂസ്റ്റണില്‍ നിന്നും നോര്‍ത്ത് ഭാഗത്തേയ്ക്ക് നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു ഐക്ക്. നോര്‍ത് ഈസ്റ്റ് ഭാഗത്തേയ്ക്ക് പോകുന്ന ഐക്ക് ഡാലസ്സിനടുത്തുകൂടെ നീങ്ങുമെന്നറിയുന്നു. പുറത്ത് കാറ്റിന്റെ ഹുങ്കാരവം കേള്‍‍ക്കുന്നുണ്ട്. ഇരുട്ടുമൂടിയ കാലാവസ്ഥയാണ്. മഴയും തുടങ്ങിയിരിക്കുന്നു. ഇന്നു ( 13- Sep-2008) രാത്രിയാകുമ്പോഴേയ്ക്കും ശക്തി കുറയുന്ന ഐക്ക് നോര്‍ത്ഈസ്റ്റ് ഭാഗത്തേയ്ക്ക് കടന്നുപോകുമെന്നു കരുതുന്നു.

ഇന്നലെ മുതല്‍ മലയാള ചാനലുകളിലും പത്രങ്ങളിലും ഇതേപ്പറ്റിയുള്ള വാര്‍ത്ത പ്രതീക്ഷിച്ചിരിയ്ക്കുന്നു. പക്ഷേ ഐകിനെപ്പറ്റി ഒന്നും കാണാനായില്ല. ഹ്യൂസ്റ്റണ്‍ ഗാല്‍‌വെസ്റ്റണ്‍ ഭാഗങ്ങളിലുള്ളവരുടെ മൊബൈല്‍ എത്ര നേരം കൂടി പ്രവര്‍ത്തിക്കുമെന്നറിയില്ല. അതുകൂടി ഇല്ലാതായാല്‍ പിന്നെ അവിടെയുള്ള സുഹൃത്തുക്കളെപ്പറ്റി അറിയാനും കഴിയില്ല. ലാന്റ് ഫോണുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതേപ്പറ്റിയും ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. മലയാളികളടക്കം മൂന്ന് മില്ല്യണിനുമപ്പുറം ജനങ്ങളുണ്ടവിടെ. ജോലിയുമായി ബന്ധപ്പെട്ട് നാട് വിട്ടു വന്നവരാണ് ഏറെയും. നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി ഫോണിലൂടെ സംസാരിയ്ക്കാനും മറ്റും ഏറേ നേരം കഴിയില്ലെന്നു തോന്നുന്നു. ദുസ്സഹമായ ജനജീവിതം സാധാരണഗതിയിലാകാന്‍ ആഴ്ചകളെടുക്കുമെന്നിരിയ്ക്കെ ഇവിടത്തെ സ്ഥിതിഗതികളെപ്പറ്റി നാട്ടിലുള്ളവരെ അറിയിക്കാനും മറ്റും മലയാള ചാനലുകളും പത്രങ്ങളും ശ്രമിക്കുമെങ്കില്‍ അതായിരിയ്ക്കും ഇപ്പോഴത്തെ ഏറ്റവും വലിയ ആശ്വാസം. നേരും നെറിയും കൈമോശം വന്നിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നു കരുതട്ടെ... പത്രധര്‍മ്മത്തിന്റെ ശക്തി നശിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു...
*** CNN വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിയ്ക്കുന്നുണ്ട്.

58 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഞ്ഞടിച്ച് ഐക് ദുരിതപൂര്‍ണ്ണമാക്കിയിരിയ്ക്കുന്നു ടെക്സാസ് ജീവിതത്തെ...

ആൾരൂപൻ said...

സപ്തംബര്‍ 13.....
ഞാനിപ്പോള്‍ ചുഴലിക്കാറ്റിനെ ഭയപ്പെടുന്നില്ല. അതിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ല... ഇപ്പോള്‍ എന്റെ ചിന്ത മുഴുവനും ഡല്‍ഹിയിലാണ്‌. അവിടെയാണ്‌ ഏറ്റവും ഒടുവിലായി മനുഷ്യജന്മങ്ങള്‍ പൊട്ടിത്തെറിച്ചത്‌. മനുഷ്യനിര്‍മ്മിതമായ അനിഷ്ടത്തെ തടുക്കാനാവാത്ത നമ്മളാണോ പ്രകൃതിദുരന്തങ്ങളെ തടുക്കാന്‍ നോക്കുന്നത്‌? വിരോധാഭാസം തന്നെ.........
ആശംസകള്‍...

മയൂര said...

എന്റെ വളരെ അടുത്ത കൂട്ടുക്കാർ ഗാല്‍‌വെസ്റ്റണിലുണ്ട്. so far they are safe, dont have current and water.
പ്രിയ പറഞ്ഞതു പോലെ, ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ എങ്ങിനെ അവരെ കോണ്ടാക്റ്റ് ചെയ്യുമെന്നറിയില്ല :(

Sherlock said...

"ഇന്നലെ ( 12-Dec-2008) അര്‍ദ്ധരാത്രി.."

ഡിസംബര്‍ അല്ലാ...സെപറ്റംബര്‍...

ഹരീഷ് തൊടുപുഴ said...

എല്ലാവരെയും ഈശ്വരന്‍ കാത്തുകൊള്ളട്ടെ...പ്രാര്‍ത്ഥിക്കാം

ജിജ സുബ്രഹ്മണ്യൻ said...

ഈ വിവരം ഒരു ബ്ലോഗ്ഗര്‍ സുഹൃത്ത് പറഞ്ഞ് അറിഞ്ഞിരുന്നു.പ്രിയ റ്റെന്‍ഷന്‍ ആയി ഇരിക്കുകയാണ് എന്നു മനസ്സിലായി.പേടിക്കണ്ടാ.ഞങ്ങളുടെ എല്ലാം പ്രാര്‍ഥന നിങ്ങള്‍ക്കൊപ്പം ഉണ്ട്..ഒന്നും സംഭവിക്കില്ല..വാല്‍മീകി മാഷിനും കുടുംബത്തിനും ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ഈശ്വരന്‍ കരുത്ത് നല്‍കട്ടേ എന്നു പ്രാര്‍ഥിക്കുന്നു.

KUTTAN GOPURATHINKAL said...

പ്രിയാ,
ഇങ്ങിനേയും ഒരു കാര്യമുണ്ടെന്ന് അറിയിച്ചതിന്‍് നന്ദി, പ്രിയാ.
പ്രകൃതിയ്ക്ക് ഒരു ബാലന്‍‌സിങ് ആക്റ്റ് ഉണ്ട്. അതാവാം ഇതിനൊക്കെ കാരണമെന്ന് തോന്നുന്നു. നാമതിനെ (പ്രകൃതിയെ)എത്രമാത്രം അബ്യൂസ് ചെയ്താലും പ്രീ ഡിറ്റെര്‍മിന്‍ഡ് ആയ ഒരു വഴിയിലൂടെയേ എല്ലാം നടക്കു എന്ന് വിശ്വസിയ്ക്കാനാഗ്രഹിയ്ക്കുന്ന ഒരാളാണ് ഞാന്‍.
ഈശ്വരോ രക്ഷിതു...

മാണിക്യം said...

ഞാന്‍ വാര്‍ത്തകള്‍
കേട്ടും കണ്ടും ഇരിക്കുന്നു
വാല്മീകിക്കും കുടുംബത്തിനും
വേണ്ടീ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു..
പ്രകൃതി ഇനി കൂടുതല്‍
ക്ഷോപിക്കില്ല എന്നു കരുതാം

വേണു venu said...

വാര്‍ത്തകള്‍ കണ്ടിരുന്നു.
പ്രകൃതി ക്ഷോഭങ്ങള്‍ക്കു് മുന്നില്‍ പ്രാര്‍ത്ഥിക്കാനേ കഴിയുകയുള്ളു.
എത്രയും വേഗം തന്നെ പ്രകൃതി ശാന്തമാകുമെന്നും നിങ്ങളുടെ ഒക്കെ പ്രതിസന്ധിയില്‍ പങ്കു ചേര്‍ന്നു കൊണ്ടും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍....

പാമരന്‍ said...

നന്ദി പ്രിയ.

വാല്‍മീകിയുടെ വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

ഉപാസന || Upasana said...

:-(

siva // ശിവ said...

ഞാന്‍ ഇന്നലെ ബി.ബി.സി.യില്‍ ഉച്ചയ്ക്ക് ചില വീഡിയോകള്‍ കണ്ടിരുന്നു ഐക്കിനെക്കുറിച്ച്....

വാല്‍മീകിയും എല്ലാവരും നന്നായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....

രസികന്‍ said...

വേണു പറഞ്ഞപോലെ പ്രകൃതി ക്ഷോഭങ്ങള്‍ക്കു് മുന്നില്‍ പ്രാര്‍ത്ഥിക്കാനേ കഴിയുകയുള്ളു.
നമുക്കും പ്രാർത്ഥിക്കാം

krish | കൃഷ് said...

അവിടത്തെ സ്ഥിതിഗതികള്‍ ഉടനെതന്നെ നോര്‍മലാകുമെന്നു കരുതുന്നു.
പ്രകൃതി ഒരിടത്ത്‌ നാശം വിതക്കുമ്പോള്‍ ചില കുബുദ്ധികളായ 'മനുഷ്യര്‍' തന്നെ നിരപരാധികളുടെ ജീവനെടുക്കുകയല്ലെ ചെയ്യുന്നത്‌. അവസാനം ദെല്‍ഹിയിലെ ബോംബ്‌ സ്ഫോടനം. ഇതിനൊക്കെ എന്നാണ്‌ ഒരറുതി.

ബിന്ദു കെ പി said...

ഇവിടെ പേപ്പറില്‍ ചെറിയൊരു ന്യൂസ് ആയി കണ്ടിരുന്നു. ഇത്രയും ഭീകരമായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്.

ശ്രീവല്ലഭന്‍. said...

ഹൂസ്റ്റണും ഗാല്‍വസ്ടണും എല്ലാം കഴിഞ്ഞ വര്‍ഷം ആദ്യം എത്തിയിരുന്നു. കുറച്ചു ബന്ധുക്കളും അവിടെ ഉണ്ട്. എല്ലാം ഉടനെ നേരെ ആകും എന്ന് കരുതാം. പ്രാര്‍ത്ഥിക്കാം.

നജൂസ്‌ said...

അറിയിപ്പിന് നന്ദി പ്രിയാ.
തുടക്കവും ഒടുക്കവും അവനില്‍ നിന്നല്ലേ.
പ്രാര്‍ത്ഥിക്കാം നമുക്കെല്ലാവര്‍ക്കും

Unknown said...

പ്രിയ,
എല്ലാം താമസിയാതെ ശാന്തമാവുമെന്നും, ജീവിതം സാധാരണഗതിയില്‍ ആവുമെന്നും പ്രതീക്ഷിക്കുന്നു‍. Best of luck for you and your family.

നിരക്ഷരൻ said...

ഒന്നും സംഭവിക്കില്ല, പേടിക്കണ്ട. നാം പ്രകൃതിയില്‍ നിന്ന് ഒരുപാട് അകന്ന് പോകുമ്പോള്‍ പ്രകൃതി തന്റെ സാമീപ്യം അറിയിക്കാ‍ന്‍ വേണ്ടി ചെയ്യുന്നതാണിതൊക്കെ. വാല്‍മീകിയും കുടുംബവും സുരക്ഷിതമാണെന്ന് കരുതുന്നു.
ഐക്കേ അടങ്ങുക, ഐക്കേ മടങ്ങുക.....

ജന്മസുകൃതം said...

പ്രിയ..
പ്രകൃതി ദുരന്തങ്ങള്‍ ഒരിടത്ത്‌.ക്രൂരമായ മനുഷ്യക്കുരുതികള്‍ മറ്റൊരിടത്ത്‌. എല്ലാ ദുരന്തങ്ങള്‍ക്കു മുന്‍പിലും പകച്ചു നില്‍ക്കുന്ന മനുഷ്യജന്മങ്ങള്‍...ആര്‌ ആരെയാണു സമാധാനിപ്പിക്കേണ്ടത്‌...?കുറ്റപ്പെടുത്തേണ്ടത്‌...?
പത്ര വാര്‍ത്ത കണ്ടിരുന്നു.
എല്ലാം എത്രയും വേഗം അടങ്ങി സാധാരണ ജീവിതത്തിലേക്കെത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ജന്മസുകൃതം said...

പ്രിയ..
പ്രകൃതി ദുരന്തങ്ങള്‍ ഒരിടത്ത്‌.ക്രൂരമായ മനുഷ്യക്കുരുതികള്‍ മറ്റൊരിടത്ത്‌. എല്ലാ ദുരന്തങ്ങള്‍ക്കു മുന്‍പിലും പകച്ചു നില്‍ക്കുന്ന മനുഷ്യജന്മങ്ങള്‍...ആര്‌ ആരെയാണു സമാധാനിപ്പിക്കേണ്ടത്‌...?കുറ്റപ്പെടുത്തേണ്ടത്‌...?
പത്ര വാര്‍ത്ത കണ്ടിരുന്നു.
എല്ലാം എത്രയും വേഗം അടങ്ങി സാധാരണ ജീവിതത്തിലേക്കെത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

വിജയലക്ഷ്മി said...

priya,varthhakal kanddirunnu.ellamariunna orusakuthi yaNallo prkruthi.athu Sandmaikollum.prarthikam.....Delhiyude avasthha???????

കുറ്റ്യാടിക്കാരന്‍|Suhair said...

വിവരങ്ങള്‍ക്ക് നന്ദി പ്രിയ,

ദൈവം രക്ഷിക്കട്ടെ..

ഹന്‍ല്ലലത്ത് Hanllalath said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ആഗ്നേയ said...

എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാന്‍ പ്രാത്ഥിക്കുന്നു.

riyaz ahamed said...

നെറ്റ് ടു ഫോണ്‍ വര്‍ക്ക് ചെയ്യില്ലേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷും കുടുംബവും അപകടമൊന്നുമില്ലാതെയിരിയ്ക്കുന്നു.

ആളപായങ്ങളൊന്നും ഇല്ല.

ഇലക്ട്രിസിറ്റി പുനസ്ഥാപിയ്ക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ കഴിയില്ല ആര്‍ക്കും. മുന്‍‌കൂട്ടി വാങ്ങിവെച്ച റെഡിമേയ്ഡ് ആഹാരവും വെള്ളവുമാണിപ്പോള്‍ . പൈപ്പില്‍ നിന്നുള്ള വെള്ളം മലിനമായതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയില്ല. ഗ്യാസ്സ് സ്റ്റൌ ഉള്ളവരും അത് ഉപയോഗിക്കരുത് കാരണം അത് ലീക്ക് ചെയ്തേയ്ക്കാം. വിഷപ്പാമ്പുകളും മറ്റും ഉള്ള സാധ്യത ഉള്ളതിനാല്‍ പുറ്രത്തിറങ്ങുമ്പോഴും സൂക്ഷിക്കണം. ഗതാഗതസൌകര്യവും ഇല്ല.

എല്ലാം കൊണ്ടും ഇപ്പോഴും അവിടെ പരിതാപകരമായ അവസ്ഥ തന്നെ.

ഹ്യൂസ്റ്റണീല്‍ നിന്നും നീങ്ങിയ ഐക് ഡാലസ്സില്‍ തൊടാതെ നോര്‍ത് ഈസ്റ്റ് ഭാഗത്തേയ്ക്ക് പോയി. അതിന്റെ ശക്തി നന്നേ കുറഞ്ഞതിനാല്‍ ഐക് ഇനി നാശങ്ങള്‍ ഉണ്ടാക്കില്ലെന്നു കരുതുന്നു.

smitha adharsh said...

അവസാനത്തെ കമന്റ് വായിച്ചപ്പോള്‍ വിഷമം തോന്നുന്നു...പ്രാര്‍ത്ഥന ഉണ്ട് .... എല്ലാം ശരിയാകും..

ഭൂമിപുത്രി said...

പ്രിയയുടെ അപ്ഡേറ്റുകൾക്ക് നന്ദി.വാത്മീകിയും കുടുംബവും സുരക്ഷിതരാണെന്നും ഡാലസ്സ് തൊടാതെ ഐക് മാറിപ്പോയെന്നും അറിഞ്ഞതിൽ സമാധാനം.മനുഷ്യർക്ക് അപകടങ്ങളൊന്നും വരാതെ,എല്ലാം വേഗം പൂർവ്വസ്ഥിതിയിലാകാൻ പ്രാർത്ഥിയ്ക്കുന്നു

Gopan | ഗോപന്‍ said...

പ്രിയാജി,
വാല്‍മീകി മാഷും കുടുംബവും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ ആശ്വാസം..കൊടുംകാറ്റും പേമാരിയും എളുപ്പം മാറുവാന്‍ പ്രാര്‍ത്ഥിക്കുന്നു ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ്യൂസ്റ്റണില്‍ ചിലഭാഗങ്ങളില്‍ ഇലക്ട്രിസിറ്റി എത്തിയിട്ടുണ്ടെങ്കിലും ഇനീയും ദിവസങ്ങളെടുക്കും എല്ലായിടത്തുമെത്താന്‍. ഈ ആഴ്ച രാത്രിമുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. കടകളും മറ്റും തുറന്നിട്ടില്ല. ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. ഗാല്‍‌വെസ്റ്റണ്‍ മുഴുവനും ഇപ്പോഴും വെള്ളത്തിലാണ്.

സിറ്റി ക്ലീന്‍ ആവാന്‍ ഇനിയുമൊരാഴ്ചയെടുക്കും. 20 ലക്ഷത്തോളം ആളുകള്‍ ഇലക്റ്റ്രിസിറ്റിയില്ലാതെ ബുദ്ധിമുട്ടുന്നു. അതുകൊണ്ട് തന്നെ മനുഷ്യനാവുന്നിടത്തോളം വേഗതയില്‍ എല്ലാം ശരിയാക്കുമെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചു

എല്ലാ വിവരങ്ങളും മിനിറ്റ്സ് അപ്ഡേറ്റ്സ് നല്‍കി സി.എന്‍.എന്‍ മാതൃകയാകുന്നു.

നരിക്കുന്നൻ said...

എല്ലാം ശാന്തമാകട്ടേ.. എല്ലാവരും രക്ഷപ്പെടട്ടേ..

നമുക്ക് പ്രർത്ഥിക്കാം.

പൊറാടത്ത് said...

ദൈവത്തോട്‌ പ്രാർത്ഥിയ്ക്കുന്നു, എല്ലാവരും രക്ഷപ്പെടട്ടെ..

ഈ അപ്‌ഡേറ്റിന് നന്ദി, പ്രിയാ

അനില്‍ വേങ്കോട്‌ said...

പ്രിയാ, നാശങ്ങളുടെ കാറ്റിലും സ്നേഹത്തിന്റെ കൊടി പരക്കുന്നുവലോ... നല്ലത് വരട്ടെ,,

Sarija NS said...

പ്രിയേച്ചി,
മനുഷ്യനും മനുഷ്യനും പ്രകൃതിയും ദുരന്തങ്ങള്‍ വിതച്ച ഒരോണക്കാലം. ഡല്‍ഹി ദുരന്തത്തിന്‍റെ വിങ്ങല്‍ മാറും മുന്‍പേ പ്രിയേച്ചിയുടെ പോസ്റ്റും. പ്രാ‍ര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്നു...

കാപ്പിലാന്‍ said...

പ്രർത്ഥിക്കാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്ഥിതി ശാന്തമാകുന്നു. ഭക്ഷണസാധനങ്ങളും വെള്ളവുമായി സന്നദ്ധസേനകള്‍ അവിടെ എത്തിയിട്ടുണ്ട്. കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ഗതാഗതവും നിയന്ത്രണത്തിലാണ്. പതിമൂന്നോളം പേരുടെ മരണവും നടന്നിരിയ്ക്കുന്നു.

ഭൂമിശാസ്ത്രപരമായി എന്തെല്ലാം ആഫ്ടെറെഫക്റ്റുകള്‍ എന്ന് ഒരാഴ്ചയ്ക്കുശേഷം അറിയാം.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പ്രിയാമീഡിയയുടെ അപ് ഡേറ്റു വിവരണങ്ങള്‍ക്കു ആശംസകള്‍............

അനില്‍@ബ്ലോഗ് // anil said...

കാര്യങ്ങള്‍ ശാന്തമാകുന്നെന്നറിയുന്നതില്‍ സന്തോഷിക്കുന്നു.

കുറുമാന്‍ said...

ഐക്ക് കാര്യമായ നാശനഷ്ടങ്ങള്‍ (പ്രത്യേകിച്ചും മനുഷ്യ ജീവനുകള്‍) ഉണ്ടാക്കാതെ ഒരു മുന്നറിയിപ്പ് തന്ന് പോ‍യി എന്നറിഞ്ഞ് ആശ്വസിക്കുന്നു.

വാല്‍മീകിയും കുടുംബവും സേഫ് ആണെന്നറിഞ്ഞും ആഹ്ലാദിക്കുന്നു.

പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പ്രകൃതി തന്നെ ഒരു മുന്നറിയിപ്പ് നല്‍കുന്നു എന്ന് കരുതാന്‍ പറ്റുമോ?

എന്തായാലും പ്രകൃതിയേയും, മറ്റു ജീവജാലകങ്ങളേയും അധികം ദ്രോഹിക്കാതെ,ദ്വേഷ്യയ്‌വും, വൈരാഗ്യവും വെടിഞ്ഞ് സ്നേഹത്തോടെ കഴിഞ്ഞ് പോകാം.

ദിലീപ് വിശ്വനാഥ് said...

ജീവിതത്തിലെ ഏറ്റവും ഭീതിനിറഞ്ഞ ദിവസം കടന്നു പോയി. കൂട്ടുകാര്‍ക്കും കുടുംബങ്ങള്‍ക്കും സഹായങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും, വിളിച്ചു സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി.

ഗീത said...

പ്രിയയും കുടുമ്പവും വാല്‍മീകിയും കുടുമ്പവും എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
പ്രകൃതിദുരന്തങ്ങളെ തടുക്കാന്‍ നമുക്കാവില്ലല്ലോ.
ഈശ്വരന്‍ കൂട്ടായി അരികിലുണ്ടായിരിക്കട്ടെ .
എല്ലാ പ്രാര്‍ത്ഥനകളോടും കൂടെ....

നിരക്ഷരൻ said...

വാല്‍മീകീ...

മാഷേ...സന്തോഷായീട്ടോ :)

ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് മാഷിന്റെ ഒരു പോസ്റ്റ് അല്ലെങ്കില്‍ ഒരു പടമെങ്കിലും കണ്ടാലേ സമാധാനമാകൂ എന്ന അവസ്ഥയിലായിരുന്നു. ഈ കമന്റെങ്കിലും കണ്ടപ്പോള്‍ ആശ്വാസമായി. നെറ്റും,വൈദ്യുതിയും നേരേയായി എന്ന് മനസ്സിലാക്കുന്നു. ഭക്ഷണം, വെള്ളം, ഗ്യാസ്,ഫോണ്‍, ഗതാഗതം....തുടങ്ങിയ മറ്റ് കാര്യങ്ങള്‍ നേരെയായോ ?

വിവരം അറിയിക്കണേ ?
ശ്രദ്ധിക്കണേ ?
പ്രാര്‍ത്ഥനകളോടെ...

-നിരക്ഷരന്‍

പ്രയാസി said...

വാല്‍മീകി മാഷേ..
സമാധാനമായീട്ടാ...:)

ഈ വിവരങ്ങള്‍ തന്ന പ്രിയക്കുട്ടിക്ക് എന്താ തരിക!?

ഒരു കുപ്പി ഫ്രെഷ് മണല്‍ അയച്ചു തരാം:)

Sethunath UN said...

ഇത്രയൊക്കെ ഭീകര‌മായിരുന്നെന്ന് ഇപ്പോഴാണ് മ‌ന‌സ്സിലായത്. ആര്‍ക്കും കൂടുതലൊന്നും ആപത്ത് വരാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
അപ്ഡേറ്റിന് ന‌ന്ദി.

ശ്രീ said...

എല്ലാവരും സുഖമായിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം

puTTuNNi said...

എല്ലാരും ഓക്കേ എന്നറിഞ്ഞതില്‍ സന്തോഷം..
ടെക്സാസ് അത്ര ശരി അല്ല.. ആ നാടു വിടൂ..

ഡി .പ്രദീപ് കുമാർ said...

അങ്ങ് അമേരിക്കയില്‍ ഇപ്പോള്‍ എല്ലാം കുഴപ്പത്തിലാണെന്നു തോന്നുന്നു.ചുഴലിക്കു പിന്നാലെ സാമ്പത്തിക സുനാമി.ബാങ്ക് പൊളിയുമ്പോള്‍ അവിടെ എന്തൊക്കെയാണു സംഭവിക്കുക?കേരളത്തിലേതു പോലെ കാശുപോയവര്‍ പെഴുവഴിയിലാണോ?

Rajeeve Chelanat said...

എല്ലാം പൂര്‍വ്വസ്ഥിതിയിലായെന്ന് അറിഞ്ഞതില്‍ സന്തോഷം. വാത്മീകിയും കുടുംബവും സുഖമായിരിക്കുന്നു എന്നറിഞ്ഞതിലും. ഒരു അനുഭവം. അത്ര കരുതിയാല്‍ മതി.

അഭിവാദ്യങ്ങളോടെ

മന്‍സുര്‍ said...

പ്രിയാ...സുഖമല്ലേ

ഒരുപ്പാട്‌ മാസങ്ങളായി ഈ സ്വപ്‌നഭൂമിയില്‍ വന്നിട്ട്‌
ഒരുപ്പാട്‌ സ്വപ്‌നങ്ങള്‍ ഇവിടെ പെയ്തൊഴിഞ്ഞു അല്ലേ
ഇനിയുമൊത്തിരി മധുരമുള്ള സ്വപ്‌നങ്ങള്‍ പെയ്യ്‌തൊഴിയട്ടെ
എന്ന പ്രാര്‍ത്ഥനയോടെ

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

മനസറിയാതെ said...

ബുഷ് പല രാജ്യങ്ങളിലായി വര്‍ഷിച്ച ബോംബുകള്‍ക്കു പകരമായി പ്രകൃതി പൊട്ടിച്ച ഒരു ബോംബായിരിക്കും ഇതു അപ്പോളും ഒരു ചോദ്യം ബാക്കി ബുഷ് ചെയ്ത പാപം പാവം ജനങ്ങള്‍ എന്തിനനുഭവിക്കണം

ജെ പി വെട്ടിയാട്ടില്‍ said...

സംചാര്‍സാഹിത്യം ലൂക്സ് വെരി നയ്സ്

എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍

Unknown said...

നല്ല വിവരണം

deepesh said...

പ്രിയാ,
അവിടത്തെ
ഏറ്റവും ഒടുവിലത്തെ
വിശേഷങ്ങള്‍
എന്തോക്കെ....?

കിഷോർ‍:Kishor said...

പ്രിയേ,


ഈയിടെ ഓണ്‍ലൈന്‍ കാണാറില്ലല്ലോ?

നിങ്ങളെല്ലാവരും ഐക്കിനെ അതിജീവിച്ചെന്നു കരുതുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ്യൂസ്റ്റണില്‍ എല്ലാം ശരിയായി. ഗാല്‍‌വെസ്റ്റണ്‍ ശരിയാ‍യി വരുന്നു

അജ്ഞാതന്‍ said...

:(

ബൈജു (Baiju) said...

ആര്‍ക്കും ആപത്തൊന്നുമുണ്ടാകാതിരിക്കട്ടെ....

വിവരണം പതിവുപോലെ നന്നായി....