Wednesday, October 17, 2007

വെറുതെ...

പറയാനിരുന്നത്‌ മറന്നു പോയി
പറഞ്ഞതെന്തെന്നോര്‍മ്മയില്ല
സൂര്യനെ സ്നേഹിച്ച പാതിരാപ്പൂവിന്‍
മൗനനൊമ്പരങ്ങളിലലിയവേ
ഒരു ഹിമകണമായ്‌ മാറിയെന്നാത്മാവില്‍
നിന്‍ മണിവീണതന്‍ ശ്രീരാഗം
ആ രാഗത്തിന്‍ ശ്രുതിലയമായപ്പോള്‍
പറയാനിരുന്നത്‌ മറന്നുപോയി...
പകലിനെ സ്നേഹിച്ച താരത്തെപ്പോല്‍
ഒരു കണ്ണീര്‍പ്പൂവായ്‌ വിടരവേ
ഒരു കുളിര്‍ക്കാറ്റായ്‌ വന്നുവെന്‍ ഹൃത്തില്‍
നിന്‍ ഭാവനതന്‍ സ്വരലയം
ആ ഭാവനയില്‍ വര്‍ണ്ണങ്ങളായപ്പോള്‍
പറഞ്ഞതെന്തെന്നു മറന്നു പോയി...
മറക്കുകയാണു ഞാന്‍ മനപ്പൂര്‍വ്വം
പറയാനിരുന്നതും പിന്നെ പറഞ്ഞതെന്തെന്നും...

8 comments:

മയൂര said...

എല്ലാം വിഷാദചുവയൊടെയാണല്ലോ!
നന്നായിരിക്കുന്നു എഴുത്ത്...

ഏ.ആര്‍. നജീം said...

"പകലിനെ സ്നേഹിച്ച താരത്തെപ്പോല്‍ .

സൂര്യനെ സ്നേഹിച്ച പാതിരാപ്പൂവിന്‍"

കൊള്ളാംട്ടോ...

ശ്രീ said...

നന്നായിരിക്കുന്നു.
:)

സുരേഷ് ഐക്കര said...

തെല്ലും നന്നായില്ല.വിരസത അനുഭവപ്പെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ക്ഷമിക്കുക Suresh

ഏ.ആര്‍. നജീം said...

ദെന്തായിപ്പോ ഉണ്ടായേ ഇത്ര വിഷമിക്കാന്‍...? :)( ചുമ്മ ഒരു തമാച്ച പറയാന്‍ ശ്രമിച്ചതാ )

മനസില്‍ ഉള്ളത് മനോഹരമായി അക്ഷരങ്ങളിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞൂട്ടൊ .

അഭിനന്ദനങ്ങള്‍.. തുടര്‍ന്നും എഴുതുക..

Sathees Makkoth | Asha Revamma said...

കാണാതെപോയീക്കവിതകളിത്രനാളും.

Rafeeq said...

നന്നായിട്ടുണ്ട്‌.. ;-)