
മന്ത്രാക്ഷരങ്ങള്‍ ചൊല്ലി നെഞ്ചിനു കുറുകെ
ധരിക്കുന്നതത്രേ പൂണൂല്
ബ്രഹ്മചര്യം അന്നുമുതലെന്നു ചടങ്ങുകള്‍
ആന്തരീയവും ഉത്തരീയവും മുന്കാലനാമങ്ങള്
മൂന്നടുക്കുകളിലായി നവയിഴകള്
അഗ്നിയ്ക്കും നാഗത്തിനും മുന്‍പേ പ്രണവം
പ്രജാപതിയ്ക്കും സോമത്തിനുമിടയില്‍ പിതൃക്കള്‍
യമന്നരികില്‍ വസു ഒടുവില്‍ ദേവതകളും!
അശുദ്ധിയില്‍ പൂണൂല് സ്പര്‍ശനം ആപത്ത്
ഉപനയനമില്ലാത്തവനില്ല ശുദ്ധികലശവും
വലത്തു നിന്നും ഇടത്തോട്ടിട്ടാല് ശ്രാദ്ധത്തിനുത്തമം
പൂണൂലിടാത്തവനത് പ്രാര്‍ത്ഥനാ സമയം
യഞ്ജോപവീതത്തില് ഒളിച്ചിരിക്കുന്ന പ്രപഞ്ചം
ബ്രാഹ്മണ്യത്തിന്റെ തിലകച്ചാര്ത്തോ
പാരമ്പര്യത്തിന്റെ കുത്തൊഴുക്കോ
പൊട്ടിച്ചെറിയുന്ന യാഞ്ജസൂത്രങ്ങളില്
തകര്‍ന്ന വിശ്വാസങ്ങള്‍ നോട്ടമെറിയുമ്പോള്‍
ആയിരത്തൊന്ന് ഗായത്രീമന്ത്രങ്ങളില് പിഴവ്
ഹോമശാലകളില്‍ നാണിച്ചിരുന്നു നാരിയുടെ
പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്‍
നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്
ധരിക്കുന്നതത്രേ പൂണൂല്
ബ്രഹ്മചര്യം അന്നുമുതലെന്നു ചടങ്ങുകള്‍
ആന്തരീയവും ഉത്തരീയവും മുന്കാലനാമങ്ങള്
മൂന്നടുക്കുകളിലായി നവയിഴകള്
അഗ്നിയ്ക്കും നാഗത്തിനും മുന്‍പേ പ്രണവം
പ്രജാപതിയ്ക്കും സോമത്തിനുമിടയില്‍ പിതൃക്കള്‍
യമന്നരികില്‍ വസു ഒടുവില്‍ ദേവതകളും!
അശുദ്ധിയില്‍ പൂണൂല് സ്പര്‍ശനം ആപത്ത്
ഉപനയനമില്ലാത്തവനില്ല ശുദ്ധികലശവും
വലത്തു നിന്നും ഇടത്തോട്ടിട്ടാല് ശ്രാദ്ധത്തിനുത്തമം
പൂണൂലിടാത്തവനത് പ്രാര്‍ത്ഥനാ സമയം
യഞ്ജോപവീതത്തില് ഒളിച്ചിരിക്കുന്ന പ്രപഞ്ചം
ബ്രാഹ്മണ്യത്തിന്റെ തിലകച്ചാര്ത്തോ
പാരമ്പര്യത്തിന്റെ കുത്തൊഴുക്കോ
പൊട്ടിച്ചെറിയുന്ന യാഞ്ജസൂത്രങ്ങളില്
തകര്‍ന്ന വിശ്വാസങ്ങള്‍ നോട്ടമെറിയുമ്പോള്‍
ആയിരത്തൊന്ന് ഗായത്രീമന്ത്രങ്ങളില് പിഴവ്
ഹോമശാലകളില്‍ നാണിച്ചിരുന്നു നാരിയുടെ
പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്‍
നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്
Image: cache.websetters.com.au
69 comments:
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്
നാരിക്കും പൂണൂലുണ്ടോ???
കണ്ണൂരാന്‍ മാഷ്, പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ക്കും പൂണൂല് ഉണ്ടായിരുന്നു
ഹേയ് പ്രിയ....
സത്യത്തിന്റെ മുഖം പലപ്പോഴ്ും വിരുപമാണ്അത്രേ?
തിരിച്ചറിയാന്‍ ആവാത്ത വിധം.
ഈശ്വരാ.. ചിന്തകള്‍ക്കും പൂണൂലിട്ടോ മാഷെ..ഹൈ ഫൈ..ഹൈ ഫൈ.
:)
സ്ത്രീകള്‍ക്കും പുണൂല് ഉണ്ടായിരുന്നു എന്നത് പുതിയൊരു അറിവായി ട്ടൊ.
അതുപോലെ പൂണൂലില്‍ ഒമ്പതിഴകളാണോ ഉള്ളത്?
സ്ത്രീകള്‍ പൂണൂല് ധരിക്കാറുണ്ടായിരുന്നു എന്നത് പുതിയ അറിവ്..!
പുരോഗമനപരവും വിപ്ലവാത്മകവുമായ ചിന്തകള്‍.
( ഈ ക്രോസ്ബെല്‍റ്റ് ചുമ്മാ ഇട്ടതുകൊണ്ടുമാത്രം ബ്രാഹ്മണനാകുമോ?)
സ്ത്രീകള്‍ പൂണൂല് ധരിക്കാറുണ്ടായിരുന്നു എന്ന പുതിയ അറിവ് ലഭിച്ചതില്‍ അളവറ്റ ആനന്ദം . ഇപ്പോഴുള്ള മുഴുവന്‍ സ്ത്രീകളും പൂണൂല് ധരിക്കാന്‍ തയ്യാറാവണം !
തിരഞ്ഞെടുത്ത തീം കൊള്ളാം. പക്ഷെ കവിത പോര. ഒന്നുകൂടി തീമിനു മുകളില്‍ അടയിരുന്നിരുന്നെങ്കില് നല്ല കവിത വിരിയുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
പൂണൂല് കല്യാണം ഉപനയനത്തിനു പറ്യുമല്ലോ. സ്ത്രീകള്‍ക്കും പൂണൂല് കല്യാണമുണ്ടായിരുന്നു എന്നത് പുതിയ അറിവ്.
രസമായി.:)
നന്നായിരിയ്ക്കുന്നു, വരികള്‍... അങ്ങനെ പൂണൂലും കവിതയായി.
:)
കണ്ണൂരാന്‍ മാഷ് ചോദിച്ച സംശയം ഉണ്ടായിരുന്നു. പൂണൂല് സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു.
ബ്രഹ്മചര്യം അന്നുമുതലെന്നു ചടങ്ങുകള്‍
ആന്തരീയവും ഉത്തരീയവും മുന്കാലനാമങ്ങള്
മൂന്നടുക്കുകളിലായി നവയിഴകള്...
പ്രിയാ,
ഇത്തവണയും നല്ല പോസ്റ്റ്.... വേദങ്ങളെ പറ്റി കുറച്ചെങ്കിലും അറിവുള്ളവര്‍ക്കേ ഇത്ര മനോഹരമായ വരികള്‍ എഴുതാനാവൂ...
എന്തായാലും നല്ല ചിന്തകള്‍...പൂണൂല് - കവിത കൊള്ളാം...
ആശംസകളോടെ...
:)
ഹരിശ്രീ
പ്രിയ...
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
"നാരിയുടെ പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്"
ങ്ങ.....ന്യൊക്കെ ചോയ്ക്കാച്ചാല്..! ന്താ പ്പോ പറയ്വാ.....
നൊമ്മുടെ...സൗകര്യങ്ങള്‍ അസാരങ്കട് കൊറയ്വേ.. അതന്നെ.
പക്ഷേ പൂണോലിട്ട പെണ്ണ്. !!!!!!!!!!! അതുവ്വോ??? (ഏതെങ്കിലും റഫറന്‍സ് തരുമെന്നു കരുതട്ടെ?)
നന്നായിരിക്കുന്നു...... :)
പൂണൂലോ പുണ്യ നൂലോ ? നൂലാമാലയോ ?
നന്നായിരിക്കുന്നു വരികള്‍!
പൂണൂല് ധരിക്കുന്നതില്‍ എന്താണ് പ്രത്യേകതയുള്ളത്? ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില് അവന് പൂണൂലെന്തിന്? ജനത്തെ കാണിക്കാനോ? ദൈവത്തെ കാണിക്കാനോ? (ഒന്നുമറിയാത്തവന്റെ ചോദ്യമായെടുത്താല് മതി)
-സുല്‍
താരകബ്രഹ്മസ്വരൂപവുമായി ബ്രാഹ്മണനെ ബന്ധിപ്പിക്കു ന്ന പൊക്കിള്കൊടിയാണ് പൂണൂല്.
പണ്ട് കാലങ്ങളില്‍ സ്ത്രീകളും പൂണൂല് അണിഞ്ഞിരുന്നു. ഹോമശാലയില്‍ കൊണ്ടുവന്ന ശേഷം ഭര്‍ത്താവാണ് അവളെ പൂണൂല് അണിയിച്ചിരുന്നത്. പില്ക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
(എന്തുകൊണ്ടിത് നിന്നുപോയി. അറിഞ്ഞാല്‍ കൊള്ളാം.)
നന്നായിട്ടുണ്ട് പ്രിയാ....
ഒരു പഠനത്തിലേക്ക് വഴി തുറക്കുന്നു
വലിയ അറിവുകളില്‍ നിന്നും എഴുതിയ വളരെ നല്ല വരികള്‍...അഭിനന്ദനങ്ങള്‍....
പുതിയ അറിവും നല്ല കവിതയും.സന്തോഷം
ചിന്തകള്‍ക്ക് അപ്പുറമാണ് മനുഷ്യമനസ്സ്...
എന്താ പ്രിയേ ഇത് വേദമോ അതൊ ഉപനിഷത്തൊ..?
ഒരുപാട് ചിന്തിക്കുന്നുണ്ടല്ലൊ ഈയിടെയായി..ഹിഹി..
സാരിക്കു പൂണൂലോ?? ചെലപ്പൊ കാണുമായിരിക്കും അല്ലെ പ്രിയ...
കവിത കൊള്ളാം...:) കുറചൊക്കെ കാര്യം മനസ്സിലായി...
നമ്പൂതിരി..“സ്ത്രീകള്‍ പൂണൂല് ധരിക്കാറുണ്ടായിരുന്നു എന്ന പുതിയ അറിവ് ലഭിച്ചതില്‍ അളവറ്റ ആനന്ദം . ഇപ്പോഴുള്ള മുഴുവന്‍ സ്ത്രീകളും പൂണൂല് ധരിക്കാന്‍ തയ്യാറാവണം!“
പരിഹാസമാണല്ലൊ!!! കുറചൊക്കെ മാറാം.. നൂറ്റാണ്ട് 21 ആണ്..
വയലാറിന്റെ പ്രസിദ്ധമായ' തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന ' എന്ന പാട്ടില്‍ പൂണൂലായി പറ്റിക്കിടക്കാന്‍ ആഗ്രഹിച്ചു എന്ന വരി കേള് ക്കുമ്പോഴേ സംശയം ഉണ്ടായിരുന്നു. . നാരിക്കും പൂണൂലൊ എന്നു..പിന്നെ കവിയല്ലെ എന്നു വച്ചു മിണ്ടാതിരുന്നു..
പ്രിയ ആശയങ്ങള്‍ നന്നു..കവിതയാക്കാന്‍ ധൃതി കൂട്ടിയതാും ..ഒന്നു കൂടി ശരിയാക്കാം
നാരിക്കും പൂണൂലോ ?
അവസാനവരികള്‍ കേമമായി... :-)
ആദികാലം മുതലേ ചോദിക്കുന്ന, എന്നാല്‍ ഉത്തരമില്ലാത്ത സമസ്യകള്‍...
തുടക്കത്തില്‍ വരികള്‍ക്ക് ഇത്തിരിക്കൂടെ അടുക്കും ചിട്ടയും ആവാമായിരുന്നു എന്നു വായിച്ചപ്പോള്‍ പ്രിയയ്ക്കൂ തോന്നിയില്ലേ? ആക്കാമായിരുന്നു.. പ്രിയയുടെ ലെവല്‍ നമുക്കരിയാമല്ലോ...
:-)
ആണെങ്കിലും അല്ലെങ്കിലും പൂണൂലിനെ ഒരു ബിംബമെന്നു കരുതിക്കൊള്ളാം!
നല്ല കവിത.
"ഹോമശാലകളില്‍ നാണിച്ചിരുന്നു നാരിയുടെ
പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്‍
നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്"
ഈ വരികളില്‍ തത്വങ്ങളാണ് നാണിച്ചത് എന്നുതന്നെയാണോ മനസിലാക്കേണ്ടത്?
ആദ്യമായാണ് താങ്കളുടെ ബ്ലോഗ് വായിക്കുന്നത്.
വിഷയം വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു.
എന്നാല്‍ കവിത കൂടുതല്‍ നന്നാകേണ്ടിയിരിക്കുന്നു.
പ്രധാനമായും ഭാഷ, അല്പം കട്ടിയായിപ്പോയി...
മലയാളബ്ലോഗിലാദ്യമായി, ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക
www.rathisukam.blogspot.com
പുതിയ അറിവുകളാണിവ
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ...
നല്ല വരികള്‍!
പ്രിയാ,
അല്പം ആവേശം കൂടിപ്പോയോ?
എന്നാലും ഇഷ്ടായി.
നാരിക്കും പൂണൂലുണ്ടായിരുന്നെന്നുള്ള പുതിയ അറിവിന് നന്ദി.
എനിക്കിഷ്ടമായി.
ഈ ഉപാനയനം ചടങ്ങ് ഒക്കെ ഹൃദിസ്ഥമാണല്ലോ
വരികള്‍ നന്നായി
അര്‍ത്ഥങ്ങളും
:)
ഉപാസന
Priya,
Hi, first time my presence.
Are U joking, Poonool for ladies in ancient time.
Ganga
പരബ്രഹ്മം = ക്വാണ്ടം ഫ്ലച്വേഷന് !
പ്രണവം = പ്രപഞ്ച സൃഷ്ടിയുടെ ആദി ശബ്ദം !
യാഗാഗ്നി = ഉര്‍ജ്ജ-ദ്രവ്യ മാറ്റങ്ങളുടെ ലൌകിക പ്രതിഫലനം !
വോ തന്ന തന്ന... പിന്നെ പൂണൂല്..അദെന്തരെന്ന് അറിയില്ലേ...?.. സ്ട്രിംഗ് തിയറിയിലെ കോസ്മിക് സ്ട്രിംഗ് തന്ന! പിന്നല്ലാതെ...
അപ്പ ബ്രാഹ്മണന് ആരാന്ന് എനി വേറേ പറയണ്ടാല്ലോ ..ല്ലേ...ഹൈ...!
ശാസ്ത്രം വച്ചാ കളി..? ങ്ഹും!
;)
പുത്തന്‍ അറിവുകള്‍ നല്കാന് കഴിയുന്നല്ലോ പ്രിയക്ക്...
ആശംസകള്‍...
ഇനിയുമിനിയും എഴുതുക..
നന്മകള് നേരുന്നു....
പണ്ടു കാലങ്ങളില്‍ സ്ത്രീകള്‍ക്കും പൂണൂല് ഉണ്ടായിരുന്നു എന്നത് വായിച്ചു കിട്ടിയ, പറഞ്ഞറിഞ്ഞ അറിവ്.അത് നിന്നുപോയതിന്റെ കാരണം പലതെങ്കിലും വ്യക്തമല്ല.
സുല്‍, അവസാന വരികളിലൂടെ അതു തന്നെയാണ് ഞാനും ചോദിക്കുന്നത്.
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.
എനിക്ക് ഈ പൂണൂല്നെ പറ്റി യാതൊരു വിവരവും ഇല്ല.ഞാന്‍ വെറുമൊരു നാട്ടുംപുരതുകാരന് അച്ചായന്.നന്നായിരിക്കുന്നു, പ്രിയക്ക് പൂണൂല് ഉണ്ടോ ?
കവിത കുറച്ചുകൂടി കാച്ചിക്കുറുക്കാമായിരുന്നു, വിഷയം ഇതായതുകൊണ്ട്.
പ്രിയയുടെ കവിതകളില്‍ ഭാഷക്ക് പ്രാധാന്യം കൂടുന്നത് കൊണ്ട് ഭാവത്തിന് പ്രാധാന്യം കുറയുന്നോ എന്നൊരു സംശയം.
യജ്ഞം എന്നുള്ളത് രണ്ടു സ്ഥലത്തും തെറ്റിയില്ലേ? അതു തന്നെയാണോ ഉദ്ദേശിച്ചത്?
പോരാ...പോരാ...
പ്രമേയപരമായ പുതുമയില്ലെങ്കിലും,ഈ വിഷയത്തിനു പല തലങ്ങളില്‍ നിന്ന് നോക്കിയാല്‍ പ്രസക്തിയുള്ളതായി കാണാം.
പക്ഷെ,കാവ്യപരമായി അടുക്കും ചിട്ടയോടും അവതരിപ്പിക്കുന്നതില്‍ അല്‍പ്പം പാളിച്ചപറ്റിയോ എന്ന് സംശയം ഇല്ലാതില്ല.ഒന്നു കൂടി മാറ്റിയെഴുതി ശ്രമിച്ച് നോക്കൂ.
അഭിനന്ദനങ്ങള്‍.
ആദ്യഭാഗം ബുള്ളറ്റിട്ട് പോയിന്റ്സ് പറയുംപോലെ ആയിപ്പോയി.. രണ്ടാം പകുതി ഇഷ്ടപ്പെട്ടു..
ഒന്നു മിനുക്കാന്‍ നോക്കരുതോ? ഭാവുകങ്ങള്‍..
നല്ല കവിത. സാമൂഹികമായ മറ്റാങ്ങളോടുള്ള മനസിന്റെ പ്രതികരണമോ വീക്ഷണമോ ആകാം
പ്രിയയെപോലുള്ള പെണ്‍ക്കുട്ടികള്‍ നമ്പുതിരി സമുദായത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപകഷെ ലളിതാംബിക അന്തര്‍ജനത്തിനു അഗ്നിസാക്ഷി എഴുതേണ്ടിവരുമായിരുന്നില്ല
ഗംഗാമാഡം, സ്ഥിരം വായനക്കരിയെങ്കിലും ഈ ആദ്യ കമന്റിന് വളരെ നന്ദി.
കാപ്പിലാനച്ചായോ, എനിക്ക് പൂണൂലില്ല.കുടുമ്പത്തിലെ പുരുഷപ്രജകള്‍ക്ക് ഉണ്ട് :)
അനൂപ്, അങ്ങനെയൊരു സമുദായത്തിലാണ് ഈയുള്ളവളുടെ ജനനവും. അതുകൊണ്ട് തന്നെ പൂണൂല് തുടങ്ങി ഒട്ടനവധി അനാവശ്യ ആചാരങ്ങളോട് എന്റെ ചിന്തകള്‍ക്ക് ഉണ്ടായിരുന്ന വിപ്ലവത്തിന്റെ ധ്വനി ഇന്നുമുണ്ട്...
പുതിയ അറിവുകള്‍ പലതുണ്ടായിരുന്നു. എങ്കിലും കവിതയുടെ ആശയത്തില്‍ ഒരല്‍പ്പം നിഗൂഢതയുണോ എന്നൊരു സംശയം. നേരത്തേ എഴുതിയ കവിതകളില്‍നിന്നും വ്യത്യസ്തമായി ഒറ്റവായനയില്‍ എല്ലാം മനസ്സിലായില്ല.
:)
പ്രിയാ...ഇവിടെ എന്റെ അയല്‍വാസികള്‍ ലിംഗ സമുദായത്തില്‍പ്പെട്ട മാംഗ്ലൂരിയന്സ് ആണ്..അവര്‍ ആണും പെണ്ണും പൂണൂല് ധരിക്കുന്നു....ആ സ്ത്രീക്കു വെറും 26 വയസ്സേ ഉള്ളൂ..
പ്രിയ.
അമ്പതാം കമന്റ് എന്റെ വക!
പ്രിയാ,
പുതിയ അറിവും ചിന്തകളും എനിക്കിഷ്ടമായി!
ആശയം കൊള്ളാം. കവിത അത്ര നന്നായോ എന്ന് സംശയം
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്
കൊള്ളാം പ്രീയ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍
"വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില് "
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണന് അവനതിനൊരു പൂണൂലിന്റെ സാക്ഷ്യപത്രം വേണ്ട....
നന്നായി പ്രിയ...പ്രമേയത്തിലെ പുതുമയെ അംഗീകരിക്കാതെ വയ്യ.. :)
പൊട്ടിച്ചെറിയുന്ന യാഞ്ജസൂത്രങ്ങളില്
തകര്‍ന്ന വിശ്വാസങ്ങള്‍ നോട്ടമെറിയുമ്പോള്‍
ആയിരത്തൊന്ന് ഗായത്രീമന്ത്രങ്ങളില് പിഴവ്
ഹോമശാലകളില്‍ നാണിച്ചിരുന്നു നാരിയുടെ
പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്‍
നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്
വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്
ഒരു പൂണൂല് പ്രാണിയാണ് ഈയുള്ളവന് അതോണ്ടാകും ഈ വരികളുടെ ഉള്ളടക്കം എന്നില്‍ വല്ലതങ്ങ് തറഞ്ഞത്. നല്ല വരികള്‍, ആശയം.. തുടരുക... ആശംസകള്‍
പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.
നല്ലത്,
പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.
നല്ലത്,
pakshe...
oru valiya pakshe still remains..
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി
പ്രിയ. ആദ്യമായിട്ടാണ് സ്ത്രീകള്‍ പൂണുലു ധരിക്കും എന്നറിഞ്ഞത്. ഇപ്പോഴേങ്കെലും അതറിഞ്ഞതു നന്നായി.
ആര്യസമാജക്കാരാണ് പെണ്‍കുട്ടികള്‍ക്ക് ഉപനയനം ഏര്‍പ്പെടുത്തിയത്. മനുസ്മൃതിയിലെ ഏതോ ഒരു പരാമര്‍ശത്തിന്റെ അവര്‍ മാത്രം അംഗീകരിക്കുന്ന വ്യഖ്യാനം ആണത്. പാരമ്പര്യത്തില്‍ അതിനു മറ്റു സൂചനകള്‍ ഇല്ല.
താത്വിക പശ്ചാത്തലം അറിയില്ല. അനുഷ്ഠാനപരമായ കാരണങ്ങളിലൊന്ന് പറയാം.
കള്‍ട്ടിന്റെ വ്യഖ്യാനത്തില്‍ പൂണൂല് ദേവീസങ്കല്പ്പമാണ് (വചനദേവതയായ സരസ്വതിയും പ്രജ്ഞാദേവതയായ ഗായത്രിയും കര്മദേവതയായ സവിത്രിയും). അങ്ങനെയുള്ള ചിഹ്നങ്ങള്‍ സ്ത്രീകള്‍ ധരിക്കുക സാധാരണമല്ല. (മൂര്ത്തീസങ്കല്പങ്ങള് അല്ലെങ്കില്‍; അവതാരങ്ങള്‍ എന്ന് സ്വയം വിളിക്കുന്ന സ്ത്രീകള്‍ -ഉദഹരണത്തിന്- അവരവര്‍ക്ക് യോജിച്ചതെന്ന് സ്വയം വിധിക്കുന്നവ അണിയാറുണ്ട്) [പുരുഷ] ദേവന്മാരെസൂചിപ്പിക്കുന്ന ചിഹ്നങ്ങളാണ് സ്ത്രീകള്‍ അണിയുന്നത്. ശുദ്ധ ഹെറ്റെറോ സെക്ഷ്വല്‍ പാരസ്പര്യം.
*******
ഒരു ആര്‍ട്ടിക്കിളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ അറിവുമുഴുവന്‍ കവിതയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കാതിരുന്നു എങ്കില്‍ കവിത നന്നായേനേ.
പ്രിയ വായിച്ചതിനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിടൂ. ഒരു സംവാദത്തിനുള്ള സാധ്യത ഉണ്ട്.
http://www.hinduismtoday.com/archives/2002/10-12/59-girls_thread.shtml
ഇവിടെ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. Rigveda പരാമര്‍ശത്തിന്റെ വ്യാഖ്യാനം ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ആണ്. ബ്രാഹ്മണപത്നി യജ്ഞോപവീതം ധരിക്കുന്നത് ഉപനയനം വഴി അല്ല. അതായത് അത് സാധാരണ പൂണൂലല്ല എന്ന്. ഹരിതധര്മസൂത്രത്തില് പറയുന്നതിന് മനു നല്കുന്ന വ്യഖ്യാനം അത് കഴിഞ്ഞകല്പത്തിലെ അനുഷ്ഠാനം എന്നാണ്. (മനു എന്ന് പേരുണ്ടായാലുള്ള ഗുണം :))
സ്ത്രീകള്‍ പൂണൂല് ധരിച്ചിരുന്നത് ഉപനയനത്തിലൂടെ ആണെന്നു ഞാനും പറഞ്ഞില്ല. അത് നിര്‍ത്തലാക്കിയതും ബ്രാഹ്മണസമുദായത്തില്‍ വിപ്ലവം ഉണര്‍ന്നതും ഒരേ തത്വത്തിന്റെ പേരിലാണോ എന്നാണു ചോദിക്കുന്നത്.
പൂണൂല് ധരിച്ചാല്‍ ബ്രാഹ്മണനാകുമോ എന്നും.
ഹഹഹ... നാട്ടില്‍ പൂണൂല് ധരിച്ച തച്ചന്മാരെയും തട്ടാന്മാരെയും പ്രിയകണ്ടിട്ടില്ല അല്ലെ. പൂണൂല് ബ്രാഹ്മണരുടെ ചിഹ്നം അല്ല. ദ്വിജരുടെ ചിഹ്നം ആണ്. രണ്ടുവട്ടം ജനിച്ചവരുടെ.. ഇനിസ്യേഷന് കഴിഞ്ഞവരുടെ.
സ്മൃതിയും അനുഷ്ഠാനക്രമവും അനുസരിച്ച് ശൂദ്രര്‍ക്ക് ഒഴികെ ആര്‍ക്കും പൂണൂല് ധരിക്കാം. ചിലജോലിക്കാര്‍ക്ക് -ഉദാ. ക്ഷേത്രത്തിന്റെ മൂത്തതച്ചന്- നിര്‍ബന്ധവും ആണ്. തിരുവിതാംകൂര്‍ രാജാക്കന്മാര് പൂണൂല് ധരിച്ചിരിക്കുന്നത് പ്രിയ കണ്ടിട്ടില്ലേ? ഇല്ലെങ്കില്‍ ‘മാര്‍ത്താണ്ഡവര്‍മ്മ’ നോവലില്‍ ബ്രാഹ്മണനെ (പൂണൂലും കുടുമയും ധരിച്ച മാര്ത്താണ്ഡവര്മ്മയെത്തന്നെ)രക്ഷിക്കൂ എന്ന് മാങ്കോയിക്കല്‍ കുറുപ്പ് നിലവിളിക്കുന്നതെങ്കിലും ഓര്‍മയില്ലേ?
പൂണൂല് ഉപനയനചിഹ്നം ആണ്. ബ്രാഹ്മണന്റെ ജീവിതം മന്ത്രബദ്ധവും അനുഷ്ഠാനബദ്ധവും ആയതുകൊണ്ട് പൂണൂല് ധരിക്കാതിരിക്കാനാവില്ല എന്നേയുള്ളൂ. പൂണൂലില്ലാത്ത ബ്രാഹ്മണന് അനുവദനീയമായ ഒരേഒരുകര്മ്മം ശ്വാസോച്ഛാസം ആണെന്നാണ് അനുഷ്ഠാന വിധി :)
*******
ഇതിന്റെ ഒന്നും നീതിയും ന്യായവും ഒന്നും എന്നോട് ചോദിച്ചേക്കല്ലേ. ഞാന്‍ ബ്രാഹ്മണന് അല്ല. അനുഷ്ഠാനക്രമങ്ങള്‍ ചിലപ്രത്യേക താല്പര്യങ്ങളുടെ കൂട്ടത്തില്‍ കുറച്ചൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്നേയുള്ളൂ.
അവര്‍ മാത്രമല്ല, നോര്‍ത് ഇന്ത്യയില്‍ ഒരുപാടുണ്ട് പൂണൂല് ധാരികള്‍.
അതിലേയ്ക്ക് ഞാന്‍ കടന്നിട്ടില്ല.
കവിതയുടെ ബഹളത്തിനുള്ളില്കടന്നു ചിലതു കണ്ടെടുത്ത് അരങ്ങത്തെത്തിച്ച ഗുപ്തനെ പ്രശംസിക്കാതിരിക്കാനാവില്ല.(പ്രിയയെ അഭിനന്ദിക്കുതോടൊപ്പം തന്നെ)
പൂണൂല് കവിത പുതിയ പല അറിവുകളും പകര്‍ന്നു.
കവിതയെ പറ്റി അഭിപ്രായം പറയുന്നില്ല ...പക്ഷേ ആശയം അസ്സലായി!
വായിച്ച എല്ലാവര്ക്കും നന്ദി.
Post a Comment