Tuesday, October 16, 2007

പിറവി

ഞാന്‍ ഗര്‍ഭിണിയാണ്‌
ആഗ്രഹങ്ങളോടൊത്ത്‌ ശയിച്ചതിന്‌
വിധി നല്‍കിയ സമ്മാനം


പറന്നുയര്‍ന്ന മോഹങ്ങള്‍
ആരേയും ഗൗനിച്ചില്ല,അതാകാം
പ്രതിബിംബമില്ലാത്ത ആത്മാവ്‌

ഉറക്കം നടിച്ചത്‌
ഒടുവിലിന്നു ഞാന്‍ പേറ്റുനോവില്ലാതെ
പ്രസവിച്ചയാദ്യ വ്യക്തി

സൃഷ്ടി ആണായിരുന്നില്ല
പെണ്ണുമല്ലായിരുന്നു
പിന്നെ?
മന്ദബുദ്ധിയായ സ്വപ്നം!

6 comments:

പ്രയാസി said...

ഇപ്പൊ കൊള്ളാം..
ഇങ്ങനെ നിര്‍ത്തി നിര്‍ത്തി പോസ്റ്റുക.:)
ഇതു കുറെ കടന്ന സ്വപ്നമായിപോയെന്റെ സ്വപ്നഭൂമീ..
ഉള്ള സ്റ്റോക്കൊക്കെ പോരട്ടെ!
അഭിനന്ദനങ്ങള്‍..

ശ്രീ said...

നല്ല കവിത...
ഒരു സ്വപ്നത്തിന്റെ പിറവി!
:)

Murali K Menon said...

ഞാന്‍ യോജിക്കുന്നില്ല പ്രിയാ, സ്വപ്നങ്ങളെ പോലെ സുന്ദരമായ് മറ്റെന്തുണ്ട് ഈ ലോകത്തില്‍. പിറവിയെടുക്കുന്നത് സ്വപ്നമാണെങ്കില്‍ അത് ലിംഗഭേദമില്ലാ‍ത്ത, വര്‍ണ്ണഭേദമില്ലാത്ത, വിശ്വാസ ഭേദങ്ങളില്ലാത്ത ഇനിയും ജീവിക്കാന്‍ പ്രത്യാശ നല്‍കുന്ന അനുഭൂതിയാണ്. അതുകൊണ്ട് ഇനിയും സ്വപ്നങ്ങളെ പ്രസവിക്കാനും അതിനെ ഊട്ടി വളര്‍ത്താനും അതുകൊണ്ട് ജീവിത വിജയം ഉണ്ടാകട്ടെ എന്നും ആശംസിച്ചുകൊണ്ട്,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Without dreams human never lives.But most of the time dreams comes from a selfish ar unconscious mind.On the basis of tat,dreams are viewd by others as it is good or bad

വലിയവരക്കാരന്‍ said...

കവിത ഇഷ്ടമായി

രാധേശ്യാം said...

ഹ ഹ ഹ