Sunday, February 10, 2008

ആദ്യകിക്കും ഒരു ഡൌട്ടും

മനസ്സമാധാനമില്ലേലും ക്രമസമാധാനമുണ്ടാവണമെന്ന തീരുമാനത്തിനൊടുവില്‍ നല്ല പ്രായത്തില്‍ തന്നെ കെട്ടിച്ചു വിട്ടതോണ്ട് ദോഷമൊന്നുമുണ്ടായില്ല.

കേരളം വിട്ട് (ആദ്യമായി,നോട് ദ് പോയന്റ്) മുംബൈയിലെത്തിയപ്പോള്‍ ഫ്ലാറ്റുകള്‍ കണ്ട് വായ തുറന്നു അക്കമ്പനീഡ് വിത് കണ്ണ്‌ മിഴിക്കല്‍ .
ദൂരേന്ന്‌ ബില്‍ഡിങ്ങുകളൊക്കെ കാണുമ്പോ തോന്നും ഒരു ചൂലെടുത്ത് അടിച്ചുവാരി ഒക്കേറ്റിനേം മുറത്തിലാക്ക്യാലോ എന്ന്‌.

പക്ഷേ,അതിനവസരം തരാതെ, ഹിരനന്ദാണി ബില്‍ഡിങ്ങിലെ ഫ്ലാറ്റുകള്‍ എണ്ണിത്തീരുന്നതിന് മുന്‍പ്‌ അമേരിക്കയിലേയ്ക്ക് പറക്കാന്‍ അനുമതി കിട്ടി.

നല്ല പാതി നേരത്തേ പോയതോണ്ട് ഒറ്റയ്ക്കുള്ള യാത്ര മസ്റ്റാ.ഞാനാണേല്‍ പാലക്കാട് കോട്ടമൈതാനത്ത് ഇറങ്ങുന്നേനു പകരം വാളയാര്‍ പോയി ഇറങ്ങിയാ കക്ഷിയാ.ഇതാണേല്‍ രാജ്യം വിട്ടുള്ള കളിയും.

പേടിയാണെന്നു പറയാന്‍ തുടങ്ങുമ്പോഴേക്കും അമ്മായിഅപ്പന്‍ ഇങ്ങോട്ടു വെടിവെച്ചു,

“നിന്നെപ്പോലെ ധൈര്യമുള്ളോര്‍ക്കൊക്കെ ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ മോളേ”.


പറയാന്‍ വന്നത് കണ്ഠത്തില്‍ തന്നെ സ്റ്റോക് ചെയ്ത് തലയാട്ടി. വീക്ക്നെസ്സീ കേറിപ്പിടിച്ചാ പിന്നെ മാറാന്‍ അ(ദുര)ഭിമാനം സമ്മതിക്കില്ല.

ആരോടൊക്കെയോ കടം വാങ്ങിയ ധൈര്യവുമായി യാത്രയ്ക്കൊരുങ്ങി.എല്ലാ ഫോര്‍മാലിറ്റീസും കഴിഞ്ഞ് വിമാനസമയത്തിന് കാത്തിരിക്കുമ്പോഴാണ് അത് ശ്രദ്ധയില്‍‌പെട്ടത്. അപ്പുറത്തിരുന്നൊരാള്‍ എന്നെ നോക്കുന്നു.അതു മാത്രമല്ല ഒരു അളിഞ്ഞ ചിരിയും.

“കടമിഴിയാലൊരു നോട്ടമെറിഞ്ഞതു-
മവനൊരു മിഴിയാലമ്പെയ്തു“

പിന്നെ ഞാന്‍ അയാളെ ശ്രദ്ധിക്കാനൊന്നും പോയില്ല എന്നാലും ലെവീസിന്റെ ജീന്‍സും,സ്‌കള്ളേഴ്സിന്റെ ഷര്‍ട്ടും ലെദര്‍ ബെല്‍റ്റും വുഡ്‌ലാന്റിന്റെ ഷൂവും മാത്രം കണ്ടു.

മുന്നോട്ടുള്ള ചിന്തകള്‍ക്ക് സഡന്‍ ബ്രൈക്ക് ഇട്ട് റിവേഴ്സ് ഗിയറില്‍ ആലോചിക്കാന്‍ തുടങ്ങി.

മുംബൈയില്‍ വന്നിട്ട്അധികം ആയിട്ടില്ല. ഉള്ളസമയം കൊണ്ട് കുരുത്തക്കേടൊന്നും ചെയ്യാന്‍ പറ്റീട്ടുമില്ല, അതില്‍ പശ്ചാത്താപവുമുണ്ട്‌.

പിന്നെ ലെവനാര്?

പെട്ടന്ന് അമാവാസിയില്‍ ചന്ദ്രനുദിച്ചു.

ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കാണാപ്പാഠം പഠിക്കുമ്പോള്‍ , അതില്‍ സ്വന്തം ഡേറ്റ് ഓഫ് ബര്‍ത്തും ഉണ്ടായിരുന്നു. പക്ഷേ ചോദിച്ച ചോദ്യം

“നിങ്ങളെന്താ ഭര്‍ത്താവിന്റെ കൂടെ പോവാതിരുന്നത്?” എന്ന്‌.

ഫിസിക്സ് പരീക്ഷയ്ക്ക് മലയാളം പഠിച്ചു പോയപോലെയായി.

ആലോചിക്കാന്‍ മിനക്കെടാതെ ഉത്തരം കൊടുത്തത് ഇങ്ങനെയും, “ ഞാന്‍ പറഞ്ഞതാ, ന്നിട്ടും കൊണ്ടോയില്ല” .

കുറച്ചു നേരം ആ ഓഫീസര്‍ എന്നെത്തന്നെ നോക്കിയിരുന്നു.പിന്നെ ഒരൊറ്റച്ചിരിയായിരുന്നു.അതൊരു അട്ടഹാസം ആയിട്ടാണെനിക്ക് തോന്നീത്.വിസ കിട്ടീല്ലേല്‍ പിന്നെ ഇനീം കുറെ കഴിയണം.

വല്ല പെങ്കൊച്ചുങ്ങളും അയ്യപ്പന്‍‌കളി നടത്തീട്ടുപോയ പൂരപ്പറമ്പാണ് ഇയാളെങ്കില്‍ തീര്‍ന്നു എല്ലാം.

“നിങ്ങള് പിരിഞ്ഞിരി“ എന്നെങ്ങാനും പറയാന്‍ തോന്ന്യാലോ? ഹോ, ഈ വിരഹിസം ആരും ഇതേവരെ കണ്ടു പിടിച്ചില്ലേ.

എന്തായാലും, എന്റെ മുഖത്തെ നിഷ്കളങ്കഭാവം (ശരിക്കും ഉള്ളതാ) കണ്ടിട്ടാകണം വിസയൊക്കെ അനുവദിച്ചു കിട്ടി.
അന്ന് എന്റെ അടുത്ത് നിന്നിരുന്ന ആളാണ് ഇപ്പൊ മുന്നിലിരുന്നുകിളിക്കുന്നത്. അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഭാഗ്യമെന്നപോലെ അപ്പോഴേക്കും അനൌണ്‍സ്മെന്റ് വന്നു, സമയമായീ എന്ന്‌.

സീറ്റൊക്കെ കണ്ടു പിടിച്ച് സ്വസ്ഥമായി ഇരുന്നു. സമയം കളയാന്‍ എന്തു ചെയ്യുമെന്നാലോചിച്ച് പരിസരമൊന്നു വീക്ഷിച്ചു.എല്ലാരും നല്ല ഡീസന്റായി ഇരിക്കുന്നു.എന്നാ പിന്നെ കുറച്ച് ഡീസന്റാവാമെന്നു കരുതി പാട്ടു കേക്കാനുള്ള കുന്തംചെവിയില്‍ തിരുകിയതും അമേരിക്കന്‍ സപ്തസ്വരം കാതിലലമ്പായി.തത്ക്കാലം അത് വേണ്ടെന്നു വെച്ച് ചുമ്മാതിരുന്നു, നേരം അങ്ങനേം കളയാല്ലോ.

കുറച്ചു നേരം കഴിഞ്ഞതും ക്ഷമിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഭക്ഷണമെത്തി.കുറ്റം പറയരുതല്ലോ കാണാന്‍ കൊള്ളുമെങ്കിലും തിന്നാന്‍ കൊള്ളില്ല.

തട്ടുകടക്കാര്‍ക്കൊക്കെ ഡെല്‍റ്റയില്‍ കോണ്ട്രാക്റ്റ് കൊടുത്താലോ എന്നായി ചിന്ത.എല്ലാരുമിങ്ങനെ ഇടിവെട്ടിയ പോലെ ഇരിക്കുമ്പോ ബാക്കീന്ന് നമ്മടെ ഗോപാലേട്ടന്‍ വരും തലേലൊരു കെട്ടും, മടക്കിക്കുത്തിയ കൈലിയും കയ്യില്‍ കപ്പേം ഉള്ളിച്ചമ്മന്തീം കട്ടന്‍ ചായയുമായിട്ട്. ആഹഹാ... എന്തൊരു ഇമാജിനേഷന്‍.

തിങ്കിക്കൊണ്ടിരുന്നാല്‍ ഉള്ളിലോട്ട് ഒന്നും കേറില്ലെന്നോര്‍ത്തതും ആ പണി നിര്‍ത്തി.

നാട്ടിലെ അത്രയ്ക്ക് വട്ടമില്ലേലും നെറ്റീല്‍ തൊടുന്ന പൊട്ടിന്‍റ്റത്രേങ്കിലും വലുപ്പത്തില്‍ ഒരു ദോശ കിട്ട്യാ മതിയായിരുന്നെന്ന അതിമോഹം ഭ്രൂണമായിത്തന്നെ സമാധിയായി.

പിന്നെ പ്രതീക്ഷ ഡ്രിങ്ക്സിലേയ്ക്കായി: ചായ ഓര്‍ കാപ്പി, തെറ്റിദ്ധരിക്കരുത്.

എയര്‍ഹോസ്റ്റസ്സ് വന്ന് റ്റീ ഓര്‍ കോഫീ എന്നു ചോദിച്ചപ്പോള്‍ റ്റീ എന്നു പറഞ്ഞത് ഡീ.... എന്നായിരുന്നു വേണ്ടതെന്നു ചായ കണ്ടപ്പോ തോന്നി.

ഒരു മാതിരി പെപ്സിയില്‍ മിറിന്‍ഡ കലര്‍ത്തിയപോലെ.

പണ്ടാരോ പറഞ്ഞത് പോലെ(ദാസനേം വിജയനേം എനിയ്ക്കറിയില്ല) ഇച്ചിരി ചായപ്പൊടി, ഇച്ചിരി പഞ്ചസാര,ഇച്ചിരി പാല്‍ എല്ലാം പാകത്തിനിട്ട് ചായയുണ്ടക്ക്യാലെന്താ കയ്യിലെ ഫ്രന്‍ഡ്‌ഷിപ് ബാന്റ് ഊരിപ്പോവോ?

അധികം പല്ലുകടിച്ചാല്‍ ഉള്ളതു കൂടി കിട്ടാതാവുമെന്ന ബോധം വന്നപ്പോള്‍ പിന്നെ നോട്ടം ട്രോളിയിലുള്ള ഡ്രിങ്ക്സിലേയ്ക്കായി: നൈദര്‍ ചായ നോര്‍ കാപ്പി, തെറ്റിദ്ധരിക്കാം.

ഏതു വേണമെന്നു പറയാന്‍ പേരും അറിയില്ല.അല്ലേലും പേരിലെന്തിരിക്കുന്നു.ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഉള്ളതില്‍‌വെച്ച് ഏറ്റവും വലിയ ബോട്ടില്‍ തന്നെ എടുത്തു. എന്താണെന്നൊന്നും നോക്കാതെ ഒരൊറ്റ വലി.അത്രയ്ക്കായിരുന്നു വിശപ്പ്.കാശു കൊടുക്കേണ്ടെന്നോര്‍മ്മ വന്നതോടെ ആ ട്രോളി എന്റെയടുത്ത് കുറച്ചു സമയം അധികം ചിണുങ്ങിക്കൊണ്ടു നിന്നു.കുടിച്ച സാധനത്തിന്റെ രുചി മിക്സഡ് ആയതോണ്ട്അതിനെ എന്തു പറയുമെന്നും അറിയില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുതായി മയക്കം വന്നു.തിരകളും തീരവും താഴെയുണ്ടെന്നും, യാതൊരുറപ്പും ഇല്ലാതാഈ ഇലക്ട്രിക് പക്ഷി പറക്കുന്നതെന്നും ഓര്‍ക്കാതെ കണ്ണിലെത്തിയ ഉറക്ക മഹാലക്ഷ്മിയെ നന്നായി വരവേറ്റു.

പിന്നെ ഉണര്‍ന്നത് അടുത്തിരുന്ന ആള്‍ വിളിച്ചപ്പോഴാ.ഈശ്വരാ, ന്യൂയോര്‍ക്ക് എത്തിയിരിക്കുന്നു.അപ്പൊ, 10മണിക്കൂറോളം കിടന്നുറങ്ങിയെന്നോ?
അണ്‍‌വിശ്വസിക്കബള്‍ .

“ നിങ്ങള്‍ കുടിച്ചത് ************* ആണ്. അതുകൊണ്ടാ ഉറങ്ങിപ്പോയത്“.

അയാള്‍ പറഞ്ഞത് ഒരു ചമ്മലോടെ തലയാട്ടി കേട്ടു.

അപ്പൊ, ഇത്രേം നേരം ഞാന്‍ കിക്കിലായിരുന്നെന്നോ???

എന്റെ ബുഷപ്പാ, കാലുകുത്തുന്നേനുമുന്‍പേ നീയെനിക്കിട്ട് പണിതല്ലോ.

അപ്പൊതൊട്ട് മനസ്സിലൊരു ചോദ്യം സൂക്ഷിച്ചുവെച്ചു, ഇറങ്ങ്യാലുടനെ കെട്ട്യോനോട് ചോദിക്കാന്‍.

വേഗം അവിടുന്നിറങ്ങി ഡാലസ്സിലേയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാന്‍ പോയി.12 മണിയ്ക്കുള്ള ഫ്ലൈറ്റ് പോയി, ഇനി നാലിനേ ഉള്ളൂ. വിവരമറിഞ്ഞപ്പോള്‍ സന്തോഷമായി.

എത്തിയ ദിവസമാണേല്‍ സെപ്തംബര്‍ 11.അടുത്തെപ്പോഴോ ഇവിടെ ഒരു ബോംബു പൊട്ടിച്ചുകളിച്ചിരുന്നു ആരോ. പോരാത്തതിന് താലിബാനമ്മാമ്മന് എപ്പഴാ ഈ ഭൂമീല് മണ്ണപ്പം ചുട്ടുകളിക്കാന്‍തോന്നുക എന്നും പറയാന്‍ വയ്യ.

ഇനീപ്പോ കാഞ്ഞുപോയാലും ഇവിടെ കാണാതെ പോകരുതെന്നുള്ളതുകൊണ്ട് ഉള്ള സമയം കളയാതെ അവിടെയൊക്കെ ചുറ്റിക്കറങ്ങി.

അതങ്ങനാണല്ലോ, കോഴിക്കോട് അപ്സരേല്‍ പടം റിലീസ് ആയാല്‍ ട്രൈന്‍ ലേറ്റായതുകൊണ്ടാ സിനിമ കാണാന്‍ കേറിയതെന്നു പറയുന്നപോലെ.രണ്ടും പാരലല്‍ സര്‍വീസ്.

നെക്സ്റ്റ് ഫ്ലൈറ്റിനു ഡാലസ്സിലേയ്ക്കു വെച്ചു പിടിച്ചു. പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും നല്ല വെയില്‍ . എത്രയൊക്കെ ശ്രമിച്ചിട്ടും ആശാന്‍ എന്റെ കണ്ണീക്കേറി കുത്തുന്നു.

ഈ ദിവാകരേട്ടന്റെ ഒരു കാര്യം . പിന്നെ ഒട്ടും ആലോചിച്ചില്ല.കൂളിങ് ഗ്ലാസ്സ് ഏടുത്ത് ഫിറ്റ് ചെയ്തു. ഒരു പക്ഷേ വിമാനത്തില്‍ കൂളിങ് ഗ്ലാസ്സ് വെയ്ക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കുമോ?

അങ്ങനെ ഇരിക്കുമ്പോള്‍ സുന്ദരിയായൊരു എയര്‍ഹോസ്റ്റസ് ചേച്ചി വന്ന് ഹോട്ട് വേണോ കോള്‍ഡ് വേണോ എന്നൊരു ചോദ്യം.

കുടുങ്ങീല്ലോ, ഒരു ചൂടു ചായയാ വേണ്ടത് അതിപ്പൊ ഹോട്ടില്‍ പെടുമോ അതോ കോള്‍ഡിലോ?

റിസ്ക് എടുക്കേണ്ടെന്നു കരുതി ഞാന്‍ പറഞ്ഞു,

“വേണ്ട പിരിയും”- അബദ്ധത്തിലാണേലും കഴിച്ച സാധനത്തിനോടൊരു ബഹുമാനം വേണ്ടെ.

“വാട്ട്?”

“നതിങ് സിസ്റ്റര്‍ ഇറ്റ് മെ ഡിവോഴ്സ്ഡ്”

ആ കൊച്ച് പോകാനുള്ള തരമില്ല. ഞാനവളെ അടുത്തോട്ടു വിളിച്ചു പറഞ്ഞു,

“എന്റെ കൊച്ചെ, ഇനീം അടിച്ചോണ്ട് പോയാ അങ്ങോരെന്നെ ഡൈവോഴ്സ് ചെയ്യുമെന്ന്”

ഒരു വിധത്തില്‍ അവളെ പറഞ്ഞയച്ചു.ഇനിയൊരു കിക്കിനുള്ള ഞെട്ടലില്ലാത്തോണ്ട് വെള്ളം പോലും കുടിക്കാന്‍ തയ്യാറായില്ല.

കിട്ടിയ സമയം വെറുതെ കളയാതെ ചുമ്മാ പുറത്തേയ്ക്കും നോക്കിയിരുന്നു.

ഒടുവില്‍ ലാന്‍ഡ് ചെയ്തതും ലഗേജൊക്കെ തപ്പിപ്പിടിച്ച് ആശ്വാസത്തോടെ പുറത്തു കടന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന കണവന്റെ അരികിലേയ്ക്ക് സന്തോഷത്തോടെ ,മനസ്സില്‍ കരുതിയ ചോദ്യവുമാ‍യി നടന്നടുത്തെത്തിയതും പുറകീന്നൊരു വിളി.വിമാനത്തീന്നു കിട്ടിയ ഒരു കൂട്ടുകാരി.യാതൊരു പരിസരബോധവും ഇല്ലാതെ അവള്‍ടെ ഒടുക്കത്തെ കിന്നാരം “കിക്ക് പോയോ” എന്ന് .

ഒന്നു ചിരിച്ചെന്നു വരുത്തി അവിടുന്നു വേഗം മുങ്ങി.

ദിവസങ്ങള്‍ക്കുശേഷം കാണുമ്പോള്‍ കുറച്ചു നാണിക്കുന്നത് നല്ലതാണെന്നു തോന്നിയതുകൊണ്ട് കണവന്‍ ലഗേജൊക്കെ കാറില്‍കയറ്റുന്നതും നോക്കി കുണുങ്ങി നിന്നു.

“ഡാലസ്സ് നീയിന്നെന്‍ സ്വപ്നഭൂമി
വീനസ് ഡോണ്ട് ലുക് അറ്റ് മി
മേരാ ദില്‍ ആപ്കെ പാസ് ഹൈ“

നല്ലൊരു റൊമാന്റിക് സീനില്‍ ഞാനങ്ങനെ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്.കാല്‍‌വിരല്‍ കൊണ്ട് കഷ്ടപ്പെട്ട് ഒരു മാപ്പൊക്കെ വരച്ചങ്ങനെ നില്‍ക്കുമ്പോ പായസത്തില്‍ കടുക് വറുത്തിട്ടപോലെ കാന്തന്റെ വക ഒരൊറ്റ പറച്ചില്‍,

“ എടീ, കിക്കായതു പോട്ടെ വിമാനത്തിനുള്ളീലാരേലും കൂളിംഗ് ഗ്ലാസ്സ് വെയ്ക്കുമോ?”

വയനാട് ചുരത്തിന്റെ ആറാം വളവില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന ഇന്നോവ പോലെ ഞാനവിടെ ഒന്നു പരുങ്ങി.

പിന്നെ വീടെത്തുന്നതുവരെ ഒന്നും മിണ്ടിയില്ല.

മൌനം വിദ്വാനു ഭൂഷണം തന്നെ.പക്ഷേ അതിമൌനം ഭ്രാന്തിന്റെ ലക്ഷ്ണമായി കരുതുമോ എന്തോ...

രണ്ട്‌ അമളിയൊക്കെ ആര്‍ക്കും പറ്റുമല്ലോ.അതിപ്പോ വല്ല്യ കാര്യാ?

കുറച്ചുകഴിഞ്ഞതും എന്നെയൊന്നു നോക്കി കാന്തന്‍ മെല്ലെ പറഞ്ഞു,

“നീയെന്താ മിണ്ടാത്തെ?”

മൊത്തത്തീ ഫ്യൂസ് പോയ ഞാന്‍ മെല്ലെ കത്താന്‍ ശ്രമിച്ചു,

“എനിക്കൊരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു, ചമ്മല്‍ ഈസ് ദി മങ്ങല്‍ ഓഫ് ദി ഫേസ് ആന്റ് വിങ്ങല്‍ ഓഫ് ദി ഹാര്‍ട്“


ആദ്യമൊന്നു ഞെട്ടിയെങ്കിലും കാന്തന്‍ പൊട്ടിച്ചിരിച്ച്തോടെ എല്ലാ കിക്കോര്‍മ്മകളും വിട്ടു അതില്‍ ഞാനും പങ്കാളിയായി.

ബട്, ചോദിക്കാനിരുന്ന കാര്യം ഈ നല്ല സാഹചര്യത്തിനുത്തമമല്ലെന്നറിഞ്ഞതും ഇത്രേം നേരം കൂടെ കൊണ്ടു വന്ന ചോദ്യം വെറുതെ കളയാന്‍ മനസ്സു വരാതെ തത്ക്കാലം എന്നോടു തന്നെ പിറുപിറുത്തു,

“ആദ്യമായി ഫിറ്റായിട്ട് വാളു വെച്ചില്ലേല്‍ പ്രശ്നമുണ്ടോ?”

87 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ആദ്യമായി ഫിറ്റായിട്ട് വാളു വെച്ചില്ലേല്‍ പ്രശ്നമുണ്ടോ?”

ദിലീപ് വിശ്വനാഥ് said...

ബുഹഹഹ.. അതു കലക്കി.

ചുമ്മാ ഒരു കോക്കനട്ട് അടിച്ച് തുടങ്ങാം അല്ലേ? അല്ലേല്‍ വേണ്ട, ഒരു ഷിവാസ് റിഗല്‍ ആയിക്കോട്ടെ...

കട്ടിയ്ക്ക് കവിത എഴുതിക്കൊണ്ടിരുന്ന സഖാവിന് ഇത്ര പെട്ടെന്ന് നര്‍മ്മം തലയ്ക്കു പിടിച്ചോ? എന്തായാലും നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്.

വിന്‍സ് said...

കൊള്ളാം. ഇഷ്ട്ടപെട്ടു. പ്രിയ ഉണ്ണിക്രിഷ്ണന്റെ ഒരു പോസ്റ്റ് വായിച്ചു (പാരഡി കേല്‍ക്കുകയാണല്ലോ ചെയ്തത്) എന്നു കുട്ടൂസന്‍ എന്ന ബ്ലോഗ് പോലീസിനോടു ഇനി ധൈര്യം ആയി പറയാം.

പക്ഷെ അടിച്ച സാധനം എന്താണെന്നു എന്നോടു കൂടി പറഞ്ഞിരുന്നെങ്കില്‍ ഉപകാരമായേനെ. അളിയാ ഫ്ലൈറ്റില്‍ കയറണതിനു മുന്നം രണ്ടും കയറി കഴിഞ്ഞാ രണ്ടും അടിച്ചാ മതി നന്നായിയ് ഉറങ്ങാന്‍ പറ്റും എന്ന് കൂട്ടുകാര്‍ പലപ്പോഴും പറയാറുണ്ട്. പക്ഷെ കയറുന്നതിനു മുന്നം നാലും കയറി കഴിഞ്ഞു നാലും അടിച്ചാലും എനിക്കാണേല്‍ ഫ്ലൈറ്റില്‍ ഉറക്കം വരത്തില്ല. ഉറങ്ങിയാല്‍ തന്നെ ചിലപ്പം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം.

എനിവേ...ഈ പോസ്റ്റ് ശെരിക്കുമിഷ്ട്ടപെട്ടു.

മൂര്‍ത്തി said...

തമാശയുണ്ട്..

സുല്‍ |Sul said...

പ്രിയേ
പ്രയാസിയില്‍നിന്ന് കിട്ടിയ പ്രചോദനമാണൊ
പ്രിയക്കു പ്രിയതരമാം ഈ കിക്കിനു പിന്നില്‍?
നന്നായിരിക്കുന്നു നര്‍മ്മം.
ആദ്യമായി വാളുവെച്ചിട്ട് ഫിറ്റായില്ലേല്‍ ഒരു പ്രശ്നോമില്ല കേട്ടൊ :)
കണവനെപ്പടിയറിഞ്ഞ് പ്രിയ കിക്കായത്, അതിപ്പോഴും പിടികിട്ടിയില്ല. ഇറങ്ങിയപ്പോള്‍ കിക്കടര്‍ന്നില്ലായിരുന്നോ? അതൊ കൂട്ടുകാരിയുടെ വാക്കില്‍ നിന്നൊ. കൊള്ളാംസ് :)

-സുല്‍

ശ്രീ said...

കൊള്ളാമല്ലോ പ്രിയാ...

അപ്പോ നര്‍‌മ്മവും നന്നായി വഴങ്ങും കേട്ടോ.
:)

G.MANU said...

അറിയാതെ കുടിച്ചു എന്ന കള്ളം ഒഴിച്ച്‌ ബാക്കിയൊക്കെ സൂപ്പര്‍..

അടിപൊളി..

ദൈവമേ ഈ പെണ്‍കിടാവും നര്‍മ്മത്തില്‍ കൈവച്ചോ... കൊച്ചുത്രേസ്സ്യേ ജാഗ്രത.. ആക്സിലറഷേന്‍ അമര്‍ത്തിക്കോ...

ഇനിയും അടുത്ത എപ്പി പോരട്ടെ അപ്പി....

സംഗതി സ്റ്റൈലന്‍.....
മംഗളം ഭവന്തു...
മനോരമ ഭവാനി

Unknown said...

അതു ശരി..അപ്പോ വാളുവച്ചിട്ട് എല്ലാരും കൂടെ ബാത്രൂമില്‍ കൊണ്ടുപോയി തലേല്‍ വെള്ളംകമഴ്ത്യേതു മറന്നാ?
റ്റൂ ബാഡ്..പോസ്റ്റല്ല...അതു മറന്നത്..

കണ്ണൂരാന്‍ - KANNURAN said...

പഷ്ട് പഷ്ട്... അതെന്തായാലും മോശായിപ്പോയി, വാളുവെച്ചതു മറച്ചുവെച്ചത്!!!! അടുത്ത മണ്ടത്തരം അധികം വൈകാതെ എഴുതൂ....

അനംഗാരി said...

ആദ്യമായി കുടിച്ചിട്ട് വാളു വെയ്കാന്‍ പാടില്ല.
പകരം കത്തി വെയ്ക്കാം.
ഒരു പട്രോണ്‍ ടകീല വാങ്ങി കഴിച്ച് നോക്ക്...
അല്ലെങ്കില്‍ നല്ല ഉരുള കിഴങ്ങ് വാറ്റിയ വോഡ്ക കിട്ടും.
മോണോപളൊവ,അല്ലെങ്കില്‍ നിക്കൊളായി...
അപ്പോളെ കുടിക്കുന്നതിന്റെ സുഖം അറിയൂ..

അടിക്കുറിപ്പ്: വാലൂ,ഷിവാസിനെക്കാള്‍ നല്ല ബ്രാന്‍ഡ് വേറെയുണ്ട്..

ശ്രീനാഥ്‌ | അഹം said...

നന്നായി പ്രിയാ. സ്ഥിരം പോസ്റ്റുകളില്‍ നിന്നും തികച്ചും വെത്യസ്ഥം.

Refreshed!

ചന്ദ്രകാന്തം said...

പ്രിയേ..സംഗതി രസിച്ചു.
..ന്നാലും ഈ കുട്ടി എന്തു പണ്യാ ഈ കാട്ടീത്‌? എന്താണെന്നറിയാണ്ട്‌ കഴിച്ചതോണ്ട്‌ അത്രേം "വിശുദ്ധജലം" പാഴായിപ്പോയില്ലെ? അതിന്റേതായ ഒരു..ഒരു.. ചുറ്റുവട്ടങ്ങളോടെ..ആഘോഷായിട്ട്‌ ഓരോ തുള്ളിയും ആസ്വദിയ്ക്കുന്നവരൊക്കെ, ഇതു വായിയ്ക്കുമ്പോള്‍..പ്രാകും..ട്ടൊ. ഇത്രയും ദേശീയ നഷ്ടം വരുത്തിയതിന്‌.
സാരല്യാ.. ഇനി ശ്രദ്ധിച്ചാ മതി.
സ്നേഹത്തോടെ..

ഇടിവാള്‍ said...

ഹെയ്!

“ആദ്യമായി ഫിറ്റായിട്ട് വാളു വെച്ചില്ലേല്‍ പ്രശ്നമുണ്ടോ?”

ഒണ്ടോന്നാ>? അതല്ലേ ഒള്ളൂ.. ആ പെര്‍ഫക്ഷന്‍ കിട്ടണേള്‍ ലാസ്റ്റൊരു വാള്‍ അത്യാവശ്യം!

തൃശ്ശൂരു പൂരത്തിനു വന്നിട്ട് വെടിക്കെട്ട് കാണാണ്ട് പോണ പോല്യാവുല്‍ അല്ലെങ്കീ ;)

ലെവീസിന്റെ ജീന്‍സും,സ്‌കള്ളേഴ്സിന്റെ ഷര്‍ട്ടും ലെദര്‍ ബെല്‍റ്റും വുഡ്‌ലാന്റിന്റെ ഷൂവും മാത്രം കണ്ടു.

അതു ശരി..
ഇദൊക്കെയാണു സ്ത്രീകള്‍ നോക്കുന്ന മര്‍മ്മങ്ങള്‍ അല്ലേ?? ;)

ഇത്രേം ബ്രാന്‍ഡു നോക്കുന്ന ആളായ്യിട്ട് അടിച്ച സാധനത്തിന്റെ ബ്രാന്‍ഡ് നോക്കിയില്ലേ???

Anonymous said...

Hii...Hiii

Oru prasnavumilla....

Yathasthithikan

Sharu (Ansha Muneer) said...

കൊള്ളാം പ്രിയാ...അടിപൊളി...അങ്ങനെ നര്‍മ്മവും കൈവശമുണ്ടെന്ന് ഭംഗിയായി തെളിയിച്ചു... :)

നജൂസ്‌ said...

“ആദ്യമായി ഫിറ്റായിട്ട് വാളു വെച്ചില്ലേല്‍ പ്രശ്നമുണ്ടോ?”

ആ Flight ആകെ വാള്‍ വെച്ച്‌ നാറിച്ചിട്ട്‌ ഇപ്പൊ വല്ലാത്തൊരു ചോദ്യവും. വാള്‌ വെച്ച കഥ വേറെ ഒരു post ആക്കാലെ :)

എന്തായാലും സംഭവം കലിക്കി.

Anonymous said...

Vaalu vechillengilaanu prashnam ente priyakuttiii?

yukthivaadhi

കാനനവാസന്‍ said...

ഇതെന്താ കവിതയൊക്കെ വിട്ട് നര്‍മ്മത്തിലേക്കു കയറിയോ?.... എന്തായാലും പോസ്റ്റ് നന്നായി.

ഹരിശ്രീ said...

ഹ..ഹ..

പ്രിയാ,

നല്ല പോസ്റ്റ്...

പ്രിയയുടെ നല്ലൊരു പോസ്റ്റ് തന്നെ ഇത്....

ആശംസകള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഏത് പെണ്ണ് വെള്ളമടിച്ചാലും അതൊരു കഥയാണല്ലോ!!! ‘പ്രതിഭാസ’ ത്തിനു ശേഷം മറ്റൊരു പെണ്‍ വെള്ളം കഥ കലക്കി...

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല പോസ്റ്റ്

Mr. K# said...

നര്‍മ്മത്തിലേക്കാണല്ലോ ചുവടുമാറ്റം. ശ്രമം ഇഷ്ടപ്പെട്ടു. :-)

Sapna Anu B.George said...

its fenstastic write up priya, sorry for english.....

പ്രയാസി said...

പ്രിയക്കുട്ടി..

“ചമ്മല്‍ ഈസ് ദി മങ്ങല്‍ ഓഫ് ദി ഫേസ് ആന്റ് വിങ്ങല്‍ ഓഫ് ദി ഹാര്‍ട്“

ഇങ്ങനെയൊരു വിഹാരം നിനക്കുണ്ടോ!???

ഐസ് റ്റീ കുടിച്ചുറങ്ങിയതും പോരാ.. വാളും വെക്കണോന്നൊ!?...;)

വിരല്‍ വലിപ്പമുള്ള സാമ്പിള്‍ ബോട്ടിലില്‍ വലിയ രണ്ടു കുപ്പി സോഡായും മിക്സി രണ്ടാള്‍ ചേര്‍ന്നടിച്ച് മണിക്കൂറുകളോളം കിക്ക് വരുന്നതും കാത്തിരുന്ന ഒരു ചരിത്രം ഈയുള്ളവനുണ്ട്..:)

പ്രിയക്കുട്ടീരെ പോസ്റ്റ് വായിച്ചപ്പോ അതാ ഓര്‍മ്മ വന്നത്..!

നന്നായി.. പ്രയാസീടെ പെങ്ങളൂട്ടിയല്ലെ എങ്ങനെ നന്നാവാണ്ടിരിക്കും..;)

പൊറാടത്ത് said...

അത് ശരി, ഇതൊക്കെയാ കയ്യിലിര്പ്പ് ല്ലേ, ആള്‍ മോശല്ല്യല്ലൊ!

നന്നായിട്ടുണ്ട്, സാധനം.
Thank you

Vanaja said...

നന്നായിരിക്കുന്നു, നര്‍മ്മം.:)

krish | കൃഷ് said...

“നിന്നെപ്പോലെ ധൈര്യമുള്ളോര്‍ക്കൊക്കെ ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ മോളേ”.

“വേണ്ട പിരിയും”- അബദ്ധത്തിലാണേലും കഴിച്ച സാധനത്തിനോടൊരു ബഹുമാനം വേണ്ടെ.“

“വാട്ട്?”

“നതിങ് സിസ്റ്റര്‍ ഇറ്റ് മെ ഡിവോഴ്സ്ഡ്”

ആഹാ‍ാ... കൊള്ളാമല്ലോ പ്രിയേ.. കലക്കിയിട്ടുണ്ട്.

ഇതാണല്ലേ ചുവടുമാറ്റം. ഇനി പപ്പൂസിനേയും വെല്ലാം.

അടുത്തത് ഓസിയാര്‍ എപ്പിസോഡാണോ.
:)

വല്യമ്മായി said...

:)

കാവലാന്‍ said...

കൊള്ളാം കൊള്ളാം സംഗതികളൊക്കെ കൊള്ളാം...മൊത്തത്തിലടിപൊളിയായി കേട്ടോ.
പല്ലവിയൊത്തിരി പെഴച്ചൂന്ന് വെച്ചാലും,ശ്രുതീടത്രയ്ക്ക് വഷളായില്യാട്ടോ..
എന്തൊരൗട് സ്റ്റാന്റിംഗ്,ഔടോഫ് പിച്ച്,ഔട് ഓഫ് പെര്‍ഫോമന്‍സ്!!!!.ചരണത്തിലൊരു വാളിന്റെ കൊറവുണ്ടെങ്കിലും.അതൊരു കൊറവല്ലേ... നൂറ്റിഒമ്പതര മാര്‍ക്ക് മൊത്തം പെര്‍ഫോമന്‍സിന്.ബാക്കി അടുത്ത പോസ്റ്റിന്.(ശരിക്കു നന്നായിട്ടുണ്ടേ ബാക്കി അലമ്പുകള്‍ ചുമ്മാ കാച്ചിയതാ..)

Kaithamullu said...

നര്‍മ്മവും വഴങ്ങുമെന്ന് തെളിയിച്ചു, പ്രിയ.
ചില പ്രയോഗങ്ങള്‍ ഉഗ്രന്‍!
ഈ വഴി തുടരുമല്ലോ?

നിലാവര്‍ നിസ said...

എല്ലാരുമിങ്ങനെ ഇടിവെട്ടിയ പോലെ ഇരിക്കുമ്പോ ബാക്കീന്ന് നമ്മടെ ഗോപാലേട്ടന്‍ വരും തലേലൊരു കെട്ടും, മടക്കിക്കുത്തിയ കൈലിയും കയ്യില്‍ കപ്പേം ഉള്ളിച്ചമ്മന്തീം കട്ടന്‍ ചായയുമായിട്ട്. ആഹഹാ... എന്തൊരു ഇമാജിനേഷന്‍...

നല്ല വായന പ്രിയേച്ചീ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബുഹഹഹഹഹ..
പ്രിയേ സങ്ങതികള്‍കൊക്കെ ഇതില്‍ വന്നിട്ടുണ്ട് അപ്പോള്‍ നൂറില്‍ 2 മാര്‍ക്ക് തരാം ഹിഹിഹി..പക്ഷെ അടിച്ച സാധനം എന്താണെന്നു എന്നോടു കൂടി പറഞ്ഞിരുന്നെങ്കില്‍ ഉപകാരമായേനെ. എന്നാ മാര്‍ക്ക് കൂട്ടിത്തരാം ഇല്ലെങ്കില്‍ SMS ഫോര്‍മാറ്റ് കൊടുക്കാം പ്രിയ സ്പേയ്സ് swapnabhumi സ്പേയ്സ് നിങ്ങളുടെ അഭിപ്രായം ഹിഹി..പഴയ ഓസീആര്‍ കഴിച്ച കിക്ക് ഇതുവരേയും മാറിയില്ലെ കിക്കെ...?
അപ്പോള്‍ നര്‍മമൊക്കെ കൈയ്യില്‍ ഉണ്ട് അല്ലെ..? കലക്കിയിട്ടുണ്ട് കെട്ടൊ....

അതെ ഇതാണല്ലെ കയ്യിലിരിപ്പ് ഹിഹി പിന്നെങ്ങനെ നേരെയാവും, ഡോണ്ടൂ ഡോണ്ടൂ.......................
പപ്പൂസെ ഇതൊന്നും കാണുന്നില്ലെ ആവൊ..............?
:)

സൂര്യോദയം said...

കിടിലന്‍ പോസ്റ്റ്‌.... ഉപമകള്‍ ഉഗ്രന്‍... ആ ചോദിക്കാതെ പോയ ചോദ്യം കിടിലോല്‍ക്കിടിലന്‍ :-)

മഞ്ജു കല്യാണി said...

:)

ശ്രീവല്ലഭന്‍. said...

കൊള്ളാം പ്രിയ. നന്നായ്‌ എഴുതിയിരിക്കുന്നു......

ആദ്യമായ് ഫിറ്റായിട്ടു വാള് വച്ചില്ലേല്‍ ആര്‍ക്കു പ്രശ്നമുണ്ടോന്ന്? അടുത്തു ഞങ്ങളാരുമാല്ലല്ലോ ഇരുന്നത്‌. അതുകൊണ്ടു ഞങ്ങള്‍ക്കാര്‍ക്കും യാതൊരു പ്രശ്നോമില്ല......:-)

നവരുചിയന്‍ said...

പ്രിയെച്ചി ..... കൊള്ളാം ... ഇതു അങ്ങട്ട് തുടര് ... "വയനാട് ചുരത്തിന്റെ ആറാം വളവില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന ഇന്നോവ പോലെ ഞാനവിടെ ഒന്നു പരുങ്ങി." ഇതു നമുക്ക് റൊമ്പ പുടിചിരുക്ക്

ശെഫി said...

സംഗതി രസായ്ട്ട്ണ്ട്‌..
പോരട്ടെ ഈ ജാതി ഐറ്റംസ്‌

Rejesh Keloth said...

ന്താ പ്പൊ പറയ.. ഇനി എന്തൊക്കെയുണ്ട് സ്റ്റോക്ക്..?
ഇതെന്തായാലും കൊള്ളം.. :-)
ഇനിയും പോരട്ടെ..

Murali K Menon said...

അവസരം ഒത്തുകിട്ടിയപ്പോള്‍ അത് ശരിക്കും പ്രയോജനപ്പെടുത്തി ഉം. എന്നട്ട് പറ്റിപ്പോയീന്ന്. കൊള്ളാം. അതൊന്നുമല്ല എന്റെ ഇപ്പോഴത്തെ സന്തോഷം. വല്ലപ്പോഴും കാണുമ്പോള്‍ ഇനി കമ്പനി കൂടാന്‍ ആളില്ലാന്നുള്ള വെഷമം വേണ്ടല്ലോ....

:)) നന്നായിട്ടുണ്ട് ട്ടോ...

CHANTHU said...

O0lഎറേ രസകരമായി.

സാക്ഷരന്‍ said...

ചമ്മല്‍ ഈസ് ദി മങ്ങല്‍ ഓഫ് ദി ഫേസ് ആന്റ് വിങ്ങല്‍ ഓഫ് ദി ഹാര്‍ട്“

കണ്ണു നിറഞ്ഞു പോയി… :)

കാപ്പിലാന്‍ said...

ഇതിനു ഞാനിപ്പോള്‍ എന്താ ഒന്ന് കമെണ്ടുന്നെ ....
എന്തായാലും വേണ്ടില്ല .. നന്നായി വരുന്നുണ്ട് ഈ സരസ്വതി വിളയാട്ടം .കിടുലന്‍ കവിത എഴുതുന്ന കുട്ടിയാ .. പോയില്ലേ എല്ലാം ... എന്താ പെട്ടന്നിങ്ങനെ ഒരു മനം മാറ്റം . ഒരു കമ്പനിക്ക് വേണമെങ്കില്‍ ഞാന്‍ കൂടാം .. പൊട്ടിക്കട്ടെ ഒരു ഷിവാസ്
ഉഗ്രന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകിമാഷേ,അയ്യടാ എന്റെ ബ്രാന്റ് മാറ്റാന്‍ നോക്കാ

വിന്‍സ്,ആ കണക്കൊന്നും എനിക്കങ്ങ് ഓടിയില്ല ട്ടോ

മൂര്‍ത്തീ,രക്ഷ്പ്പെട്ടു(ഞാന്‍)

സുല്‍,ഒരബദ്ധം പറ്റീന്നു പറഞ്ഞതു സത്യാ.

ശ്രീ, ശ്രീനാഥ്,ഷാരൂ,ഹരിശ്രീ,അനൂപ്, കുതിരവട്ടന്‍, സ്വപ്ന,ചന്തു, നീലാവര്‍ നിസ,വല്ല്യമ്മായി,മഞ്ചു,വനജ,ചന്തു നന്ദി ട്ടാ

മനുജി,അറിയാതെ കുടിച്ച്തു തന്നാ (:) ). അപ്പൊ ഇനിയങ്ങട്ട് തുടരാം ല്ലേ

ആഗ്നേയ, ശ്ശെ അതൊക്കെ പറയാന്‍ പാടുണ്ടോ

അനംഗാരിമാഷേ, അപ്പ ഇത് സ്ഥിരം പരിപാടിയാ ല്ലേ.

ചന്ദ്രകാന്തം ചേച്യേയ്, അബ്ദ്ധം പറ്റുമ്പൊ ശ്രദ്ധിക്കനാ പറഞ്ഞെ?

ഇടിവാള്‍,ഞാന്‍ അങ്ങനൊന്നും കണ്ടില്ല.നോക്കീപ്പൊ കണ്ടു അത്രേ ഉള്ളൂ.

ബലിതവിചാരം അണ്ണന്‍, പ്രശ്നമില്ലല്ലേ...

നജൂസ്,ആരോടും പറയല്ലേ അതൊന്നും.

ബലിതവിചാരം അണ്ണ്ന്‍, രണ്ട് അണ്ണന്മാരും രണ്ടെണ്ണം പറഞ്ഞാ ഞാന്‍ കുടുങ്ങിപ്പോകുമേ...

കാനനവാസന്‍, ഒന്നു മാറി നോക്കീതാ.
എപ്പ്ഴും കാട്ടീ തന്നാണോ വാസം?

കുട്ടിച്ചാത്തന്‍, ഇത് കണ്ടിന്യുസ് ഏറ് ആണോ?

പ്രയാസി അണ്ണാ, അണ്ണന്റെ പെങ്ങളാവുമ്പൊ എന്തേലുമൊക്കെ ഒപ്പിച്ചില്ലേല്‍ പിന്നെന്തോന്ന് പെങ്ങള്‍

പൊറാടത്ത്, ഏയ് ഞാനാ ടയ്പല്ല

കൃഷ് മാഷേ,ഒന്നു മാറി നോക്കീതാ.
ഓസീയാര്‍ തുടങ്ങ്യാ പപ്പൂസ് കമ്പനി തരും. അത് വേണ്ട ട്ടാ.

കാവലാന്‍, ബാക്കി അലമ്പുകളാ ല്ലേ...വെച്ചിട്ടുണ്ട്.

കൈതമുള്ള്, വഴി തുടരാം.സഹിച്ചോണം എല്ലാം.

സജീ, പേരില്‍ തന്നെ ഒരു മിനുങ്ങല്‍ ഉണ്ടല്ലോ.എന്നിട്ട് എന്നെ കുറ്റം പറയുന്നോ,അടി.പേരു പറഞ്ഞുതരൂല്ലാ

സൂര്യോദയം, ഞാനും കിടുങ്ങിപ്പോയതാ

വല്ലഭന്‍‌ചേട്ടാ, സ്വന്തം കാര്യം പറയാന്‍ എന്തൊരു ഉഷാര്‍,അയ്യ.

നവരുചിയന്‍, ചേചീന്നൊ? മാ നിഷാദാ

ഷെഫീ, സഹിക്കുമല്ലോ ല്ലേ

അമ്മാമാ, നല്ല വഴി പറഞ്ഞു തരാതെ കമ്പനി കൂടാം ന്നാ.നിര്‍ബന്ധിക്കരുത്,ചെലപ്പൊ വരും.

സതീര്‍ഥ്യന്‍, ഇനീം ഇതുപോലെ വരാം...

സാക്ഷരന്‍, ആ കണ്ണൊന്നു തുടയ്ക്കൂ

കാപ്പിലാന്‍ അച്ചായോ,ഒന്നു മാറി നോക്കീതാ.
കമ്പനി വേണ്ടാ ട്ടാ.

siva // ശിവ said...

അവതരണവും ശൈലികളും നര്‍മ്മവും ഇഷ്ടമായി...

പപ്പൂസ് said...

അതേതാണു കുഞ്ഞേ ആ ബ്രാന്‍ഡ്? പതിമൂന്നു സ്റ്റാറു വരച്ചതു കൊണ്ടുദ്ദേശിച്ചത് ജര്‍മ്മന്‍ ഭാഷയിലെഴുതിയ ബ്രാന്‍ഡ് നെയിം കണ്ട് നക്ഷത്രമെണ്ണിപ്പോയെന്നാണോ? :)

എന്തായാലും ഉഷാര്‍! ഇനിയുമിനിയും വീശൂ...!!! പോസ്റ്റു വീശാന്‍, മിഴിക്കേണ്ട. :))

~nu~ said...

നല്ല പോസ്റ്റ്. ഞാനിതങ്ങനെ ഉറക്കെ വായിച്ചു പൊട്ടിച്ചിരിക്കുവാണ് ആശാനേ!!!

ധ്വനി | Dhwani said...

ഘി ഘി ഘി!! (A highly flavored laugh!)

അത്രയ്ക്കിഷ്ടമായി! നര്‍മ്മം നന്നേ വഴങ്ങുന്നുണ്ട്! കറങ്ങിനടന്നു, കരഞ്ഞുകൂവി, കവിതയെഴുതി കരളുരുക്കിക്കളയരുത്! ഇങ്ങനെ ഇടയ്ക്കിടെ ഒരോ കിക്കും പോരട്ടേ!

Anonymous said...

പറയാന്‍ വന്നതു വ്വള്‍ലിപുള്ളി വിടാതെ ധ്വനി പറഞ്ഞിട്ടുപോയി...

ഇതിനായിരിക്കും പൊസ്റ്റ് വായിച്ചിട്ട് പ്രതികരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല എന്നൊക്കെ പറയുന്നത്...


***

കിടു എഴുത്ത് മാഷേ.. ഇങ്ങള്‍ അന്തര്‍ജനങ്ങള്‍ക്ക് പൂസായാല്‍ വാളുവെക്കണം എന്ന് നിര്‍ബന്ധമില്ലാ‍ട്ടാ... കിട്ടുന്ന കുടത്തിലെങ്ങനും ഒരു കുന്തം വച്ചാല്‍ മതി :)

നിരക്ഷരൻ said...

വരാന്‍ ഇത്തിരി വൈകി.

ആഗ്നേയയും, നജ്ജൂ‍സും പറഞ്ഞതു തന്നെ ഞാനും പറയുന്നു, തെളിവടക്കം.

ഒന്നും രണ്ടുമല്ല, മൂന്നുപ്രാവശ്യമാ വാള് വെച്ചത്. അടുത്ത സീറ്റിലിരുന്ന് ആ വാളിന്റെ വെട്ടുകൊണ്ട കക്ഷിയെ ഞാനീയിടെ ഒരു ‘വിമാന ബസ്‌ സ്റ്റാന്‍‌ഡില്‍‘ വെച്ച് പരിചയപ്പെട്ടു.
അയാളിങ്ങനാ പറഞ്ഞത്.
“ എന്നാലും നമ്മടെ നാട്ടിലെ ഓരോ പെങ്കൊച്ചുങ്ങള്, വീട്ടീന്നെറങ്ങി വിമാനത്തിലേക്ക് കയറുമ്പോളേക്കും വീശണ വീശേ...ഇന്നാള് പ്രിയ ഉണ്ണികൃഷ്ണന്‍ എന്നു പേരുള്ള ഒരു കൊച്ച് 3 പ്രാവശ്യാ എന്റെ മേത്തോട്ട് വാള് വെച്ചത്” :) :)

ഇനി കുറച്ച് കാര്യം:- ബ്ലോഗ് എന്താണെന്ന് അറിയുന്നതിനൊക്കെ മുന്‍പ്, “ഓരോ വരികളിലും, വരികള്‍ക്കിടയിലും, അക്ഷരങ്ങളിലും നര്‍മ്മം“ എന്നു പറഞ്ഞാണ്, വിശാലമനസ്ക്കന്റെ കൊടകരപുരാണം ഒരാള്‍ പരിചയപ്പെടുത്തിത്തന്നത്.

മേനി പറയുന്നതൊന്നുമല്ല. ഇതും അങ്ങിനെ തന്നെ. ഇനി കുറച്ചുനാള്‍ കവിതയൊക്കെ മാറ്റിവെച്ച്, ഇത് തന്നെ ആക്കിക്കോളൂ തട്ടകം. കൊച്ചുത്രേസ്യ കുറെ നാളായി ഒറ്റയ്ക്കങ്ങിനെ വിലസുന്നു. :)(ത്രേസ്യാക്കൊച്ചേ ഞാന്‍ ഓടി.)

കുറച്ച് നേരം കാത്തുനോക്കി. ഒരു 50 ന്റെ തേങ്ങാ അടിക്കാന്‍. നടന്നില്ല. :)

Gopan | ഗോപന്‍ said...

ഹ ഹ ഹ, പ്രിയയും വാള് വെക്കുമോ..
പിന്നെ പോസ്ടിയ പഴംചൊല്ല് ഞാനെടുക്കുന്നു :-)
തകര്‍ത്തു ഈ നര്‍മം കലക്കിയ യാത്ര
ആശംസകളോടെ
ഗോപന്‍ .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശിവകുമാര്‍, നന്ദി ട്ടാ

പപ്പൂസേ മൊട്ടേ,13 നിര്‍ബ്ഗാഗ്യത്തിന്റെ നംബര്‍ അല്ലേ,അതോണ്ടാ അതിട്ടെ.ആ അനുഗ്രഹം ധാരാളം

ദില്‍, ചിരിച്ചു കഴിയുമ്പ്ഓ ഉള്ള ജോലി പോയാ എന്നെ പറയരുത്.

ധ്വനിചേച്ചീ, കവിതയിലൂടാ കുറച്ചെങ്കിലും തല പൊക്കിയത്.അത് വിടൂല്ല ഇതും വിടൂല്ല നിങ്ങളേം വിടൂല്ല

ഗുപ്തന്‍ മാഷേ, കുടമൊന്നും അപ്പൊ കണ്ടില്ല.പകരം ഒരു കുപ്പി കൂടി തന്നു

നിരൂ, ഇങ്ങനെ എല്ലാം വിളിച്ചു പറഞ്ഞാ ഞാനിയാളെ സാക്ഷരനാക്കും.തട്ടകത്തില്‍ കേറാന്‍ നോക്കട്ടെ.

ഗോപന്‍ മാഷേ, നന്ദി ട്ടാ. പഴം ചൊല്ല് എടുത്തോളൂ, ഞാന്‍ പാവമാണല്ലോ.

Sethunath UN said...

ഹോ മ‌ദ്യപാനിയായിരുന്നല്ലേ? ഇപ്പോഴും ഇങ്ങനെ ചുമ്മാ “അറിയാതെ” കുപ്പിയെടുത്ത് കമ‌ത്തുന്ന പരിപാടിയൊണ്ടോ. കൊച്ചേ കൂമ്പു കരിഞ്ഞു പോവും :)
ചിരിച്ചു ട്ടോ.

വിന്‍സ് said...

ഞാന്‍ കരുതിയില്ല ഇത്രയും അഭിനന്ദന കമന്റ്സ് പ്രിയ ഉണ്ണിക്രിഷ്ണനു കിട്ടുമെന്നു. ഞാന്‍ കരുതിയതു ഇവിടെ ഉള്ള സകല സദാചാരികളും കൂടി മദ്യപിച്ചതിന്റെ പേരില്‍ പ്രിയയോട് സദാചാരം ഉപദേശിക്കുവായിരിക്കും എന്നാണു. പക്ഷേ ദാ‍ാ‍ാ പെണ്ണു രണ്ടെണ്ണം അടിച്ചാലോ രണ്ടെണ്ണം ഒഴിച്ചു തന്നാലോ കുഴപ്പം ഇല്ലെന്നു പറഞ്ഞ എന്നെ ഓടിച്ചിട്ടു സദാചാരം പ്രസംഗിച്ചവരെല്ലാം അഭിനന്ദനങ്ങളുമായി ഇവിടെ ഓടി കൂടിയിരിക്കുന്നു. ഹിഹിഹിഹി :)

Anonymous said...

Balithavicharam ennathoru homogenity avakaashapetaatha oru bhayankara sambhavamaakunnu.Aayathinaal pala abhipraayangalum postum.Thalkaalam kudungukaye nivarthiyullu.ente priyakuttiiiii.

Yukthivaadhi

വയനാടന്‍ said...

വയനാട് ചുരത്തിന്റെ ആറാം വളവില്‍ വെച്ച് പെട്രോള്‍ തീര്‍ന്ന ഇന്നോവ പോലെ ഞാനവിടെ ഒന്നു പരുങ്ങി.
“എനിക്കൊരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു, ചമ്മല്‍ ഈസ് ദി മങ്ങല്‍ ഓഫ് ദി ഫേസ് ആന്റ് വിങ്ങല്‍ ഓഫ് ദി ഹാര്‍ട്“
നര്‍മ്മദാ നദി പോലത്തെ നര്‍മ്മവും എഴുത്തും... വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സിനിമാല ടീമിനു ഇതു അയച്ചുകൊടുത്തോട്ടെ??

അനാഗതശ്മശ്രു said...

ശരിക്കും ഏതാ ബ്രാന്‍ റ്റ് ഇപ്പോ?
നന്നായി "നര്‍ മ്മപ്രിയേ"?

ക്ലിന്‍ അച്ചായന്‍ said...

ഹേയ്‌ അടിപൊളി.....
തന്‍റെ പ്രയോഗങ്ങള്‍ സൂപെര്‍.....

പിന്നെ ആദ്യ വെള്ളം അടിക്കു ഒരു വാളു നല്ലതാണ്
എന്നാലേ പിന്നെ ഒരു ആവേശം വരൂ

പിന്നെ നിന്‍റെ ഈ കള്ളുകൂടി നാട്ടിലുള്ള എല്ലാരോടും പറയണ്ട
ചുമ്മാ ആളുകള്‍ വേണ്ടാത്തതു പറഞ്ൌ് നടന്നലോ?

കൊച്ചുത്രേസ്യ said...

പ്രിയേ അടിപൊളി വിവരണം..

ശ് ശ് അതേയ് പിന്നെ എതു ബ്രാ‍ന്‍ഡാ അന്നടിച്ചത്‌ എന്നോര്‍മ്മയുണ്ടോ? അടിച്ചു കഴിഞ്ഞാലുടനെ ഉറങ്ങിപ്പോകുന്ന ഒരു ബ്രാന്‍ഡിനു വേണ്ടിയുള്ള അന്വേഷണത്തിലാണു ഞാന്‍.തലയ്ക്കു പിടിച്ചിട്ട്` അവസാനം അതു വഴി ‘ആരെടാ ‘ ‘എന്തെടാ’ എന്നൊന്നും വെല്ലുവിളിച്ചോണ്ടു നടക്കെണ്ടി വരില്ലല്ലോ.

പിന്നെ ഫിറ്റായിട്ട്‌ വാളു വെച്ചില്ലെങ്കില്‍ ഒരു പ്രശ്നവുമില്ല. വാളല്ലേ..അതു വെയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം നമ്മള്‍ക്കു തന്നെയാണ് ..അല്ലേ.. ആണോ.. ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ ഇവിടെയുള്ള ആസ്ഥാനവാള്‍പയറ്റുകാര്‍ തിരുത്തിതരണമെന്ന് അപേക്ഷിക്കുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിഷ്കൂ, ഹേയ് പിന്നെ തൊട്ടിട്ടില്ല

വിന്‍സ് അച്ചായോ, പറയുന്നോര്‍ പറയട്ടെ.ഡേയ്‌ലി ഇങ്ങനാണോ ചിരിക്കാറ്?

ബലിതവിചാരം അണ്ണന്‍സ്, നടക്കട്ടെ നടക്കട്ടെ

വയനാടന്‍, യ്യൊ അതിക്രമം കാണിക്കല്ലേ

അനാഗതശ്മശ്രു, ബ്രാന്റ് പറയില്ല

ക്ലിന്റ്, പറഞ്ഞതു പറഞ്ഞു. ഇനി പറഞ്ഞാ അടികിട്ടും (എനിക്ക്)

കൊച്ചൂസേ,വാള്‍പയറ്റുകാരൊക്കെ നേരത്തേ എത്തി. ഒന്നുരണ്ടു പേര്‍ കൂടി വരാനുണ്ട്.അവരൂടി വന്നിട്ട് വേണം അടുത്തത് തുടങ്ങാന്‍.ഫിറ്റായാ അങ്ങനെ പാട്ടും പാടി നടക്കണം, ഉറങ്ങ്യാ ഒരു രസവുമില്ല.

Ganga.B said...

Priya,
Ex-collegue aalu kollamallo.
You entered a new field also.
Keep it up.
So happy to read.
Ganga

ഏ.ആര്‍. നജീം said...

സംഭവം ഒക്കെ കൊള്ളാം ...
പക്ഷേ "സംഗതി' വന്നില്ലല്ലോ... അയ്യേ വാളിന്റെ കാര്യമല്ല പറഞ്ഞത്..

വാളു വച്ചോ ഇല്ലയോ എന്നറിയില്ല. പക്ഷേ ആദ്യമായി വിമാനത്തില്‍ കേറുമ്പോ അഥവാ ശര്‍ദ്ദിച്ചു പോയാല്‍ ശേഖരിച്ചു വയ്ക്കാന്‍ തോട്ടടുത്ത സീറ്റിന്റെ പുറകില്‍ ഒരു നല്ല "കവര്‍" എല്ലാ വിമാനത്തിലും കാണും.. ആ കവര്‍ അവിടുന്ന് എടുത്തതും പിന്നെ തിരിച്ചു വച്ചതും കണ്ടവരുണ്ട്... :)

ഇവിടെ എത്താന്‍ വൈകിപ്പോയി..അങ്ങ് ഷമീര്

അപ്പു ആദ്യാക്ഷരി said...

ഹ..ഹ.. ശരിക്കും നല്ല വിവരണം.സത്യം പറയാമല്ലോ, കവിതാ ഫീല്‍ഡിനോളമോ അതിലേറെയോ പ്രിയയക്ക് വഴങ്ങുന്നത് ഈ എഴുത്താനെന്നു തോന്നുന്നു. കണവനോട് ആരാണീ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്? അദ്ദേഹം എങ്ങനറിഞ്ഞു വിമാനത്തില്‍ വച്ച് കിക്കായെന്നും കൂളിംഗ് ഗ്ലാസ് വച്ചെന്നും?

എനിക്കേറ്റവും ഇഷ്ടമായ ക്വോട്ട് : “ദിവസങ്ങള്‍ക്കുശേഷം കാണുമ്പോള്‍ കുറച്ചു നാണിക്കുന്നത് നല്ലതാണെന്നു തോന്നിയതുകൊണ്ട് കണവന്‍ ലഗേജൊക്കെ കാറില്‍കയറ്റുന്നതും നോക്കി കുണുങ്ങി നിന്നു“

വിന്‍സ് said...

ഡേയ്‌ലി ഇങ്ങനാണോ ചിരിക്കാറ്???.....

അതേ :)

ഹഹഹഹ എന്നു ടൈപ്പിയപ്പം ലോലന്‍ പറയുന്നു ടെലിസീരിയലില്‍ വില്ലന്മാര്‍ അട്ടഹസിക്കുന്ന പോലെ ഉണ്ടെന്നു. അപ്പം ഒന്നു മാറ്റി പ്പിടിച്ചതാ.

Seema said...

അയ്യോ എനിക്ക് വയ്യ...!ഒരു ബ്ലോഗ് വായിച്ചിട്ടും ഞാനിത്ര മാത്രം ചിരിചിട്ടില്ലാട്ടോ...എപ്പോഴും ഇതു മാതിരി ഉള്ള അബദ്ധങ്ങള്‍ എനിക്കാണ് പറ്റാര്...വായിച്ചപ്പോ ഇത്തിരി സന്തോഷായി !എന്നെ പോലാത്തവര്‍ ഇനിയും ഉണ്ടെന്നരിയുമ്പോ ഒരു സന്തോഷം....

ജോഷി രവി said...

“നതിങ് സിസ്റ്റര്‍ ഇറ്റ് മെ ഡിവോഴ്സ്ഡ്”

പ്രിയാ... ചിരിച്ചൂന്നു പറഞ്ഞാല്‌ ശരിക്കു ചിരിച്ചു... വളരെ നന്നായിട്ടുണ്ട്‌... സൌദിക്കു വരുവാണേല്‍ ഉഗ്രന്‍ നാടന്‍ സാധനം നമുക്കു ഒന്നു വീശി നോക്കാം... ടച്‌ അപ്സിന്‌ അമ്മ നാട്ടില്‍ നിന്നു ഉഗ്രന്‍ അച്ചാറുകള്‍ കൊടുത്ത്‌ വിട്ടിട്ടുണ്ട്‌... :)

Unknown said...

യാത്രയുടെ അങ്കലാപ്പും വിറയലും പ്രിയയെ പിടികൂടിയത്തില്‍ അത്ഭുതപെടേണ്ടതില്ല കാരണം നമ്മളും ഒരു പെണ്ണല്ലെ. സന്ധ്യ കഴിഞ്ഞാല്‍ പെണ്ണിനു പുറത്തിറങ്ങി നടക്കാന്‍ ആണ്‍ തുണ വേണ്ട നാട്ടില്‍ ജനിച്ചതിന്റെ കുഴപ്പമാ ഇതോക്കെ pinne ItaKu oru smolu vIsunnath nannayirikkum

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗംഗാമാഡം, നന്ദി ട്ടോ.

നജീമിക്കാ, വൈകി വന്നതോണ്ട് അടുത്ത പോസ്റ്റില്‍ നേരത്തേ വരണം.

വിന്‍സച്ചായോ, ചിരി നിര്‍ത്താതിരുന്നാ മതി.അച്ചായന്‍ ചിരിക്കുന്നതാ രസം.മൂന്നുവട്ടം വന്നതിന് മൂന്നര നന്ദി ട്ടാ

പുറക്കാടന്‍ മാഷേ, അച്ചാര്‍ കാണിച്ച് പ്രലോഭിപ്പിക്കരുത്

അനൂപേ, “നമ്മള്‍ പെണ്ണല്ലേ”-അതിലൊരു സംശയത്തിന്റെ ധ്വനിയുണ്ടല്ലോ.സംശയിക്കണ്ട പാലക്കാടന്‍ പൊണ്ണ് തന്നെ.

Unknown said...

ജയനെപ്എന്തായാലും, എന്റെ മുഖത്തെ നിഷ്കളങ്കഭാവം (ശരിക്കും ഉള്ളതാ) കണ്ടിട്ടാകണം വിസയൊക്കെ അനുവദിച്ചു കിട്ടി.
സത്യത്തില്‍‍ നിങ്ങടെ മുഖത്ത് നിഷ്ക്കളങ്ക ഭാവമുണ്ടോ..? അതു ചുമ്മ പറഞ്ഞതാണോ..?
പിന്നെ ആദ്യമായിട്ട് ഫിറ്റായി വാളു വച്ചാല്‍ ipcയിലും crpcയിലും അറസ്റ്റ് ചെയ്യാനെന്തായാലും വകുപ്പില്ല. അതോണ്ട് തല്‍ക്കാലം ഇത്തവണത്തേക്ക് രക്ഷപ്പെട്ടു. പക്ഷേ ഇനി ആവര്‍ത്തിക്കരുത്...

ഹേയ്... മഷേ.... ങ്ങടെ ആദ്യ കിക്ക് ജാതി ഐറ്റായിട്ടാ... കലക്കി..

Naren Sarma said...

Chammal is the mangal... simply superb... haasa sahithyam nilachilla enna oru sukham. Oru cheru chiriyodeyaanu vaayana thudangiyathu... athu 69-aamanayi comment post cheyyumpozhum undu :) Keep writing...

ഗിരീഷ്‌ എ എസ്‌ said...

പ്രിയാ..
നന്നായിരിക്കുന്നു..
സ്വപ്നഭൂമിയില്‍
ഞാന്‍ കണ്ട അത്ഭുതങ്ങള്‍ക്ക്‌ നടുവില്‍ രണ്ട്‌ ചവറുകള്‍...
ആദ്യം ബ്ലോഗ്മേറ്റ്സ്‌...പിന്നെയിപ്പോ ഇത്‌...

ഓര്‍മ്മകളില്‍ നിന്ന്‌ ഇത്തരം നര്‍മ്മാനുഭവങ്ങള്‍ ചികഞ്ഞെടുക്കുന്നത്‌ നല്ലതാണ്‌..മനസിനെ അത്‌ ആനന്ദിപ്പിക്കുകയേ ഉള്ളു...പക്ഷേ അതിന്‌ മറ്റൊരു സ്വപ്നഭൂമി വാര്‍ത്തെടുക്കാമായിരുന്നു...നര്‍മ്മത്തിന്റെ ലോലഭാവങ്ങളെ ആറ്റികുറിക്കിയൊഴിക്കാന്‍ മാത്രം...

വളരെ സീരിയസായി ചില രചനകള്‍ സ്വപ്നഭൂമിയിലെ മണ്ണില്‍ വളര്‍ന്നുപന്തലിച്ചത്‌ കണ്ട്‌ ആനന്ദിച്ചിരുന്നു...വരാനിരിക്കുന്ന കൊടുങ്കാറ്റിനെ മനസിലേക്കാവാഹിക്കാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്‌...ഒടുവില്‍ മനസിലെ യുദ്ധത്തിന്റെ നേര്‍കാഴ്ചയായി കുറിച്ചിട്ട കത്തുന്ന വരികള്‍ എന്നെ വിസ്മയപ്പെടുത്തുകയും ചെയ്തു...

പക്ഷേ..
ഇപ്പോ..എന്ത്‌ പറയണമെന്നറിയാതെ ആദ്യമായി ഞാന്‍ കുഴങ്ങുന്നു....

ആശംസകള്‍...

ഭൂമിപുത്രി said...

കവയിത്രി പ്രിയ വേഷംമാറിവന്നു ചിരിപ്പിയ്ക്കാന്‍ തീരുമാനിച്ചതു ഞാനിപ്പൊഴാണല്ലൊ അറിഞ്ഞതു!
കുറച്ച് അത്ഭുതം തോന്നിട്ടൊ,
അതിനുംവേണമല്ലൊ ഒരു പ്രത്യേകകഴിവ്..
രസമായിവായിച്ചങ്ങിനെ പോകാന്‍ വായനക്കാരെ പ്രേരിപ്പിയ്ക്കുന്ന
‘എന്തോ ആഒന്നു’..അതിവിടെ അനുഭവപ്പെട്ടു.
ഇനിയുംപോരട്ടെ.. ഇനിയുംപോരട്ടെ..:)

കിഷോർ‍:Kishor said...

കൊള്ളാം പ്രിയേ.. നല്ല നര്‍മ്മ ലേഖനം!

ഒരു സീരിയസ് കവയത്രിയായി തുടങ്ങിയ പ്രിയ പാരഡിയിലേക്കും ഇനിയിതാ ഹാസ്യത്തിലേക്കും കടന്നിരിക്കുന്നു. ഇത് വളരെ നല്ല കാര്യം! ആളുകളുടെ വ്യക്തിത്വത്തെ സ്റ്റീരിയോറ്റൈപ്പു ചെയ്യുന്നതില്‍ മലയാളികള്‍ മിടുക്കരാണ്! എന്തുകൊണ്ടു നമുക്കു ബഹുമുഖ വ്യക്തിത്വങ്ങളുണ്ടായിക്കൂടാ ???

പ്രിയേ, ഞാന്‍ സ്വപ്നേപി വിചാരിക്കാതെ എന്നെ പാരഡിഗായകനാക്കിയവളേ, ഒരു പ്രഹേളികയായി തന്നെ തുടരൂ.... :-)

തോന്ന്യാസി said...

കമ്പനിക്കാളായതിന്റെ സന്തോഷത്തിന്
ഒരു ചിയേഴ്‌സ്

ചന്തു said...

ചോദിക്കണമെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കണം..ഹല്ല പിന്നെ !!!

എഴുത്ത് ഇഷ്ടമായി :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അപ്പുമാഷേ, ആ കോലത്തീതന്നാ ഞാന്‍ ഇറങ്ങിവന്നതും.അത് അങ്ങോര്‍ കണ്ടിരുന്നു.അഭിപ്രായത്തിന് നന്ദി ട്ടാ

ദ്രൌപദീ, നന്ദി.

തല്ലുകൊള്ളീ, നന്ദി ട്ടാ. സ്വഭാവം നോക്കീട്ടാണോ ഈ പേരിട്ടെ?

നരേന്‍, വായിച്ചല്ലൊ,നന്ദി

ഭൂമിപുത്രീ, രസിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

കിഷോര്‍, അപ്പൊ തുടരാം ല്ലേ...

തോന്ന്യാസി, ചിയേഴ്സ്.

ചന്തു, അതെന്നെ.അല്ല പിന്നെ

സ്നേഹതീരം said...

പ്രിയക്കുട്ടീ, ഇന്നു ഞാന്‍ മനസ്സു തുറന്നു ചിരിച്ചു. ചിരിയടക്കാന്‍ വയ്യാതെ വിഷമിച്ചു, എന്നു പറഞ്ഞാല്‍ അതും ഒരു സത്യം. ഇത്രയുമൊക്കെ കയ്യില്‍ സ്റ്റോക്ക് ഉണ്ടായിരുന്നൊ! വൈകിയാണെങ്കിലും, അഭിനന്ദന്ത്തിന്റെ ഒരു പൂച്ചെണ്ട് ദാ...

ഗീത said...

“ദിവസങ്ങള്‍ക്കുശേഷം കാണുമ്പോള്‍ കുറച്ചു നാണിക്കുന്നത് നല്ലതാണെന്നു“ .........

പ്രിയാ, ഈ നല്ല കാര്യങ്ങളൊക്കെ ആദ്യമെ ഒന്നു പറഞ്ഞു തരണ്ടായിരുന്നോ? നമുക്കും ജീവിതത്തിലൊന്നു പ്രയോഗിച്ചുനോക്കാമായിരുന്നു....
(ഇപ്പോള്‍ അതിന്റെ കാലം ഒക്കെ കടന്നുപോയി)
പ്രിയയുടെ ഹാസ്യാത്മകമായ ഈ രചന എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഒരു പക്ഷേ,കവിതകളേക്കാളുമേറെ.

Rajeeve Chelanat said...

വായിച്ചു. നര്‍മ്മം മനപ്പൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി.

എന്തായാലും എഴുത്ത് കൈവിടണ്ട. മൂര്‍ച്ചയുള്ള, നല്ല എഴുത്തിന്റെ ഏതെങ്കിലുമൊരു പല്‍ച്ചക്രത്തില്‍ എന്നെങ്കിലും ഒരിക്കല്‍ പെടും.

അഭിവാദ്യങ്ങളോടെ

കുറ്റ്യാടിക്കാരന്‍|Suhair said...

ഞാന്‍ വല്ലാതെ ലേറ്റായിപ്പോയല്ലോ...
കവിത മനസിലാക്കാനുള്ളത്ര ബുദ്ധിയില്ലാഞ്ഞിട്ടായിരിക്കും, അല്ലാതെ അതിന്‌ എന്തെങ്കിലും കുറവുള്ളതു കൊണ്ടായിരിക്കില്ല, എനിക്ക്‌ കവിതകളൊന്നും കാര്യമായി മനസിലായില്ല...
അങ്ങനെ അത്‌ കുറച്ചു വായിച്ചതിനു ശേഷം "ആദ്യ കിക്ക്‌" വായിച്ചപ്പോ, ഒരു ചെറിയ സുഖം കിട്ടി...

(ഈ "ആദ്യ" കിക്ക്‌ എന്ന്‌ സ്പെസിഫിക്കായി പറഞ്ഞപ്പോ..... അതിനു ശേഷവും അടിച്ചിട്ടുണ്ടോ....ന്നൊരു സംശയം....ഒന്നും വിചാരിക്കല്ലേ, ഞാന്‍ കുറച്ച്‌ "നോസി"യാ... അതോണ്ടാ,,,)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹതീരം, ഗീതാഗീതികള്‍, രാജീവ് നന്ദി ട്ടാ

കുറ്റ്യാടിക്കാരാ, ആദ്യകിക്ക് പിന്നെ ആവര്‍ത്തിച്ചിട്ടില്ല

ബ്ലോക്കുട്ടന്‍ ! said...

Badalukku Badal!!!!!
OCR nu Badal!!??

Nalla yathra vivaranam.

Rare Rose said...

എന്തായാലും ഈ വഴി വന്നു......എന്നാല്‍ പിന്നെ എല്ലാ പോസ്റ്റ്സും കുത്തിപ്പിടിച്ചിരുന്നു വായിക്കാന്നു കരുതി......ഇങ്ങനെയൊരു സംഭവബഹുലമായ വിമാനയാത്ര ഇതുവരെ കേട്ടിട്ടില്ല....ഇതൊക്കെ വായിച്ചു പൊട്ടി ചിരിക്കുന്ന എന്നെ വീട്ടുകാരു സംശയത്തോടെ നോക്കാന്‍ തുടങ്ങിയോ എന്നാണെന്റെ സംശയം.. അടിപൊളി തന്നെയാണുട്ടൊ......പിന്നെ ആദ്യത്തെ ഫിറ്റ് ആവലിനു ശേഷം വേറെ അസ്കിതകള്‍ ഒന്നും ഉണ്ടായില്ല്യേ??..മയക്കത്തില്‍ തന്നെ തീര്‍ന്ന‍തു നന്നായി......:)

Sarija NS said...

പ്രിയ, ഞാന്‍ വൈകി ഇതൊക്കെ വായിക്കാന്‍. അഭിനന്ദങ്ങള്‍

ഗൗരിനാഥന്‍ said...

hahaha....kalakki...ithu pole oru pedy thattiyane manchester vare vellam mathram kudichu njanum ethiyathu.....

hi said...

ഹേ ഫിറ്റായിട്ട് വാല് വെച്ചില്ലേല്‍ ഒരു പ്രശ്നവുമില്ല
ഏതായാലും സംഭവം കൊള്ളാം .
"പിന്നെ ഞാന്‍ അയാളെ ശ്രദ്ധിക്കാനൊന്നും പോയില്ല എന്നാലും ലെവീസിന്റെ ജീന്‍സും,സ്‌കള്ളേഴ്സിന്റെ ഷര്‍ട്ടും ലെദര്‍ ബെല്‍റ്റും വുഡ്‌ലാന്റിന്റെ ഷൂവും മാത്രം കണ്ടു."

റീവ് said...

ഇതു കുറച്ചു മുന്‍പത്തെ പോസ്റ്റ് ആണെങ്കിലും വായിച്ചിട്ട് പൊസ്റ്റാതെ പോയാല്‍ ബ്ലോഗപ്പന്‍ പൊറുക്കൂല..
ആദ്യമായിട്ടടിച്ച ബ്രാന്റിനെ മരന്നൂ അല്ലേ.. പെറ്റ തള്ള പോലും സഹിക്കൂല പ്രിയേ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

യാത്ര ക്ഷ പിടിച്ചു ട്ടോ...