Thursday, December 3, 2009

നഷ്ടപ്രണയം






ആലാപനം
: ഗിരീഷ് എ.എസ്

പതിവായ് നടക്കാം നമുക്കിനിയുമീ
വഴിയിലൂടൊത്തിരിനേരം, അകന്നെങ്കിലും
പറയാം കളിയായ് കഴിഞ്ഞ നാളില്‍
കദനങ്ങള്‍ തീര്‍ത്ത കാര്യങ്ങളൊക്കെയും

വെറുതെയോര്‍ക്കാം പിണങ്ങിയകന്ന
കിനാവിന്റെ നോവുകളെപ്പറ്റി, വിമൂകം
നോക്കുമീറന്‍ സന്ധ്യകളെപ്പറ്റി, പിന്നെയും
അലസമായൊഴുകും പഴയനാളുകളേയും.
നിശ്ചലം നില്‍ക്കുന്ന ഇലകളും, ഭൂമിയെ
പുണരാത്ത വര്‍ഷബിന്ദുക്കളും, മധുരം
നുണയാന്‍ മറന്ന കാര്‍വണ്ടുകളും,
ചിതറിത്തെറിച്ചൊരീ മണല്‍ത്തരികളും,
നിലവിളിച്ചോടുന്ന ഭ്രാന്തന്റെയൊച്ചയും
മതിമറന്നു നമ്മള്‍ നടന്ന വഴിയിലത്രേ !

ഉണരാറായിട്ടില്ലിനിയും രാവേറെയുണ്ട്
ഉദയത്തിന്നരികിലെത്താന്‍ , ഒട്ടുമേയടയ്ക്കാത്ത
കണ്‍കളാല്‍ നോക്കുക നീണ്ടമൌനത്താല്‍
ബോധം മറഞ്ഞ നീലവാനത്തെ, അല്പ-
നേരം കഴിഞ്ഞുറങ്ങാം പൊള്ളുമീ മെത്തയില്‍ .
വഴിവിളക്കുകള്‍ നിഴല്‍‌വീഴ്ത്തുമീ തെരുവില്‍
മുന്നോട്ടോടുവാന്‍ ത്രാണിയില്ല, നിന്റെ
കൈപിടിച്ചിത്തിരിനേരമിരുട്ടിലിരിയ്ക്കാം
കഴിഞ്ഞനാളിന്റെ സ്മൃതികളോടോത്തൊരു
കഥപറഞ്ഞോമനിയ്ക്കാം കാറ്റൊടുങ്ങിയിട്ടില്ല.

പറയാനില്ലയൊട്ടുമേ പാതിമയങ്ങിയ
വഴിയോരത്തിരുന്ന് , കഴിയുമെങ്കില്‍
താളുകള്‍ മറയ്ക്കരുതിനിയും ഉറങ്ങട്ടെയാ
മയില്‍പ്പീലി നീറും മുറിവോടെയാണെങ്കിലും
വയ്യെനിക്കിനിയും കൂര്‍ത്ത മുള്ളുകള്‍ പേറാന്‍
നിന്നെക്കുറിച്ചുള്ളതാണെങ്കില്‍ ,ഏകലവ്യനല്ല
ഞാന്‍ വിരല്‍ മുറിയ്ക്കുവാന്‍ , കാല്‍ക്കല്‍‌വെയ്ക്കാനൊ
ന്നുമില്ലെന്‍ മനം കവര്‍ന്ന പ്രണയമല്ലാതെ
മാറിച്ചിന്തിക്കുമെന്നെങ്കിലും വൃഥാ ശഠിച്ച കാര്യ
ങ്ങളോര്‍ത്ത്, വരിക, ഞാനിവിടെയുണ്ട്.

നടവഴികള്‍ക്കിന്നില്ല പരിചയഭാവം
നാള്‍വഴികളേറെ കഴിഞ്ഞതിനാലാകാം
ഇനി ഞാന്‍ നില്‍ക്കേണ്ടതില്ല, ദൂരെ
നിഴല്‍‌പോലെ നീ മറഞ്ഞിരിയ്ക്കുന്നു
ഒളിയ്ക്കുവതെങ്ങനെ ജഡയില്‍ ഗംഗയായി
അലിയാനറിയില്ല മറ്റൊരു മീരയായി
പോകട്ടെ, കാലടിപ്പാടുകള്‍ മായുംമുന്‍പേ
അനുഗമിക്കുന്നുണ്ട് നീയറിയാതെയിന്നും
അനുദിനം ജ്വലിക്കുമീ സ്നേഹപ്രവാഹമായ്
മായുന്നില്ല നിന്‍ രൂപമെന്‍ ഹൃത്തില്‍ !

വഴിയറിയാതെ നില്‍ക്കരുത് നീ, ക്ഷമാപണം
ചൊരിയില്ല പെരുവഴിയൊരിക്കലും
കൂടെയുണ്ട് പ്രേയസി, ദൂരെയാണെങ്കിലും
ഹൃദയതാളത്തിന്നകലത്തില്‍ കൂട്ടിരിയ്ക്കാന്‍ .
പടി പാതി ചാരാതിരിയ്ക്കാം ,നിന്റെ
നിഴലിന്റെ വെളിച്ചം ആഗതമാകട്ടെ
എന്റെ തൂലികയ്ക്കെഴുതുവാനേറെയുണ്ട്
പാപശ്രുതികളുടെ സ്മരണകളില്‍
കരുതലോടെ ചുവടുകള്‍ വെയ്ക്കുമ്പോഴും
നിന്റെ കൈകളുടെ ചൂട് ഞാനറിയുന്നുണ്ട്.

നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ.

38 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ പ്രണയത്തിന് ...

ദിലീപ് വിശ്വനാഥ് said...

ഇത് പുതിയ പ്രണയം ആണോ? അതോ പണ്ട് പണ്ട് പത്തായത്തില്‍ പൂട്ടി വെച്ച പ്രണയം ആണോ?

എന്തായാലും കവിത കലക്കിയിട്ടുണ്ട്.

Rejesh Keloth said...

പ്രണയത്തിന്റെ ഒരു തീക്ഷ്ണതയിതില്‍ കാണാം, അതിന്റെ തനതായ ആര്‍ദ്രതയ്ക്കൊപ്പം... ഒപ്പൊം കണ്ടുകൊണ്ടിരിക്കെ കാണാതകുന്ന, മാറി മറയുന്ന ക്ഷണികതയും... ഒരിടവേള പ്രിയയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടിയോ...?
ഭാവുകങ്ങള്‍...

ഒ ടോ: ഏതായിരുന്നു ആ പ്രണയം...? :)

Manoraj said...

ammayayath kond pranayathinte theevratha nashtapettilla ennu utti urappikkunnu ee kavitha.. edavelakalil vitt sajeevamakum ennu karuthatte

ആഗ്നേയ said...

തിരിച്ചുവരവു ഗംഭീരമായല്ലോ..ഇഷ്ടമായ വരിയെടുത്തെണ്ണാൻ തുടങ്ങിയാ‍ൽ ഞാൻ ചുമ്മാ കേറി സെന്റിയാകും..തൽക്കാലം കണ്ണിലുമ്മ..

ഭൂതത്താന്‍ said...

.....:)

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Typist | എഴുത്തുകാരി said...

പ്രണയത്തിന്റെ ആഴവും ആര്‍ദ്രതയും തീക്ഷ്ണതയും എല്ലാമുണ്ടിതില്‍. ഇതിനേക്കാള്‍ നന്നായി പ്രണയത്തെ പറയാന്‍ ആവില്ല.

സന്തോഷ്‌ പല്ലശ്ശന said...

നിശബ്ദവും സൌമ്യവുമായ ഒരു പ്രണയത്തിന്‍റെ അടക്കിപ്പിടിച്ച പരിഭവവും വിതുമ്പലുമാണീ കവിത. മനസ്സിലെ നഷ്ടബോധം പതിയെ നിലാവിലൂടെ, ഉറക്കം മുറിഞ്ഞ രാത്രിയുടെ ഏകാന്ത വഴികളിലുെ,ട അലസം നടന്നു നീങ്ങുന്ന പ്രണയ മിഥുനങ്ങളുടെ ആര്‍ദ്രമായ പരിഭവപ്പെയ്ത്ത്‌. പ്രിയയുടെ മറ്റുകവിതകളില്‍ കണ്ടിട്ടുള്ള ഒരു കനം ഈ കവിതയില്‍ ഇല്ലാ എന്നു തന്നെ പറയാം. സിനിമയിലെ ചില ആര്‍ദ്രപ്രണയഗാനങ്ങളുടെ ഒരു ഹാംഗോവര്‍ ഈ കവിതയിലും ഞാന്‍ കാണുന്നുണ്ട്‌. ഈ കവിത വായിച്ചവസാനിപ്പിക്കുമ്പോള്‍ നിഴലുകള്‍ പ്രണയഗാനം പാടുമ്പോലെ വിചിത്രമായ ഒരു അനുഭവം..... മനസ്സില്‍ സംഗീതവും താളബോധവും വേണ്ടുവോളമുള്ള ഒരു കവിയത്രിക്ക്‌ ഇത്തരം കവിതകള്‍ അതിവേഗം ഒഴുകിയെത്തും... പാരമ്പര്യത്തിന്‍റെ നേര്‍നൂലു പൊട്ടാതെ എഴുതുന്ന പ്രിയയുടെ രചനാസിദ്ധിയില്‍ നിന്ന്‌ ഒരു ഇടവേളക്കു ശേഷം വന്ന ഒരു കവിത എന്നുള്ള നിലയ്ക്ക്‌ ഈ കവിതവായിക്കുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌ (അതുകൊണ്ട്‌ മാത്രം). ഇനി സജീവമാവുക... വിമര്‍ശങ്ങളും പ്രോത്സാഹനങ്ങളുമായി ഞാന്‍ ഇവിടെത്തന്നെയുണ്ട്‌...
മോളോട്‌ എന്‍റെ അന്വേഷങ്ങള്‍ പറയുക...
സസ്നേഹം

നന്ദന said...

nice
nandana

Unknown said...

പ്രണയം.......!!! നല്ലവരികള്‍

Ranjith chemmad / ചെമ്മാടൻ said...

കേള്‍ക്കാന്‍ കഴിഞ്ഞില്ല; വരികള്‍ ഹൃദ്യം...
Welcome Back.......

Calvin H said...

റൊമാന്റിക് :)

poor-me/പാവം-ഞാന്‍ said...

മഹാ കവേ നമോവാകം!

നീലാംബരി said...

ആദ്യം കാണുന്ന ചിത്രം പോലെ മനോഹരമാണ്‌ നഷ്ടപ്രണയമെങ്കില്‍ ഹാ എത്ര സുന്ദരം. ചിലതു നഷ്ടപ്പെടുമ്പോഴേ നാം വിലതിരിച്ചറിയൂ എന്നാണല്ലോ?
'രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ.'
മനോഹരമായ വരികള്‍

Mahesh Cheruthana/മഹി said...

പ്രിയാ,
ഇടവേളക്കുശേഷമുള്ള തിരിച്ചു വരവു ഗംഭീരമാക്കിയിരിക്കുന്നു !
വരികളിലൂടെ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും മനോഹരമായി വരച്ചിരിക്കുന്നു!എല്ലാ ആശം സകളും !

ശ്രീ said...

തിരിച്ചു വരവ് കലക്കി, പ്രിയാ...

meegu2008 said...

ഒരു പ്രണയത്തിന്റെ എല്ലാ സുഖവും ഈ കവിതയില്‍ ഉണ്ട്....

ആശംസകള്‍ .....

വരവൂരാൻ said...

തിരിച്ചു വരവ്‌ ഇങ്ങിനെ തന്നെ വേണം... പ്രണയിച്ചു പോയി വരികളെ

ലേഖ said...

സ്വപ്നങളുറങട്ടെ പരിഭവമില്ലാതെ! ആര്‍ദ്രഭാവം. സുന്ദരം. :)

Manoraj said...
This comment has been removed by a blog administrator.
the man to walk with said...

നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ..


vallathangu ishtapettupoyi varikal

ഗോപക്‌ യു ആര്‍ said...

രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ.

നന്നായിട്ടുണ്ട്....

[ഒന്നുകൂടി നന്നാ‍ക്കാൻ എന്നൊരു അഭിപ്രായവുമുണ്ട്]

ഹരിത് said...

കൊള്ളാം:)

Anonymous said...

പ്രിയ സഹോദരീ, കുറച്ചു നാളുകള്‍ക്ക്‌ ശേഷം കാണുന്നതു കൊണ്ടാകാം, കവിത വായിക്കാന്‍ കൌതുകുമേറിയത്‌...

മോശമായില്ല. താങ്കളുടെ മുന്‍കവിതകള്‍ പോലെ ഇടക്കിടക്ക്‌ ഒരു ധൃതി കാണുന്നു. എങ്ങനെയെങ്കിലും ഒന്നു തീര്‍ത്താല്‍ മതി എന്ന മട്ട്‌. അവിടെ, കവിതക്കൊരു സുഖമില്ല..

സാരമില്ല, കവിത ഇഷ്ടപ്പെട്ടു...

സ്വപ്നഭൂമിയില്‍ ഒരിടവേളക്കു ശേഷം വിരിഞ്ഞ ഈ പനിനീര്‍പ്പൂവ്‌ ഇനി വരാന്‍ പോകുന്ന വസന്തത്തിണ്റ്റെ മുന്നോടിയായിരിക്കട്ടെ..

ഒരുപാട്‌ തുമ്പപ്പൂക്കളും, മുക്കുറ്റിയും,ചമ്പകവും ഒക്കെ ഇനിയുമിനിയും വിരിയട്ടെ..

ആശംസകള്‍

Anonymous said...

കവിത വായിക്കാന്‍ സുഖമുണ്ട്‌; പക്ഷേ നഷ്ട പ്രണയത്തിന്റെ ഒരു feeling വായിച്ചപ്പോള്‍ തോന്നിയില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത ആസ്വദിച്ച് അഭിപ്രായം പ്രകടിപ്പിച്ചവർക്കും, വിമർശിച്ചവർക്കും എല്ലാം നന്ദി :)

G.MANU said...

വെറുതെയോര്‍ക്കാം പിണങ്ങിയകന്ന
കിനാവിന്റെ നോവുകളെപ്പറ്റി, വിമൂകം
നോക്കുമീറന്‍ സന്ധ്യകളെപ്പറ്റി, പിന്നെയും
അലസമായൊഴുകും പഴയനാളുകളേയും


Vaayikkan vaiki
Manoharam....

Happy NewYear 2010

ഒഴാക്കന്‍. said...

നേരമൊട്ടേറെയായി,നിലാവെട്ടമില്ലാതെ
ഇനിയും നില്‍ക്കുന്നില്ലയീ വഴിയിലൊറ്റയ്ക്ക്
രാത്രിയുടെ കരളുരുകും വിലാപത്തിലെന്റെ
സ്വപ്നങ്ങള്‍ക്കുറങ്ങണം പരിഭവമില്ലാതെ .......

ഒരിറ്റു ഇടവേളകള്‍ തീര്‍ത്ത പ്രണയ സ്വപനം കാലത്തേ പിന്നോട്ട് നയിക്കുന്നുവോ എന്ന് ഒരുവേള സംശയിച്ചു.... നന്നായിരിക്കുന്നു കാഴ്ചപാടുകള്‍..... അല്പം അസൂയയില്‍ കലര്‍ന്ന ആശംസകള്‍

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

Neena Sabarish said...

നല്ല വരികള്‍

Unknown said...

കരുതലോടെ ചുവടുകള്‍ വെയ്ക്കുമ്പോഴും
നിന്റെ കൈകളുടെ ചൂട് ഞാനറിയുന്നുണ്ട്.

ബഷീർ said...

ഓ.ടോ:

പുതിയ വിഭവങ്ങൾ ഒന്നുമില്ലേ.. എവിടെയാണ്

ചേച്ചിപ്പെണ്ണ്‍ said...

Nice Blog(s) ..
Keep writing like these ..

ഉപാസന || Upasana said...

പാടിയത് ഗിരീഷ് എ എസ്

ഓന്‍ പാട്വോ പരദൈവങ്ങളേ
;-)

ഇപ്പഴാ കണ്ടത്. അപ്പൊ കൊച്ചിനൊക്കെ കളിപ്പിച്ചിര്ന്നാ മത്യാ. വല്ലപ്പഴും എറങ്ങാ
:-)

ഉപാസന

അയ്യേ !!! said...

kollaaaaam :)

Kalavallabhan said...

നേരമൊട്ടേറെയായിക്കവിതതൻ
പ്രണയച്ചുഴിയിൽ കറങ്ങിടുന്നു
പുതിയൊരുപിടിവള്ളിതന്നെന്നെനീ
കരപറ്റിച്ചീടണമടുത്തൂഡിസമ്പറും

B Shihab said...

നല്ല പോസ്റ്റ്

annyann said...

എന്തേ ഈ പ്രണയം നിലച്ചത്?