Friday, October 26, 2007

ഈ മഴയില്‍


ഒരു മഴയുടെ താളത്തിനിരുതാളം
തുള്ളുവാന്‍ വെറുതേ കൊതിക്കവേ
ദൂരെനിന്നെത്തിയ കാറ്റിന്റെയീണം
തഴുകിത്തലോടിയെന്നോര്‍മ്മകളെ
കുഞ്ഞിളംകൈയ്യില്‍ മുറുകെപ്പിടിച്ചൊ-
രെന്‍ മഴത്തുള്ളികള്‍ക്കുമ്മ-
കൊടുത്തൊരെന്‍ ബാല്ല്യകാലം !

നടുമുറ്റത്തു നൃത്തം ചവിട്ടുന്ന മഴയി
ലേക്കൊരുകൊച്ചുതോണിയൊഴുക്കവേ
അരികിലെത്തിയെന്‍ പൂച്ചക്കുറിഞ്ഞിയു-
മതുനോക്കിനിന്നു മഴ തോരും വരെ


ഓടിയെത്തുമമ്പലമുറ്റത്തിത്തിരിനേരം
മഴയില്‍ കളിക്കാന്‍ വാര്‍മഴവില്ലു കാണാന്‍
നനഞ്ഞുകുതിരും സായന്തനം പടിയിറങ്ങ-

വേ,പെയ്യുന്ന തുള്ളികള്‍ക്കു മീതെ
നീന്തിത്തുടിച്ചൊരാ സന്ധ്യകളെത്ര !
രാത്രിമഴയിലുദിക്കുമെന്‍ സ്വപ്നങ്ങളെ
മുറ്റത്തെ മുല്ലയില്‍ കണികണ്ട മഴക്കാലമത്ര-
യുമൊരുകുളിരായുണര്‍ത്തുന്നു മെല്ലെ


ഇടിനാദം കേള്‍ക്കേയുച്ചത്തില്‍ കരഞ്ഞു
കൊണ്ടമ്മതന്‍ ചാരത്തണഞ്ഞനേരമൊരു

കൊച്ചുകുട്ടിയെപ്പോല്‍ നീ ചിരിച്ചതും
പിന്നെയൊരു താരാട്ടുപാടിയുറക്കിയതുമ-
കതാരിലൊരു നേര്‍ത്തനോവുപോലെ



മഴതോര്‍ന്നശേഷമൊരു മരച്ചില്ലകുലുക്കിയ
നേരമതുവഴിപോയവര്‍ ശകാരിച്ചതും
പിന്നെയതുകേട്ടു കെറുവിച്ചിരിക്കേയൊരു
കുയിലിന്റെ പാട്ടില്‍ ചെമ്മേ ചിരിച്ചതും
മറക്കുവതെങ്ങനെ ഈ വര്‍ഷസന്ധ്യയില്‍ !




വീണ്ടുമാ മഴയിലൂടൊന്നോടിക്കളിക്കുവാ-
നൊരുമോഹമുണരുന്നു മഴവില്ലുപോലെ
കൈക്കുമ്പിളില്‍ വീഴും തീര്‍ഥം പോലെന്‍
മഴയുടെ വരവിനായ്‌ കാതോര്‍ക്കവേ
കുസൃതിയായ്‌ നനയുവാനൊരുവട്ടമെങ്കിലു-
മാ വര്‍ഷമേഘങ്ങള്‍ പെയ്തിരുന്നെങ്കി-
ലൊരുമാത്ര വെറുതെ കൊതിച്ചുപോയി !

36 comments:

G.MANU said...

Nostalgic baaba Nostalgic

സഹയാത്രികന്‍ said...

"വീണ്ടുമാ മഴയിലൂടൊന്നോടിക്കളിക്കുവാ-
നൊരുമോഹമുണരുന്നു മഴവില്ലുപോലെ
കൈക്കുമ്പിളില്‍ വീഴും തീര്‍ഥം പോലെന്‍
മഴയുടെ വരവിനായ്‌ കാതോര്‍ക്കവേ"

നാടുവിട്ടാ ഇങ്ങനൊക്കെത്തന്നാ... കാണുന്നതും കേള്‍ക്കുന്നതും ഒക്കെ നൊസ്റ്റാള്‍ജിക്...

ഇവിടേയും മഴയ്ക്കായ് കാത്തിരിപ്പൊക്കെയുണ്ട്... മഴപെയ്താ സന്തോഷാകേം ചെയ്യും... പക്ഷേ പിന്നെ റോഡിലിറങ്ങി നടക്കാന്‍ പറ്റില്ലാന്നു മാത്രം...

:)

jithu said...

too good...
sharikkum nannayi..
reminds me of rathrimazha... which i studied in my school days

jithu

ഹരിശ്രീ said...

പ്രിയാ,

ബാല്യകാല്അത്തേക്ക് കുറച്ചുനേരത്തേക്കെങ്കിലും മടങ്ങിപ്പോയി. നന്നായിരിക്കുന്നു.
ഇനിയും നല്ല വരികള്‍ പ്രതീക്ഷിക്കുന്നു.
ആശംസകള്‍.

വാളൂരാന്‍ said...

ഒരു നനുത്ത മഴച്ചാറ്റല്‍ പോലെ സൗമ്യം ഈ വരികളും ബാല്യവും.....

പ്രയാസി said...

വെറുതെ കൊതിപ്പിക്കരുതു കേട്ടൊ..!?
പാപം കിട്ടും..:)

ശ്രീ said...

“കുഞ്ഞിളംകൈയ്യില്‍ മുറുകെപ്പിടിച്ചൊ-
രെന്‍ മഴത്തുള്ളികള്‍ക്കുമ്മ-
കൊടുത്തൊരെന്‍ ബാല്ല്യകാലം !”

നന്നായിരിക്കുന്നു... ഓര്‍‌മ്മകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക്...
:)

ശെഫി said...

നല്ല ഓര്‍മകളെ ഉണര്‍ത്താന്‍ കഴിയുന്നുണ്ട്‌.
എനിക്കേറ്റവും പ്രിയപ്പെട്ട ഗസലായ കാഗസ്‌ കി കഷ്ടിയിലെ വരികളേയും ഓര്‍മിപ്പിക്കനായി.
നല്ല ഈണവും ഉണ്ട്‌

ഉപാസന || Upasana said...

"കുഞ്ഞിളംകൈയ്യില്‍ മുറുകെപ്പിടിച്ചൊ-
രെന്‍ മഴത്തുള്ളികള്‍ക്കുമ്മ-
കൊടുത്തൊരെന്‍ ബാല്ല്യകാലം !"

njaan ente kuttikkaalaththEkk oru yaathra naTaththi
nalla kavitha
:)
upaasana

ഗിരീഷ്‌ എ എസ്‌ said...

പ്രിയാ...
ഞാനും ഈ ഗൃഹാതുരത്വത്തിന്റെ ആര്‍ദ്രത മനസ്‌ കൊണ്ടൊപ്പിയെടുക്കുകയാണ്‌...

മഴ ആത്മാവിലൊട്ടിച്ചുവെച്ച
പ്രകൃതിയുടെ മുഖമായിരുന്നു..
അതിന്റെ ഭാവങ്ങള്‍
വേനലില്‍
ദാഹം തീര്‍ക്കുമ്പോഴും
വര്‍ഷകാലത്തില്‍
കുളിരു നല്‍കുമ്പോഴും
പ്രണയത്തിന്റെ
സീമകള്‍ ലംഘിച്ച്‌
എന്നിലേക്കൊഴുകിയെത്തുമായിരുന്നു...

മഴ
നല്‍കിയ ഓര്‍മ്മകള്‍
കോര്‍ത്തെടുത്ത

മാല
ഒരുപാടിഷ്ടമായി

അഭിനന്ദനങ്ങള്‍
ഭാവുകങ്ങള്‍...

Murali K Menon said...

manOharam, athimanOharam....kuttikkaalaththu maathramalla, ippOzhum mazha nanayaanum, mazhayute thaaLam kEttuRangaanumokke kothiyaaNu. iththaram OrmmakaLaaNu nammaLe jeevikkaan prErippikkunnathennu polum enikku thOnnaaRuNt~

മന്‍സുര്‍ said...

മനോഹരമായിരിക്കുന്നീ സ്വപ്‌നഭൂമി....
ഇതിന്റെ എല്ലാ അണിയറ ശില്‌പ്പികള്‍ക്കും അഭിനന്ദനങ്ങള്‍...

എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല മഴയെ...

മഴയെ കൌതുകത്തോടെ നോകിയിരുന്ന ബാല്യം
കുഞിളം കൈകളില്‍ മഴയെ കോരിയെടുക്കാന്‍
തുടിക്കുന്നൊരാ പൈതല്‍
മഴ മറയുബോല്‍ മനത്തുദിക്കും
മഴവില്ലിനെ കാത്തിരിക്കും മനസ്സ്‌
ഏകാന്തതയുടെ വിരഹത്തില്‍
കുളിരായണയുമൊരാ മഴയില്‍
ഉണരുന്നെന്‍ മനസ്സ്‌
കുളിരു പകരും മഴ...
കിനാമഴ....
നിലാമഴ...
പ്രണയമഴ...
അങ്ങിനെ ഒത്തിരി ഒത്തിരി....

മഴയുള്ളൊരു രാത്രിയില്‍...
മിഴിയിണകള്‍ ചിമ്മാതെ ...
വെറുതെ നോക്കിയിരിക്കാന്‍ എന്തു രസം...

ഈ മനോഹര മഴക്ക്‌ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

വേണു venu said...

ഓര്‍മ്മകള്‍‍ ഓടിക്കളിക്കുന്ന,
ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍‍.:)

Anonymous said...

പ്രിയാ,
ഒരു കുറിപ്പായിവാ‍യിച്ചപ്പോള്‍ വളരെ നന്ന്.കവിതയായി വായിക്കാന്‍ നോക്കിയപ്പോള്‍ ശരിയാവുന്നില്ല.

Anonymous said...

വളരെ നന്നായിട്ട് വിശദമായിട്ടുണ്ട് എഴുതിയിട്ടുണ്ട്.
മനൊഹരമായിട്ടും.

മയൂര said...

മഴയുടെ .ജിഫ് സൂപ്പറായിരിക്കുന്നു..കുറെ നേരം അത് നോക്കിയിരുന്നു..കവിത വായിക്കാന്‍ മറന്നു പോയി...;)
നന്നായിരിക്കുന്നു...:)

simy nazareth said...

:-) ഗുഡ് കവിത

സുജനിക said...

ഒ.എന്‍.വി.ആണു ഇഷ്ടകവി....നല്ല രചന/മഴക്കവിതകളില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ നല്ല കവിത. അഭിനന്ദനം

ഡി .പ്രദീപ് കുമാർ said...

ഓരോ മഴയും പഴയ കളിവള്ളങ്ങള്‍ മുറ്റത്തിറക്കുന്നു.ഓര്‍മ്മകളില്‍ കാറ്റ് ചൂളം വിളിക്കുന്നു.പ്രിയതരമായ ആ ഓര്‍മ്മ‍കള്‍ ഉണര്‍ത്തിയതിനു നന്ദി,പ്രിയ.

ദിലീപ് വിശ്വനാഥ് said...

തിമിര്‍ത്തുപെയ്യുന്ന മഴയുടെ ആരവം ഇപ്പോഴും എന്റെ ചെവികളില്‍. കവിതക്കും മഴ പെയ്യിക്കാന്‍ കഴിവുണ്ടെന്ന് മനസിലാക്കുന്നു. വളരെ നന്നായിട്ടുണ്ട്.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

Display name said...

പ്രിയപ്പെട്ട പ്രിയ....,
ഇത്ര വലിയ ആളാണെന്ന് കരുതിയില്ല
കവിത നന്നായിരിക്കുന്നു .
മഴ നല്ലത് തന്നെ
പക്ഷേ അധികമായാല്‍ അമ്രുതും വിഷം ആണല്ലോ !
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അതാണ്

വാണി said...

നന്നായിരിക്കുന്നു പ്രിയാ...
മഴ പോലെ മനോഹരം..!

Sherlock said...

ഇപ്പോഴാ കണ്ടേ.... നന്നായിരിക്കുന്നു...പക്ഷേ മഴ എനിക്കൊരു പേടി സ്വപ്നമായിരുന്നു പണ്ട്... അതുകൊണ്ട് എനിക്ക് നൊസ്റ്റാള്ജിയ വരുന്നില്ല :)

ഓ ടോ : ഒരു മൂന്നു മാസം മുമ്പ് വരെ ഞാന് 75243 യില് ഉണ്ടായിരുന്നു...

അച്ചു said...

കുസൃതിയായ്‌ നനയുവാനൊരുവട്ടമെങ്കിലു-
മാ വര്‍ഷമേഘങ്ങള്‍ പെയ്തിരുന്നെങ്കി-
ലൊരുമാത്ര വെറുതെ കൊതിച്ചുപോയി !


ഈ കവിത ദെല്‍ഹിക്കാരെ ഒന്നു പാടിക്കേപ്പിക്കണം..

..ചന്നം പിന്നം പെയ്യുന്ന മഴയത്ത്‌ എത്ര തവണ ഓടിക്കളിച്ചിരിക്കുന്നു....നല്ല രസണ്ട്‌ കവിത... :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴയെ നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും നന്ദി

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നഭൂമിയില്‍ മഴതകര്‍ക്കുന്നല്ലൊ...

അലി said...

പ്രിയ... സ്വപ്നഭൂമി
മഴക്കാലത്ത് നാട്ടിലൊന്നു പോയിവന്ന സുഖം..
അഭിനന്ദനങ്ങള്‍...

Unknown said...

നന്നായി.
മഴ നനഞു......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴ നനയാന്‍ വൈകിയെത്തിയവര്‍ക്കും നന്ദി

Mahesh Cheruthana/മഹി said...

പ്രിയാ, നല്ല വരികള്‍ !ഈ നനുത്ത മഴക്കു ആശംസകള്‍!!!!

Anonymous said...

ഹായ് പ്രിയാ മഴയുദ് മഞുതുല്ലികല്‍ എന്നില്‍ നിരചതിനു നന്ധി

Anonymous said...

ഹായ് പ്രിയാ മഴയുട് മഞുതുല്ലികല്‍ എന്നില്‍ നിരഛ്തിനു നന്നി

കാപ്പിലാന്‍ said...

idivettu kavitha koodoru mazhayum

super

vkshameel said...

വെറുതെ കൊതിപ്പിക്കെണ്ടായിരുന്നു.........
എന്നാലും നന്നായിട്ടുണ്ട് ...!!!

Prasanth Iranikulam said...

നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു.