
Image: photo.net
തിന്മയുടെ അന്ത്യം തോല്‍വിയാകാം
ഒരുപക്ഷേ മരണവും
നന്മയുടെ ദീപശ്ശിഖകള്ക്ക്
പുനര്ജ്ജന്മമവിടെയാണ്
കാലത്തിന്റെ മൂടുപടമഴിയുമ്പോള്
മിഥ്യക്കുമുണ്ടൊരു സത്യം
സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം
ജല്പനങ്ങളെന്നും ചിരഞ്ചീവി
മറക്കുന്ന പഴമയെപ്പോല്
നിരര്‍ത്ഥകതയുടെ ഇരുട്ടില്‍
അര്‍ത്ഥം തേടുന്നവന് വിഡ്ഡി
ശൂന്യതയില്‍ സൃഷ്ടിക്കപ്പെടുന്നത്
തമസ്സിന് സംഗീതം
ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
മറുപടിയിലെ ചോദ്യചിഹ്നത്തില്‍
ജീവിതത്തിനെന്തു വില?
മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്...
55 comments:
ഇഷ്ടമായി
വാക്കുകളുടെ ദൃഢതക്ക് തന്നെയാണ് ഇവിടെ അഭിനന്ദനം
ഇനിയുമിനിയും
നല്ല രചനകള്‍
പ്രതീക്ഷിക്കുന്നു..
ആശംസകള്‍
മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്...
വളരെ നല്ല വരികള്‍.
സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം
പ്രിയാ വളരെ ഇഷ്ടമാായി ഈ വരികള്‍
ഇനിയും ഇത്തരം നല്ല കവിതകള്‍ എഴുതുക
:)
ഉപാസന
നല്ല ചുവടുമാറ്റം. ചിന്തിപ്പിക്കുന്ന വരികള്‍.
അഭിനന്ദനങ്ങള്‍
തുടരുക.....
ചെല്ലാ.. കൊള്ളാല്ലോടാ നീ.. ഇപ്രാവശ്യം നല്ല കടുകട്ടിയായി എഴുറതീട്ടൊണ്ടല്ല..
പ്രിയ...
മയികമീ വരികളില്‍
മായം ചേര്‍ക്കാത്തൊരു സത്യം
അഭിനന്ദനങ്ങള്‍
മായികം
എല്ലാമൊരു മായികം
ജീവിതയാത്രയില്‍ വിധിയുടെ-
കരങ്ങളില്‍ സുരക്ഷിതരെന്ന ബോധവുമൊരു മായികം
അഭിമാനത്തിനെന്തിനൊരു പൊയ്യ്മുഖം
കര്‍മ്മങ്ങള്‍ സത്യമെങ്കില്‍
തിന്മയുടെ പര്യവസാനം മരണമെങ്കില്‍
നന്മയുടെ ജയമെവിടെ
മിഥ്യയുടെ പൊരുളറിയാന്‍
അഴിഞ്ഞൊരാ മൂടുപടമഴിക്കുവതാര്
മറുപടിയുടെ ചോദ്യചിഹ്നത്തിലുമില്ലേ
ഒരു ജീവിത സത്യം
എല്ലാമൊരു മായികം പോലെ തുടര്‍യാത്രയില്‍
നന്മകള് നേരുന്നു
കൊള്ളാം കൊള്ളാം.. വരട്ടെ ശക്തമായ വരികള്‍
കൊള്ളാം കൊള്ളാം.. വരട്ടെ ശക്തമായ വരികള്‍
"മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്.".
മനോഹര വരികള്‍...നന്നായിട്ടുണ്ടു.
നല്ല വരികള്‍
അഭിനന്ദനങ്ങള്‍
ഇനിയും
പ്രതീക്ഷിക്കുന്നു.
ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
ആത്മാര്‍ത്ഥതയുടെ വാക്കുകള്‍ക്ക് കടുപ്പം കൂടുക തന്നെ ചെയ്യും. ആശംസകള്‍
"കാലത്തിന്റെ മൂടുപടമഴിയുമ്പോള്
മിഥ്യക്കുമുണ്ടൊരു സത്യം
സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം"
കൊള്ളാം... സത്യവും, ദൃഡതയും ചേര്‍ന്ന വരികള്‍...
നീ കൊള്ളാട്ടാ.... ഇനിയും പോന്നോട്ടേ
"മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്..."
വരികള്‍ നന്നായിരിക്കുന്നു, പ്രിയാ.
:)
തേജസ്സുള്ള വരികള്‍...
എല്ലാ ഭാവുകങ്ങളും.
പ്രിയയുടെ കവിതകളിലെ ആദ്ധ്യാത്മികത കണ്ടു ......
പാലക്കാട്ടുകാരുടെ ക്ഷേത്രങ്ങളെക്കുറിച്ചൊ വിശ്വാസങ്ങലെക്കുറിച്ചോ
ഒരു പോസ്റ്റ് ചെയ്യൂ...കൃഷ്ണപ്രിയേ!!!!
അഭിപ്രായമറിയിച്ച എല്ലവര്‍ക്കും നന്ദി.
മായികതയുടെ വിഹായസ്സിലെ നഷ്ട ബോധം ചിലപ്പോള്‍ ജീവിതമായും മാറുന്നു. വരികളിലെ താത്വികമായ ആശയങ്ങളൊക്കെ ഇഷ്ടപ്പെട്ടു.:)
:
കൊള്ളാം
അടുത്ത കവിതയ്ക്കുള്ള പ്രചോദനം ഈ കവിതയില്‍നിന്നു തന്നെയാകട്ടെ പ്രിയ-‘താലിമാഹാത്മ്യം’-നല്ല വളക്കൂറുള്ള ആശയമാണല്ലൊ.
ശക്തമായ വാക്കുകള്‍.. രണാമത്തെ stanza അടിപൊളി.. അവസാനത്തെ രണുവരികളും കലക്കി.. മൂന്നാമത്തെ stanza യില്‍ വരികള്‍ക്ക് ബന്ധം നഷ്ടമയോ എന്നു തോന്നി.. punctuations ഉപയോഗിച്ചാല്‍ നന്നായിരിക്കും..
അഭിനന്ദനങ്ങളോടെ...
സതീര്ത്ഥ്യന്
നന്നായിരിക്കുന്നു
:)
പ്രിയയുടെ മറ്റു കവിതകളില്‍ നിന്ന് വേറിട്ടു നില്ക്കുന്നു ഇത്.
ഇതു പോലെയുള്ള ശക്തമായ ആശയങ്ങള്‍ തെരഞ്ഞെടുക്കൂ ഇനിയും...
ശക്തവും മനോഹരവുമായ വാക്കുകളും
ഇനിയും എഴുതുക
മുന്‍ കവിതകളുടെയത്രയും ഇഷ്ടമായില്ല പ്രിയാ.
ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
മറുപടിയിലെ ചോദ്യചിഹ്നത്തില്‍
ജീവിതത്തിനെന്തു വില?
വരികളിലെ സൌന്ദര്യം ഇനിയും തുടരട്ടെ...
ഉത്തരങ്ങളായിരമായിരം.. ഒന്നും പകര്‍ത്താന്‍ പറ്റുന്നില്ലാ..
പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്ഥമാണല്ലോ..നന്നായിട്ടുണ്ട്:)
kavitha nannayittundu..
ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
മറുപടിയിലെ ചോദ്യചിഹ്നത്തില്‍
ജീവിതത്തിനെന്തു വില?
പ്രിയാ,
കവിത നന്നായിട്ടുണ്ട്.
കൊള്ളാം.
ആശംസകളോടെ...
ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
മറുപടിയിലെ ചോദ്യചിഹ്നത്തില്‍
nannayi
നല്ല ആശയജന്യചിന്താജനകകാവ്യം, അഭിനന്ദനങ്ങള്‍.
എനിക്കിഷ്ടായില്ല,
അതു കൊണ്ട് അതിവിടെ എഴുതുന്നു.
ആശംസകള്‍:)
അദ്ധ്യാത്മികത കണ്ടു് മടങ്ങുമ്പോളിതാ
ബുദ്ധിയില്‍ വിരിഞ്ഞ ഒരു കവിത!
ഭാവുകങ്ങള്‍!
അഭിപ്രായമറിയിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി.
ഉമ്പാച്ചി, ഇഷ്ടമാകത്തതിന്റെ കാരണം അറിഞ്ഞിരുന്നെങ്കില്‍ അതു വ്യക്തമാകാമായിരുന്നു.
മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്...
സത്യം..
.. മായികവിഹായസ്സിലെ നഷ്ടബോധങ്ങളെപ്പോലെ,
നേട്ടങ്ങള്‍ ആപേക്ഷികമാണെന്നും ചിന്തിയ്ക്കാം...
അല്ലേ ...
പ്രിയാ,
വളരെ നല്ല രചന!
ആശംസകള്‍!!!!!!!
പ്രിയേ, പതിവുപോലെ നല്ല കവിത.
പക്ഷേ പുരാണ നായികമാരെപ്പറ്റിയെഴുതിയ കവിതകളുടെ റേഞ്ചിലേക്കെത്തിയില്ലല്ലോ എന്നൊരു സംശയം ഇല്ലാതില്ല. വിഷയത്തിന്റെ വ്യത്യസ്തതകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്.
ചിന്ത അതിഗംഭീരം...:)
സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം...
ഓ ടോ: ഇത്തിരി തിരക്കിലായിരുന്നു...അതിനിടയ്ക്കു വിട്ടുപോയതാ.......സ്കോറീ..
qw_er_ty
നിരര്‍ത്ഥകതയുടെ ഇരുട്ടില്‍
അര്‍ത്ഥം തേടുന്നവന് വിഡ്ഡി
ശൂന്യതയില്‍ സൃഷ്ടിക്കപ്പെടുന്നത്
തമസ്സിന് സംഗീതം
കൊള്ളാം പ്രിയേചീ കൊള്ളാം …
ഉം..നല്ല കവിതാന്നു എല്ലാരും പറഞ്ഞില്ലേ, വാക്കുകളുടെ കരുത്തിനു പിന്നിലെ ആ മനസ്സ് കാണാല്ലോ ഇതില്‍! ഇനിക്കും ഇഷ്ടായി!
വാക്കുകള്‍ക്കിടിയിലെ മൗനവും വരികള്‍ക്കിടയിലെ അര്‍തഥവും വാചാലതയെക്കള്‍ വിശാലമാണ്.
നന്നായിരിക്കുന്നു
കരുത്തുള്ള വരികള്‍ക്കിടയില്‍
നല്ലൊരാശയം.!!
ഭാവുകങ്ങള്‍.
അഭിനന്ദനങ്ങള്‍
പ്രിയ ഉണ്ണികൃഷ്ണന്,
കവിതയിലെ വാക്കുകളെല്ലാം നല്ലതാണ്.പക്ഷേ ഒരു സംശയമുണ്ട്. മായികം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? അതുമായി ഈ കവിതയിലെ വരികള്‍ക്കുള്ള ബന്ധമെന്താണ്? ചേച്ചി പറഞ്ഞുതരുമെന്ന് വിചാരിക്കട്ടെ?
സത്യം പറയാമല്ലോ... കവിതയിലെ ചില ഒറ്റപ്പെട്ട വരികള്‍ മാത്രമെ എനിക്ക് അല്പമെങ്കിലും നന്നെന്നു തോന്നിയിട്ടുള്ളൂ... പ്രിയയെ സുഖിപ്പിക്കണമെന്ന ഉദ്ദേശ്യം എനിക്ക് തീരെയില്ലാത്തതിനാല് ഞാന്‍ സത്യം തുറന്നു പറയുന്നേയൂള്ളൂ. ... പെണ്ണിന്റെ പേരില്‍ എന്തെങ്കിലും ഒരു പോസ്റ്റ് കാണുമ്പോഴേക്കും ചില ഞരമ്പുരോഗികള്‍ കവിതയെ വാനോളം പുകഴ്ത്തുന്നത് തികച്ചും സ്വാഭാവികം...
"സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം" എന്നിവ പോലുള്ള ചില വരികള്‍ മോശമാണെന്ന് ഞാന്‍ പറയില്ല... പക്ഷേ... കവിതയ്ക്ക് കൊടുത്ത തലക്കെട്ടും കവിതയും തമ്മില്‍ ഇരുട്ടും പകലും പോലെ വൈരുദ്ധ്യമുള്ളതു പോലെ തോന്നി...
കമന്റിന്റെ മരീചിക കണ്ട് അതില്‍ മയങ്ങി എന്തെങ്കിലും എഴുതി വയ്ക്കാതെ മികച്ച കൃതികള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കാമെന്നതിനാലാണ് ഞാന്‍ ഇങ്ങനെ നിഷ്ഠൂരമായി കമന്റുന്നത്....
മുഷിയില്ലെന്ന് കരുതുന്നു....
സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തെ സ്വീകരിക്കാന്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്ക് ഏറെയൊന്നും മുന്നോട്ടുപോവാനാവില്ലെന്നതു മറക്കരുത്.... ഒരിക്കലും..........
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
പുട്ടാലൂ, ഈ വരികള്‍ എല്ലാം മായികമാണ്.അത് മാറിക്കൊണ്ടെയിരിക്കും, മനസ്സിലാവുകയുമില്ല സംഭ്വ്വിക്കുന്നതെന്തെന്ന്.
അന്യന്, പെണ്ണെഴുതിനെ സുഖിപ്പിക്കാന്‍ നടക്കുന്നവര്‍ ഉണ്ടാകും.പക്ഷെ, സ്വപ്നഭൂമി എന്ന ബ്ലോഗിലെ രചനകള്‍ക്ക് അഭിപ്രായ്ം പറയുന്നവര്‍ അങ്ങനെയല്ല.അവരുടെ വ്യക്തമായ അഭിപ്രായങ്ങള്‍ മാത്രമെ കമന്റ് ആയി ഇടാറുള്ളൂ. അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ട്, ഉപദേശങ്ങള്‍ ഉണ്ട്, അങ്ങനെയെല്ലാം.ഈ ബ്ലോഗിലെ രചനകളിലൂടേയും, കമന്റുകളിലൂടേയും ഒന്നു വായിച്ചുപോയല് തീര്‍ച്ചയായും അതു മനസ്സിലാകും.
വരികളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഒരുതരത്തില്‍ മായികമാണല്ലോ.
നല്ല രചന.........നഷ്ടബോധങ്ങളേറെയാണ്...
തുടരുക.....
"തിന്മയുടെ അന്ത്യം തോല്‍വിയാകാം
ഒരുപക്ഷേ മരണവും
നന്മയുടെ ദീപശ്ശിഖകള്ക്ക്
പുനര്ജ്ജന്മമവിടെയാണ്"
തിന്മയ്ക്കെതിരേ സൂചന കൊടുത്തും ചെയ്തുപോയ തിന്മയെ നന്മകൊണ്ട് തിരുത്താം എന്ന് പ്രത്യാശയുടെ ആശ്വാസ വാക്കുകളിലും തുടങ്ങിയ ഈ കവിതയും ഹൃദ്യമായിരിക്കുന്നു.
കാമ്പുള്ള വാക്കുകള്‍ക്കും വരികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍..!
തിരക്കിനിടെ പല ബ്ലോഗിലേയും ഇത്തരം ചില നല്ല പോസ്റ്റുകളും കാണാനാവാതെ പോകുന്നു എന്നത് ഒരു ദുഖസത്യമാണ്.
പ്രിയ നന്മയുടെ വിത്തന്വേഷിച്ച് ഭൂതകാലത്തിന്റെ സാന്ദ്രമായ ഇരുട്ടില്‍ ഒരു മിന്നാം മിനുങ്ങായി അലയുംബോള്‍ ...
ചിത്രകാരന് അതിശയത്തോടെ നോക്കി നില്ക്കുന്നു.
മായികതയുടെ വിഹായസ്സുവിട്ടുള്ള ആ ഒറ്റയാന് അന്വേഷണത്തിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
സൃഷ്ടിയില്‍ ഒന്നിലും പൂര്‍ണ്ണത കണ്ടെത്താനാവില്ല. മായയാല്‍ എല്ലാം മറയ്ക്കപ്പെട്ടിരിക്കും. അനിവാര്യമായ പരിണാമം കൊണ്ട് പൂര്‍ണ്ണത കൈവരും. ജ്ഞാനം കൊണ്ട് അത് തിരിച്ചറിയും.
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
- സത്യം തന്നെ... നന്നായിട്ടുണ്ട്...
കവിതയുടെ ശില്‍പ്പത്തില്‍ മാറ്റം വരുന്നത് കാണാനുണ്ട്. ‘മായിക‘ത്തിലും ‘പേള്‍ ഹാര്‍ബറി‘ലും. ഒരു പുതിയ ഫോര്‍മാറ്റ്. നന്ന്. പ്രമേയത്തിനനുസരിച്ച് രചനയുടെ ഘടനയിലും മാറ്റം വരും. ഭാഷാശൈലി മാറാതിരിക്കുമ്പോള്തന്നെ.
ഒരിക്കല്‍ പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കാനും തോന്നായ്കയില്ല. പ്രിയയ്ക്ക് ഗദ്യമാവും കൂടുതല്‍ വഴങ്ങുക. സ്വപ്നഭൂമി അത് കൂടുതല്‍ ഭംഗിയായി തെളിയിക്കുന്നുമുണ്ട്.
ആശംസകളോടെ
Post a Comment