Tuesday, July 8, 2008

ആസൂത്രണം

പ്രസംഗകലയുടെ ചുക്കാന്‍ പിടിച്ചുനടന്ന വിദ്യാഭ്യാസകാലം. പൊളിറ്റിക്സ്, കല, സമകാലികം അങ്ങനെയെന്ത് വിഷയം നല്‍കിയാലും വാചകക്കസര്‍ത്തു നടത്തി കുറച്ച് അഹങ്കാരത്തോടെ വിലസി നടന്ന യുവജനോത്സവ വേദികള്‍ .

പത്താം ക്ലാസ് കാലത്തെ യൂത്ത്ഫെസ്റ്റിവല്‍ ടൈം. പത്തുമിനിറ്റിനു മുന്‍പ് മാത്രം വിഷയം തന്ന് അതേപ്പറ്റി പ്രസംഗിക്കണമെന്ന നിയമം കുറെ കാലമായി മാറ്റമില്ലാതെ തുടരുന്നു.
മത്സരിയ്ക്കാനുള്ളവര്‍ വേദിയ്ക്കു പിറകിലെത്തി. എല്ലാരും നല്ല ടെന്‍ഷനിലാണ്.കുറച്ചു കഴിഞ്ഞതും ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന ലിസമ്മറ്റീച്ചര്‍ ചിരിയോടെ പറഞ്ഞു,
“ഇതെളുപ്പമാണെന്നേ വിഷയം കേട്ടോളൂ - ജനകീയാസൂത്രണം”. വിഷയം എളുപ്പമാണേലും സ്റ്റേജീക്കേറി ഇത്രേം ആള്‍ക്കാര്‍ക്കു മുന്നില്‍ വെച്ചല്ലെ പ്രസംഗിക്കേണ്ടത്. കണ്ടസ്റ്റന്റ് നമ്പര്‍ നോക്കിയപ്പോ എന്റെ ഏറ്റവും ലാസ്റ്റ് ആണ്. അത്രേം സമാധാനം.

പക്ഷേ, എനിയ്ക്ക് മുന്നില്‍ പോയ അഞ്ച് പേരും അഞ്ചുമിനുറ്റില്‍ കൂടുതല്‍ സംസാരിയ്ക്കാന്‍ പറ്റാതെ തിരിച്ചു വന്നു. പേടിയോടെ കാര്യമന്വേഷിച്ചു.“എത്ര ആളുകളാ ഇരിയ്ക്കുന്നത്, സംസാരിയ്ക്കുമ്പൊ വിറയ്ക്കുന്നു” അതൂടി കേട്ടപ്പോ ഞാന്‍ മെല്ലെ മുങ്ങാന്‍ തീരുമാനിച്ചു. പക്ഷേ രക്ഷപ്പെടുന്നതിനു മുന്‍പേ കെമിസ്ട്രി റ്റീച്ചറെന്നെ സ്റ്റേജിലെടുത്ത് വെച്ചു .

എന്തായാലും പെട്ടു, എന്നാപ്പിന്നെ കിട്ടീട്ട് പോകാം എന്നു കരുതി ഞാനെന്റെ അധികപ്രസംഗം ആരംഭിച്ചു.
“പ്രിയപ്പെട്ട സുഹൃത്തുക്കളേ...”
“എന്താ മോളെ” ഏറ്റവും പിറകില്‍ നിന്നും മാവിങ്കൊമ്പത്തിരുന്ന ചേട്ടന്മാര്‍ അനുസരണയോടെ വിളി കേട്ടു.
“ എനിയ്ക്കു കിട്ടിയ വിഷയം ജനകീയാസൂത്രണം ആണ്. ഇതേപ്പറ്റി പറയുകയാണെങ്കില്‍ ...”
“ സ്വകാര്യായിട്ട് പറഞ്ഞു തരാമോ” ചേട്ടന്മാര്‍ വിടാനുള്ള രക്ഷയില്ല.എങ്ങനെ വിടാനാ. അതിലൊരുത്തന്‍ പറത്തിവിട്ട പ്രേമലേഖനത്തിനു മറുപടിയായി പച്ചമാങ്ങയില്‍ സോഡിയം ക്ലോറൈഡും പൊട്ടാസ്യോം പുരട്ടിക്കൊടുത്തതി
ന്റെ ക്ഷീണം മാറിയിട്ടുണ്ടാവില്ല.
മൈക്കില്‍ മുറുകെപ്പിടിച്ച് പ്രസംഗം തുടര്‍ന്നു.“നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നമുക്ക് കിട്ടിയ ...”
മുഴുവനാക്കുന്നതിനു മുന്‍പേ നാട്ടിലെ ഖദര്‍ ചേട്ടന്മാര്‍ കൂവല്‍ തുടങ്ങി.
“നീയതൊന്നും ശ്രദ്ധിക്കണ്ട. മുന്‍പിലിരിക്കുന്നവരെല്ലാം വിഡ്ഡികളാണെന്നു കരുതി തട്ടിവിട്ടോ”ജഡ്ജസ്സിന് അരികിലിരുന്ന ജോസ് മാഷ് എനിയ്ക്ക് ധൈര്യം തന്നു.
പിന്നെയൊന്നും ആലോചിച്ചില്ല ഞാനങ്ങ് കേറിപ്പോയി “....ആസൂത്രണപരിപാടികളില്‍ ഒരുപാട് അഴിമതികളും നടന്നിരിക്കുന്നു എന്നതും വളരെ വ്യക്തമാണ്. അതിനുള്ള മറുപടി ജനങ്ങള്‍ക്കുമുന്നില്‍ ബോധിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം”

സംശയത്തോടെ ഒന്നു നിര്‍ത്തി . എല്ലാരും മിണ്ടാതിരിക്കുന്നു. ആരും കൂവുന്നില്ല, ചിരിയ്ക്കുന്നില്ല. ജഡ്ജസ് എന്നെ തുറിച്ചു നോക്കുന്നു.
ഹൊ, എല്ലാരേം നിലയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞല്ലോ. ആര്‍ജ്ജവത്തോടെ വീണ്ടും തുടര്‍ന്നു.

“ ...ആസൂത്രണപരിപാടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു തന്നെ നടത്തുന്നതില്‍ എന്താണു് തെറ്റ്? വളര്‍ന്നു വരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കും ഇതൊക്കെ അറിയേണ്ടതല്ലേ?ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലുമൊക്കെഅഴിമതിവീരന്മാരുണ്ടെന്നിരിയ്ക്കേ എന്തുകൊണ്ട് ...“

എന്റെ നോട്ടം മാവിന്‍‌കൊമ്പത്തിരിക്കുന്ന ചേട്ടന്‍മാരുടെ അടുത്തെത്തി. അവര്‍ പതുക്കെ മോളില്‍ നിന്നും ഇറങ്ങുകയാണ്.“ എന്തു കൊണ്ട്...”
ശബ്ദം വിറച്ചു തുടങ്ങി. ചേട്ടന്മാരെല്ലാം മരത്തില്‍ നിന്നിറങ്ങി താഴെ കൂട്ടമായി നിന്നു. മടക്കിക്കുത്തൊക്കെ അഴിച്ചിട്ട് മാന്യന്മാരായി. ഖദര്‍ധാരികള്‍വെള്ളട്ടാങ്കിനരികില്‍ നിന്നും മുന്നോട്ട് നടന്നു തുടങ്ങി.
ഹേയ്, പ്രശ്നമൊന്നും ഉണ്ടാവില്ല , അവര്‍ നന്നായതാകും ചിലപ്പൊ.സ്വയമാശ്വസിച്ച് ഞാന്‍ തുടര്‍ന്നു
“ ....അസൂത്രണം എന്തുകൊണ്ട് പബ്ലിക്കായി നടത്തിക്കൂടാ. ബോധവല്‍ക്കരണമല്ല ഇവിടെ ആവശ്യം, മറിച്ച് പ്രാക്റ്റിക്കല്‍ ആയ ചിന്തകള്‍ക്ക് അവസരം കൊടുക്കുക എന്നതാണ്.
അങ്ങനെയെങ്കില്‍ ...“

വേദിയ്ക്കു മുന്നിലിരിക്കുന്ന കാണികള്‍ മെല്ലെ എണീച്ചു തുടങ്ങി. പെണ്‍പടകളുടെ കൈകള്‍ ചെകിട്ടത്ത് അടികിട്ടുമ്പോ മറച്ചു പിടിയ്ക്കാറുള്ള പോലെ കവിളില്‍ പതിഞ്ഞു കിടന്നു.

കണ്ണുമടച്ച് ഒരു പത്തുമിനുറ്റുനേരം ആ പ്രസംഗം മുന്നേറി. ഇനി നിര്‍ത്തുന്നത് നല്ലതായിരിക്കുമെന്ന തോന്നലില്‍ ഞാന്‍ കണ്‍ക്ലൂഷനിലെത്തി.
“...ആസൂത്രണപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടതും ചുക്കാന്‍ പിടിക്കേണ്ടതും നാളത്തെ യുവതാരങ്ങളായ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് , കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ ഞാനീ പ്രസംഗം ഇവിടെ നിര്‍ത്തുന്നു“

നമസ്കാരവും നന്ദിയും പറഞ്ഞ് പോരുന്നതിനിടയില്‍ ജഡ്ജസ്സിനെ ഒന്നു നോക്കി. മാര്‍ക്കിടാന്‍ വെച്ച പേന വായുവിലങ്ങനെ നില്‍ക്കുകയാണ്. സ്റ്റേജിന്റെ ബാക്കിലൂടെ പടികള്‍ ഇറങ്ങുമ്പോ റഷീദ് മാഷ് അടുത്ത് വന്നു.
“ നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു”ആശ്വാസത്തോടെ ഞാനൊന്നു അഭിമാനിച്ചു.

തിരികെ ക്ലാസ്സ് റൂമിനരികിലേയ്ക്ക് പോകുന്നതിനിടയില്‍ ജോസ് മാഷ് അടുത്ത് വന്നു.
“നീ എന്താ പ്രസംഗിച്ചെ?”
“മാഷിനും ഇഷ്ടായി ല്ലേ, ഞാനും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ട്ടൊ” അഭിമാനം തല്യ്ക്കു പിടിച്ചതിന്റെ ബഹിര്‍ഗമനമായി തോന്നിയതുകൊണ്ടോ എന്തോ മാഷ് വീണ്ടും ചോദിച്ചു
“ നിനക്ക് തന്ന വിഷയം എന്തായിരുന്നു?”
“ജനകീയാസൂത്രണം”
“നീ പ്രസംഗിച്ചതോ?”
കണ്‍ഫ്യൂഷനോടെ മറുപടി നല്‍കി, “ അതെന്നെ”
എന്റെ പരിഭ്രമം കണ്ടിട്ടാകാം മാഷ് ചെറുതായൊന്നു ചിരിച്ചു“ നീ പ്രസംഗിച്ചതത്രയും ജനകീയാസൂത്രണമായിരുന്നില്ല”
“പിന്നെ?“കുടുംബാസൂത്രണമായിരുന്നു”
“നാമൊന്നു നമുക്കൊന്ന് ‘എന്ന നോടീസുകളും പോസ്റ്ററുകളും പെട്ടന്നെന്റെ മുന്നില്‍ വന്ന് കളം വരച്ചു.
“അയ്യോ, അപ്പോ ഇത്രേം നേരം ഞാന്‍ പറഞ്ഞതൊക്കെ അതാരുന്നൊ?” വെറുതെയല്ല ചേട്ടന്മാര്‍ നന്നായിപ്പോയത്
“ പോയി വിശ്രമിയ്ക്ക്, അപ്പോ നീ പറഞ്ഞതൊക്കെ ഒന്നൂടി ആലോചിച്ചു നോക്ക്”
മാഷ് പോയതും ഞാന്‍ ക്ലാസ്സ് റൂമിലേയ്ക്കോടി.കുറച്ച് മുന്‍പ് സംസാരിച്ചത് ഒന്നൂടി പറഞ്ഞു നോക്കി
“കുടുംബാസൂത്രണം എന്തുകൊണ്ട് പബ്ലിക്കായി നടത്തിക്കൂടാ? ബോധവല്‍ക്കരണമല്ല ഇവിടെ ആവശ്യം മറിച്ച് പ്രാക്റ്റിക്കല്‍ ആയ ചിന്തകള്‍ക്ക് അവസരം കൊടുക്കുക എന്നതാണ്,
അങ്ങനെയെങ്കില്‍ കുടുംബാസൂത്രണപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടതും ചുക്കാന്‍ പിടിക്കേണ്ടതും നാളത്തെ യുവതാരങ്ങളായ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ്“

മുന്നിലിരുന്ന നാരങ്ങവെള്ളം അപ്പാടെ വായിലേയ്ക്കു കമിഴ്ത്തി.
പിറ്റേന്ന് സ്കൂള്‍ വഴിയിലെ മൌത് ലുകിങ് ചേട്ടന്മാര്‍ “പബ്ലിക്കായിത്തന്നെ വേണോ” എന്നു പറയാന്‍ തുടങ്ങിയതോടെ ഞാനെന്റെ റൂട്ട് മാറ്റി, രണ്ടു വര്‍ഷത്തേയ്ക്ക് സ്റ്റേജിനു സൈഡിലൂടെ പോലും പോകാനുള്ള ധൈര്യവും കാട്ടിയില്ല.

70 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസൂത്രണം തന്ന ഒരു പണി

ദിലീപ് വിശ്വനാഥ് said...

ആസൂത്രണം എന്നു കേട്ടപ്പോഴേ വേറെ ഒന്നും ആലോചിക്കതെ വച്ചു താ‍ങ്ങി അല്ലേ?
എന്തായാലും മുട്ടയ്ം കല്ലും കിട്ടാഞ്ഞത് ഭാഗ്യം.

യാരിദ്‌|~|Yarid said...

ജനകീയാസൂത്രണത്തിനെ കുടുംബാസൂത്രണമാക്കിയ പ്രിയെ, ഒരു തേങ്ങ ഞാന്‍ ഇവിടെ അടിച്ചിരിക്കുന്നു പോസ്റ്റിലല്ല. പ്രിയയുടെ തലക്ക്...!

krish | കൃഷ് said...

അല്ലാ തൊലിക്കട്ടി സമ്മതിക്കണം.. അല്ലാ ഞങ്ങള്‍ സമ്മതിച്ചോണ്ടിരിക്കയല്ലേ.

“അല്ലാ പബ്ലിക്കായി തന്നെ വേണോ?”

എന്റേം സംശയം അതാ..


സമ്മതിച്ചിരിക്കുന്നു, പ്രിയാ. തൊലിക്കട്ട്യേ.

Sherlock said...

ഹ ഹ...അറിയാണ്ടല്ലേ...പോട്ടെ :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയാ. സമ്മത്തിച്ചു കേട്ടാ ഏത് തൊലിക്കട്ട്യേ. ആ അത് തന്നെ.

d said...

ഹ ഹ.. പ്രിയ ഒപ്പിച്ച പണിയും നന്നായി!

കാപ്പിലാന്‍ said...

പഴയത് പോലെ ശരിയായില്ല .ആസൂത്രണം എന്ന തലേക്കെട്ട് കണ്ടപ്പോഴേ ഞാന്‍ മനസ്സില്‍ ഊഹിച്ചു ഇതായിരിക്കും പറയാന്‍ പോകുന്നതെന്ന് .ഞാന്‍ ചിരിച്ചില്ല ,ചിരിക്കില്ല ..കട്ടായം

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം പ്രിയ , നല്ല പൊസ്റ്റ്. രണ്ടു ആസൂത്രണങ്ങളായാലും സര്‍ക്കാര്‍ വിലാസം പരിപാടികളാണു. സര്‍ക്കാര്‍ തീരുമാനിച്ചു ജനങ്ങല്‍ക്കു വെണ്ടിയെന്ന ലേബലില്‍ ഇറക്കുന്നു.എന്നാലും ജനകീയാസൂത്രണത്തിനു ഒരു പാര പരൊക്ഷമായി ഞാന്‍ കാണുന്നു, ഇതെന്ന വ്യാജെന അതു പറയുക, മിടുക്കി.

പിള്ളേച്ചന്‍ said...

വെറുതെയല്ല ആണ്‍ പിള്ളേരു കൂവിയത്
ആസൂത്രണം കേട്ടപ്പോഴെ അങ്ങ് വച്ച് കാച്ചി
ആ ലൈവ് ദൃശ്യം കാണാന്‍ ഞാനാ പരിസരത്തൊന്നും ഇല്ലാതെ പോയല്ലോ

പിള്ളേച്ചന്‍ said...

പ്രിയെ പ്രിയയുടെ മറ്റു പോസ്റ്റുകള്‍ പോലും
ഇതും ചിരിക്കാനും കുറെ ചിന്തിക്കാനും വക നലകി
ആശംസകളൊടെ
അനൂപ് എസ്,കോതനല്ലൂര്‍

Sojo Varughese said...

അങ്ങനെ ആസൂത്രണവും തെറ്റിപ്പോയി ല്ലേ!

മനോജ് കുമാർ വട്ടക്കാട്ട് said...

ദാണ് തൊലിക്കട്ടി!

(എന്നാലും പ്രേമലേഖനത്തിനു മറുപടിയായി പച്ചമാങ്ങയില്‍ സോഡിയം ക്ലോറൈഡും പൊട്ടാസ്യോം പുരട്ടിക്കൊടുത്തത് ഇത്തിരി കടന്ന കൈ ആയിപ്പോയി. പാവം ആ ചേട്ടൻ)

മാണിക്യം said...

..........എന്തുകൊണ്ട് പബ്ലിക്കായി നടത്തിക്കൂടാ? ............

എന്റെ തമ്പുരാനേ
ഇതെന്നാ വിത്ത് ?
ഹോ !!
“കാണ്ടാമൃഗത്തിന്റെ
കൊച്ചു മോളേ!”
എന്നു വിളിക്കാന്‍ തൊന്നുന്നു

G.MANU said...

“കുടുംബാസൂത്രണം എന്തുകൊണ്ട് പബ്ലിക്കായി നടത്തിക്കൂടാ?

ഒന്നര ചോദ്യം

:)

nandakumar said...

"...റ്റീച്ചറെന്നെ സ്റ്റേജിലെടുത്ത് വെച്ചു .

എന്തായാലും പെട്ടു, എന്നാപ്പിന്നെ കിട്ടീട്ട് പോകാം ..."

ഇതെനിക്കിഷ്ടപ്പെട്ടു :-)

..ശ്ശൊ! ന്നാലും ഇതൊക്കെ ഇത്ര പബ്ലിക്കായിട്ടു വേണോ? :-) അപ്പോ അന്നും ഇന്നത്തെപ്പോലെ നല്ല തൊലിക്കട്ടിയായിരുന്നല്ലേ??

അന്നു പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന ബക്കറ്റ് സമ്മാനമായി കിട്ടിയൊ? :-)

Kaithamullu said...

രണ്ടായാലും ആസൂത്രണം തന്നെ,
ജനങ്ങള്‍ മുന്നിട്ടറങ്ങണം-
പബ്ലിക്കായി യുവജനങ്ങളും!
-
വെറുതെയല്ല മാവിന്‍ കൊമ്പിലെ ചേട്ടന്മാര്‍ താഴെയിറങ്ങിയത്!

നജൂസ്‌ said...

"പ്രേമലേഖനത്തിനു മറുപടിയായി പച്ചമാങ്ങയില്‍ സോഡിയം ക്ലോറൈഡും പൊട്ടാസ്യോം പുരട്ടിക്കൊടുത്തതി ന്റെ ക്ഷീണം മാറിയിട്ടുണ്ടാവില്ല"

ദുഷ്ടേ... :)

നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു...

നജൂസ്‌ said...

.

Sarija NS said...

മത്സര വിഷയം കിട്ടിയപ്പോള്‍ മുങ്ങിയ എനിക്കു വേണ്ടി കോളേജില്‍ അനൌണ്‍സ് ചെയ്തതും, കൂട്ടുകാര്‍ തപ്പി നടന്നതും, എന്റ്റെ വക 5 പോയിന്റ് കൂടി ഞങ്ങളുടെ ടീമിനു കണക്കു കൂട്ടി വച്ചിരുന്ന ആണ്‍കുട്ടികള്‍ ചീത്ത വിളിച്ചതും എല്ലാം ഓര്‍മ്മിക്കാന്‍ ഒരവസരമായി പ്രിയയുടെ ഈ പോസ്റ്റ്. നന്ദി

നിലാവര്‍ നിസ said...

പ്രിയച്ചേച്ചീ..
ചിരിപ്പിച്ചു..
:)
:)
:)

നിലാവ് said...

പോസ്റ്റ് നന്നായിടുണ്ട് പ്രിയാ. വായിച്ചപ്പോള്‍ അറിയാതെ ഞാനും സ്ടേജിനു പുറകിലക്ക് പോയി. അവിടെ "അഹം ദേശിയൊദ്ഗ്രഥനം ഇതി വിഷയം അധിക്രുത്യ കിന്ജിത് വക്തും ഇച്ചമി" എന്ന് പറഞ്ഞു പഠിക്കുന്ന ഒരു ഒമ്പതാം ക്ലാസ്സുകരിയെ ഓര്‍ത്തുപോയി. സംസ്കൃതം പ്രസംഗ മല്‍സരത്തിന്‌ വിഷയം തരാറില്ലയിരുന്നു.

Unknown said...

ഹഹഹ.. കലക്കി. എന്തായലും പണ്ട് യുവജനോത്സവ വേദികള്‍ എനിക്ക് സമ്മനിച്ച ചില സംഭവങ്ങളോടേ ഏറെക്കുറെ സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഇതും, :)

Unknown said...

“ആസൂത്രണം തന്ന ഒരു പണി”

ഏതാസൂത്രണം? :)

സൂര്യോദയം said...

അന്ന് മതിലുചാടിയാണോ വീട്ടില്‍ പോയത്‌? :-)

എന്തായാലും കലക്കി.. പിന്നെ തെറ്റിദ്ധരിച്ചത്‌ നമ്മുടെ കുറ്റമല്ല... അത്‌ ഓരോരുത്തരുടെ മനസ്സിലിരുപ്പിനനുസരിച്ചല്ലെ? ;-)

കണ്ണൂരാന്‍ - KANNURAN said...

:) ഇത്രയല്ലെ പറ്റിയുള്ളൂ സമാധാനം, കൃഷിയെപ്പറ്റി പ്രസംഗിക്കാന്‍ പറഞ്ഞിട്ട് ഋഷിമാരെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച പാരമ്പര്യം എനിക്കുണ്ട്..ഡാണ്ട് വറി..

സ്നേഹതീരം said...

പ്രിയക്കുട്ടീ :) അതു വല്ലാത്തൊരു അമളിയായിപ്പോയല്ലോ! പോട്ടെ. സാരമില്ല. ഒരബദ്ധമൊക്കെ ഏതു പോലീസുകാരനും പറ്റും എന്നു കേട്ടിട്ടില്ലേ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷേ, ഒരനുഭവം കൊണ്ട് കൊറെ പഠിക്കാന്‍ പറ്റി.

യാരിദ്,ആ തേങ്ങ ആസൂത്രണക്കമ്മിറ്റി അടിച്ചോണ്ട് പോയി

കൃഷ്, എന്ത് പറയാനാ

ജിഹേഷ്, ആ പൊട്ടെ

വിന്‍സ്, :)

സജീ, വീണ,കൈതമുള്ള്, സരിജ,മൂ‍ണ്‍ലൈറ്റ്,പൂടയൂര്‍ നന്ദി

കാപ്പൂച്ചായോ, ചിരിക്കണ്ട. വല്ല്യ കാര്യായിപ്പോയി

അനില്‍, എന്തായാലും എനിയ്ക്ക് പണി കിട്ടി

പിള്ളേച്ചാ, ഇനി ആ ഒരുകുറവൂടെ അവിടെ ഉണ്ടായിരുന്നുള്ളൂ

തത്ഥാഗതന്‍, അതെ തെറ്റിപ്പോയി( അന്ന് ട്ടോ, ഇപ്പഴല്ല)

പടിപ്പൂര, അല്ലാണ്ട് പിന്നെ.

മാണിക്യം ചേച്ചീ,ഇത് വെളഞ്ഞ വിത്താ

മനൂജീ, ആ ഒന്നരചോദ്യത്തിന്‍ കിട്ട്യ മറുപടിയൊക്കെ ഗംഭീരമാരുന്നു

നന്ദകുമാര്‍, അവരു തരണേനു മുന്‍പേ ഞാന്‍ മൂങ്ങി

നജൂസ്, അങ്ങനെത്തന്നെ വേണം ( അതിനൂള്ള പണീമ്ം അവരെനിയ്ക്ക് തന്നു)

ബാബുച്ചേട്ടോ, ദെ പിന്നേം പബ്ലിക്കയി ചോദിക്കുന്നൂ. എനിയ്ക്കിനി മുങ്ങാന്‍ വയ്യ

സൂര്യോദയം, അല്ല ഓട്ടോയില്‍ കേറി വീട്ടിലെത്തി. വീട്ടീക്കേറണേനു മുന്‍പ് ഓട്ടോക്കാരന്റെ വക “ ന്നാലും അത്ര വേണ്ടാരുന്നു”

കണ്ണൂരാന്‍ ജീ, അപ്പാ ഒക്കീ കണക്കാ ല്ലേ

സ്നേഹതീരം ചേച്ചീ, അതെ പോട്ടെ ല്ലെ

പാമരന്‍ said...

ഹെന്‍റമ്മച്ചി! ഇങ്ങേരു മരിക്കുമ്പോ തൊലി ദാനം ചെയ്യാം എന്നു അനുമതി പത്ര കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം. മ്മടെ ഐന്‍സ്റ്റിന്‍ ചെട്ടന്‍റെ ബ്രെയിന്‍ ഗവേഷണം നടത്താന്‍ വേണ്ടി എടുത്തു വെച്ചിട്ടുണ്ടെന്നു കേട്ടു. അതുപോലെ ഈ തൊലിയും ഒന്നു ഗവേഷിക്കണ്ടതു തന്നെയാ..

"..ഹതാണു കുടുമ്പാസൂത്രണം. ഇതുപോലെ വേറൊരു ആസൂത്രണമാണു ജനകീയാസൂത്രണം. ജനകീയാസൂത്രണം ന്നു വെച്ചാല്‍..." ഇങ്ങനെ അല്ലേ ശെരിക്കും സംഭവിച്ചത്‌? (പശുവിപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കാണാതെ പഠിച്ച തെങ്ങിന്‍റെ പ്പറ്റി എഴുതി, തെങ്ങേല്‍ പശുവിനെ കെട്ടാറുണ്ടെന്നു പറഞ്ഞതും ഇങ്ങളല്ലേ? ന്നിട്ടു ഞങ്ങടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുന്നു!)

എഴുത്തിനു "തൊപ്പിയൂരി സലാം"..

annyann said...

ജനകീയമായാലും, കുടുന്ബീയമായാലും ആസൂത്രണം ആസൂത്രണം തന്നെ

ചന്ദ്രകാന്തം said...

..ന്നാലും ന്റെ പ്രിയേ...
(സാരല്യാ..ഒരബദ്ധമൊക്കെ....)
:)

അനാഗതശ്മശ്രു said...

Good
:)

ജ്യോനവന്‍ said...

എഴുത്തിലും ആസൂത്രണം ല്ലേ? :)
നല്ല പോസ്റ്റ്.

നിരക്ഷരൻ said...

അമേരിക്കാവിലൊക്കെ ഇതൊക്കെ പബ്ലിക്കായിട്ടാണോ ആസൂത്രണം... ?
വിട്ടോടാ തോമസ്സുകുട്ടീ....
:)

ശെഫി said...

പണ്ട് ഇതെ പോലെ, മൂല്യച്യുതെ എന്ന വിഷയം കിട്ടിയ ഒരു വിദ്വാൻ , മൂല്യച്യുതി മുറുകെ പിടിച്ച് മുന്നേറാത്തതാണ് എല്ലാ പ്രശ്നംങളുടെയും അടിസ്ഥാന കാരണം എന്ന് പ്രസംഗിച്ചതോർക്കുന്നു.

ശ്രീ said...

കേട്ടപാതി കേള്‍ക്കാത്ത പാതി, വച്ചു കാച്ചി അല്ലേ?

സംഭവം രസകരമായി. :)

ആഗ്നേയ said...

ന്നാലും പ്രിയേ...മണ്ടത്തരങ്ങളുടെ mall നടത്തുവാണല്ലേ?എനിക്കിഷ്ടായി..:)“എന്തായാലും പെട്ടു..എന്നാപ്പിന്നെ കിട്ടീട്ടുപോകാം.”:D

ഒറ്റയാന്‍ said...

എന്റെ രണ്ടു മുട്ടിന്റെ വശങ്ങളിലും തഴമ്പുവന്നതിനു കാരണക്കാരന്‍ ഒരു സ്റ്റേജാണ്‌.
ഓരോരോ സ്റ്റേജുകളെയ്‌!!!

ജന്മസുകൃതം said...

അന്നത്തേക്കാള്‍ ശക്തിയുള്ള കല്ലേറും പൂച്ചണ്ടും ഇന്നത്തെ കമെന്റന്മാരില്‍ നിന്നാണല്ലോ പ്രിയ. അതും ഒരു രസമാണല്ലൊ.അല്ലെ!(ആദിവാസി കോളനിയില്‍ ജനസംഖ്യ പ്പെരുപ്പത്തിനെതിരെ ബോധവല്‍ക്കരണത്തിനു പോയ ഒരുനുഭവത്തേപ്പറ്റി കേട്ടിട്ടുണ്ട്‌.എന്റെ തൊലിയുടെ നേര്‍മ്മ അതു പറയാന്‍ സമ്മതിക്കുന്നില്ല.)അഭിനന്ദനങ്ങള്‍...

ഡി .പ്രദീപ് കുമാർ said...

ഹ ഹാ.അപ്പണി കൊള്ളാം.

പപ്പൂസ് said...

അതു തന്നെയാണ് എനിക്കും പറയാനുള്ളത്. എന്തു കൊണ്ട് ഇതൊക്കെ പബ്ലിക്ക് ആക്കിക്കൂടാ? ഞാന്‍ ചോദിച്ചു പോകുകയാണ്.....

ഹല്ല പിന്നെ!

ഹെന്റമ്മേ! :-)

smitha adharsh said...

പ്രസംഗം അടിപോളിയായല്ലേ... അത് പോലെ പോസ്റ്റും കലക്കി...ഒത്തിരി ചിരിച്ചു കേട്ടോ..

Gopan | ഗോപന്‍ said...

ഇത്രേം സൂത്രണം പറ്റൂല്ല ..:)
പ്രിയാജി ഈ പോസ്റ്റ് കലക്കി.

ധ്വനി | Dhwani said...

പ്രസംഗ കലയുടെ മാത്രമല്ല, ജനകീയാസൂത്രണത്തിന്റെ തന്നെ ചുക്കാന്‍ പിടിച്ചതിന്റെ ചുക്കാന്‍ ഒടിച്ചു കളഞ്ഞല്ലോ! കൊള്ളാം!

ഗുരുജി said...

വളരെ വളരെ നല്ല പോസ്റ്റ്...

Unknown said...

എനിക്കങ്ങോട്‌ ബോധിച്ചു കേട്ടോ... ബ്ളോഗിണ്റ്റെ ലേ ഔട്ട്‌ നന്നായിട്ടുണ്ട്‌...ശരിക്കും വേറെ ബ്ളോഗിലേക്കു പോവാന്‍ തോന്നുന്നില്ല...രചനകളും നന്നായിട്ടുണ്ട്‌...

ഗോപക്‌ യു ആര്‍ said...

ഉം...10ല്‍ പഠിക്കുമ്പൊഴും
ഇതായിരുന്നു ഉള്ളില്‍ അല്ലെ?

ഹരിശ്രീ said...

ഹ..ഹ.. കൊള്ളാം

:)

ടോട്ടോചാന്‍ said...

അല്ല ഇതൊക്കെ സത്യം തന്നെ?
സ്വപ്നഭൂമി വെറും സ്വപ്നമാണോ നടന്നതാണോ?
ഒരു സംശയം....

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

ഹരിയണ്ണന്‍@Hariyannan said...

ആ അധികപ്രസംഗം അടുത്തവര്‍ഷം അനുവദിച്ചില്ലല്ലേ?
:)

Sunith Somasekharan said...

aasoothranam kollaamaayirunnu..

SreeDeviNair.ശ്രീരാഗം said...

പ്രിയ,
കഴിഞ്ഞകാലങ്ങള്‍,
ഓര്‍ത്തു ചിരിക്കാന്‍
കഴിയുന്നതു തന്നെ ഒരു
ഭാഗ്യമാണ്...

ആശംസകള്‍..
ഇനിയും വരാം..

ചേച്ചി.

പൊറാടത്ത് said...

അയ്യോ.. ഈ ‘സൂത്രം’ കാണാന്‍ വൈകി പോയല്ലോ..എന്തായാലും, കിടിലന്‍ സംഭവം..

“കെമിസ്ട്രി റ്റീച്ചറെന്നെ സ്റ്റേജിലെടുത്ത് വെച്ചു..” അതെന്താ, പ്രിയ അന്ന് അത്ര ചെറുതായിരുന്നോ..?

പിന്നെ, ആ പ്രേമലേഖനത്തിന് മറുപടി കൊടുത്ത സ്റ്റൈല്‍ ഉഗ്രനായി..

ഓ. ടോ. ഞാന്‍ എന്റെ വിസ അപ്ലിക്കേഷന്‍ പിന്‍ വലിയ്ക്കാന്‍ തീരുമാനിച്ചു...!!

ഒരു സ്നേഹിതന്‍ said...

“കുടുംബാസൂത്രണം എന്തുകൊണ്ട് പബ്ലിക്കായി നടത്തിക്കൂടാ? ബോധവല്‍ക്കരണമല്ല ഇവിടെ ആവശ്യം മറിച്ച് പ്രാക്റ്റിക്കല്‍ ആയ ചിന്തകള്‍ക്ക് അവസരം കൊടുക്കുക എന്നതാണ്,
അങ്ങനെയെങ്കില്‍ കുടുംബാസൂത്രണപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടതും ചുക്കാന്‍ പിടിക്കേണ്ടതും നാളത്തെ യുവതാരങ്ങളായ ഇന്നത്തെ വിദ്യാര്‍ത്ഥികളാണ്“

തൊലിക്കട്ടി സമ്മതിക്കണം...

രസികന്‍ said...

ഹ ഹ ഹ വല്ലാത്തൊരു പറ്റുതന്നെയാണു പറ്റിയത്
രസിപ്പിച്ചു

ഹാരിസ്‌ എടവന said...

ചെറുപ്പം മുതലെ ഇങ്ങിനെ പത്തുമിനുറ്റ് മുമ്പേ യുള്ള വിഷയം തരലിന്റെ സ്വാദ് അറിഞ്ഞവനാണു ഞാനും.
പക്ഷെ ഇത്തരത്തിലൊരമളി എനിക്കിതു വരെ പറ്റിയില്ല...
അല്ല ആസൂത്രണം വലിയ സംഭവം തന്നെ

പാത്തക്കന്‍ said...

ഹാ ഹാ ..
വളരെ രസകരമായിരിക്കുന്നു..

പരമാര്‍ഥങ്ങള്‍ said...

പ്രിയേ,
നടന്നതെ പറയാവൂ,ഇതു സത്യമാണോ?

KPM. Musthafa said...

Best wishes...

ഗിരീഷ്‌ എ എസ്‌ said...

മനോഹരം...

ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാമൂജീ, ഒന്നു നിര്‍ത്തെന്നേ എല്ലാം‌കൂടി എന്റെ മണ്ടേലിടല്ലേ

അന്യന്‍, ചന്ദ്രകാന്തം,അനാഗതശ്മശ്രു, ജ്യോനവന്‍,നീരൂ,ഷെഫീ,ആഗ്നെയ,ശ്രീ,ലീല,പ്രദീപ്,സ്മിത,ഗോപന്‍,ധ്വനി,രഘുവംശി,ശ്രീജിത്,ഹരിശ്രീ,ക്രാക്ക് വേഡ്സ്,ശ്രീദേവി,ഹാരിസ്,രസികന്‍,സ്നേഹിതന്‍,പാ‍ത്തക്കന്‍,മുസ്തഫ,ദ്രൌപദീ നന്ദി

ഒറ്റയാന്‍, അത് കാലിരുപ്പ് നന്നാവാഞ്ഞിട്ടാ

പപ്പൂസ്, അതെ, ഇനി അതിന്റെ കുറവേ ഉള്ളൂ

ഗോപക്, അങ്ങനെ പറയരുത്

എടുകേരളം , അനുഭവം ഗുരു

അരൂ‍പിക്കുട്ടാ, നീ മേടിയ്ക്കും

ഹരിയണ്ണാ, യുവജനോത്സവത്തിന് എനിയ്ക്ക് ലീവ് അനൂവദിച്ചൂ തന്നു അടുത്ത വര്‍ഷം
പൊറാടത്ത്, അത്രേം അല്ലേലും ചെറുതാരുന്നു

“ഓ. ടോ. ഞാന്‍ എന്റെ വിസ അപ്ലിക്കേഷന്‍ പിന്‍ വലിയ്ക്കാന്‍ തീരുമാനിച്ചു...!!“ - ഹ ഹ ഹ ചേട്ടോ...

പരമാര്‍ത്ഥങ്ങള്‍, ഇതു മുഴുവനും ഭാവനേല്‍ വരുത്താന്‍ പറ്റില്ല. അനുഭവം ഗുരു

പരമാര്‍ഥങ്ങള്‍ said...

എങ്കില്‍ നെരെമറിച്ചാവാം അനുഭവം.അത്രയും പ്രസംഗിക്കന്‍ ആരും അനുവദിക്കൂല,തീര്‍ച്ച.

പ്രണയകാലം said...

:) :)

അരൂപിക്കുട്ടന്‍/aroopikkuttan said...

നന്നായിട്ടുണ്ട്...

ഇതുനല്ല കഥ!!! അതായത് കഥ നന്നായിട്ടുണ്ടെന്ന്..
:)

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

Ranjith chemmad / ചെമ്മാടൻ said...

"അദ്ധ്യാപകനെ ചവിട്ടിക്കൊന്നു" എന്നൊക്കെയുള്ള
വാര്‍‌ത്ത കേട്ട് മനസ്സ് കലുഷിതമായിരിക്കെ,
ആകസ്മികമായാണ്‌ ഈ പോസ്റ്റിലെത്തിയത്.
കറയില്ലാത്തക്ഷരങ്ങള്‍, ഒഴുക്കുള്ള,
പിടിച്ചിരുത്തുന്ന രീതിയിലുള്ള അവതരണം;
യാതൊരു ഈഗോയുമില്ലാതെ പറയാം...
ചിരിച്ചു, ഓര്‍ത്തു ചിരിച്ചു.
പ്രസംഗത്തിനിടയില്‍ വിഷയം മാറിപ്പോകുന്നത്
എന്റെയും പതിവു ശീലമായിരുന്നു.
പ്രിയക്കു പറ്റിയതു വെച്ച് നോക്കുമ്പോള്‍
എന്റെതൊന്നുമല്ല, എന്നാശ്വാസം....
ആശംസകള്‍....

ജോഷി രവി said...

പ്രിയ, കുറെ നാളുകളായി നെറ്റില്‍ നിന്നു അകന്നു നില്‍ക്കുകയായിരുന്നു.. സമയം കിട്ടുമ്പോള്‍ വായിക്കന്‍ ശ്രമിക്കാറുണ്ടെങ്കിലും കമണ്റ്റ്‌ അടിക്കാന്‍ പറ്റിയിരുന്നില്ല..

ആസൂത്രണം വായിച്ച്‌ കുറെ ചിരിച്ചു..

നന്നായിട്ടുണ്ട്‌ പ്രിയ...

കോട്ടക്കുന്നന്‍ said...

കുഴപ്പം നമ്മുടെ മലയാള ഭാഷയുടെയാ
"ആസൂത്രണം" എന്നൊരു വാക്കുള്ളത് കൊണ്ടല്ലേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസൂത്രണം കേള്‍ക്കാന്‍ വന്ന എല്ലാവര്‍ക്കും നന്ദി

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ്..പ്രിയാ..
ചെറുവാടിയുടെ ബ്ലോഗില്‍ ശ്രീ ഇട്ട ഒരു കമന്റ് വഴിയാണിവിടെ വരെ എത്തിയത്.
വരവ് മോശമായില്ല..പ്രസംഗം തകര്‍ത്തു..