"അയ്യോ........
അന്നത്തെ കൌസല്ല്യാ സുപ്രഭാതം എന്റെ വക ആയിരുന്നു.
"എന്റെ ബുഷ് പോയേ......"
അലാറം ബഹുവചനമായതും കാന്തന് ഓടിവന്നു. "സി എന്നന്നോ, എമ്മസ്സെന്നോ, എന്ഡീടീവിയോ?ഏതിലാ ന്യൂസ്. എന്താ സംഭവം?"
കണ്ടിന്യൂസായി വന്ന ചോദ്യങ്ങള്‍ക്കുത്തരമായി എന്റെ കൈ മുറ്റത്തേക്കു നീണ്ടു. "ഇത് വീവീസിയാ."
"അതെന്താടീ ഈ വീവീസീ"
"വെള്ളമൊഴിച്ചു വളര്‍ത്തിയ ചെടിയാ. ആ മൊട്ടസായിപ്പ് വന്ന് ക്രോപ് ചെയ്തോണ്ട്പോയി."
ബാല്‍ക്കണിയില്‍ താടിയ്ക്ക് കയ്യും കൊടുത്തുള്ള എന്റെ ഇരിപ്പ് ഒന്നുകൂടി മെഷര്‍ ചെയ്ത്തിരിഞ്ഞു നടക്കുന്നതിനിടയില്‍ കണവന് പിറുപിറുക്കുന്നുണ്ടായിരുന്നു
“ഇങ്ങനെ നീ ഡൈലി അലറിയാല്‍ നമ്മളിവിടുന്ന് ക്രോപാവും”
ആ പറഞ്ഞത് രണ്ടാമത്തെ ചെവിയിലൂടെ പുറത്തേയ്ക്ക് വിട്ട് അന്നത്തെ കറക്കത്തിനുള്ള പ്ലാനിട്ടു. ശനീം ഞായറും വെറുതെ കളയാന്‍ പാടില്ല,ദൈവദോഷം കിട്ടും. വേഗം പണിയെല്ലാം തീര്‍ത്തു അന്ന് ചെയ്തു തീര്‍ക്കാനുള്ള കുരുത്തക്കേടിനുള്ള ആലോചന മുറുകിയതും നയനങ്ങളും വിടര്‍ത്തി കാന്തനെത്തി.
“കുടിക്കാനെടുക്ക്”കണ്ണിലുടക്കിയ പാചകക്കുറിപ്പില്‍ ചേര്ത്തിളക്കേണ്ട വരി വന്നപ്പഴാ ഒരു ചായ.
“മിക്സ് ചെയ്യണോ”
“എടീ, ചായയെടുക്കാന്‍ “
“ഓ അങ്ങനെ”
ചായ കയ്യീ കൊടുത്ത് സ്വല്പം മാറിയിരുന്നു.ചായ കുടിക്കുന്നത് കണ്ണുരുട്ടി നോക്കിയിരിക്കുന്നത് കണ്ടപ്പൊ കാന്തനൊരു സംശയം“നിന്റെ പഴേ സ്വഭാവം ഇപ്പഴും മാറീട്ടില്ലല്ലേ”
“എന്തു സ്വഭാവം?”
“വായ്നോട്ടം”
“ഹും” തൊണ്ണൂറ് ഡിഗ്രിയില്‍ മുഖം വെട്ടിത്തിരിച്ചിരുന്നു. പിന്നെ പതുക്കെ നൂറ്റീണ്പതിലേയ്ക്ക് വന്നു.
“ഇങ്ങനെ ഊതിക്കുടിക്കാന്‍ മാത്രം ചൂടുണ്ടോ ചായയ്ക്ക്?”
“ഇല്ലാതിരിക്കാന്‍ നീയിത് ഫ്രിഡ്ജിലല്ലല്ലോ ഉണ്ടാക്കീത്”
ഉറക്കം പോയതിന്റെ ചൂടാണതെന്നറിഞ്ഞതും ഞാന്‍ മെല്ലെ പിന്‍വലിഞ്ഞു
“കുറച്ചുനേരം മിണ്ടാതിരി, ഇത്തിരി പണീണ്ട്. അതൊന്ന് തീര്‍ക്കട്ടെ.”
തൃപ്തിയായി.
കല്ലു പെറുക്കാന്‍ അരി മുറത്തിലിട്ട് കൈകൊണ്ട് പരതണപോലെ ലാപ്ടോപ്പില്‍ ക്രിയ ആരംഭിച്ചതും കുറച്ചു പാട്ടു കേള്‍ക്കാമെന്ന മോഹം എന്നിലും ഉദിച്ചു. ശബ്ദം ഉണ്ടാക്കണ്ട എന്നു കരുതി ഹെഡ്ഫോണ് തലേല് കേറ്റി വെച്ചു. ഗസലിന്റെ ആസ്വാദനം എന്റെ മുഖത്തും വന്നു. തലയൊക്കെ ആട്ടി ആഹഹാ എന്നും പറഞ്ഞ് ഞാനങ്ങ് ലയിച്ചുപോയി. ഇടയ്ക്കിടെ കണവന് എന്നെ നോക്കുന്നും ഉണ്ട്. ഇതെന്തിനാ എന്നെയിങ്ങനെ നോക്കുന്നത് എന്നാലോചിച്ച് കുറച്ചു നേരം ക്വസ്റ്റിന് മാര്‍ക്കിനെ വിടാതെ പിടികൂടി.
അല്പം കഴിഞ്ഞതും കാന്തനെണീച്ച് അടുത്ത് വന്നു , “ നീ പാട്ടു കേക്കാ? “
“അല്ല, ഞാന്‍ പുട്ടുണ്ടാക്കാ” ഞാന്‍ വീണ്ടും നിഷ്കളങ്കയായി
“എടീ ഞാന്‍ പറഞ്ഞില്ലേ കുറച്ചുനേരം ശബ്ദം ഉണ്ടാക്കാതിരിക്കാന്‍? ഓഫീസ്സിലെ കുറച്ചുപണി തീര്‍ക്കാനുണ്ട്”
“അതിന് ഞാന്‍ മിണ്ടാതിരിക്കല്ലേ, ദേ തലേല് ഈ കുന്തം വെച്ചിട്ടും ഉണ്ട്.”
പറഞ്ഞുതീര്‍ന്നതും ആ മുഖത്ത് നവരസങ്ങള്ക്കുമതീതമായൊരു ഭാവം പൊട്ടിവന്നു. ഞാനും ജാഗകൂരയായി. എന്തും സംഭവിക്കാം. പക്ഷേ ഒന്നും മിണ്ടാതെ അങ്ങോര് ഹെഡ്ഫോണിന്റെ കോഡ് എന്റെ നേരെ നീട്ടി. അപ്പഴാ ഓര്‍ത്തത്, ഹെഡ്ഫോണ് മാത്രെ ഫിറ്റായുള്ളൂ, കോഡിപ്പഴും ഔട് ഓഫ് പൊസിഷനാ...
ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് മിണ്ടാതിരുന്ന് ഞാന്‍ ചമ്മി.
പതിവുപോലെ വായനയിലേയ്ക്ക് തിരിഞ്ഞു. കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് കണ്ടപ്പൊ എനിക്ക് സഹിച്ചില്ല.
“ദേ ഇങ്ങോട്ട് നോക്ക്യേ , എനിക്കൊരു സംശയം”
“മോളിലുള്ള നക്ഷത്രം താഴേന്നുപോയതാണോ എന്നാവും”
“അത് ഞാന്‍ കഴിഞ്ഞ ആഴ്ച്ച ചോദിച്ചതല്ലേ”
“ഫയല്‍സ് കൂടുന്നതിനനുസരിച്ച് കമ്പ്യൂട്ടറിന്റെ വേയ്റ്റ് കൂടുമോ എന്നാവും”
“ഹ, അതൊക്കെ ഞാന്‍ ഒരുവട്ടം ചോദിച്ചതല്ലെ, ഇത് അതൊന്നുമല്ല”
“എന്നാ പറ, എന്താ”
“ഈ എല്റൂ എന്നുവെച്ചാലെന്താ?“
പാത്താം ക്ലാസ്സിലെ എക്സാമിന് ആശയം വ്യക്തമാക്കുക ചോദ്യം കണ്ടപ്പോ എന്റെ മുഖത്തുണ്ടായ അതേ ഭാവം ആ മുഖത്തും വന്നു.
“ചായ കുടിയ്ക്ക്, എന്നിട്ട് പറഞ്ഞാ മതി”“ഇനി എന്ത് കുടിക്കാനാ, ഒരാഴചയ്ക്കുള്ള വെള്ളം കുടിപ്പിച്ചില്ലേ. ഞാന്‍ വിക്കീലും ഗൂഗിളിലുമൊക്കെ ഒന്നു തപ്പട്ടെ”
അഫ്ഗാന് ഗുഹകളില്‍ ലാദനിക്കായെ തപ്പാനിറങ്ങിയപോലെ സെര്‍ച്ചിങ് തുടങ്ങി.
“നീയാ സ്പെല്ലിങ് ഒന്നു പറഞ്ഞേ”
"e l r u e"
"ഇതുപോലെ ഇനീം ഉണ്ടോ വാക്കുകള്‍ . ഉണ്ടേല്‍ പറ ഒരാഴ്ച്ച ലീവെടുക്കാനാ.”
“ആദ്യം ഇത് കണ്ടുപിടിക്ക്, എന്നിട്ടാവാം ബാക്കി”
ഫിനിഷിങ് പോയന്റിലെത്തുന്ന സന്തോഷത്തോടെ ഞാനും സെര്‍ച്ചിങ് തുടങ്ങി.
“നീ ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേഷന് എടുത്തതല്ലേ, പിന്നെന്താ മീനിങ് കിട്ടാന്‍ ഇത്ര ബുദ്ധിമുട്ട്?”
“യൂനിവേഴ്സിറ്റിക്കാര്ക്ക് അബദ്ധം പറ്റിയതിന് ഞാനെന്തു ചെയ്യാനാ”
“എല്റൂ എന്നതിന് ഒറ്റവാക്കൊന്നും ഇല്ല.“
“വേണ്ട, പാരഗ്രാഫാക്കി പറഞ്ഞാ മതി. പരദൂഷണം ആരേലും വണ്വേഡാക്ക്വോ“
“നിനക്ക് എന്നോടെന്തെങ്കിലും പൂര്‍വ്വവൈരാഗ്യം ഉണ്ടോ. ഉണ്ടെങ്കില്‍ നമുക്ക് പറഞ്ഞു തീര്‍ക്കാം”
“അറിയില്ലെങ്കീ പറഞ്ഞാ പോരേ”
കാന്തനും തോല്‍ക്കാനുള്ള മനസ്സില്ല. മൈക്രോസോഫ്റ്റുകാരുടെ വീടുവരെ തപ്പിക്കഴിഞ്ഞിട്ടും എല്റൂ കിട്ടിയില്ല.
ഒടുവില്‍ തെല്ലൊരു സംശയത്തോടെ പതുക്കെ ചോദിച്ചു- “നീയിത് എവിടാ കണ്ടെ?“
“ഓ,പിന്നേ.അത് പറയാഞ്ഞിട്ടാവും മീനിങ് കിട്ടാത്തെ"
അല്ലെടീ, ഒന്നറിയാനാ.“വിശ്വസിക്കാവുന്ന സ്ഥലത്താ കണ്ടത്.”
ഞാന്‍ പറയുമെന്ന വിശ്വാസത്തില്‍ കാന്തന് എന്നേം നോക്കിയിരുന്നു.ഇനീപ്പൊ അതറിയാണ്ട് പ്രശ്നം വേണ്ട.
"ഞാനത് കണ്ടത് ഇവിടാ”എന്റെ ചൂണ്ടുവിരലിന്റെ അറ്റത്തേയ്ക്ക് നോക്കിയതും കാന്തന്റെ കയ്യീന്ന് മൌസ് സ്ലിപ്പായി. ചെരിച്ചും ബോള്‍ഡിലും എഴുതിയ വാക്കുകള്‍ , അതിന് താഴെ ഒരു ചതുരപ്പെട്ടിയും. മുകളില്‍ വൃത്തിയായി എഴുതിയിരിക്കുന്നു ‘വേഡ് വെരിഫിക്കേഷന്'
“ഇവിടെ കാണുന്ന വേഡിന്റെയൊന്നും അര്‍ഥം എനിക്ക് കിട്ടുന്നേ ഇല്ല.ഇംഗ്ലീഷ്കടലീ കായം കലക്കിയപോലുള്ള ഭാഷയാന്നറിയാം. ന്നാലും ഇങ്ങനേം ഉണ്ടോ...”അനാവശ്യമൊന്നും പറഞ്ഞില്ലെന്ന മട്ടില്‍ ഞാന്‍ അങ്ങനെത്തന്നെ ഇരുന്നു.
മറുപടിയായി ഒന്നും കേള്‍ക്കാതായപ്പോ വീണ്ടും ഞാനൊന്നു ജാഗകൂരയായി. അടികിട്ടുമോ അതോ മൊത്തത്തീ തരിച്ചിരിക്കുകയാവുമോ? അനക്കമൊന്നും ഇല്ല. അറ്റ്ലീസ്റ്റ് ഒരു നെടുവീര്പ്പെങ്കിലും...രണ്ടും കല്‍പ്പിച്ച് ഞാനൊന്നു തിരിഞ്ഞു നോക്കിയതും പ്രിയതമന് തലകുമ്പിട്ടു, കൈകള്‍ കൂപ്പി.
“മാന്‍ ലിയാ മോളൂ മാന്‍ ലിയാ”
ഹൊ നമിച്ചിരിക്കുന്നു, അതും ഹിന്ദീല്.

123 comments:
നല്ലൊരു ദിവസായിട്ട് സങ്കല്പലോകത്ത് ഭാവനകളോടൊത്ത് പാറിക്കളിക്കാതെ
കൊള്ളാവുന്ന തല്ലുകൊള്ളിത്തരങ്ങളിലൊന്ന് എഴുതാംന്നു കരുതി...
ഇന്ന് മീനത്തിലെ പൂരം, ജീവിതപങ്കാളിയോടൊത്ത് എന്റെ ആദ്യ പിറന്നാള്‍
Hats off to you madam, hats of to you!
ഞാനും നമിച്ചിരിക്കുന്നു മാഡം.. അതും ഇംഗ്ലീഷില്‍.
വി.വി.സി ഇഷ്ടപെട്ടു കേട്ടാ..
അയ്യോ, മറന്നു,...
ജീവിത പങ്കാളിയോടോത്തുള്ള ആദ്യത്തെ പിറന്നാള്‍ ഒരുപാടു മധുരമുള്ളതാവട്ടെ!
എല്ലാ നന്മകളും.
തേങ്ങ അടിക്കാന്‍ ഓടി വന്നപ്പോഴേക്കും വാല്മീകി അടിച്ചു കഴിഞ്ഞു. ഹാ സാരമില്ല:-)
ജീവിത പങ്കാളിയോടോത്തുള്ള ആദ്യത്തെ പിറന്നാളിന് ആശംസകള്‍
ഒരു മീനമാസതിലെ മകക്കാരന് :-)
പ്രിയാ... കലക്കി. നല്ല രസികന്‍ എഴുത്ത്.
“ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് മിണ്ടാതിരുന്ന് ഞാന്‍ ചമ്മി.”
ചിരിപ്പിച്ചു. എന്നാലും ആ പാവത്തിനെ ഇങ്ങനെ വെള്ളം കിടിപ്പിയ്ക്കണോ...?
എന്തായാലും പ്രിയതമനോടൊത്തുള്ള ആദ്യത്തെ പിറന്നാളിന് എല്ലാ വിധ ആശംസകളും നേരുന്നു.
:)
അല്പം കഴിഞ്ഞതും കാന്തനെണീച്ച് അടുത്ത് വന്നു , “ നീ പാട്ടു കേക്കാ? “
“അല്ല, ഞാന്‍ പുട്ടുണ്ടാക്കാ” ഞാന്‍ വീണ്ടും നിഷ്കളങ്കയായി
hahaha.... ക്വോട്ട് ചെയ്യാന്‍ ഇതിനു മുന്നവും കുറേ വാചകങ്ങള്‍ കോപ്പി ചെയ്തു വച്ചിരുന്നു, പക്ഷേ ഓരൊ ലൈന്‍ കഴിയുന്തോറും മറ്റു വാചകങ്ങള്‍ കോപ്പി ചെയ്തു വക്കാന്‍ തുടങ്ങി. പക്ഷെ എല്ലാം ക്വോട്ട് ചെയ്താ രസം പോവുമല്ലോ എന്നോര്‍ത്തു ഒരെണ്ണം മാത്രം പോസ്റ്റുന്ന്നു.
ഹോ കലക്കന്‍ പോസ്റ്റ്. കവിത എഴുത്തൊക്കെ നിര്‍ത്തി നര്മ്മത്തിലോട്ടു തിരിയൂ പ്രിയേ... കലക്കും എന്നുള്ളത് ഉറപ്പാ.
/അഫ്ഗാന് ഗുഹകളില്‍ ഹുസൈനിക്കായെ/
നമ്മുടെ ലാദനിക്കായേ അല്ലേ ഉദ്ദ്യേശിച്ചേ?
കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് .
haha
മാന്‍ ഗയാ ഭായീ, മാന്‍ ഗയ.:)
ഇതാണു പ്രായമ്മേ നിങ്ങടെ പെരിശ്.. ഒരു ഒന്നൊന്നര കോമഡി തന്നെ.. കലക്കി പുട്ടുണ്ടാക്കി...:)
ആ കാപ്പിലെ നാടകത്തിലേക്കു ഒന്നോ രണ്ടോ സീന്‍ എഴുതരുതോ.. വായിക്കാന്‍ വരുന്നവരെ 'ഇക്കിളി'യിട്ട് ചിരിപ്പിക്കാന്‍ കാപ്പിലാന് കൂലിയ്ക്ക് ആളെ നിര്‍ത്തിയിരിക്കുവാ ഇപ്പോള്‍...
ബൈ ദ ബൈ, ആശംസകള്‍ പറയാന്‍ മറന്നു.. 'ഒരു ഒന്നൊര ആഷംസകള്..' ആ പാവം കാന്തന്റെ ഒരു യോഗം.. ങ്ഹാ തലേവര മായ്ച്ചാല്‍ പോകുമോ.. അനുഭവിച്ചു തീര്‍ത്തല്ലേ പറ്റൂ.. :)
ഇതല്ലേ ജീവിതം പ്രിയേ.
ഇടയില്‍ കലമ്പിയും
കുറുമ്പില്‍ വരമ്പിന് പൂ
വിറുത്തും പരിഭവം
കൊറിച്ചും ചിരിച്ചെപ്പില്
നിറയും പളുങ്കുകള്‍
ഉതിര്‍ത്തും പിണങ്ങിയും
ഇളകും കാറ്റില്‍ പറ-
ന്നകലും കലണ്ടറിന്
ഇതളില്‍ ഇമചേര്‍ത്ത്
നാളുകള്‍ പെറുക്കിയും
ഉഷസെ നട്ടുച്ചയെ
ഉണരും തൃസ്സന്ധ്യയെ
ഒരിമിച്ചിണക്കിയും
ഒരുപൂവാക്കിത്തീര്ത്തും......
പിറന്നാള്‍ ആശംസകള്‍
(പോസ്റ്റ് നന്നായി എന്ന് പ്രത്യേകം പറേണ്ടല്ലോ..... )
പിറന്നാള്‍ സമ്മാനമായി ശബരിമലയില്‍ നിന്ന് ഒരു കുടം അരവണപായസം ഗുപ്തന് പ്രത്യേകം പാക്ക് ചെയ്ത് ഫെഡ് എക്സില്‍ കൊടുത്തയച്ച വിവരത്തിന് എനിക്ക് ടെലിഗ്രാം വന്ന വിവരം ഇതിനാല്‍ അറിയിക്കുന്നു.
ഓ:ടോ:പിറന്നാള്‍ ആശംസ തരാന്‍ എനിക്ക് മനസ്സില്ല!
ഒരു വയസ്സ് കൂടിയതിന്റെ ആഹ്ലാദം ഉണ്ടെന്ന് കൂട്ടിക്കോളൂ.
കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് കണ്ടപ്പൊ എനിക്ക് സഹിച്ചില്ല.
ചിരിക്കാതെ വേറെ തരമില്ല...
ഓ പ്രിയേ....രാവിലെ തന്നെ എനിക്കു ചിരിക്കാനുള്ള വക കിട്ടി...
അടിപൊളി...
ഹാപ്പീ ബര്‍ത്ത്ഡേ റ്റൂ യൂ...:)
പോസ്റ്റ് നന്നായി
പിറന്നാള്‍ ആശം സകള്‍
മേനൊന്റെ പുതിയ പറ്റത്തിന്റെ റ്റൈറ്റില്‍ കണ്ടു വായിക്കാന്‍ തുടങ്ങ്യപ്പൊ
ഈയിടെ വായിച്ച ഒരു കവിത ഓര് മ്മ വന്നു
ബുഷ്
വീട്ടു മുറ്റത്തു
ഏതു രൂപത്തിലും
വെട്ടിയൊതുക്കാവുന്നൊരു
അലങ്കാര ച്ചെടി
പക്ഷെ
ഏതു വൃത്തികെട്ട രൂപമായാലും
അവനു
വിരോധമില്ല
ഇവിടെയായാലും
അങ്ങ്
അമേരിക്കയിലായാലും ...
ആദ്യം ആ കൈയ്യിങ്ങ് ഐശ്വരമായി നീട്ടി ഈ പിറന്നാള്‍ ആശംസകള്‍ ഒന്നങ്ങട്ട് വാങ്ങിക്കേ.
കൂടെ കാന്തന് ക്ഷമയ്ക്കുള്ള നോബല്‍ സമ്മാനവും ഉണ്ടേ.
മീനമാസത്തിലെ പൂരക്കാരിക്ക് പിറന്നാളാശംസകള്‍..
ഞങ്ങള്‍ വടക്കര്‍ക്ക് മീനമാസത്തിലെ പൂരം വളരെ വിശേഷപ്പെട്ടതാണ്. പൂരം കുളി, പൂരക്കഞ്ഞി, പൂരട, പൂരക്കളി അങ്ങിനെ പലതുമുണ്ട് മീനപ്പൂരത്തിന് ആഘോഷിക്കാന്‍...ഇതു കാണൂ...
പിറന്നാളാശംസകള്‍!
പിറന്നാള്‍ ആശംസകള്‍...
ചാത്തനേറ്: കഴിഞ്ഞ പോസ്റ്റ് കയ്യടി(കമന്റടി)കിട്ടാന്‍ വേണ്ടി നടത്തുന്ന രാഷ്ട്രീയക്കാരുടെ വാചകക്കസര്ത്തിനെ ഓര്‍മ്മിപ്പിച്ചെങ്കിലും ഇതു കൊള്ളാം നല്ല ഭാവന..
ഓടോ: അഭിപ്രായം ആത്മാര്‍ത്ഥമായാല്‍ ദേഷ്യം വരുമോ:)
പ്രിയേ കലക്കന്‍ കോമഡി. എന്നിട്ട് പോയ ബുഷ് തിരിച്ചുകിട്ടിയോ??
പിന്നെ ഒരുകാര്യം കൂടി.ഒരു അഞ്ചുമണിയോടു കൂടി നേരെ മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ പോയി ബില്‍ ഗേറ്റ്സിനെ കാണുക. എന്നിട്ട് കോഡ് വാക്കു പറയണം.'സാധനം കയ്യിലുണ്ടോ' എന്ന്. അപ്പോള്‍ പുള്ളി മറുപടി ഒന്നും പറയാതെ ഒരു കെട്ട് പേപ്പര്‍ എടുത്ത് കയ്യിലെക്കു തരും.ആ പേപ്പറുകളാണ് പ്രിയയക്കുള്ള എന്റെ പിറന്നാള്‍ സമ്മാനം.
ആ പേപ്പറില്‍ എന്താണ്?? ആ രഹസ്യത്തിന്റെ ചുരുളഴിയാന്‍ വേണ്ടി അടുത്ത പിറന്നാള്‍ വരെ കാത്തിരുന്നേ പറ്റൂ..)
ദിസ് ഈസ് ക്രേസി!Who said ELRUE is a meaningless word?
ELRUE = Ennum Laksham Roopa Undaayaal Enthaarasam എന്നും ലക്ഷം രൂപ ഉണ്ടായാല്‍ എന്താ രസം.
ELRUE= Ennum Loriyil Raathri Urangunna Erapaayichettan എന്നും ലോറിയില്‍ രാത്രി ഉറങ്ങുന്ന എര്പ്യായേട്ടന്
പിറന്നാളാശംസകള്‍!
പ്രിയേ...പിറന്നാള്‍ ആശംസകള്‍ കുംഭമാസത്തിലെ തിരുവാതിരക്കാരിയില് നിന്നു(അതെപ്പളാണാവോ)
thousand more happy returns(പാവം ഉണ്ണി)
പ്രിയേ..ഞാനും നമിച്ചു..അറബീല്..(ഡീറ്റയിത്സ് ചോദിക്കാന്‍ പാടൂല്ല.)
അപ്പോ ഇങ്ങനത്തെ ഇനീം പോരട്ടെ..കവിത നിര്‍ത്താതെ...:-)
വാഹ്, വാഹ്! ജോറായ്ട്ട്ണ്ട്.
ബര്‍ത്ത് ഡേ ബംപ്സ് - കോന്തന്റെ, അല്ലല്ല കാന്തന്റെ വക ധാരാളം കിട്ടട്ടേ എന്നാശംസിക്കുന്നു.
പിറന്നാളാശംസകള്‍.
നല്ല കിടിലന്‍ എഴുത്താണല്ലോ , ഞാനാദ്യായിട്ടാ ഈ ബ്ലോഗ് വഴി വരണേ , എന്താ ഹ്യൂമര്‍ സെന്‍സ്.
പിന്നെ ഞാന്‍ ചോദിക്കാന്‍ പോയതു വിന്‍സ് ചോദിച്ചതു കൊണ്ട് ആവര്ത്തിക്കണില്ല.
എല്ലാ വിധ ആശംസകളും നേരുന്നു.
കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് കണ്ടപ്പൊ എനിക്ക് സഹിച്ചില്ല.
എന്തായാലും പാവം[ എന്നോന്നും ഞാന്‍ പറയില്ല ഹിഹി കണക്കായിപ്പോയി]
ഹിഹി ഗൊള്ളാം ഗൊള്ളാം.
ആ പിന്നെ ആശംസകള്‍ ഇനിതന്നില്ലാന്ന് പറയരുത് പ്രായമ്മേ..... നാടകസമിതിക്കാര്‍ പുറകേവരും.. ആശീര്‍വാദവുമായി
മാഫ് കരൊ പ്രിയ മാഫ് കരൊ..:(
ഹാപ്പി ആനിവേഴ്സറി ഉണ്ട് കെട്ടൊ. അതാദ്യം പറയാന്‍ മറന്നു പോയി..
മീനമാസത്തിലെ പൂരത്തിന്റെ വെടിക്കെട്ട് അസ്സലായി.. പൂലര്ച്ചയ്ക്കുള്ള കൂട്ടപൊരിച്ചിലു കൂടി കണ്ടതിനുശേഷം അഭിപ്രായം പറയാംന്ന് വെച്ച് വൈകിയതാ..
ജീവിതപങ്കാളിയോടൊത്ത ആദ്യ പിറന്നാളിന് വൈകിയാണെങ്കിലും ആസംസകള്‍..
ഇതു മാത്രമല്ല, മുന്പെഴുതിയവയും വായിച്ചു. ഇടിവാളിനൊരു കൊടുവാളും, ഒരു കിക്കും എല്ലാം. രാമകൃഷ്ണനും. ആസ്വദ്നീയമായ നര്‍മ്മം. അഭിനന്ദനങ്ങള്‍!
എം കെ ഭാസി
ഓടിയെത്താന്‍ ഇത്തിരി വൈകിപ്പോയി.......
അഫ്ഗാന് ഗുഹകളില്‍ എല്റൂ തെരഞ്ഞ പൂരം പിറന്ന പുരുഷത്തിക്ക് ആശംസകള്‍
ആ പാവം ചേട്ടന്റെ കൊഴിഞ്ഞുവീണ ജീവിതത്തിന് ആദരാഞ്ജലികള്‍
(പാവം എത്രേച്ച്ട്ടാ ഇങ്ങനത്തൊന്നിനെ സയിക്ക്യാ)
ദൈവമേ... കെട്ട്യോന് എങ്ങനെ സഹിക്കുന്നൂ.... ശരിക്കും മാന്‍ ലിയാ... അദ്ദേഹത്തെ :-)
പ്രിയാ സമ്മതിച്ചിരിക്കുന്ന്നു, ഒരു വട്ടും ഇല്ലാത്ത മനുഷ്യനെ എങ്ങനെ ‘ചെമ്പരത്തി മിന്നാമിന്നി’ ആയി ആക്കി എടുക്കാം എന്നു ഇതില്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു..
ഒത്തിരി ഒത്തിരി പിറന്നാള്‍ ആശംസകള്‍,,
രസായിര്ക്ക്ണൂ.
പെറന്നാള് ആശംസകള്‍
ജന്മദിനാശംസകള്! പൂരം തന്നെ!
സ്വപ്നഭൂമിയിലെ പ്രിയ മാലാഖയ്ക്ക്......
പിറന്നാള്‍ ആശംസകള്‍..!!!!
ഒരീസം വൈകിപ്പോയെങ്കിലും പിറന്നാള്‍ ആശംസകള്‍.
കാല്വിന് ആന്‍ഡ് ഹോബ്ബ്സിലെ കാല്വിന് പ്രിയയുടെ ആരായിട്ടു വരും?
പിറന്നാള്‍ ആശംസകള്‍.പെണ്ണിനോട് വയസു ചോദിക്കരുതെന്ന പ്രമാണം ...പ്രയംമക്ക് പ്രായം കുറെ ഉണ്ടെന്നറിയാം,..പിന്നെ ആ വീ,വീ,സി :)
നല്ല നര്‍മം, എന്തായാലും ഒരല്പം വ്യ്കിപോയ പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ചേച്ച്യേയ്.....
പിറന്നാള്‍ ആശംസകള്‍ ചേച്ചിക്കും , അനുശോചനങ്ങള്‍ ചേട്ടനും..ഇതുപോലെ ഇനിയും സ്റ്റൊക്കുണ്ടൊ?
എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ തന്നെ ആയിരിക്കുമൊ ? അതൊ ഇതൊരു സ്പെഷല്‍ കേസാണൊ ? വീട്ടുകാരു മ്മക്കു കല്യാണം ആലൊചിക്കുന്നു, അതു വേണൊ വേണ്ടയൊ എന്നു തീരുമാനിക്കാനാ..
ഹം! എന്തൊക്ക് കണ്ടു.
നര്‍മ്മത്തിന്റെ ഓരോ കര്മ്മയോഗങ്ങള്:)
ഗുഡ്.
ആശംസകള്‍
"Elrue/Lix/Xir are items that are used to upgrade weapons and armors"
എന്നേം ഗൂഗ്ലിനേം സമ്മതിക്കണം :)... കണ്ടു പിടിച്ചു കളഞ്ഞൂ..
പിറന്നളാശംസകള്‍ ..
വാല്മീകി മാഷേ, ഇംഗ്ലീഷില്‍ നമിച്ചല്ലെ... ആശംസയ്ക്ക് നന്ദി ട്ടാ.
വല്ലഭന് ജീ, ഓട്ടത്തിനിടയ്ക്ക് വഴാല് തങ്ങരുതെന്നു പലതവണ പറഞ്ഞതല്ലേ
ആശംസയ്ക്ക് നന്ദി
ശ്രീ, ഇടയ്ക്കൊക്കെ വെള്ളം കുടിയ്ക്കുന്നത് നല്ലതാ. നന്ദി ട്ടാ
വിന്‍സച്ചായോ, രസായിട്ടങ്ങട് വായിച്ചതിന് നന്ദി ട്ടാ. അങ്ങോരെ അവടെ തിരഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ. വേണ്ടിടത്ത് സെര്ച്ചൂല്ല
വേണൂ ജീ, മാന്‍ ഗയീ
പാമരന് ജീ, ഡേറ്റ് ഓഫ് ബര്‍ത് വെച്ചു നോക്കുമ്പോ ഞാന്‍ നിങ്ങടെ കൊച്ചുമോളായിട്ടു വരും എന്നിട്ട് അമ്മേന്നു വിളിക്കണാ???
നന്ദി ട്ടാ വിഷിന്
മനൂജീ, പിറന്നാള്‍ സമ്മാനമായി കവിത് തന്നതിന് നന്ദി
അനംഗാരി മാഷ്, അരവണ ഒപ്പിട്ടു വാങ്ങാം, വിത്തൌട് ( എലിവാല്) ആണേല്‍.
ശ്രീനാഥ്, ചിരിയ്ക്കൊരു നന്ദി
ജാസൂട്ടീ, ഇതാദ്യ വരവല്ലേ? നന്ദി ട്ടൊ
അനാഗതശ്മശ്രു, ബുഷ് കവിത നന്നായി , നന്ദി
ആഷ, കൈനീട്ടി സ്വീകരിച്ചു.
കണ്ണൂരാന്‍ ജീ, നന്ദി. പൂരം വിശേഷങ്ങള്‍ വായിച്ചു ട്ടാ
അപ്പു മാഷ്,മൂര്‍ത്തി,രജീഷ് നംബ്യാര്‍ ശെഫീ,സി.കെ ബാബു, ചന്ദ്രകാന്ത ചേച്ചീ, ജ്യോനവന് നന്ദി
ഗുപ്തന് ജീ, വൈകീട്ടൊന്നും ഇല്ല്യ. ഇവിടെ ഇന്നാ. കാല്വിന്റെ അമ്മമ്മന്റെ മോളാ ഞാന്‍ :)
കാപ്പിലാനച്ചയാ, ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കരുത് ട്ടാ... നന്ദി :)
വേതാളം, വിക്രമാദിത്യന് എവടെപ്പോയ്??? ആശംസയ്ക്ക് നന്ദി ട്ടൊ
കാണ്ണൂര്ക്കാരാ, അനുശോചനം അവടെത്തന്നെ വെച്ചേര്.ബാക്കിയൊക്കെ ഞാനെടുത്തു. ഇതൊക്കെയല്ലേ ഒരു രസം :)
കോറോത്ത്, അതിന് അര്ഥമുണ്ടല്ലേ. നന്ദി ട്ടാ
ചാത്താ, ഏറിന് നന്ദി ട്ടൊ. ഒള്ളത് പറഞ്ഞോ. നേരീ കാണുമ്പോ തന്നുതീര്ത്തോളാം.പിന്നെ, പാര്ട്ടിടെ പേര് പറഞ്ഞ് കയ്യടി വാങ്ങാന്‍ നോക്കീതല്ല. ഇടിവാളണ്ണന്റെ കത്തില്‍ കണ്ടതിനെ ഒന്നു വളച്ചൊടിച്ചു, അത്രേ ഉള്ളൂ.
കൊച്ചുത്രേസ്യാ, ബില്ഗേറ്റ്സല്ലെ ഇന്നത്തെ അതിഥി. ഞങ്ങള്‍ തിക്ക് ഫ്രന്റസല്ലേ. നന്ദി ട്ടാ
ഇടിവാളണ്ണാ, നന്ദി നന്ദി നന്ദി. ഈശ്വരാ ആ വാക്കിന് ഇങ്ങനേം മീനീങുണ്ടോ
ആഗ്നേയ, അറബീല് നമിച്ചു ല്ലേ :)
നന്ദി ട്ടാ
റെജിന്‍, ആദ്യവരവിന്` നന്ദി. ഉദ്ദേശിച്ചത് അതു തന്നാ.അതായത് അങോരെ തിരയേണ്ട സ്ഥലത്ത് തിരയാതെ അവടെ കേറി സെര്ച്ചീട്ട് വല്ല കാര്യവും ഉണ്ടോ
മിന്നാമിന്നീ, നന്ദി ട്ടൊ :)
വഴിപോക്കാ, ആനിവേഴ്സറിയല്ല.പൊറന്ത നാള് ആണ്. മാഫ് കരീ ട്ടാ
പൊറാടത്ത്, ആശംസയ്ക്ക് നന്ദി ട്ടൊ
ഭാസിയങ്കിള്, വളരെ നന്ദി
തോന്ന്യാസീ, ആശംസ ആക്സെപ്റ്റെഡ്.ആദരാന്ജലി റിജെക്റ്റെഡ്. ലേഡീസ് ഹോസ്റ്റലിനു മുന്നിലൂടാ ഓടി വരണെന്നു പറഞ്ഞപ്പോഴേ ഓര്‍ത്തതാ വൈകിയേ എത്തൂന്നു :)
സൂര്യോദയം, എന്തു ചെയ്യാനാ :)
കൊഞ്ചത്സേ, നന്ദി ട്ടാ. ചെമ്പരത്തിയ്ക്കും ഇല്ലേ ആഗ്രഹങ്ങള്‍
ആദ്യം പിറന്നാളാശംസകള്‍ പ്രിയേ ....
ആദ്യ പിറന്നാളിനൊപ്പം ബൂലോകര്‍ക്കു വിളമ്പിയ ഈ തല്ലുകൊള്ളിസദ്യയ്ക്ക് നന്ദി .
നമസ്കാാാാാാരം........
പ്രിയാ നമിച്ചിരിക്കുന്നു.. ചിരിച്ചിരിക്കുന്നു നില്‍ക്കാത്ത ചിരിയമിട്ട്..
ഇന്നത്തെ ഏറ്റവും നല്ല വായനക്കുള്ള വഹ ഇതില്‍ നിന്നായിരുന്നു...
ഞാനും നമിച്ചിരിക്കുന്നു ...പിറന്നാള്‍ ആശംസകള്‍..!!!
oky
bhavanayude lokathu parakkumpol
sukshikkuka
mobile toweril thatti veezharuthu
kolllam
ഇതു പോലെ ഓരോ പോസ്റ്റുകള്‍ എഴുതുമ്പോഴാ അറിയാതെ കിടന്ന സ്വന്തം കഴിവുകളെക്കുറിച്ചറിയുക. വിന്‍സ് പറഞ്ഞതു പോലെ പ്രിയക്ക് നര്മ്മമെഴുതാന് നല്ല കഴിവുണ്ട്. ആള്‍ക്കാരെ ചിരിപ്പിക്കല്‍ നിസ്സാര കാര്യമല്ല. അടിപൊളി പോസ്റ്റ്.
Priya
Good Humour Sense..
and happy marriage anniversary
:-)
upasana
വാര്‍ഷികത്തിനു 50 എന്റെ വക. ആശംശകള്.
"ഫയല്‍സ് കൂടുന്നതിനനുസരിച്ച് കമ്പ്യൂട്ടറിന്റെ വേയ്റ്റ് കൂടുമോ എന്നാവും"
മാന്‍ ലിയാ മോളൂ മാന്‍ ലിയാ.അതേ, ഞാനും നമിച്ചു :)
പിറന്നാളാശംസകള്‍, അല്ലാ, കേക്കെവിടെ?
പിറന്നാളൊക്കെ കഴിഞ്ഞിട്ട് ദിവസങ്ങളായല്ലോ..
എന്നാലും സാരമില്ല, എന്റെ വകയും ഇരിക്കട്ടെ ആശംസ.
പിറന്നാള്‍ ആശംസകള്‍!!
പിറന്നാള്‍ ആശംസകള്‍ പ്രിയാ ജീ,
Many Many happy returns..!
പിന്നെ പോസ്റ്റ് കലക്കി.. :)
പ്രിയേച്ചി...,ഇപ്പോളാട്ടോ പോസ്റ്റ് കണ്ടതു.....അങ്ങനെ ഇപ്രാവശ്യവും തല്ലുകൊള്ളിത്തരം കലക്കീട്ടാ...പിന്നെ ഒരു നൂറായിരം പിറന്നാള്‍ ആശംസകള്‍ ഇത്തിരി വൈകിപ്പോയെങ്കിലും.......:-)
പാവം കാന്തന്. മൂപ്പര്ക്കൊരു അവാര്‍ഡ് അയച്ചു കൊടുക്കുന്നുണ്ട്.
പ്രിയാ, നേരത്തേ ആശംസിക്കാന്‍ മറന്നുപോയി. പിറന്നാളാശംസകള്‍ നേരുന്നു. പിന്നേയ് ഒരു സീരിയസ്സ് തിംഗ്. ദേ ഇങ്ങോട്ട് നോക്ക്യേ... ബാലചന്ദ്രമേനോന് ചോദീക്കുന്നു "ആരോട് ചോദിച്ചിട്ടാ പുള്ളിക്കാരനിട്ട പുതിയ സിനിമാപേര് അടിച്ചുമാറ്റിയതെന്ന്?! ദേ ഇങ്ങോട്ട് നോക്ക്യേ?"
'കൊള്ളാവുന്ന തല്ലുകൊള്ളിത്തരങ്ങളിലൊന്ന്' കൊള്ളാം ഇതാണല്ലേ കൈയ്യിലിരിപ്പ്!.
പിറന്നാളാശംസകള്‍.
http://www.clickcaster.com/items/-1
ഒന്ന് ക്ലിക്ക് ചെയ്ത് നോക്കുക
രണ്ട്മൂന്നീസം വൈക്യേ പിറന്നാളാശംസകള്‍ :)
(അവധിദിവസം കൊണ്ടായി പിറന്നാള്‍ വെച്ചാ... ...ങ്ങനെണ്ടാവും)
പ്രിയാ വരാന്‍ വൈകി...
പിറന്നാള്‍ ആശംസകള്‍...
നര്‍മ്മം ഉഷാറാണ്,,,, എന്നാലും പ്രിയടെ കവിതകള്‍ വരാത്തതില്‍ വിഷമവും ഉണ്ട്...... :)
നന്മകള്
ജന്മദിനാശംസകള്...
ഓരോ ജന്മദിനവും
ആഘോഷിക്കപ്പെടേണ്ടവ തന്നെയാണ്....
നന്മകള് നേരുന്നു...
പ്രിയാ,
ഇത്തിരി വൈകിയുള്ളതാണെങ്കിലും എന്റെ പിറന്നാളാശംസകളൂടി സ്വീകരിക്കും എന്ന വിശ്വാസത്തോടെ...
പാവം കണവന്...!
പിറന്നാള്‍ ആശംസകള്‍ :)
തറവാടി / വല്യമ്മായി
പിറന്നാള്‍ ആശംസകള്‍...
ഈ ചോദ്യം യഥാര്‍ത്ഥത്തില്‍ ചോദിച്ച്തല്ലല്ലോ, അല്ലേ? :-)
നര്മ്മമെഴുതി നര്മ്മമെഴുതി പ്രിയ ഒരു ‘നര്മ്മിത്രി’ (കവയത്രി പോലെ) യായിത്തീര്‍ന്നിട്ടുണ്ട്!
പ്രിയക്കുട്ടിയ്ക്കും
പ്രിയക്കുട്ടിയുടെ ജീവിതപങ്കാളിക്കും
എല്ലാ നന്മകളും, സന്തോഷങ്ങളും ഈശ്വരാനുഗ്രഹങ്ങളും
മനസ്സു നിറഞ്ഞ സ്നേഹത്തോടെ നേരുന്നു.
പോസ്റ്റ് അസ്സലായീട്ടോ :)
വേര്ഡ്വെരിക്കിട്ടു രണ്ടുകൊടുത്തത് നന്നായി, സമാധാനായി, അത്രയ്ക്കു കലിയുണ്ട്, ഈ വേറ്ഡ്വെരി കണ്ടുപിടിച്ചവനെ ആരും ഇതുവരെ തല്ലി കൊന്നില്ലെ.
ആശംസകള്‍ നേരാന്‍ വിട്ടു, എനി വേണ്ട, വൈകിയില്ലെ, അടുത്തവര്ഷത്തേതാവാം.
പ്രിയാ,
രസകരമായ എഴുത്ത്...
പിറന്നാള്‍ ആശംസകള്‍....
:)
ഹീഹ്ഹീഹി.എല്ലാകൊച്ചുവീട്ടിലും ഉണ്ടാകുന്നു ഇങ്ങനെ തമാശകള്‍..പിറന്നാള്‍ ആശംസകള്‍..ഈസ്റ്റര്‍ കഴിഞ്ഞു എന്നാലും ഈസ്റ്ററാശംസ കൂടി ഇരിക്കട്ടെ..സ്സ്നേഹം പ്രദീപ്
നമിച്ചിരിക്കുന്നു. പൊട്ടത്തരങ്ങാളുടെ റേഷന്‍ കട നടത്തുവാണല്ലേ... പണ്ടേ സംശയിച്ചതാ, ഇപ്പോ ഉറപ്പിച്ചു.
എന്തൊരു ആക്രമമാ പ്രിയേ ഇതു? കെട്ടിയോനെ സമ്മതിക്കണം കേട്ടോ. പാവം ഏങ്ങനെ സഹിക്കുന്നു? എന്നാലും ഇത്രക്കും വേണായിരുന്നോ?
വര്ക്കിച്ചന്
ആദ്യം ആശംസകള്‍
പിന്നെ പറയട്ടെ വെരിഗുഡ് എഴുത്ത്
nalla rasamundu vaayikkaan...kollaam
ഗീതാഗീതികള്‍,മയൂരാ,ഏറനാടന്‍, പ്രജേഷ്സെന്‍,ഉപാസന,കുതിരവട്ടന്‍,നന്ദ,ഗോപന് ജീ,റേര്‍ റോസ്,ദ്രൌപദി,കുഞ്ഞന്‍,തറവാടി,വല്ല്യമ്മായി,സ്നേഹതീരം,ഹരിശ്രീ,കാണാമറയത്ത്,ഫസല്‍,my crack words നന്ദി
വിനോജ്, ഞാന്‍ ശ്രമിക്കാം ട്ടോ
പൈങ്ങോടന്‍, മാന്‍ ലിയീ. അങ്ങോട്ടയച്ചിരുന്നല്ലോ, കിട്ടീല്ലെ?
കാര്‍വര്‍ണ്ണം, ഞാനും പാവം തന്നാ
ഏറനാടന്‍, അതൊക്കെ ആര്‍ക്കും സ്വന്തമൊന്നുമല്ലല്ലൊ അടിച്ചു മാറ്റാന്‍.ആശംസയ്ക്ക് നന്ദി ട്ടൊ
കാവലാന്‍, കയ്യിലിരിപ്പിന്റെ കൊണം എന്നൊക്കെ ഇതിനാവും പറയുക ല്ലേ
അഗ്രൂ, അവധിദിവസം അടിച്ചുപൂസായി കിടക്കും. എന്നിട്ട് കുറ്റോം പറയും :)
നജൂസ്, കവിത വിട്ടിട്ടില്ല.
കിഷോര്‍, ഈശ്വരാ നര്മ്മിത്രിയോ...
കാലം പോയ പോക്കേയ്
ബയാന്‍, അതെന്നെ
ദില്‍, പണ്ടെ സംശയിച്ചതാന്നോ? അതിനവസരം ഞാനിതുവരെ കൊടുത്തിട്ടില്ലല്ലൊ...
അര്ജുന്, ഓ പിന്നേ. ഞാനും പാവം തന്ന്യാ
ബിലേറ്റട് ആശംസകള്‍... ഇനീപ്പോ കവിതയൊന്നും എഴുതാന്‍ നില്‍ക്കണ്ട..ഇതുപോലെ ഉള്ളത് പോന്നോട്ടേ..
comment post cheyyan noki enthu cheyyam ivide malayalam varunnilla
ithenthanavo,
saramilla
ente vaikiya asamsakal
അയ്യോ ക്ഷമി... സമ്മതിച്ചു പഞ്ച പാവമാണേ, പിന്നെ കൊറച്ചു പൊട്ടത്തരം ഉള്ളതു ആരുടേം കുറ്റമല്ലല്ലോ അല്ല്യേ?... എന്തായാലും സംഗതി കൊള്ളാം...
അര്ജുന് = വര്ക്കിച്ചന്
ippo sangathi clear aayallo alle.
ആശംസകള്‍, ഭാവുകങ്ങള്‍ ഒരു നൂറു വര്‍ഷത്തേയ്ക്ക്.....
വായന രസം നന്നായിരുന്നു, ബ്ലോഗിലുമുണ്ട് ചില പെണ്‍പുലികള്‍ അല്ല്ലേ ...?
“കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് കണ്ടപ്പൊ എനിക്ക് സഹിച്ചില്ല“
ഇതു വായിച്ചപ്പോ എനിക്ക് ഒരു സംശയം, നമ്മടെ രണ്ടാളുടെയും കെട്ട്യോന് ഒരാള്‍ തന്നെയാണോന്ന്. എന്റെ കാന്തനും ഇതെ ഭാവമാണ് മിക്കവാറും.
Nice couple!:)
പ്രീയ ഈ ഹാസ്യം തുടരാംട്ടൊ..രസിയ്ക്കുന്നുണ്ട്
എല്ലാ നന്മകളും, സന്തോഷങ്ങളും ഈശ്വരാനുഗ്രഹങ്ങളും
സ്നേഹത്തോടെ നേരുന്നു.
എല്ലാ നന്മകളും, സന്തോഷങ്ങളും ഈശ്വരാനുഗ്രഹങ്ങളും
സ്നേഹത്തോടെ നേരുന്നു.
എല്ലാ നന്മകളും, സന്തോഷങ്ങളും ഈശ്വരാനുഗ്രഹങ്ങളും
സ്നേഹത്തോടെ നേരുന്നു.
ഒരല്പം വൈകി.....
എന്നാലും..
:) :) :)
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
ഹഹഹ!
പ്രിയാ വീട്ടില്‍ രണ്ടുപേരും കൂടി നല്ല തമാശയാണല്ലോ!
പെട്ടെന്ന് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയല്‍ ഓര്‍ത്ത് പോയി. ഇതൊക്കെ ഒരു എപ്പിസോഡാക്കിയാല് നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള വല്ലതും റ്റി വിയില്‍ കാണാരുന്നു.
തുടരുക, പിറന്നാള്‍ ആശംസകള്‍...!
ഹൊ നമിച്ചിരിക്കുന്നു.........
പിറന്നാളിന് എല്ലാ വിധ ആശംസകളും നേരുന്നു.
ജിഹേഷ്, കവിത വേണ്ടാന്നൊ. കൊല്ലും ഞാന്‍.
രഘു, ഭാഷയൊന്നും പ്രശ്നമല്ലെന്നേ.വായിച്ചല്ലൊ അതു മതി
വര്‍ക്കിച്ചോ, ഒരു പേരോന്റൊന്നും തൃപ്തിപ്പെടൂല്ലല്ലേ
ശെരീഖ്, നന്ദി.നമ്മളൊരു പാവം
അല്ഫു, ഈശ്വരാ രണ്ടും ഒന്നെന്നെ ന്നോ.വേണ്ട മോളെ വേണ്ട മോളെ
ഭൂമിപുത്രീ, നന്ദി ട്ടാ
മുരളീകൃഷ്ണ, നന്മയും ആശംസയും മൂന്നുവട്ടം അറിയിച്ചതിനു നന്ദി
ബാജീ, നോ പ്രോബ്ലം
അരവിന്ദ് ജീ, ജീവിതത്തിലെ ഇങ്ങനെയുള്ള തമാശകളൊക്കെ ഒരു രസല്ലേ
സഗീര്‍, നന്ദി
പ്രിയാ ഒരു വലിയ വലിയ പിറന്നാളാശംസ. രസിച്ചു വായിച്ചു.
പൂരം പിറന്ന പുരുഷന് എന്ന് കേട്ടിട്ടുണ്ട്, ഇതാ ഇപ്പോ പൂരം പിറന്ന വനിതയും.
എന്റെ ചെക്കനും (മാര്‍ച്ച് 20 2008) പൂരം നക്ഷത്രക്കാരനാ....:)
"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള് പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന് മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
പ്രിയെ അലപം തിരക്കായി പൊയി അതു കൊണ്ട് 95 മനായി എത്തി.പ്രിയയുടെ സ്വപ്ന ഭുമിയില്‍ എപ്പോഴും എന്തെകിലുമോകെ രസികന്‍ സംഭവങ്ങളുട്ണ്ടാക്ം അസ്വദിക്കാന്‍ ഇക്കുറി ഏറെ ചിരിപ്പിച്ചു പ്രിയാ നന്ദി,
പ്രിയേ വരാന്‍ വൈകിയതിനു ക്ഷമാപണം കുറെ തിരക്കിലായിപ്പോയി.പിന്നെ ശരിക്കും തന്റെ നര്‍മ്മം വായിച്ചു എറെ ചിരിച്ചു.അതെ ആമേരിക്കയിലുള്ള എന്റെ സുഹ്രത്തു പറഞ്ഞൂ പ്രിയ ഇപ്പോ ഒരു കുട്ടയുമായി വഴിവക്കിലൂടെ നര്‍മ്മം വേണോ എന്നു ചോദിച്ചു നടക്കുകയാണെന്നു എങ്കില്‍ ആ ബുഷെട്ടനു കൂടി ഇത്തിരി വിറ്റോളു അതു വായിച്ചിട്ടെങ്കിലും ആയ്യാളിലെ യുദ്ധക്കൊതി അവസാനിക്കട്ടേ
:). അതു കലക്കി. ഇഷ്ടമായിട്ടാ
elrue വാക്കു കണ്ടപ്പോള്‍ തിരഞ്ഞു നോക്കാനൊരു രസം തോന്നി.
ഹാരി പോര്‍ട്ടര്‍ വിക്കിയില്‍ പ്രിയക്ക് വേണ്ടി
elrue എന്ന വാക്കു എഴുതി വെച്ചിട്ടുണ്ട്..
കണ്ണാടിയില്‍ പിറകിലേക്ക് എഴുതിയിരിക്കുന്ന
ഫ്രഞ്ച് പരിഭാഷയിലാണെന്ന് മാത്രം.
riséd elrue ocnot edsi amega siv notsap ert nomen ej (= Je ne montre pas ton visage mais de ton cœur le désir: I do not show your face but the desire of your heart)
കലക്കി, ഭര്ത്യപീഢനമെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ തന്നെ വേണം.
നൂറൊന്നും കണ്ടാല്‍ ഇപ്പോ മൈന്‍ഡ് ചെയ്യാറില്ല, ന്നാലും... വെറുതെ കിട്ടണ ഒരു നൂറല്ലേ... കെടക്കട്ടെ :)
ഹൊ ബ്ലോഗായ ബ്ലോഗെല്ലാം കണ്ടിട്ടും കറങ്ങിയിട്ടും ഈ ബ്ലോഗെന്തേ ഞാന്‍ കണ്ടില്ല??!! ഈ നഷ്ടബോധം തീര്‍ക്കാന്‍ ഈ ബ്ലോഗു മുഴുവന്‍ വായിച്ചിട്ടു തന്നെ കാര്യം.
"കല്ല്യാണപ്പന്തലീ വെച്ചു കണ്ട പരിചയം പോലും കാണിക്കാതെയുള്ളെ ആ ഇരുപ്പ് കണ്ടപ്പൊ.."
മാന്‍ ഗയാ പ്രിയാ, മാന്‍ ഗയ. :)
" അസ്തമയ" ത്തിലേക്ക് ഒന്ന് എത്തിനോക്കിയതിനും നല്ല വാക് കുറിച്ചതിനും നന്ദി.ബ്ളൊഗില്‍ ഒന്നും വായിക്കാറില്ല.കഫെയിലെ ഇരുണ്ട അറയിലിരുന്നു കൂറച്ച് ചിത്രങള്‍ മാത്രം നോക്കും.വീട്ടില്‍ ഒരു കംബ്യൂറ്റരും നെറ്റ് കണക്ഷ്നുമെടുത്തിട്ട് വേണം എല്ലാം ഒന്ന് വായിക്കാന്‍
പക്ഷെ ഞാന്‍ ഇതു വായിച്ചു. ഞാന്‍ മാത്രമേ ഇങനെ ഒരു പൊട്ടനായിട്ടുണ്ടാവുകയുള്ളു എന്ന് കരുതിയിരിക്കുകയായിരുന്നു.ഞാനും കുറച്ച് കാലം വരെ കരുതിയത് വേഡ് വെരിഫിക്കേഷന് എന്തെങ്കിലും മീനിങുള്ള വാക്കായിരിക്കുമെന്നാണ്.അത് വായിക്കാന്‍ ശ്രമിച്ച് പലപ്പോഴും എന്റെ നാവ് പീണഞു പോയിട്ടുണ്ട്.ഡിക്ഷനറിയിലും ഞാന്‍ പരതി.പിന്നെ വിചാരിച്ചു അത് വല്ല ലാറ്റിനുമായിരിക്കുമെന്ന്. എന്തായാലും ഈ തമാശ എനിക്കിഷ്ട്ടപ്പെട്ടു.
അതെ ...നമിച്ചിരിക്കുന്നു.
നല്ല എഴുത്ത്.
ഈ കയ്യിലിരുപ്പുണ്ടെങ്കില് ഭംഗിയായി നാടകവുമെഴുതാമല്ലോ !
പ്രിയ ഉണ്ണികൃഷ്ണന്,
താങ്കളുടെ മെയില്‍ ഐഡി ഒന്നു വേണ്മായിരുന്നു.
chithrakaran@gmail.com
ഞാന്‍ വരാന്‍ ഒരുപാടു വൈകി... അടിപൊളി പോസ്റ്റ്. :)
ദേ ഇങ്ങോട്ട് നോക്യേ എല്ലാരും
ഈ ബ്ലോഗ് പണ്ടെങ്ങോ കണ്ടിട്ട് പോയതാ
പിന്നെ ഇപ്പയാ കാണുന്നേ
നഷ്ടബോധം കൊണ്ട് നീറുകയാണ്
എന്ത് നല്ല പോസ്റ്റുകളാണെന്റമ്മച്ചിയേ
നര്‍മ്മത്തിന് നര്‍മ്മം
സീരിയസിന് സീരിയസ്..
ഒറ്റയിരുപ്പിന് വായിച്ച് വായിച്ച് കണ്ണുവേദന തുടങ്ങിയേ
ഒലിപ്പികളുടെ സംസ്ഥാനസമ്മേളനത്തിന് ചോദിക്കാതെ വന്നതിന് പൂട്ടാലൂനോട് ക്ഷമി എല്ലാരും.
പ്രീയ
മഹാരാജാസില്‍ ഉണ്ടായിരുന്ന ഗിരീഷാണു ഞാന്‍. ഇപ്പോള്‍ കോഴിക്കോട്. നല്ല പോസ്റ്റ്. കപ്പിള്‍ പിറന്നാളിനും ആശംസകള്‍
മരമാക്രീ, ഇത് പരസ്യബോര്‍ഡല്ല
പലെരി മാഷേ, പൂരം സ്ത്രീകള്ടെ നാളാ. മോനും എന്റെ പൂരം ഗ്രൂപ്പില്‍ വന്നൂ ല്ലെ
അനൂപ്, നന്ദി. അയാക്കിത് കൊടുത്താ എന്റെ വെടി തീരും
നന്ദന, ആദ്യവരവെന്നു തോന്നുന്നു...നന്ദി
ഗോപന് ജീ, ഈശ്വരാ അര്‍ത്ഥമുള്ള വാക്കാണല്ലേ ഇത്!
കനല്, വായനയ്ക്ക് നന്ദി
അഗ്രൂ, നൂറ്( എന്തു കരുതീട്ടാണാവോ?) അടിക്കാന്‍ വന്നതിന് സ്പെഷ്യല്‍ നന്ദി
നന്ദകുമാര്‍, ആദ്യവരവിനു നന്ദി
pts,അപ്പൊ നല്ലൊരു മണ്ടനാണല്ലേ!!!
ചിത്രകാരന് മാഷെ, നന്ദി.നാടകം നോക്കാം.
ഷാരൂ, ലേറ്റായാലും വായിച്ചല്ലോ :)
പുട്ടാലൂ, നല്ല അസ്സല് നന്ദി
ഗിരീഷ്, നന്ദി. മഹാരാജാസ് കോളേജ് ഞാനിതുവരെ കണ്ടിട്ടില്ല ട്ടൊ
പ്രിയാ, വൈകിയായാലും ഒരു ജന്മദിനാശംസകള്.
നര്‍മ്മം നന്നായി.. എഴുതൂ ഇനീം.
പ്രിയാ.... ഇതാണ് ബ്ലോഗ്.... കിടിലന്‍ ആയിട്ടുണ്ട്... ആശംസകള്‍...
കൊള്ളാം!! അടിപൊളിയായിട്ടുണ്ട്!!
എനിക്ക് മുന്‍പ് കമന്റിട്ടയാള്‍ കമന്റിട്ടിട്ട് ഇന്ന് കൃത്യം ഒരു മാസം തികഞ്ഞു...
വൈകി വന്നതിന് സോറി...
വളരെ വൈകിയായതുകൊണ്ട് വളരേ സോറി...
എല്ലാദിവസവും ഇങ്ങനെ തന്നെയാണോ അതോ ഇത് പിറന്നാള്‍ സ്പെഷ്യലോ?
കുടിക്കാനെടുക്ക്”കണ്ണിലുടക്കിയ പാചകക്കുറിപ്പില്‍ ചേര്ത്തിളക്കേണ്ട വരി വന്നപ്പഴാ ഒരു ചായ.
“മിക്സ് ചെയ്യണോ”
ഈ വരി കോട്ട് ചെയ്യാതെ വയ്യ...
പോസ്റ്റ് ഉഗ്രന്‍...
പിന്നെ, പിറന്നാളാശംസകളും...
ഹാ ഹാ .. ഇത് വായിച്ചപ്പോള്‍ ബൈജു വിന്റെ കൊമെഡി സീന്‍ ആണ് ഓര്മ വരുന്നതു
" അടി വരുന്ന ഓരോ വഴിയേ "
നന്നായിട്ടോ.....അടി കിട്ടാത്തത്
ഹയ്യോ..ഇതു കസറി.......ഒരിക്കലും ചിന്തിക്കാത്ത വിധം ആളെ വടിയാക്കി.....
ദാ..വെച്ചിട്ടുണ്ടൊരമിട്ട്...(((((((((((ഠേ...))))))))))))
സത്യായിട്ടും നടന്നതു തന്നേ....
മാന്‍ ഗയാ!!!
വൈകിയ ആശംസകള്‍.
ഹൊ സമ്മതിച്ചിരിക്കുന്നു ചേച്ചിയെ
കണ്ടത് വളരെ വൈകിയാണ്... പക്ഷേ ഈ കഥ മനസ്സില്‍ നിന്നു പോകാന്‍ അതിലേറെ വൈകും... നര്‍മ്മത്തിന്റെ മര്‍മ്മമുള്ള കഥ...
ആശംസകള്‍
നമിച്ചിരിക്കുന്നു
ആസ്വദിച്ചതില്‍ സന്തോഷം
അത്ക്കനെന്ന യൂസുഫ്പ പറഞ്ഞിട്ട് കയറിയതാ ഇതിലെ സൂപ്പറായീണ്ട്.
നമിച്ചിരിക്കുന്നു ഞാനും തവ തല്ലുകൊള്ളിത്തരങ്ങളില്
മേം മാന്‍ ഗയാ, ആപ് കോ നഹി ആപ് കെ കാന്തന് കോ ...സഹിക്കുന്നുണ്ടല്ലോ...!
ആദ്യം തന്നെ ചെറുവാടിക്കും ശ്രീക്കും ഒരുപാടു നന്ദി..കാരണം അവര്‍ കാരണമാണല്ലോ ഇങ്ങനെയൊരു അവതാരത്തിന്റെ കാണാന്‍ പറ്റിയത്..പിന്നെ പാവം ഉന്നിയേറ്റന്(സോറി)ഉണ്ണിയേട്ടന്..എനിക്കു വിഷമം തോന്നുന്നു...
ഞാനും നമിച്ചിരിക്കുന്നു പ്രിയാ..
ആ അതു പറയാന്‍ മറന്നു..ഓരായിരം പിറന്നാളാശംസകള്‍
Post a Comment