Monday, March 10, 2008

ഇടിവാളിനൊരു കൊടുവാള്‍


sent :Monday, March 10 2008 8.30PM
To:swapnabhumi.blogspot.com
Subject:ഇടിയ്ക്കൊരു തുറന്ന മറുപടി
Importance: മര്യാദയ്ക്കല്ലേല്‍ ...വെവരമറിയും


അയ്യപ്പ ശരണം

എന്റെ എത്രയും പ്രിയപ്പെട്ട ഭക്തന്‍ ഇടിവാള്‍ വായിക്കുവാന്‍ഇരുന്നിടത്തൂന്നെണീക്കാന്‍ പറ്റാതെ ഇന്നും ബ്രഹ്മചാരി ആയിക്കഴിയുന്ന അയ്യപ്പന്‍ എഴുതുന്നത്, അവിടിരുന്ന്‌ വായിക്കുക.

നീയെന്റെ കാലുവാരുന്ന ഭക്തനാണെന്ന ഉറച്ചവിശ്വാസമുള്ളതോണ്ടാഈ കത്തെഴുതുന്നതെന്ന് നിനക്കറിയാല്ലോ?പ്രശ്നം വരുമ്പോ മാത്രേ നീയൊക്കെ എന്നെ ബുദ്ധിമുട്ടിക്കുള്ളൂ എന്നു പറഞ്ഞിട്ട് ദിവസോം വിളിക്കുന്നതെന്തിനാ??? നീയൊക്കെ എന്റെ പേരും പറഞ്ഞ് വ്രതമെടുത്ത് ചിക്കനടിക്കുമ്പോള്‍ ‍ഞാനിവിടെ നെയ്യിലും തേങ്ങേലും മുങ്ങിയിരിക്കാന്നു എപ്പഴെങ്കിലുംഓര്‍ത്തിട്ടുണ്ടോ?

“നെയ്യഭിഷേകം സ്വാമിയ്ക്ക്, പാലഭിഷേകം സ്വാമിയ്ക്ക്”എന്നൊക്കെ നിലവിളൊച്ചോണ്ട് ഇവിടെ കേറി വരുമ്പോ ഒന്നോര്‍ക്കണം മനപ്പൂര്‍വ്വമല്ലേലും എനിക്കിഷ്ടം “ചില്ലി ചിക്കണ്‍ ശരണം ശരണം, മട്ടണ്‍ സൂപ്പ് ശരണം ശരണം“ എന്നു കേള്‍ക്കാനാണെന്ന്...ഇക്കാര്യത്തില്‍ ‍ആരും കണ്ണടയ്ക്കുന്നില്ലല്ലോ

പാര്‍ട്ടീന്നൊക്കെ ഓഫറുണ്ടായിട്ടും ഇവിടിങ്ങനെ കുത്തിയിരിക്കുന്നത്ചില കണക്കുകൂട്ടലുകളൊക്കെ ഉള്ളതോണ്ട് തന്നെയാണ്.പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് പദയാത്ര നടത്താന്‍ പുലികളെ നീ നിന്റെ ബൂലോഗത്തീന്നു കൊണ്ടോരോ? BJP ആയാലും NCP ആയാലും തന്തയ്ക്കു വിളിയ്ക്കാന്‍ ഞാനില്ല.അവര്‍ക്കിങ്ങോട്ടങ്ങനൊന്നു വിളിക്കാന്‍ തോന്ന്യാല്‍ പാവങ്ങള്‍ കണ്‍ഫ്യൂസ്‌ട് ആകും.

ശബരിമലേലെ നടവരവിന്റെ കാര്യംനീ മിണ്ടരുത്.അതിന്റെ കണക്കു പറഞ്ഞാ ചിലപ്പൊ ഞാന്‍ അകത്താവും

അപ്പോള്‍ പറയാന്‍ പോകുന്നത് ആ സീരിയലിനെപ്പറ്റിയാണ്.ഞാന്‍ കേട്ടിട്ടില്ലാത്തഎന്റെ കഥകള്‍ അതില്‍ കണ്ട് അന്തം വിട്ടിരിക്കുമ്പോഴും ആ തടി കണ്ട് ഞാനൊന്ന് ഞെട്ടി.എന്നാലും അത്രയ്ക്ക് വേണാരുന്നൊ? ഉരുട്ടി വായിലേയ്ക്കിടാന്‍ പോയ നല്ല നെയ്യുരുളയോട് “ഹാവ് അ ബ്രേക്ക്” പറഞ്ഞത് ഞാനെങ്ങനെ പൊറുക്കും? അന്നൊരു വെള്ളിയാഴ്ചയായിരുന്നു.പിന്നെ രണ്ടുദിവസം പട്ടിണികിടക്കേണ്ടി വന്നു. ശംഭോ...

മഹിഷീടെ വെല്‍‌വെറ്റില്‍ തട്ടി എന്റെ പുലിനഖമാല തിളങ്ങുമ്പോഴും എനിയ്ക്ക് പരിഭവമുണ്ടാരുന്നില്ല. എന്റെ ഗേള്‍ഫ്രന്‍ഡ് പുരോഗമന ചിന്താഗതിക്കാരിയാണെന്നു ഞാന്‍ കരുതിക്കോളാം. നീയിങ്ങനെ കൂളിങ്ഗ്ലാസ്സും വെച്ച് പിന്നാലെ നടക്കണ്ട, അവള്‍ ബൂക്ക്‍ടാഡാ...

എന്റെ അമ്മയ്ക്ക് ഉഷാഫാനിന്റെ കാറ്റ് തട്ടിക്കോട്ടേന്നുവെച്ചിട്ടാ അവളുമാര് ഒന്നു തിര്‍ഞ്ഞുനിന്ന്ചാമരം വീശിയത്. അപ്പഴേയ്ക്കും നീയൊക്കെ അതേറ്റുപിടിച്ചല്ലെ...തലേല്‍ കുത്തണ സ്ലൈഡിന്റേം കയ്യിലിടണ വളേടേം ഒക്കെ ബ്രാന്‍ഡ് നിനക്കൊക്കെ നന്നായറിയാം ല്ലേ, നീയൊക്കെ അതല്ല അതിനപ്പുറോം ചെയ്യും. അടുത്ത ജന്മം നീ ഞാനായി ജനിക്കും, ഒറപ്പാ.

ഞാന്‍ നിര്‍ത്താന്‍ പോണില്ല. നീയേതാലും ബ്ലൊഗിങ് ചെയ്ത് ചീത്തപ്പേരുണ്ടാക്കിവെച്ച് ചുമ്മാ ഇരിക്കുവല്ലേ, അടങ്ങിയിരുന്ന് വായിച്ചോണം എല്ലാം.

ഇക്കഴിഞ്ഞ മകരവിളക്കിന് എറിഞ്ഞ തേങ്ങയൊക്കെ എത്രകാലം മുന്‍പ്പുള്ളതാരുന്നു? എല്ലാത്തിനും ഒരു തേങ്ങാക്കള്ളിന്റെ സ്വാദ്. എന്ന പിന്നെ ഒറിജിനല്‍ കൊണ്ടോരാരുന്നില്ലെ. തേങ്ങയുടയ്ക്കുന്ന ശബ്ദം കേക്കുമ്പോ എന്റെ മനസ്സിലെവിടെയോ ഒരു കുപ്പിയാ പൊട്ടുന്നെ. എന്നെ ഈ കാട്ടീ പിടിച്ചിരുത്തീട്ട് നീയൊക്കെ അര്‍മാദിക്കാ ല്ലെ...

ഏതയ്യപ്പനും ഉണ്ടാവുമെടാ ഒരു ശ്രീകൃഷ്ണജയന്തി , അത് മറക്കണ്ട

എല്ലാം സഹിക്കാം, ആ കൊച്ച് ദേ അപ്പറത്തിരുന്ന് കണ്ണിറുക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ഞാനുമൊരാണല്ലേ. കൂടെപൊറുപ്പിക്കാംന്ന് വെച്ചാ ആരും സമ്മതിക്കുന്നും ഇല്ല. അതെങ്ങനാ, എന്നെ കാണുന്നേനുമുന്‍പ്പ് ലവളെ കണ്ടാലല്ലേ നിനക്കൊക്കെ ശരണം വായീ വരുള്ളൂ.

എന്നാലും ഈ മകരക്കുളിരിലും വൈറസിനടുത്ത് ആന്റിവൈറസ് വച്ചപോലെ ഞാനിവിടെ ഇരിക്കുന്നത് എത്ര പാടുപെട്ടാണെന്ന് നിനക്കറിയൊ? നീ ചിരിക്കണ്ട. കല്ല്യാണം കഴിഞൂന്നൊന്നും നോക്കില്ല ബ്രഹ്മചാരി ആക്കിക്കളയും, പറഞ്ഞേക്കാം.

ബട്, എന്നോട് കളിച്ചാല്‍ വിവരമറിയുമെന്ന് നിനക്കൊക്കെ ഇപ്പൊ മനസ്സിലായിക്കാണൂല്ലോ ല്ലെ? കുറച്ചൂസം മുന്‍പ് ഞാനും ആ കൃഷ്ണനും തമ്മിലൊന്നു മീറ്റി.ടെമ്പററീം പെര്‍മനന്റും ആയി അവന് കുറെ ഉണ്ടല്ലൊ.അവന്റെ ടൈം. എന്നെക്കൂട്ടാതെ അവന്‍ വൃന്ദാവന്‍ ഗാര്‍ഡനീ പോയി കളിച്ച കഥയൊക്കെ ഞാനൊരുപാട്‌ വൈകിയാ അറിഞ്ഞെ. എങ്കിലും ഞങ്ങള്‍ നല്ല ഫ്രന്‍ഡ്സാ. അതോണ്ട് ഒരു തീരുമാനത്തിലെത്തി. പണ്ടേ ഡ്രസ്സിനോട്‌ അവന്‍ വല്ല്യ കമ്പമാ. സോ, ഏതു കോലത്തിലും വന്നോളാന്‍ ഭക്തരോട്‌ പറഞ്ഞേക്കുവാ. പ്രത്യേകിച്ച് ചെല്ലക്കിളികളോട്‌.

ഞാനായിട്ടെന്തിനാ ചുമ്മാ ഇരിക്കുന്നെ. ചെല്ലക്കിളികള്‍ ഇങ്ങോട്ടും പോരട്ടേന്ന്‌. അവരങ്ങനെ വട്ടമിട്ടു പറക്കുമ്പോ മണ്ഠലക്കാലം ഒന്ന് എക്സ്റ്റന്റ് ചെയ്താലോ എന്നാ ഇപ്പൊ ആലോചന. നാല്‍പ്പതു ദിവസം കുറച്ചു കുറവല്ലെ, നീ തന്നെ പറ.

ദുബായ് ഫെസ്റ്റിവലില്‍ നീ സ്വപ്നം കാണുന്ന കാശിനു വേണ്ടി എടുത്തുവെച്ച ഐസ് ക്യൂബ്സ് ഫ്രീസറീ തന്നെവെച്ചേര്. എന്റെ കയ്യീന്നതൊന്നും എങ്ങോട്ടും പോകില്ല. മകരം കഴിഞ്ഞാ നീണ്ട വെക്കേഷനാ.ഞാനൊന്നു കറങ്ങാന്‍ തീരുമാനിച്ചു, വടക്കുതെക്കു ഭാഗങ്ങളില്‍ നിന്നും കിഴക്ക് പടിഞ്ഞാറോട്ടൊരു യാത്ര.സമയമുണ്ടേല്‍ ലക്ഷദ്വീപിലൊരു കറക്കോം. അയ്യപ്പനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, വട്ടച്ചിലവിനുള്ള
കാശ് കയ്യീന്നെടുക്കണം

ഇതൊക്കെ ഒന്നു ശര്യാക്കിത്തന്നാ ഗുരുവായൂരിലെ ആ ഫ്ലാറ്റിന്റെ കാര്യം ഞാനേറ്റു.
വല്ല്യ ബ്ലോഗന്‍ ആയിട്ടൊന്നും കാര്യമില്ല, തലേല്‍ വല്ലോം വേണം.ചുമ്മാ കേറി വരും ഇങ്ങോട്ട്...

ഒരു പോസ്റ്റിട്ടാല്‍ അങ്ങൊട്ടും ഇങ്ങോട്ടും കമന്റണമെന്നു നിനക്കറിയാല്ലോ. അതോണ്ട് ഒന്നൂടി ഒന്നാലോചിക്ക്.


അപ്പോ, എല്ലാം പറഞ്ഞപോലെ...


സ്നേഹപുരസ്സരം
നിന്റെ പ്രിയദൈവം

അയ്യപ്പന്‍

92 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടിവാള്‍ അയ്യപ്പനയച്ച കത്ത് എല്ലാരും വായിച്ചതാണല്ലോ. അയ്യപ്പന്‍ മറുപടി എഴുതി. ബട്, അത് അഡ്രസ്സ് മാറി എന്റെ ബ്ലോഗിലാ വന്നെ.

സാരല്ല്യ, വായിച്ചോളൂ

വാല്‍മീകി said...

വെയിറ്റ് വെയിറ്റ്... ആ കൊടുവാള്‍ ഒന്നു തന്നിട്ടു പോണേ... ഒരു തേങ്ങാ പൊട്ടിക്കാ‍നാ...

ഈ തപാല്‍ വകുപ്പിന്റെ ഒരു കാര്യം, ഇടിവാളിനു മറുപടി എഴുതിയാല്‍ വടിവാളിന്റെ കയ്യില്‍ കിട്ടും..

എന്തായാലും അയ്യപ്പന് നല്ല ഇം‌പ്രൂവ്മെന്റ് ഉണ്ട്. ഇനി പുള്ളി ഒരു ബ്ലോഗും കൂടി തുടങ്ങിയാല്‍ പൂര്‍ത്തിയായി.

സ്വാമി ശരണം.

വിന്‍സ് said...

/തലേല്‍ കുത്തണ സ്ലൈഡിന്റേം കയ്യിലിടണ വളേടേം ഒക്കെ ബ്രാന്‍ഡ് നിനക്കൊക്കെ നന്നായറിയാം ല്ലേ,നീയൊക്കെ അതല്ല അതിനപ്പുറോം ചെയ്യും. അടുത്ത ജന്മം നീ ഞാനായി ജനിക്കും, ഒറപ്പാ./

ഹഹഹ.... ഈ ലൈന്‍ കലക്കി. പ്രിയേ സൂക്ഷിച്ചോ അയ്യപ്പനെ ആക്കിയതിന്റെ പേരില്‍ ഇപ്പം വരും.

പ്രിയക്കു ഇതില്‍ കൂടുതല്‍ കോമഡി എഴുതാന്‍ കഴിയും എന്നാണു എനിക്കു തോന്നുന്നത്.

ശ്രീ said...

സ്വാമിയേയ്...
ഇതൊന്നും കാണുന്നില്ലേ? വന്ന് വന്ന് ഈശ്വരന്മാരെയും വെറുതേ വിടാതായല്ലോ...

പ്രിയാ... നര്‍മ്മം കലക്കുന്നുണ്ട്. :)

അപ്പു said...

പ്രിയാ...കോമഡി നന്നായിട്ടെഴുതാനറിയാം എന്നു ഇതോടെ മനസ്സിലായി. നല്ല ശൈലിതന്നെ.

പക്ഷേ ഇത്രയ്ക്കു വേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം ഉണ്ട്, കാരണം (യഥാര്‍ത്ഥ) അയ്യപ്പ ഭക്തന്മാര്‍ക്ക് ഇതെത്രത്തോളം രസിക്കും എന്നുകണ്ടുതന്നെയറിയണം. കാരണം ഓരോ വിശ്വാസിക്കും അവരുടെ ഇഷ്ടദേവനെപ്പറ്റിഒരു കണ്‍സപ്റ്റ് ഉണ്ടല്ലോ. ഞാനൊരു അയ്യപ്പ ഭക്തന്‍ അല്ല. എങ്കിലും “എല്ലാം സഹിക്കാം, ആ കൊച്ച് ദേ അപ്പറത്തിരുന്ന് കണ്ണിറുക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ഞാനുമൊരാണല്ലേ. കൂടെപൊറുപ്പിക്കാംന്ന് വെച്ചാ ആരും സമ്മതിക്കുന്നും ഇല്ല..” എന്നും മറ്റും എഴുതിയിരിക്കുന്നത് തീര്‍ച്ചയായും ശബരിമലയില്‍ പോയി മാളികപ്പുറത്തമ്മയേയും അയ്യപ്പനേയും വണങ്ങുന്നവര്‍ക്കെങ്കിലും തമാ‍ശയായി എടുക്കാനാവില്ല എന്നെനിക്കു തോന്നുന്നു.

കിഷോര്‍:Kishor said...

കൊള്ളാം. അയ്യപ്പനോടാണ് കളി!
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ശബരിമലയിലെ ദേവന് ഈ പരകായപ്രവേശം ഇഷ്ടമാകുമോ എന്തോ? :-)

കിഷോര്‍:Kishor said...

അപ്പു, ബ്ലോഗിനെ മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ ആ‍വിഷ്കാര സ്വാതന്ത്ര്യം തന്നെ. ഒരു തമാശയായി മാത്രം കാണുക.

പ്രിയ, ഇടിവാളിന്റെ ഒറിജിനല്‍ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നതു നന്നായിരിക്കും. അതിനുള്ള ‘മറുപടി’ ആണല്ലോ ഇത്!

Anonymous said...

Pengaleee,

kitilam, kitu kitilam..

"ഏതയ്യപ്പനും ഉണ്ടാവുമെടാ ഒരു ശ്രീകൃഷ്ണജയന്തി , അത് മറക്കണ്ട..."

Great, terrific...Did u really mean it? I think so...

I am proud to be a brother.....

Yathasthithikan

ശ്രീനാഥ്‌ | അഹം said...

:(

അനില്‍ശ്രീ... said...

പ്രിയാ... നന്നായിരിക്കുന്നു...

ഇത്രയും എഴുതി നിര്‍ത്താം എന്നു കരിതിയതാ . അപ്പുവിന്റെ കമന്റ് കണ്ടപ്പോള്‍ ഇത്തിരി കൂടി എഴുതിയില്ലെങ്കില്‍ ശരിയാകില്ല എന്ന് തോന്നി. ഭക്തന്മാര്‍ അപ്പു പറഞ്ഞപോലെ ചിന്തിച്ചാലോ?

പിന്നെ ഇതിലെ നര്‍മ്മം മാത്രം ആസ്വദിച്ചാല്‍ ഭക്തന്മാരുടെ പ്രശ്നം തീര്‍ന്നില്ലേ.. പിന്നെ ഈ ഭക്തന്മാര്‍ ആരും ആ സീരിയല്‍ കാണാറില്ലേ? ഇന്നലെ വരെ കണ്ടുകൊണ്ടിരിക്കുന്ന എപ്പിസോഡില്‍ ആര്യങ്കാവില്‍ ശാസ്താവ് ചെയ്യുന്നതൊന്നും ഈ ഭക്തന്മാര്‍ കണ്ടില്ലേ? പുഷ്കല എന്ന പെണ്‍കുട്ടി അയ്യപ്പന്റെ പ്രേമം ഏറ്റുവാങ്ങി ആര്യങ്കാവില്‍ വരുന്നതും അവിടുത്തെ ശാസ്തവില്‍ ലയിക്കുന്നതും ഒക്കെ കണ്ടു. അപ്പോള്‍ അവിടെ ശാസ്താവിന് മനസ്സു കൊണ്ടെങ്കിലും ബ്രഹ്മചര്യം ഉപേക്ഷീക്കേണ്ടി വരുന്നത് കണ്ടിട്ട് ഈ ഭക്തന്മാര്‍ എന്തേ സീരിയലുകാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താത്തത്?

പറഞ്ഞു വന്നത് ഇടിവാളും പ്രിയയും എഴുതിയത് സീരിയലിലെ "അയ്യപ്പന്‍" എന്ന "സങ്കല്പ്പ അയ്യപ്പനെ" പറ്റിയാണു എന്ന് കരുതിയാല്‍ ഭക്തന്മാര്‍ക്ക് ഒന്നും തോന്നുകയില്ല. മറിച്ച് തോന്നിയാല്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് സീരിയല്‍ എന്ന പേരില്‍ അയ്യപ്പന്റെ കഥ വളച്ചൊടിച്ച് , നീട്ടി വലുതാക്കി ഭക്തിയുടെ പേരില്‍ വിറ്റു കാശാക്കുന്നവരെ ആണ്. യഥാര്‍ത്ഥ അയ്യപ്പ സങ്കല്പം(കഥ?) എന്തെന്നറിയാത്ത വളര്‍ന്നു വരുന്ന കുട്ടികളും, (ഒരു പരിധി വരെ യുവാക്കളും) ഈ സീരിയലില്‍ കാണുന്നതാണ് അയ്യപ്പ ചരിതം എന്ന് കരുതില്ലേ? ആ സിരിയലിന് 50% പോലും അയ്യപ്പചരിത്രവുമായി ബന്ധമില്ല എന്നതല്ലേ സത്യം.

r said...

അപ്പുവിനോട് യോജിക്കുന്നു..

കുമാര്‍

പാമരന്‍ said...

വല്‍സേ.. കോമഡി അടിച്ചടിച്ച്‌ അച്ചാച്ചന്‍റെ നെഞ്ചത്തിട്ടു തന്നെ ആയല്ലേ.. ഗൊള്ളാം..

നല്ല കോമഡി ഫാവിയുണ്ട് :)

ഹരിത് said...

ഞങ്ങള്‍ സംഘ പരിവാര്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൂടേ? ഇടിവാളും കൊടുവാളും ഒക്കെ ഞങ്ങടെ കയ്യില്‍ നിന്നു നല്ല പെട മേടിക്കുമേ....
ഞ്ങ്ങടെ ദൈവങ്ങളെ ആര്‍ക്കും എടുത്തിട്ടു തമാശിക്കാമെന്നായിട്ടുണ്ട്!!!
സ്വാമിശരണം.
ഒരു മാളുകപ്പ്രമ്മായതുകൊണ്ട് ഇപ്പൊ വിട്ടിരിക്കുന്നു...

G.manu said...

ഹഹ കത്ത് തകര്‍ത്തു..

പ്രിയേ.. കുമ്മനം രാജശേഖരേട്ടന്‍ ഈ കത്തു കാണണ്ടാ................


തുടരൂ ഈ ടൈപ്പ് റെലവന്റ് തിംഗ്സ്

അപ്പു said...

അനില്‍ ശ്രീയുടെ കമന്റ് വായിച്ചപ്പോഴാണ് പ്രിയ, സീരിയലിലെ അയ്യപ്പനെപ്പറ്റിയാണല്ലോ എഴുതിയിരിക്കുന്നത് എന്നു വീണ്ടുവിചാരം ഉണ്ടായത്. ഞാന്‍ ആ സീരിയലിന്റെ ചിലഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥകഥയുമായി വലിയ ബന്ധമുണ്ടെന്ന് തോന്നിയില്ല, കണ്ടിടത്തോളം ഭാഗങ്ങള്‍ക്ക്. പ്രിയ അതിനെതിരേ ഒരു ആക്ഷേപഹാസ്യം എഴുതി എന്നരീതിയില്‍ ഇത് എടുത്താല്‍ മതി. അതിനാല്‍ എന്റെ ആദ്യകമന്റിന് ഒരു പ്രസക്തിയും ഇല്ല. ഇനി അഥവാ എന്റെ ആദ്യകമന്റ് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയോ പ്രയാസമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.

പ്രിയയുടെ ഹാസ്യസാഹിത്യമെഴുതാനുള്ള ശൈലി നല്ലത് എന്ന ആദ്യ കമന്റിലെ വാചകം ഒന്നു കൂടി എഴുതിക്കൊള്ളട്ടെ.

അനാഗതശ്മശ്രു said...

ഇടിവാളിനുള്ള മറുപടി ഇ-മെയില്‍ ഇടിവെട്ടു സാധനം ...
പ്രിയാ കൊള്ളം കോമടി

കണ്ണൂരാന്‍ - KANNURAN said...

ഇങ്ങനെ കത്തുകള്‍ അഡ്രസു മാറി വന്നാലോ എന്റെ ബ്ലോഗനാര്‍ കാവിലമ്മേ? ഇടിവാളിന്റെ കത്തും ഇന്നേ കണ്ടുള്ളൂ... കൊള്ളാം...

സുല്‍ |Sul said...

പ്രിയേ ഹാസ്യം നന്നായിട്ടുണ്ട്.
ഇടിവാളിനൊരു ഇടിവെട്ടു മറുപടി.

അപ്പുവിന് : അനില്‍ശ്രീ പറഞ്ഞതു പോലെ ഇതെഴുതിയിരിക്കുന്നത് സാക്ഷാല്‍ അയ്യപ്പനല്ല മറിച്ച് സീരിയലിലെ അയ്യപ്പനാണെന്നു മനസ്സിലാക്കിയാല്‍ മതിയല്ലോ.

-സുല്‍

ശ്രീവല്ലഭന്‍ said...

കോമഡി ഇഷ്ടപ്പെട്ടു. :-)

സീരിയല്‍ ആണെങ്കിലും ഞങ്ങടെയൊക്കെ ലോല 'വികാരം' വൃണപ്പെടാന്‍ ഇതു മതിയേ.....പിന്നെ നമ്മടെ ആളായത് കൊണ്ട് അല്പം ക്ഷമിച്ചേക്കാം :-)
കുറച്ചു ദിവസത്തേക്ക് കൂടി അനോണിയെ അല്പം കണ്ട്രോള്‍ ചെയ്യുന്നതും നല്ലതായിരിക്കും.

Noti Morrison said...

Good one. Please continue to post more of the same.

Anonymous said...

Ente Priyakuttiiiii,
Adipoli post.Swpnabhoomiyil enikkishttapedunna rendaamethe post(aadhyatheth kikkum doubttum).Thalle .....kidilam.....kikkidilam.....kidukidilam

Yukthivadhi

അഗ്രജന്‍ said...

അഡ്രസ്സ് മാറി വന്ന കത്ത് പൊട്ടിക്കരുതെന്നറിയില്ലേ പ്രിയേ... :)

ബ്ലോഗ് കല്പനാ പട്ടം തന്നാദരിച്ചിരിക്കുന്നു... :)

ഇടിവാള്‍ said...

ഇനി ബ്ലോഗുന്നില്ല, കമന്റുന്നില്ല എന്നൊക്കെ തീരുമാനിച്ച എന്നെ ചുമ്മാ വിടുകയില്ല അല്ലേ?

എന്തായാലും ഇവിടെ ഒരു കമന്റ് ഇടുന്നു.. അതിനു മുന്‍പ് ഒന്നു ചോദിച്ചോട്ടോ? ഇ കമന്റ് മോഡറേഷന്‍ ഇട്ടത് അനോണി ചീത്തവിളി പേടിച്ചിട്ടാണോ? ;)

എന്തായാലും, മറുപടികത്തു കിട്ടി മഹാ പ്രഭോ.

എനിക്കൊരു “ശോഭ”നമായ ഭാവിയും മന “ശാന്തി“ യും അങ്ങു നേരുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, ആ മേല്‍ശാന്തിയും ശോഭയും കൂടി അങ്ങയുടെ സന്നിധാധത്തെ അശുദ്ധമാക്കിയതോടേ അങ്ങേക്ക് ഈ രണ്ടു വാക്കുകളോടും വിദ്വേഷമായോ? സാരമില്ല/

സ്വാമീ, എന്റെ കത്തിലെ പ്രധാന ആവശ്യമായിരുന്ന ആ സീരിയന്‍ നിര്‍ത്തികണം എന്ന ഡിമാന്റ് അംഗീകരിക്കാത്തതില്‍ ഈ ഭക്തനു അല്പസ്വല്പമൊന്നുമല്ല വിഷമമുള്ളത് (ജോസ്പ്രകാശ് സ്റ്റൈലില്‍)..

അതുകൊണ്ട് ആ പരിപാടി കാണല്‍ നിര്‍ത്തി.. ഇടക്കൊരിക്കല്‍ അബദ്ധത്തില്‍ അല്പഭാഗം കാണേണ്ടിവന്നു.. ഹോ ഹോ ! ഇതൊക്കെ പടച്ചു വിടുന്നവന്റെ തലയില്‍ ഒരു ഹെല്‍മറ്റു വക്കണം. ആ ബുദ്ധി ഇവാപൊറേറ്റു ചെയ്തു പോവാതിരിക്കാന്‍..

സ്വാമീ.കളി വിട്ട് കാര്യത്തിലേക്ക്..
കാര്യം നസ്രാണികളു പറയുന്ന ഡയലോഗാണേലും, ഇതൊക്കെക്കണ്ട് പറയാതിരിക്കാനാവുന്നില്ല. ഈ ഡേഷുകള്‍ ചെയ്യുന്നതെന്തെനു ഇവരറിയുന്നില്ല പ്രഭോ.. ഇവരോട് ഒരിക്കലും പൊറുക്കരുതേ..

അപ്പുവിന്റെ കമന്റിനോട്:
ഇതിന്റെ ഹ്യൂമര്‍ സൈഡ് എടുത്താല്‍ പോരേ.. പിന്നെ അനില്‍ പറഞ്ഞപോലെ, യഥാര്‍ത്ഥ അയ്യപ്പ്നല്ലല്ലോ ഇതിലെ വിഷയം.. വളച്ചൊടിച്ചു വലിച്ചുനീട്ടപ്പെടുന്ന കഥയും കഥാപാത്രങ്ങ്ലും, കഥാരീതിയുമല്ലേ ;)

പണ്ടു ഞാന്‍ പണ്ടു മണ്ഢല വൃതത്തെക്കുറിച്ച് ശുദ്ധികലശം എന്ന പോസ്റ്റെഴുതിയതും ചിലര്‍ക്കിഷ്ടപ്പെട്ടില്ല, പക്ഷേ ഇഷ്ടം എന്നതും ആപേക്ഷികമല്ലേ.. എല്ലാവര്‍ക്കും എല്ലാ പോസ്റ്റും ഇഷ്ടപ്പെടണമെന്നില്ല. ബ്ലോഗ് ആയതിനാല്‍ അവനവന്‍ എഡിറ്റര്‍ ആണല്ലോ, എങ്കിലും അല്പം സാമൂഹ്യമര്യാദകള്‍ പാലിക്കാന്‍ അവരവര്‍ ശ്രദ്ധിക്കണമെന്നു മാത്രം.

ഈ പോസ്റ്റില്‍ അങ്ങനെ ഒന്നും ഉണ്ടെന്നു തോന്നിയില്ല, (വ്യക്തിപരമായി എനിക്ക്)

കത്ത് ഫോര്‍വേഡു ചെയ്തു തന്നതിനു നന്ദി! എന്റെ ബ്ലോഗു ഷെയേഡ്ലിസ്റ്റിലൊന്ന്നും ഇല്ലാത്തതിനാല്‍ സ്വാമി എന്റെ പോസ്റ്റു വായിക്ക്വോന്ന്നൊരു ഉപേടീണ്ടാര്‍ന്നു ;) എന്തായാലും കണ്ടല്ലോ..സമാധാനം!

Sharu.... said...

ആഹാ...തകര്‍ത്തു... നല്ല രസികന്‍ എഴുത്ത്.
ഇടിവാളിനുള്ള മറുപടി കലക്കി.

ഇടിവാള്‍ said...

ബൈ ദ ബൈ ;)
കത്തു നന്നായി എന്നു പറയാന്‍ മറന്നു

[തന്നെയാണ്.പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് പദയാത്ര നടത്താന്‍ പുലികളെ നീ നിന്റെ ബൂലോഗത്തീന്നു കൊണ്ടോരോ?? ]

ഈ ചോദ്യോം ഇഷ്ടായി ;) ബൂലോഗത്തല്ലേ ഇപ്പോ ഏറ്റോമധികം പുലികളുള്ളത്? സ്വാമി ഡാണ്ട് വറി.മ്മക്ക് ശര്യാക്കാന്നേയ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷേ, പുള്ളി ബ്ലോഗ് തുടങ്ങുംന്നേ. എന്നോട് പറഞ്ഞതാ.ആദ്യകമന്റിന് നന്ദി ട്ടാ

വിന്‍സ്, തോന്നല്‍ ശര്യാവാന്‍ ശ്രമിക്കാം ട്ടോ

അപ്പുമാഷ്, ആശങ്കയും അതിനുള്ള മറുപടിയും താങ്കള്‍ തന്നെ എഴുതിയതില്‍ നന്ദി.

കിഷോര്‍, നമ്മടെ കൃഷ്ണന്റെ ദോസ്തല്ലെ, പിന്നെന്തു പേടി

അനില്‍ശ്രീ, ശ്രീ, അഹം,പാമരന്‍, ഹരിത്,അനാഗതശ്മശ്രു,Noti Morrison,സുല്‍,ഷാരൂ,വളരെ നന്ദി

മനൂജി, ഓ നന്ദി

കണ്‍നൂരാന്‍ മാഷെ, ബ്ലോഗനാര്‍ കാവിലമ്മ ചിലപ്പൊ ഇങ്ങനാ...

അഗ്രൂ, അത്രയ്ക്ക് വേണോ

ബലിതവിചാരം അണ്ണന്‍സ്( രണ്ടാളും) , ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

ശ്രീവല്ലഭന്‍ മാഷേ, ലോലവികാരമോ?അതെന്തര്?

ഇടിവാളണ്ണാ, ചുമ്മാ വിട്ടാ ശര്യാവൂല്ല. ആ വ്യക്തിപരമായ അഭിപ്രായം ബഹുകേമം

കുട്ടന്‍മേനൊന്‍ said...

അയ്യപ്പനെ ഇനിയും വെറുതെ വിടാന്‍ ഭാവമില്ല അല്ലേ.. സാരമില്ല. പക്ഷേ.. ഗുരുവായൂരപ്പനെ തൊട്ടുകളിച്ചാല്‍ വെവരമറിയും. !!
പോസ്റ്റ് കലക്കീണ്ട്.

anamika said...

കേമായിട്ടൊ....പ്രിയാ...അസ്സലായിരിക്കുന്നു....

സി. കെ. ബാബു said...

ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേയി-

ശരണമയ്യപ്പ!

വഴി പോക്കന്‍.. said...

priye..;)

sivakumar ശിവകുമാര്‍ ஷிவகுமார் said...

nice joke and interesting...

with love,
siva.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വാമിയേയ് ശരണമയ്യപ്പാ..............
പ്രിയേ ഈശ്വരന്മാരേയും വെറുതേ വിടൂല്ലെ......
എന്നാലും ആ നര്‍മ്മം കലക്കിയിട്ടുണ്ട് കെട്ടൊ..
കളിച്ച് കളിച്ച് മുറത്തില്‍ കയറി കൊത്തിയോ ഹിഹി..
അയ്യപ്പ ഭക്തര്‍ മിക്കവാറും പ്രിയയ്ക്ക് ഇരിട്ടടു തരും ഹഹ,
[അതെ ഈ പറഞ്ഞത് സീരിയല്‍ ഞാനും കാണാറുണ്ട് അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ എനിക്കാവില്ല കാരണം ചരിത്രം അതില്‍ തിരുത്തിക്കുറിക്കുന്നപോലെ ഒരി തോന്നല്‍]

അരവിന്ദ് :: aravind said...

സ്വാമിയേ ശരണമയ്യപ്പാ

kaithamullu : കൈതമുള്ള് said...

പറഞ്ഞു വന്നത് ഇടിവാളും പ്രിയയും എഴുതിയത് സീരിയലിലെ "അയ്യപ്പന്‍" എന്ന "സങ്കല്പ്പ അയ്യപ്പനെ" പറ്റിയാണു എന്ന് കരുതിയാല്‍ ഭക്തന്മാര്‍ക്ക് ഒന്നും തോന്നുകയില്ല.

-അനില്‍ശ്രീ,ആ കമെന്റിന് വായനക്കാരനെന്ന നിലയില്‍ നന്ദി!

പ്രിയാ,
തുടക്കം ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നെന്ന് തോന്നി. അയ്യപ്പന്റെ അഡ്രസ്സ് c/o.merryland studio (അത് തന്നെയാണാവോ ഇപ്പഴും പേര്) എന്നെഴുതിയിരുന്നെങ്കില്‍ ഹാസ്യം കുറേക്കൂടി സ്പഷ്ടവും ഹൃദ്യവുമായേനെ.

പിന്നെ ബ്ലോഗ് തുടങ്ങുന്ന അയ്യപ്പന്‍ ഗുരുവായൂരില്‍ ഫ്ലാറ്റ് (വില്ല) വില്‍ക്കുന്ന ആ പയ്യന്‍ തന്നേ, അല്ലേ?
(പുലിപ്പുറത്ത് കേറിയിരുന്നപ്പോ പൊറാടത്ത് പറഞ്ഞ ലോകത്തിലെ ഏറ്റവും സുഖം കിട്ടുന്ന ആ കൃത്യം ചെയ്യാ‍ത്തതിന്റെ വൈക്ലവ്യം മുഖത്ത് പ്രകടമായിരുന്നു)

കൃഷ്‌ | krish said...

ഇടിവാള്‍ അയ്യപ്പന് അയച്ച കത്തിനുള്ള മറുപടി കൊടുവാള്‍ ആയി പ്രിയയുടെ അടുത്തെത്തിയെന്നോ..ഹോ ഫയങ്കരം.
എന്തായാലും പ്രിയയുടെ വടിവാള്‍ ഫോര്‍വേഡിംഗ് കൊള്ളാം. ഒരു തരം മുട്ടുക്കത്തി സ്റ്റൈലല്ലേ. കലക്കീട്ടുണ്ട്.


ഇതെല്ലാം വായിച്ച് ഏഷ്യാനെറ്റ് കാര് അയ്യപ്പന്‍ സീരിയല്‍ പുതിയ കഥകള്‍ ചേര്‍ത്ത് നീട്ടാനും സാധ്യതയുണ്ട്.

കലികാലം എന്നെല്ലാതെന്താ പറയ്യാ..

(അയ്യപ്പന്റെ ഇടിവാളിനുള്ള കത്ത് പൊട്ടിച്ച് വായിച്ചതിന് പ്രിയക്ക് ഇനി അയ്യപ്പന്റെ വക ഒരു കത്ത് കൂടി കിട്ടുമായിരിക്കും. അല്ലേലും ഈ പെണ്ണുങ്ങളുടെ കാര്യം. വല്ലോരുടേയും കത്ത് പൊട്ടിച്ച് വായിക്കാന്‍ എന്തോരു ഉത്സാഹം!!)

:)

നജൂസ്‌ said...

ഈ മകരക്കുളിരിലും വൈറസിനടുത്ത് ആന്റിവൈറസ് വച്ചപോലെ ഞാനിവിടെ ഇരിക്കുന്നത് എത്ര പാടുപെട്ടാണെന്ന് നിനക്കറിയൊ? നീ ചിരിക്കണ്ട.

ഈെ പ്രയോഗം വല്ലാതെ ബോധിച്ചു പ്രിയാ.....

നന്മകള്‍

തോന്ന്യാസി said...

ഇക്കഴിഞ്ഞ മകരവിളക്കിന് എറിഞ്ഞ തേങ്ങയൊക്കെ എത്രകാലം മുന്‍പ്പുള്ളതാരുന്നു? എല്ലാത്തിനും ഒരു തേങ്ങാക്കള്ളിന്റെ സ്വാദ്. എന്ന പിന്നെ ഒറിജിനല്‍ കൊണ്ടോരാരുന്നില്ലെ. തേങ്ങയുടയ്ക്കുന്ന ശബ്ദം കേക്കുമ്പോ എന്റെ മനസ്സിലെവിടെയോ ഒരു കുപ്പിയാ പൊട്ടുന്നെ. എന്നെ ഈ കാട്ടീ പിടിച്ചിരുത്തീട്ട് നീയൊക്കെ അര്‍മാദിക്കാ ല്ലെ...


ഈ ഭാഗം തോന്ന്യാസിക്കിഷ്ടായി.........

അഭിലാഷങ്ങള്‍ said...

ഇടിവാള്‍ പണ്ട് 99 രൂപ 99 പൈസ കൊടുത്ത് വാങ്ങിയ ബാറ്റയുടെ ചെരുപ്പും കാലില്‍ ഇട്ട്....

“സ്വാമിയേ അയ്യപ്പാ...
അയ്യപ്പാ സ്വാമിയേ.....
കല്ലും മുള്ളും സ്വാമിക്ക്..
അവിലും മലരും ഞമ്മക്ക്..


എന്ന് മനസ്സില്‍ ശരണം വിളിച്ച് മലകയറിയതിന് അയ്യപ്പന്‍ പ്രിയയിലൂടെ തന്ന ശിക്ഷ കൂടിയാ ഈ പോസ്റ്റ്... അല്ലാതെ സ്വാമിക്ക് ഒരു തുറന്ന കത്ത് എഴുതിയതിന്റെ മറുപടി മാത്രമല്ല.. പിന്നെ, പണ്ട് 41 ദിവസത്തെ വൃതം എടുത്തിട്ട് 11 ദിവസമായപ്പഴേക്കും ആരും കാണാതെ ചിക്കണ്‍ ചില്ലിയും പൊറോട്ടയും അടിച്ചതിന്റെ ശിക്ഷയൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ...

:-)

[പ്രിയേ, അയ്യപ്പന്‍ എഴുതിയ കത്താണേലും കൈയ്യീക്കിട്ടിയ സ്ഥിതിക്ക് അല്പം എഡിറ്റ് ചെയ്ത് കുറച്ചുകൂടി നര്‍മ്മീ‘കരിക്കാ‘മായിരുന്നു. എങ്ങിനെ എന്നൊന്നും ചോദിക്കല്ലേ.. ഞാന്‍ കുടുങ്ങിപ്പോകും...]

ശെഫി said...

സംഭവം കൊള്ളാലോ

കുറ്റ്യാടിക്കാരന്‍ said...

:)

കാവലാന്‍ said...

പ്രിയ ഉണ്ണിക്കിഡ്ണന്‍.... പ്രിയ ഉണ്ണ്യാര്‍ച്ച്യായീന്നാ തോന്നണത്,എമ്മാതിരി വീശാ വീശണത്?.പൂഴിക്കടകനല്ലേ പൂഴിക്കടകന്‍! പൊടി പാറ്ണ്ട് ട്ടാ...
ഇന്നാള് കേട്ടൂ പപ്പൂസ് ചേവോന്റെ പരിപ്പെട്ത്തു മീങ്കറീണ്ടാക്കീത്രേ!,പിന്ന കേട്ടു അന്തിക്രിസ്തു അടിച്ച് ഏതോ വിമാനത്താവളത്തില് നെടു വാളു വച്ചൂന്ന്.ഇപ്പ ദാ....ഒന്നെങ്ങെ കൊടുവാളിന്റെ നെഞ്ഞത്ത് അല്ലെങ്ങെ അയ്യപ്പന്റെ പൊറത്ത്...ന്നും പറഞ്ഞ് എറങ്ങീരിക്കുണു.ശിവ ശിവ...
പെണ്ണൊരുമ്പെട്ടാല്‍......

കാഴ്‌ചക്കാരന്‍ said...

കലക്കി. അഭിനന്ദനങ്ങള്‍. വരട്ടെ ഇത്തരം സൃഷ്ടികള്‍ ഇനിയും.

ആഗ്നേയ said...

പ്രിയേ ആദ്യം വായിച്ചിട്ടു പേടിയായി...ഈ പ്രിയേനെ അയ്യപ്പഭക്തര്‍ എല്ലാം കൂടെ തല്ലിക്കൊല്ലൂല്ലേന്ന്..
പിന്നെ സീരിയല്‍ ചേര്‍ത്തുവായിച്ചപ്പോളാ..
ചിരിച്ചുപോയീട്ടാ...പിന്നെ ഇയാളുടെ ഡെപ്ത് ഇഷ്ടായിട്ടോ..:-)
(ഉച്ചക്കു ഞാനയച്ച മെയില്‍ പിന്വലിച്ചതായി പ്രഖ്യാപിച്ചുകൊള്ളുന്നു ;-))
ഓ.ടോ..ഇടിച്ചേട്ടാ.. കേള്‍പ്പിച്ചില്ലേ?മുതുവട്ടൂര്‍ മുതല്‍ അഴിമുഖം വരെയുള്ള സകല ബ്ലോഗ്ഗേഴ്സിനും ചീത്തപ്പേര് കേള്‍പ്പിച്ചില്ലേ?ഒരു പെങ്കൊച്ചിന്റെ മുന്നില് തോറ്റു തൊപ്പിയിട്ടില്ലേ?

കാപ്പിലാന്‍ said...

തള്ളേ..കലക്കി..

ഇപ്പഴാ ഈ അയ്യപ്പന്‍ തന്നില്‍ ആവാഹിച്ചത്.

നസ്രാണി കൊച്ചന്‍

latheesh mohan said...

.അവര്‍ക്കിങ്ങോട്ടങ്ങനൊന്നു വിളിക്കാന്‍ തോന്ന്യാല്‍ പാവങ്ങള്‍ കണ്‍ഫ്യൂസ്‌ട് ആകും :):):)

ദൈവമേ......ഈ നാട്ടില്‍ പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടല്ലേ. സന്തോഷം.

പപ്പൂസ് said...

ഹ ഹ ഹ!

പാവം സ്വാമി, ആ കൊടുവാളിന്‍റെയും ഈ വിമാനം വാളിന്‍റെയും ഇടയില്‍പ്പെട്ട് ഞെരുങ്ങി വിയര്‍ത്ത് ദേവസ്വം മന്ത്രിക്കൊരു രാജീം കൊടുത്ത് ഉത്തരധ്രുവത്തിലേക്കെങ്ങാനും പോയിക്കളയുമോന്നാ എന്‍റെ പേടി... ;)

ദില്‍ബാസുരന്‍ said...

സൂപ്പര്‍ പോസ്റ്റ്. ചിരിച്ച് ഒരു പരുവമായി. ഇടിവാളിന് പറ്റിയ മറുപടി തന്നെ. :)

ഓടോ: സ്വാമ്യേയ് ശരണമയ്യപ്പ. (ഒന്നുമില്ലെങ്കിലും ബാച്ചിക്ലബ്ബിന്റെ കുലദൈവമല്ലേ ഇരിക്കട്ടെ ഒരു ശരണം വിളി)

ജിഹേഷ്/ഏടാകൂടം said...

ആഗ്നേയേച്ചി പറഞ്ഞ പോലെ ആദ്യം ഞാനും ഒന്നു ഭയന്നു. പിന്നെ എല്ലാവരും പറയുന്നു കോമഡിയായിട്ടെടുക്കാന്.... രസകരം..:)

എങ്കിലും?

ganga said...

hi ji,
Ayyappan kalakki, adi kollarathu
Ganga

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടിവാളണ്ണാ, നന്ദി ട്ടാ. ചെല കമന്റ്സൊക്കെ വായിച്ച് ആര്‍ക്കേലും എന്തേലുമൊക്കെ തോന്ന്യാലോ. അതോണ്ടാ ഒക്കെ പിടിച്ചുവെച്ചെ.

കുട്ടന്‍ മേന്‍‌നേ, ഗുരുവായൂരപ്പന്‍ നമ്മടെ ആളാ

അനാമിക,ശിവകുമാര്‍, നജൂസ്, ഷെഫീ,, കുറ്റ്യാടിക്കാരാ,കാഴ്ച്ചക്കരാ, നന്ദി ട്ടൊ

ബാബുച്ചേട്ടോ, ഒന്നൂടി നീട്ടിവിളി

വഴിപോക്കാ, എന്തോ

മിന്നാമിന്നി, മാളികപ്പുറത്തമ്മയില്ലാതെ എന്തയ്യപ്പന്‍

അരവിന്ദ്, ആദ്യ കമന്റിന്‍് നന്ദി.

കൈതമുള്ളേ, ഇടിവാളണ്ണന്റെ കത്തിലെ ചില ഭാഗങ്ങളെ അനുകരിച്ചതാണ് പലതും

കൃഷ്മ്മാവോ, കത്ത് പൊട്ടിച്ച് വായിച്ചതല്ല, അത് നേരേ എന്റെ ബ്ലോഗിലോട്ടാ വന്നെ.

തോന്ന്യാസീ, ഒന്നവിടെ നിക്ക് ഞാനൊന്നു പറയട്ടെ...

അഭിലാഷേ, മറ്റുള്ളവര്‍ക്ക് വന്ന കത്ത് വായിക്കേ ഉള്ളൂ, എഡിറ്റൂല്ല.

കാവലാന്‍ മാഷേ, പെണ്ണൊരുമ്പെട്ടാല്‍
ഒന്നൂല്ല്യാന്നേ, ചുമ്മാ നമ്പര്

ആഗ്നേയ, എടുക്കേണ്ടത് എടുക്കേണ്ട രീതിയില്‍ എടുക്കാത്തഥാണ് കുഴപ്പം.
മോളേ, ആണുങ്ങളെ ഇങ്ങനെ പിരികേറ്റി വിടല്ലേ, കട്ടേം പടോമ്ം മടങ്ങും ട്ടാ

കാപ്പിലാനച്ചായോ, അതെന്നെ.

ലതീഷ്, ജീവിച്ചിരിപ്പുണ്ടെന്നേ

പപ്പൂസേ, ഇപ്പഴാണോ ബോധം വന്നെ? പോയാ ഓടിച്ചിട്ട് പിടിക്കും, അത്രെന്നെ.

ദില്‍ബാസുരന്‍, ശരണമയ്യപ്പ

ജിഹേഷേ, മറുപടി മുകളിലുണ്ട്

ഗംഗാ മാഡം, നന്ദി ട്ടൊ

സൂര്യോദയം said...

ഞെരിപ്പന്‍ കത്ത്‌ എഴുതാന്‍ അയ്യപ്പനും (പ്രിയയ്ക്കും) കഴിയുമെന്ന് ആ ഇടിവാള്‍ മനസ്സിലാക്കട്ടെ... കലക്കീട്ടൊ... :-)

കുറുമാന്‍ said...

പ്രിയ പ്രിയ ഉണ്ണികൃഷ്ണന്‍,

ഒന്നാമതായിട്ട് ഒരു പരാതി

സ്വന്തം പോസ്റ്റില്‍ അമ്പതടിക്കാന്‍ ബ്ലോഗര്‍ക്ക് അവകാശമൈല്ല എന്ന് ബ്ലോഗ് പീനല്‍ കോഡ് 706 ഇല്‍ പറയുന്നു. അമ്പതടിക്കാമെന്ന് വച്ച് വൈകീട്ട് മുതല്‍ കാത്തിരുന്ന് കയ്യും കണ്ണും കഴച്ചത് മെച്ചം.. ഇപ്പോഴും ആദ്യമിട്ട സ്വന്തം കമംന്റും, അമ്പതാമതിട്ട സ്വന്തം കമന്റും ഡിലീറ്റിയാല്‍ ഞാന്‍ തന്നെ അമ്പത്.

പിന്നെ, അടിപൊളി എഴുത്ത്, കുറുക്കി ആറ്റിയ നര്‍മ്മം. ആശംസകള്‍

ഇപ്പോഴാ നീണ്ട പോസ്റ്റുകളുടെ ലിസ്റ്റ് കണ്ടത് ഇയാളിട്ടത്, ഇനി അതിലൂടെ ഒക്കെ ഒന്ന് പ്രദക്ഷിണം വക്കട്ടെ.

Gopan (ഗോപന്‍) said...

പ്രിയ ഈ പോസ്റ്റ് വായിച്ചു ഒരുപാടു ചിരിച്ചു
ഇതുപോലെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും
ഭക്തര്‍ക്ക്‌ മറുപടി കിട്ടട്ടെ എന്നാശിക്കുന്നു..
:-)

ആഷ | Asha said...

പ്രിയാ, ഇതു വായിച്ചു ശേഷം സംഗതിയെന്തെന്നറിയാന്‍ ഇടിവാളിന്റെ പോസ്റ്റ് വായിക്കാന്‍ പോയിട്ടു തിരിച്ചു വരുന്ന വഴിയാ.
അതു വായിച്ച ശേഷം ഇത് വീണ്ടും വായിച്ചപ്പോ നന്നായി രസിച്ചു.

പൊറാടത്ത് said...

അയ്യപ്പന്‍ മാളികപ്പഉറത്തിനെ കൊണ്ടെഴുതിച്ച കത്ത്... അല്ലേ..

“ആ കൊച്ച് ദേ അപ്പറത്തിരുന്ന് കണ്ണിറുക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ..”

“ഈ മകരക്കുളിരിലും വൈറസിനടുത്ത് ആന്റിവൈറസ് വച്ചപോലെ ഞാനിവിടെ ഇരിക്കുന്നത്..”

അയ്യപ്പന്‍ പറഞ്ഞ്കൊടുത്തത് കൂടാതെ മാളികപ്പുറം സ്വന്തം നിലയില്‍ ചില ആഗ്രഹങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ടൊ ആവോ..

എന്റയ്യപ്പാ... വയ്യപ്പാ..

കുഞ്ഞന്‍ said...

പ്രിയാ..

എന്തോ എനിക്കിതു വായിച്ചിട്ടു അത്രക്കങ്ങു പെരുത്തപ്പെടാന്‍ പറ്റിയില്ല..

തറവാടി said...

പ്രിയാഉണ്ണികൃഷ്ണന്‍ ,

രസികന്‍ പോസ്റ്റ് :)

നവരുചിയന്‍ said...

:D

വഴി പോക്കന്‍.. said...

ആരേലും തെറി വിളിക്കുമെന്നു പേടിച്ചിട്ടാണൊ കമന്റ് മോഡറേഷന്‍ വച്ഛിരിക്കുന്നതു പ്രിയെ?

എന്തായാലും നന്നായി എഴുതി കെട്ടൊ. വ്യത്യസ്തമായൊരു അനുഭവം എന്നു പറഞ്ഞാല്‍ പ്രിയ അഹങ്കരിക്കും, അതോണ്ട് പറയുന്നില്ല..


ഭീഷണി: മര്യാദക്കു കമന്റു മോഡറേഷന്‍ എടുത്തു മാറ്റിക്കൊ..:D

RaFeeQ said...

:-)

ദ്രൗപദി said...

പ്രിയാ...
കൊള്ളാം...

ഗീതാഗീതികള്‍ said...

പ്രിയ, ഇതിന്നലെ വായിച്ചതായിരുന്നു. ഇടിവാളിന്റെ കത്തിന്റെ ആഘാതത്താല്‍ വീണ്ടും ഇവിടേക്കു തിരിച്ചുവരാന്‍ മറന്നു.
മറുപടിക്കത്ത് ആദ്യം വായിച്ചതിനാല്‍ ഉള്ളടക്കം ശരിക്കങ്ങട് മനസ്സിലായില്ലായിരുന്നു. അതിനാല്‍ ആദ്യകത്ത്(ഇടിവാളിന്റെ) വായിച്ചശെഷം ഇന്ന് ഒന്നുകൂടിവായിച്ചു. അപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്....

ഹാസ്യം നന്നേ വഴങ്ങുന്നുണ്ട് പ്രിയയ്ക്ക്........

ധ്വനി said...

പാര്‍ട്ടീന്നൊക്കെ ഓഫറുണ്ടായിട്ടും ഇവിടിങ്ങനെ കുത്തിയിരിക്കുന്നത്ചില കണക്കുകൂട്ടലുകളൊക്കെ ഉള്ളതോണ്ട് തന്നെയാണ്.

:D അയ്യപ്പനിതു കണ്ട് ഒന്നിളകിയിരുന്നിട്ടുണ്ടാവും!

കൊള്ളാം! കലക്കി! കലങ്ങി (ചിരിച്ചെന്റെ കുടല്‍!)

മൂര്‍ത്തി said...

മാളികപ്പുറത്തമ്മയുടെ ഒരു വിയോജനക്കുറിപ്പ് വരാനുള്ള സാദ്ധ്യത മകരജ്യോതി പോലെ തെളിഞ്ഞു കാണുന്നുണ്ട്...:)

കാട്ടുപൂച്ച said...

സ്വാമിയേ...ശരണമയ്യപ്പ

ഹരിശ്രീ said...

പ്രിയാ,


സ്വാമി ശരണം


കൊള്ളാം..

നര്‍മ്മവും നന്നായി വഴങ്ങും അല്ലേ...???

ആശംസകള്‍

വയനാടന്‍ said...

സുഹ്രുത്തെ, ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യൂ


http://www.prasadwayanad.blogspot.com/

ഫസല്‍ said...

ആത്മാര്‍ത്ഥതയില്‍ കുടമ്പുളി പിഴിയുന്നവര്‍ക്കിടയില്‍
വിശ്വാസത്തില്‍ തമാശ ചേര്‍ത്തരക്കുന്നവര്‍.................
നന്നായിട്ടുണ്ട്, ആശംസകള്‍

purakkadan said...

പ്രിയാ.. വായിച്ചു കുറെ ചിരിച്ചു.. അതു കഴിഞ്ഞാണ്‌ ഇടിവാളിണ്റ്റെ കത്ത്‌ വായിച്ചത്‌.. അങ്ങനെ അങ്ങോട്ട്‌ പോരട്ടെ നല്ല നല്ല പോസ്റ്റുകള്‍...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പണ്ടു മന്ത്രിയെ പയ്യപോ എന്നു പറഞ്ഞപോലെയായി
എന്തായാലും നമ്മുടെ പാവം അയ്യപ്പസ്വമിയെ വെറുതെ വിട്ടു കൂടേ ഇവിടെ തികഞ്ഞ ഭക്തമാരും ഉണ്ടേ.

ഹരിയണ്ണന്‍@Hariyannan said...

പ്രിയ, എഴുത്ത് കൊള്ളാം...!നല്ല എഴുത്ത്!!

തുടക്കം കണ്ടപ്പോള്‍ ഈ കൊച്ചിനിതെന്നാപറ്റിയെന്നു ചിന്തിച്ച് വിഷകണ്ണനായി ഈ അണ്ണന്‍ വക്കീല്‍ നോട്ടീസിനുള്ള മുദ്രപത്രമെടുത്ത് മെഷീനില്‍ വച്ച് സാക്ഷാല്‍ അയ്യപ്പന്റെ വക്കാലത്തിന് ഏജന്റിനേം അയച്ചു.കാരണം “ചില്ലി ചിക്കണ്‍ ശരണം ശരണം, മട്ടണ്‍ സൂപ്പ് ശരണം ശരണം“ എന്നൊക്കെക്കണ്ട് ചങ്കിനകത്ത് ഒതുങ്ങിക്കിടന്ന സോഫ്റ്റ്(മത)വികാരത്തിന് മുറിവേറ്റ് ചോരവാര്‍ന്നു!അത് പഴുത്ത് വ്രണമാകും മുന്‍പേ “ഞാന്‍ കേട്ടിട്ടില്ലാത്തഎന്റെ കഥകള്‍ അതില്‍ കണ്ട് അന്തം വിട്ടിരിക്കുമ്പോഴും ആ തടി കണ്ട് ഞാനൊന്ന് ഞെട്ടി.എന്നാലും അത്രയ്ക്ക് വേണാരുന്നൊ?” എന്ന വരികൊണ്ട് നീ അതില്‍ ആന്റീബയോട്ടിക് ക്രീം തേയ്ച്ച് സ്വസ്ഥമാക്കി!

സ്വാമിയേ ശരണമയ്യപ്പ!!

മൈക്ക് അലവണ്‍സ്മെന്റ് :)
സ്വാമിശരണം! അബുധാബിയില്‍ നിന്നും വന്നിട്ടുള്ള അനില്‍ശ്രീ സ്വാമി കാട്ടില്‍ ഒന്നിനുപോകുംവഴി കൂട്ടം തെറ്റി(വഴിതെറ്റി)പ്പോയിട്ടുണ്ട്!അദ്ദേഹത്തെക്കാത്ത് കുറേ അയ്യപ്പഭക്തന്മാര്‍ വടിവാളുമായി സന്നിധാനത്ത് കാത്തുനില്‍ക്കുന്നു...
വെറും അരിയുണ്ടതിന്ന് മടുത്ത പുലികള്‍ക്ക് ബ്രേക്ഫാസ്റ്റാവാതെ നോക്കണം!!

KUTTAN GOPURATHINKAL said...

പ്രിയാ,
പോസ്റ്റ് കിടിലനാണേലും, ഒറിജിനലല്ല. ഇടിവാളിനൊരു മറുവാള്‍ മാത്രം. ഗുരുവായൂര്‍ കഴിഞ് ചുരിദാറുമണിഞ് ചെല്ലക്കിളികള്‍ കൂട്ടത്തോടെ പറന്നുവരുന്നതും കാത്തിരിയ്ക്കുന്ന
“സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ”
(അജ്മീറിലെ ദര്‍ഗയെക്കുറിച്ചോ, വേളാങ്കണ്ണിയിലെ പള്ളിയെക്കുറിച്ചൊ ഒന്ന് സൂചിപ്പിച്ചുനോക്ക്. വെവരമറിയാന്‍ പറ്റും. അയ്യപ്പനേം ഗുരുഅപ്പനേം പറ്റി ആര്‍ക്കും എന്തും പറയാം. അതാണ് സനാതനഹിന്ദുവിന്റെ ‘അഹം ബ്രഹ്മാസ്മി’. അതോണ്ടായിരിയ്ക്കും മോഡറേഷനും, ല്ലേ.)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂര്യോദയം,തറവാടി, നവരുചിയന്‍,
റഫീക്ക്, ദ്രൌപദി,പുറക്കാടന്‍ വളരെ നന്ദി ട്ടൊ

കൂറുമാന്‍‌ജീ, കുറെ നേരം നോക്കിയിരുന്നു 50 ആരേലും അടികുമോന്ന്, പിന്നെ വിട്ടില്ല ഞാന്‍ തന്നെ കേറി .പ്രദക്ഷിണം മുടക്കുന്നില്ല.

ഗോപന്‍ മാഷേ,പിന്നെ ദൈവങ്ങള്‍ക്കൊന്നും വേറെ പണിയില്ലല്ലൊ :)

ആഷചേച്യേയ്, ഇതാ പറഞ്ഞെ എന്നും ഇരുന്ന് വായിക്കണമെന്നു :)

പൊറാടത്ത്, എഡിറ്റീട്ടില്ല. അയ്യപ്പനാണേ സത്യം

കുഞ്ഞന്‍, പൊരുത്തപ്പെടാതിരിക്കാന്‍ മാത്രം ഒന്നും കാണുന്നില്ലല്ലോ. സാരല്ല്യ

വഴിപോക്കാ, രണ്ടാം വട്ടം വന്നതാ ല്ലേ ഭീഷണിയുമായിട്ട്. തെറിവിളി പേടിച്ചിട്ടല്ല, എന്നാലുമൊരു ചെറിയ....

ഗീതച്ചേച്ചീ, ഡെയ്‌ലി വായിക്കണം ട്ടൊ

ധ്വനിമോളേ, കുടല്‍ ഇനീം ആവശ്യം വരും ട്ടൊ

മൂര്‍ത്തി സാര്‍, നന്ദിക്കത്ത് വരുമാരിക്കും :)

കാട്ടുപൂച്ച, മ്യാവൂ

ഹരിശ്രീ, ഇരിക്കട്ടേന്നു

വയനാടന്‍, വിസിറ്റി ട്ടൊ

ഫസല്‍, അത്രെ ഉള്ളൂ

അനൂപ്, ഞാനും അയ്യപ്പ ഭക്തയാ.ഭക്തിയും ഇതും തമ്മില്‍ നോ ബന്ധം.

ഹരിയണ്ണന്‍, അയ്യപ്പനോട് അനുവാദം ചോദിച്ചിട്ടാ ഇതെഴുതിയെ

..വീണ.. said...

ചിരിച്ച് ഒരു പരുവമായി എന്റയ്യപ്പാ!

“ചില്ലി ചിക്കണ്‍ ശരണം ശരണം, മട്ടണ്‍ സൂപ്പ് ശരണം ശരണം“ ഇതു കണ്ട് സാക്ഷാല്‍ അയ്യപ്പനും ഒന്നു ഞെട്ടിക്കാണുമോ?

ചന്ദ്രകാന്തം said...

പ്രിയേ,
നേരത്തെ തന്നെ വായിച്ചിരുന്നു. ഇവിടെ വന്ന്‌ ഒന്നു മിണ്ടാന്‍ നേരം കിട്ടിയതിപ്പോഴാണ്‌.
എഴുത്തിന്റെ തലങ്ങളിലുള്ള പരീക്ഷണങ്ങള്‍, ഇഷ്ടമായി. പക്ഷേ...വിഷയം, ചില സ്ഥലങ്ങളില്‍... വെറും സീരിയല്‍ അയ്യപ്പനില്‍ നിന്നും തെന്നിയോ...ഇല്ലയോ... എന്നപോലെ.
ഇത്തരം സംശയങ്ങള്‍ക്കൊന്നും ഇടകൊടുക്കാത്ത രീതിയില്‍ എഴുതാന്‍....പ്രിയയ്ക്കാകും എന്നറിയാവുന്നതു കൊണ്ടാണ്‌, എന്റെ തോന്നല്‍ തുറന്നു പറഞ്ഞത്‌.
ആശംസകള്‍.

welcome to the shadows of life said...

കമന്റ്സ് ഇല്ലെങ്കില്‍ വിഷമം ആണ്.എത്ര നാള്‍ ബാപയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
ഞാന്‍ ഒരു പാവം വിദ്യര്തിയല്ലേ, ഇന്നും അത്താഴം കഴിക്കുമ്പോള്‍ ബാപ എന്നെ വളരെ ദയനീയമായി നോക്കി ,എനിക്ക് പറയണം എന്നുണ്ടായിരുന്നു,ഞാന്‍ ഒരു വിദ്യാര്‍ഥി അല്ലെ എന്ന് പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാ പാത്രമാണ്,

Rare Rose said...

ഈ ബൂലോഗത്തില്‍ ഒരു നവാഗത ആയതുകൊണ്ടു ഈ വഴി ഇപ്പോള്‍‍ ആണു വന്നതു..വായിച്ചപ്പോള്‍ ആദ്യം ഒന്നു ഞെട്ടി....ദെതെന്താപ്പാ സാധനം എന്നു കരുതി...പിന്നെ ഭക്തന്റെം ,ഭഗവാന്റെം കത്തുകള്‍ ഒരുമിച്ചു കിട്ട്യപ്പോള്‍ ആണു കാര്യങ്ങള്‍‍ ശരിക്കും അങ്ങട്ടു വെളിപ്പെട്ടതു...ചിരിച്ചു വിഷമിച്ചു പോയി..:).തകര്‍പ്പന്‍ എഴുത്തു തന്നെ...അയ്യപ്പസ്വാമിയുടെ പേരില്‍ ഉള്ള കാട്ടായങ്ങള്‍ക്കെതിരെ ഉള്ള ‍‍ഈ ആക്ഷേപഹാസ്യം ഭഗവാനു പോലും രസിച്ചിരിക്കാന്‍ ആണു സാധ്യത..എങ്കിലും പാവം മാളികപ്പുറത്തിനെ വെറുതെ വിടാരുന്നു ട്ടോ......

ഹരിശ്രീ (ശ്യാം) said...

:-)

My......C..R..A..C..K........Words said...

nalla rasamundu vaayikkan

arjunkarintholil said...

സര്‍വെശ്വര

arjunkarintholil said...

സര്‍വെശ്വര

Lapa said...

Coimbra, April 23, 1975.
"A few days ago, during the homily of Sunday Mass in a parish church in rural surroundings, the priest spoke to his parishioners about the forthcoming elections for the Constituent Assembly. Launched hand of the parabola to be better understood and told them:

-- "My dear brothers in Christ: suppose that one of you is owner of a dairy cow; if socialism wins, the brother takes the cow, but will have to give the milk to the party, if the communism wins, we will stand without the milk and without. cow. .." "

..::വഴിപോക്കന്‍[Vazhipokkan] said...

:)
സ്വാമി ശരണം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുട്ടന്‍ മാഷേ, അതങ്ങനെ ആണെന്നു ആദ്യേ പറഞ്ഞുവല്ലോ. അഭിപ്രായത്തിന് നന്ദി

വീണ, അല്ലാതെ പിന്നെ :)

ചന്ദ്രകാന്തം ചേച്ചീ, അത്രയ്ക്കൊന്നും കടന്നു ചിന്തിക്കണ്ട.അഭിപ്രായത്തിന് നന്ദി ട്ടാ
welcome to shadows of life, നിങ്ങള്‍ ബാപ്പേം മോനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി

റൊസ്, ആദ്യവായനയ്ക്ക് നദി. മാളികപ്പുറംന്നൊക്കെ പറയണത് നമ്മളൊക്കെ തന്നെ ആണെന്നു :)

ഹരിശ്രീ,my crack words,അര്‍ജുന്‍, നന്ദി :)

ലാപ, ( തെന്തൊരു പേര്?) സുവിശേഷമആണെന്നു മനസ്സിലായി.ഇരിക്കട്ടെ ഒരു ‘ആമേന്‍’

വഴിപോക്കാ, മൂന്നാവട്ട കമന്റിന് കൊറേ നന്ദി :)

ശ്രീവല്ലഭന്‍ said...

ദാണ്ടെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റ് ജനപ്രിയ സീരിയല്‍ "അയ്യപ്പന്‍"
ജനപ്രിയ താരം: "അയ്യപ്പന്‍"

അനംഗാരി said...

ആരവിടെ? ഒരു വാള്‍ കൊണ്ടുവരൂ..
എന്നെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതിന് നൂറ് തവണ ശബരിമല കയറി പാപം തീര്‍ക്കാന്‍ നാം ഉത്തരവിടുന്നു.

Hari krishnan said...

എന്തോ .. അല്പം ബോറായി തോന്നി..

ചേര്‍ത്തലക്കാരന്‍ said...

“ഏതയ്യപ്പനും ഉണ്ടാവുമെടാ ഒരു ശ്രീകൃഷ്ണജയന്തി , അത് മറക്കണ്ട“

അതു കലക്കി. പിന്നെ അയ്യപ്പനെ കുറിച്ചു ഇത്ത്രയും വേണമായിരുന്നോ???? എന്തായാലും വായിക്കാന്‍ സുകമുന്‍ഡായിരുന്നു....... പ്രിയക്കു ഇത്രയും കഴിവുന്ദാകും എന്നു കരുതിയില്ല. ആള്‍ ദ ബെസ്റ്റ്

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

സ്വാമി ശരണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വൈകിവായിച്ചവരേ നന്ദി...

പാലക്കുഴി said...

ഇത് ശ്ശി പിടിച്ചു.തികച്ചും ആക്ഷേപഹാസ്യം...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അ അ ആ...ദ് ന്താപ്പോ കഥ?
സംഗതി കലക്കീട്ടാ...