Monday, July 21, 2008

നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്





ആലാപനം : ദ്രൌപദി
ഈ കവിതയെഴുതാന്‍ പ്രചോദനമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‌ നന്ദി.
വരാതിരിക്കുക ഇനിയൊരിക്കലുമെന്നരികില്‍
വന്നിടറാതിരിക്കുക വാക്കുകള്‍, അര്‍ത്ഥങ്ങള്‍
വഴിമാറിവീശുന്ന കാലത്തിന്നറ്റത്തുപോകുവാ-
നെനിക്കു നിന്നോര്‍മ്മകള്‍ തുണയായിരിക്കിലും

ഋതുഭേദങ്ങളുണ്ടിനിയുമെന്റെ ദു:ഖങ്ങളെ
തഴുകിത്തലോടുവാനീ ഭൂമിയില്‍
അറ്റുതെറിച്ചു ചിതറിയ മുത്തുകള്‍
കോര്‍ത്തിണക്കിയ മാലയിന്നെവിടെ?
വിരല്‍ത്തുമ്പു പിടിച്ചു നടന്നൊരാ മകള്‍ക്ക്
ഹരിശ്രീ കുറിപ്പിച്ച കൈകളിന്നെവിടെ?
ചുണ്ടില്‍ നിന്നുതിരുന്ന പുകച്ചുരുളുകളെ നോക്കി
യിരുന്ന കുഞ്ഞിന്റെ മിഴിയിലെ ചിരിയുമിന്നെവിടെ?

തുള്ളിമുറിഞ്ഞ കണ്ണുനീര്‍, നെഞ്ചു ചുട്ടെരിക്കുന്ന
വ്യര്‍ത്ഥമാം സഹതാപവാക്കുകള്‍
ഗംഗയായൊഴുകിയ മാതൃവാത്സല്യത്തില്‍
നടനം മറന്ന മയില്‍പ്പീലിത്തുണ്ടുകള്‍
ജീവിതപ്പാതയില്‍ കൂട്ടായിരിക്കുവാന്‍
പേടിച്ചുറങ്ങിയ രാവിന്‍ കിനാക്കള്‍

കുയിലുകള്‍ പാടിയ തൊടിയിലൂടന്നു ഞാ-
നോടി നടന്ന നാളുകളൊക്കെയും
നിത്യം ശാസനയൊട്ടുമില്ലാതെയെന്റെ
കുസൃതികള്‍ക്ക് കിന്നാരം ചൊന്നതും
മഴയും വെയിലും കാലവേഗങ്ങള്‍ക്കു
സാക്ഷിയാണെന്നുപദേശിച്ചതും
ചൊല്‍ക്കാഴ്ചകള്‍ കണ്ടു നടന്നു നീങ്ങിയ
ഒളിമങ്ങാത്ത സായന്തനങ്ങളും
അത്രമേല്‍ മുറുകെപ്പിടിച്ചൊരെന്നോര്‍മ്മകള്‍ക്കു കൂട്ടായിരിക്കുവാനുണ്ടെനിക്കിന്നൊരു ശിശിരകാലം

എങ്കിലും, എങ്കിലും വയ്യെനിക്കൊരിക്കലും
നീറിപ്പിടയുന്ന ശാപവാക്കുകള്‍ പാതി-
വഴിയിലുപേക്ഷിച്ചു പോയൊരച്ഛന്റെ
സ്നേഹലാളനങ്ങള്‍ക്കു മേലെ വിതറുവാന്‍
അമ്മതന്‍ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ-
യുള്ളത്തിന്‍ സുരക്ഷിതത്വം, അറിയുക
വൈകിയാണെങ്കിലും, മകളുടെ നീര്‍മുത്തുകള്‍
നനഞ്ഞുകുതിര്‍ന്ന സ്നേഹത്തെയെങ്കിലും

വരാതിരിക്കുക ഇനിയൊരിക്കലുമെന്നരികില്‍
വന്നിടറാതിരിക്കുക വാക്കുകള്‍ ,അറിയില്ലെനി-
ക്കെന്റെ സ്നേഹത്തെയെങ്ങനെയറിയിക്കുമെ-
ന്നെങ്കിലും തുടരുന്നുവീ കാത്തിരുപ്പ്, വീണ്ടുമൊരിക്കല്‍-
‍ക്കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാന്‍....

113 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എവിടെയാണെങ്കിലും അച്ഛന് ഈ മകളുടെ പിറന്നാളാശംസകള്‍...

ദിലീപ് വിശ്വനാഥ് said...

മനോഹരമായ വരികള്‍. ഹൃദ്യമായ ആലാപനം. സ്നേഹമയിയായ ആ അച്ഛന് പിറന്നാളാശംകളൊടൊപ്പം ദീര്‍ഘായുസ്സും നേരുന്നു.

അനംഗാരി said...

മനോഹരം.ദ്രൌപദിയെന്നാല്‍ പെണ്ണല്ല എന്ന ധാരണ തിരുത്തി തന്നതിന് നന്ദി. അല്ലെങ്കില്‍ ഞാനൊരു പ്രേമലേഖനം അയക്കുമായിരുന്നു ഗിരീഷേ:)

ശ്രീ said...

അതീവ ഹൃദ്യമായ വരികളും ആലാപനവും. അച്ഛന് പിറന്നാളാശംസകള്‍...

പൊറാടത്ത് said...

"നീറിപ്പിടയുന്ന ശാപവാക്കുകള്‍ പാതി-വഴിയിലുപേക്ഷിച്ചു പോയൊരച്ഛന്റെ..."

എന്താ പ്രിയാ ഇതൊക്കെ..?!

ആ അച്ഛന്‍ എവിടെയെങ്കിലും ഇരുന്ന് ഇതൊന്ന് കേള്‍ക്കട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു. ഒപ്പം അച്ഛന് പിറന്നാളാശംസകളും..

(ദ്രൌപതിയ്ക്ക് ഒരു താങ്ക്സ്..)

മാണിക്യം said...

പാതി വഴിയിലുപേക്ഷിച്ചു പോയൊരച്ഛന്റെ
സ്നേഹലാളനങ്ങള്‍ക്കു മേലെ വിതറുവാന്‍
അമ്മതന്‍ ചൂടിനാവില്ലൊരച്ഛന്റെ
കരുത്തുറ്റയുള്ളത്തിന്‍ സുരക്ഷിതത്വം,

അറിയില്ലെനിക്കെന്റെ സ്നേഹത്തെയെങ്ങനെ അറിയിക്കുമെ-ന്നെങ്കിലും
വീണ്ടുമൊരിക്കല്‍-‍ക്കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാന്‍....

ശക്തമായ വരികള്‍ ആലാപനം
അര്‍ത്ഥവത്താക്കി
സ്നേഹാദരങ്ങളോടെ മാണിക്യം

ബിന്ദു കെ പി said...

പാതിവഴിയിലുപേക്ഷിക്കപ്പെട്ട സ്നേഹം.ആര്‍ദ്രമായ വരികള്‍...
ദ്രൌപദിയുടെ ആലാപനം കവിതയ്ക്ക് മാറ്റു കൂട്ടുന്നു..

അനാഗതശ്മശ്രു said...

അത്രമേല്‍ മുറുകെപ്പിടിച്ചൊരെന്നോര്‍മ്മകള്‍ക്കു കൂട്ടായിരിക്കുവാനുണ്ടെനിക്കിന്നൊരു ശിശിരകാലം
...

നന്നായി പ്രിയാ

Unknown said...

പ്രിയ; ന‍ഷ്ടപ്പെട്ട പിതൃസ്നേഹം വായിച്ചു. പക്ഷേ കേള്‍ക്കാന്‍ പറ്റിയില്ല. തീര്‍ച്ചയായും കേള്‍ക്കും. എന്താണെന്നറിയില്ല വല്ലാത്തൊരു മാനസീകാവസ്ഥയിലായിപ്പോയി വായിച്ചു കഴിഞ്ഞപ്പോള്‍. അത് എങ്ങിനെ വാക്കുകളിലേക്ക് മാറ്റണമെന്ന് അറിയില്ല. അതുകൊണ്ട്..ഇത്രമാത്രം b optimistic. ആശംസകള്‍. പ്രിയയ്ക്കും അച്ഛനും.

Rasheed Chalil said...

നഷ്ടസ്നേഹത്തിന്റെ നൊമ്പരം പേറുന്ന കവിത‍, നനഞ്ഞ ഹൃത്തിന്റെ ഈര്‍പ്പമുള്ള വരികള്‍. പ്രിയ അസ്സലായി... അഭിനന്ദനങ്ങള്‍.

കവിതയ്ക്കൊത്ത മനോഹരമായ ആലാപനം. ദ്രൌപദി നന്ദി.

അല്ഫോന്‍സക്കുട്ടി said...

“അമ്മതന്‍ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ-
യുള്ളത്തിന്‍ സുരക്ഷിതത്വം, അറിയുക
വൈകിയാണെങ്കിലും, മകളുടെ നീര്‍മുത്തുകള്‍
നനഞ്ഞുകുതിര്‍ന്ന സ്നേഹത്തെയെങ്കിലും“.

വളരെ ഹൃദയസ്പര്‍ശിയായ വരികള്‍.

കാവലാന്‍ said...

പ്രിയ, നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍.

പാമരന്‍ said...

സഹതപിക്കാനല്ലാതെ മറ്റൊന്നിനുമറിയില്ല. വ്യഥ മനസ്സിലാക്കുന്നു..

krish | കൃഷ് said...

വരികള്‍ വായിച്ചു.
മനോഹരമായ വരികള്‍.

ചാണക്യന്‍ said...

'തുടരുന്നുവീ കാത്തിരുപ്പ്, വീണ്ടുമൊരിക്കല്‍-
‍ക്കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാന്‍....'

sreejith said...

കവിത അസ്സലായിട്ടുണ്ട്.....തുടക്കത്തിലെ വരികള്‍ ഏറെ ഇഷ്ടായി.....വളരെ ആഴത്തിലുള്ള വരികള്‍....അച്ഛനു എന്റെയും പിറന്നാള്‍ ആശംസകള്‍.....! :-)

ഗുരുജി said...

വളരെ വളരെ നന്നായിരിക്കുന്നു...
അഭിവാദ്യങ്ങള്‍......
പ്രിയകരമായ വരികള്‍....

സ്നേഹിതന്‍ said...

പിതൃസ്നേഹത്തില്‍ ചാലിച്ച ഈ കവിത മനോഹരം.

Unknown said...

കൈതപ്രം എഴുതിയ വരികളാണ് എനിക്ക് ഓര്‍മ്മ
വരുന്നത് സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അഛനെയാണെനിക്കിഷ്ടം.
അഛന്‍ അമ്മ അതൊക്കെ കാണപെട്ട ദൈവം തന്നെയാണ്.മറ്റെന്തെനെക്കാളം നമ്മളെ സേനഹിക്കുന്നത് അവര്‍ തന്നെയാകും.
ഈ കവിത മനസ്സില്‍ ബാല്യത്തിലെ കുറെ നല്ല
ഓര്‍മ്മ്മകളിലേക്ക് മനസ്സിനെ കൊണ്ട് പോയി
നന്ദി
പ്രിയ

ശെഫി said...

നൊമ്പരം വരികളിൽ കാണാം

മറ്റൊരാള്‍ | GG said...

:)
മനോഹരമായ വരികള്‍!!

Sharu (Ansha Muneer) said...

പ്രിയാ... ഒരുപാടിഷ്ടമായി ഈ വരികള്‍.

Rare Rose said...

പ്രിയേച്ചീ..,..അച്ഛനോടുള്ള സ്നേഹം പെയ്തിറങ്ങുന്ന വരികളിലൂടെ നഷ്ടപ്പെട്ടു പോയതെന്തൊക്കെയാണെന്നു കാണാം...ഇടയ്ക്കെപ്പോഴൊ ക്കെയൊ വല്ലാതെ സങ്കടപ്പെടുത്തി കളഞ്ഞു....
സ്പീക്കര്‍ കേടായതു കൊണ്ട് ആലാപനം കേള്‍ക്കാനാവാതെ വരികളെല്ലാം മനസ്സിനോട് ചേര്‍ത്തു വെയ്ക്കുന്നു....

Kaithamullu said...

വരാതിരിക്കുക ഇനിയൊരിക്കലുമെന്നരികില്‍
വന്നിടറാതിരിക്കുക വാക്കുകള്‍ ,അറിയില്ലെനി-
ക്കെന്റെ സ്നേഹത്തെയെങ്ങനെയറിയിക്കുമെ-
ന്നെങ്കിലും തുടരുന്നുവീ കാത്തിരുപ്പ്, വീണ്ടുമൊരിക്കല്‍-
‍ക്കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാന്‍....
--
കേള്‍ക്കാന്‍ പറ്റിയില്ല, ദ്രൌപതി!
:-)

സൂര്യോദയം said...

ഹൃദ്യമായ വരികള്‍.. നല്ല ഫീല്‍...

ജിജ സുബ്രഹ്മണ്യൻ said...

വളരെ നല്ല വരികള്‍.നന്നായി ആലപിക്കുകയും ചെയ്തപ്പോള്‍ വളരെ ഹൃദ്യമായി തോന്നി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ ദ്രൌപദിയ്ക്ക് കവിത എഴുതാന്‍ മാത്രമല്ല ആലാപനവും വശമുണ്ടല്ലെ..
നന്നായിട്ടുണ്ട് പ്രിയ. അച്ചനോടുള്ള സ്നേഹത്തിന്റെ പതിധ്വനി വരികളില്‍ തിളങ്ങുന്നു.
അലാപനവും ഗംഭീരം

പ്രവീണ്‍ ചമ്പക്കര said...

പ്രിയ..നല്ല കവിത... കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട എന്റെ അച്ചനെ ഓര്‍ത്താണോ എന്നറിയില്ല, മനസ്സിന് ഒരു വിങ്ങല്‍..ആശംസകള്‍

Lathika subhash said...

പ്രിയാ,
കവിത നന്നായി....ദ്രൌപതിയുടെ ആലാപനവും.

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇനിയൊരിക്കലുമെന്നരികില്‍വന്നിടറാതിരിക്കുക, അര്‍ത്ഥങ്ങള്‍വഴിമാറിവീശുന്ന...

എന്നത്,

ഇനിയൊരിക്കലുമെന്നരികില്‍വന്നിടറാതിരിക്കുക, വാക്കുകള്..അര്‍ത്ഥങ്ങള്‍വഴിമാറിവീശുന്ന...

എന്നും

അര്ത്ഥങ്ങള്..എന്നതിനെ അര്ത്തങ്ങളെന്നും...

വ്യര്ത്ഥമാം ...എന്നതിനെ വ്യര്ത്തമാം എന്നും..

ജീവിതപ്പാതയില്...എന്നതിനെ ജീവിതഭാതയില് എന്നും..

മഴയും വെയിലും ..എന്നതിനെ മയയും വെയിലും എന്നും..

അച്ഛന്റെ ...എന്നതിനെ അച്ചന്റെ എന്നും ദ്രൗപദി തിരുത്തിപ്പാടിയതിനെ അരൂപിക്കുട്ടന് അല്പം വിഷമത്തോടെ കേട്ടു.

പണ്ടത്തെ ടിപ്പിക്കല് ബ്ലോഗെഴുത്തുകവിതകളില് നിന്നും അല്പം കൂടി കവിത്വമുള്ക്കൊണ്ട എഴുത്തായിരിക്കുന്നൂ പ്രിയയുടെ ഈ കവിത!

എങ്കിലും..."തുടരുന്നുവീ" കാത്തിരിപ്പ് എന്നതൊക്കെ അരോചകമാണേ..

വാല്ക്കഷണം:
ദ്രൗപദീ...

ഇത്രയും കാലം നീ ഓന്ലൈനാവുന്നതും കാത്ത്
എന്റെ വലക്കണ്ണികളൊരുക്കിക്കാത്തിരുന്നത്
നിന്നെയൊന്ന് സോള്മേറ്റാക്കാനായിരുന്നല്ലോ...

നയവഞ്ചകാ...നീ എന്നെ "ഇഞ്ചി"ച്ചാറുപോലെ വഞ്ചിച്ചു!!
അതിന്റെ വിരോധം കൊണ്ടാണ് ഈ വിമര്ശനമെന്ന് പറഞ്ഞുനടന്നോളൂ..
:)

വാല് രോമം:

പ്രിയേ..

എന്തായാലും ഈ കമന്റിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് ഞാന് സൂക്ഷിച്ചുവക്കുന്നുണ്ട്..

മോഡറേഷനുണ്ടായതുകൊണ്ട് ഈ കമന്റുപരീക്ഷയില് തോറ്റുപോകരുതല്ലോ?!!
:)

മനോജ് കുമാർ വട്ടക്കാട്ട് said...

അച്ഛനും ആ സ്നേഹത്തിനും പകരം വയ്ക്കാൻ മറ്റെന്താണുള്ളത്...

Sarija NS said...

നന്നായിരിക്കുന്നു. കവിതയും ആലാപനവും

പ്രിയാ, തുടക്കത്തിലെ വരികളില്‍ കവിതയിലെ കോമയും ആലാപനത്തിലെ നിര്‍ത്തലും രണ്ടിടത്തായിരിക്കുന്നു. അത് അര്‍ത്ഥത്തില്‍ എന്തെങ്കിലും വിത്യാസം വരുത്തുന്നുണ്ടൊ? (ഒരു സം‌ശയമാണ്)

“നന്ദി.വരാതിരിക്കുക ഇനിയൊരിക്കലുമെന്നരികില്‍വന്നിടറാതിരിക്കുക,വാക്കുകള്‍ അര്‍ത്ഥങ്ങള്‍ വഴിമാറിവീശുന്ന...“

കിഷോർ‍:Kishor said...

പ്രിയമകളുടെ അച്ഛന് പിറന്നാളാശംസകള്‍...

OAB/ഒഎബി said...

അച്ചനുമമ്മയും നഷ്ടപ്പെട്ട എനിക്കറിയാം അവരുടെ സ്നേഹം എത്രത്തോളമുണ്ടായിരുന്നെന്ന്.

നന്ദി പ്രിയ.

ഒഎബി.

നന്ദ said...

നന്നായിരിക്കുന്നു പ്രിയാ..

siva // ശിവ said...

മാതൃസ്നേഹത്തെക്കുറിച്ച് മാത്രം എല്ലാവരും പറയുമ്പോള്‍ എത്ര സുന്ദരമായി പിതൃസ്നേഹത്തെ വരികളാക്കിയിരിക്കുന്നു...

എനിക്കും ഏറെ ഇഷ്ടമാണ് എന്റെ അച്ഛനെ...രാവിലെ അമ്മ ഉറക്കം എണീപ്പിക്കാന്‍ നോക്കുമ്പോള്‍ അവന്‍ കുറച്ചു കൂടി ഉറങ്ങട്ടെ എന്ന് പറയുന്ന...ഞാന്‍ വീടില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയാല്‍ ഓരോ മണിക്കൂറും ഇടവിട്ട് എന്റെ മൊബൈലില്‍ വിളിക്കുന്ന...എന്നോട് ഒരിക്കലും ദേഷ്യപ്പെടാത്ത...എന്നെ ഇതുവരെ വഴക്കു പറഞ്ഞിട്ടില്ലാത്ത...ഒരച്ഛനെ കിട്ടിയതില്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ്...

സസ്നേഹം,

ശിവ.

thoufi | തൗഫി said...

പാതിവഴിയിലുപേക്ഷിക്കപ്പെട്ട സ്നേഹത്തിനാകാം ഒരുപക്ഷെ,മാധുര്യം കൂടുതല്‍.എവിടെയാണെങ്കിലും
മനസ്സില്‍ ഇന്നലെകളുടെ ഓര്‍മ്മകള്‍ തികട്ടി
വരാതിരിക്കില്ലല്ലൊ.

അകലെയാണെങ്കിലും മനസ്സുകൊണ്ടുള്ള അടുപ്പം വരഞിടുന്ന വരികള്‍.വരികള്‍ക്ക് ജീവന്‍ നല്‍കുന്ന
ആലാപനവും.ഈ കവിത ഒരു പുനസമാഗമത്തിനു
നിമിത്തമാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

---മിന്നാമിനുങ്ങ്

നിരക്ഷരൻ said...

വായിച്ചു, ഒപ്പം കേട്ടു. ദ്രൌപതി കത്തിക്കയറുകയായിരുന്നു. വരികള്‍ നന്നല്ലെങ്കില്‍ എങ്ങിനെ കത്തിക്കയറാനാകും?

(ആത്മഗതം - കവിതയെപ്പറ്റിയൊക്കെ അഭിപ്രായം പറയാന്‍ നീയായോടോ നിരക്ഷരാ‍...)

അച്ഛന് പിറന്നാളാശംസകളും ദീര്‍ഘായുസ്സും നേരുന്നു.

കണ്ണൂരാന്‍ - KANNURAN said...

വരികളില്‍ നിന്നും വളരെ എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട് അച്ഛനും മകളും തമ്മിലുള്ള സ്നേഹം. ശരണാലയങ്ങളിലും അനാഥാലയങ്ങളിലും മാതാപിതാക്കളെ കൊണ്ടു തള്ളുന്ന കാലമാണിത്. ഉചിതമായ സ്മരണ പുതുക്കല്‍ തന്നെ.

കാപ്പിലാന്‍ said...

കവിതയും ആലാപനവും നന്നായിരിക്കുന്നു .അച്ഛന് എന്‍റെ പിറന്നാള്‍ ആശംസകള്‍

Gopan | ഗോപന്‍ said...

അച്ഛനോടുള്ള സ്നേഹം ഹൃദയത്തിന്‍റെ ഭാഷയില്‍ ഇവിടെ പകര്‍ത്തിയതിന് പ്രിയാജിക്ക് അഭിനന്ദനങ്ങള്‍, കൂടെ അച്ഛനു പിറന്നാള്‍ ആശംസകളും.മനസ്സില്‍ തൊട്ട വരികള്‍...
പറയാതെ വയ്യ !

ഈ വരികളിലെ നോവുകള്‍ വാര്‍ന്നു പോകാതെ ശബ്ദം പകര്‍ന്ന ദ്രൌപദിക്കും അഭിനന്ദനങ്ങള്‍ !

Anonymous said...

പാതി വഴിപോലുമെത്തിക്കാത്ത,ഒോര്‍മ്മിക്കാന്‍ ഒരു നോക്കു പോലും നല്‍കാത്ത..ഒരു കേട്ടുകേള്‍വി മാത്രമാണെനിക്കച്ഛന്‍.... അയാളുടെ ഒോറ്‍മകളില്‍ ഞാന്‍ കുറിച്ച വരികള്‍..ഇവിടെ കൂട്ടിയിട്ടു കത്തിക്കുന്നു ഞാന്‍.. അയാളോടുള്ള സ്നേഹം കൊണ്ടല്ല.. പിതൃസ്നേഹമുള്ളവര്‍ എന്നെ വെറുക്കാതിരിക്കാന്‍... മനസ്സിനെ പിടിച്ചുലക്കുന്ന വരികള്‍.. നന്ദി....

മാധവം said...

വേദനയെ മനോഹരം എന്നു പറയാമോ അറിയില്ല
വേദനിച്ചു ഒരുപാട്

സ്നേഹതീരം said...

ഈ കവിതയെത്രയ്ക്കിഷ്ടമായെന്നു പറഞ്ഞറിയിക്കാന്‍ എനിക്കു വാക്കുകളില്ല, പ്രിയക്കുട്ടീ. അത്രമേല്‍ ഹൃദയസ്പര്‍ശിയായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Rajeeve Chelanat said...

പ്രിയ,

ഉള്ളിലെ വേദനയുടെ നീറ്റല്‍ വരികളില്‍ അറിയാനുണ്ട്.

സുഖ-ദു:ഖാനുഭവങ്ങളെ ഒരു പരിധിവരെയെങ്കിലും ഉച്ചാടനം ചെയ്യാനുള്ള കുറുക്കുവഴി, അവയെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുകയാണെന്ന് കണ്ടെത്തിയ പ്രാചീന കുശാഗ്രബുദ്ധികള്‍ക്കും, അവരെ നമുക്ക് നല്‍കിയ കാലത്തിനും,നന്ദി പറയുക.

അഭിവാദ്യങ്ങളോടെ

Unknown said...

പ്രിയ,
ആഗ്രഹങ്ങള്‍ സഫലമാവട്ടെ എന്നു് ആശംസിക്കുക മാത്രം ചെയ്യുന്നു.

ഉപാസന || Upasana said...

ഇതെനിയ്ക്ക് മിസ് ആയില്ലല്ലോ
നല്ല വരികള്‍.
വായിച്ച് ആസ്വദിച്ചു.
:-)
ഉപാസന

smitha adharsh said...

നല്ല വരികള്‍...മനസ്സിനെ സ്പര്‍ശിച്ചു.ഒരുപാടൊരുപാട്.
എനിക്കറിയാം നന്നായി,ഒരച്ഛന്റെ സ്നേഹത്തിന്‍റെ വില....
അച്ഛന്‍റെ മരണത്തിനു ശേഷം ഒരുപാടു വിഷമിച്ചിട്ടുണ്ട്,ആ ഒരു സാന്നിധ്യത്തിന് വേണ്ടി...
കിട്ടില്ലെന്നറിയാം എങ്കിലും,പഴയ ഫോട്ടോസ് എല്ലാം മറച്ചു നോക്കി,എപ്പോഴും വെറുതെ കാത്തിരിക്കാറുണ്ട്...
വരികളുടെ ആഴം എനിക്കളക്കാന്‍ കഴിഞ്ഞു ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വളരെ ഹൃദയസ്പര്‍ശിയായ വരികള്‍.
....

SreeDeviNair.ശ്രീരാഗം said...

പ്രിയ,
ഇഷ്ടമായീ..
മകളുടെ സ്നേഹം,
മനോഹരമായീ...

Bindhu Unny said...

നൊമ്പരം നിറഞ്ഞ വരികള്‍. കേള്‍ക്കാന്‍ പറ്റിയില്ല.

ഗോപക്‌ യു ആര്‍ said...

nalla kavitha...
i liked it...have got a
good musical rhythyam

[also remembered "words" of sarthre]

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല വരികള്‍, നല്ല ആലാപനം.
പ്രിയാ എനിക്കു വല്ലത്ത ഒരു കുശുമ്പ് തോന്നുന്നു.

Kiranz..!! said...

Guyz, Priya was asking me to tune this poem n' i've terribly failed to give an output..!

I'm on a total jealousy with Draupadi/Girish.How simply he'd given a right feel to the poem which i could'n even think of it..!

Priya..its a good work with your words..!

qw_er_ty

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദ്രൌപദിയുടെ ആലാപനത്തെ നെഞ്ചോട് ചേര്‍ത്ത് വരികളെ താലോലിച്ച എല്ലാവര്‍ക്കും നന്ദി

മനോജ് കാട്ടാമ്പള്ളി said...

nalla varikal....ormayilekku save cheythu.

poor-me/പാവം-ഞാന്‍ said...

.....but I do have pain in the depth of my breast cos
I do not have malayalam font in this machine just now to write a ftng comment in my parents'tounge
Long live PUji-
regards Not so poor-me

joice samuel said...

അതീവ ഹൃദ്യമായ വരികളും ആലാപനവും...

നന്‍മകള്‍ നേരുന്നു....

സസ്നേഹം,

മുല്ലപ്പുവ്...!!

വത്സലന്‍ വാതുശ്ശേരി said...

നന്നാവും.

വത്സലന്‍ വാതുശ്ശേരി said...

വാക്കുകള്‍ക്കപ്പുറം സഞ്ചരിക്കുന്ന കവിത.
-വത്സലന്‍ വാതുശ്ശേരി

ശരത്‌ എം ചന്ദ്രന്‍ said...

നന്നായിരിക്കുന്നു പ്രിയ...
ദ്രൌപതി ..സുന്ദരമായ ആലാപനം....

കനല്‍ said...

നല്ല വരികള്‍, ആലാപനം

അച്ചന്‍ ചുള്ളിക്കമ്പെടുത്ത് ചന്തിക്ക് പെരുക്കിയത് കൂടി എഴുതാമായിരുന്നു. ആ ചില്ലറ നിമിഷത്തില്‍ അച്ഛന്റെ കൂട്ട് വെട്ടിയതും പിന്നെ ചോക്ലേറ്റിന്റെ മധുരത്തില്‍ വീണ്ടും കൂട്ടു ചേര്‍ന്നതും കൂടി വന്നാലെ ഈ കവിത എനിക്ക് പൂര്‍ണമായിട്ടൊന്ന് ഉള്‍ക്കൊള്ളാന്‍ കഴിയൂ...

:)

ലേഖാവിജയ് said...

പ്രിയേ നന്നായിരിക്കുന്നു;ദ്രൌപദിയുടെ ആലാപനവും.

കാവാലം ജയകൃഷ്ണന്‍ said...

വിധി വിലക്കിയ താതവാത്സല്യമേ
മതി കൊതിക്കുന്നു നിന്‍ പരിലാളനം
അവനിയിലന്ത്യ നാളിലും ചേതന
ചമതപോല്‍ വെന്തു കത്തിടും നിശ്ചയം

കൊടിയ പാപങ്ങളാലോ ദിനം ദിനം
ചെയ്ത പൂജകളില്‍ വന്ന വീഴ്ചയോ
മമ ശിരസ്സില്‍ തലോടാനണയാത
പിതൃകരങ്ങളകന്നു കഴിയുന്നൂ

കഴിയുകില്ലീനിയീ നല്ല ഭൂമിയെ
അമര സൌന്ദര്യ ധാമമായ് കാണുവാന്‍
അഴല്‍ തടുക്കുന്നു ലോകമേ നിന്നിലെ
അമര ഭംഗിയെ മാറോടു ചേര്‍ക്കുവാന്‍...

കൂടുതലൊന്നും പറയാനില്ല... ആ വരികള്‍ക്കുള്ളില്‍ നോവുകള്‍ ഉറങ്ങുന്ന പോലെ... ആ നോവുകള്‍ക്ക്‌ ഈ വരികള്‍ സമര്‍പ്പിക്കുന്നു.

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

ഒരു സ്നേഹിതന്‍ said...

മനോഹരമായ വരികള്‍, അച്ഛനു എന്റെയും പിറന്നാള്‍ ആശംസകള്‍ അറീക്കൂ...

Ajith said...

Priya,

പാതി-
വഴിയിലുപേക്ഷിച്ചു പോയൊരച്ഛന്റെ
സ്നേഹലാളനങ്ങള്‍ക്കു മേലെ വിതറുവാന്‍
അമ്മതന്‍ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ-
യുള്ളത്തിന്‍ സുരക്ഷിതത്വം, അറിയുക
വൈകിയാണെങ്കിലും, മകളുടെ നീര്‍മുത്തുകള്‍
നനഞ്ഞുകുതിര്‍ന്ന സ്നേഹത്തെയെങ്കിലും

This one touched my soul. Excellent lines.

I know exactly what you feel, as i have gone through this phase in my life. But no force is stronger than a Mother's determination.

Ajith

അരുണ്‍ രാജ R. D said...

എവിടെയോ കൊണ്ടു...മനോഹരമായിരിക്കുന്നു. പലരുടെയും ബ്ലോഗ്-ഇല്‍ കവിതയെന്നെഴുതിയ പലതും വായിച്ചു...ഇവിടെ ഒരു കവിത കണ്ടു...നന്ദി..

Last Lines make this poem Exatra ordinary...Simply great..

Arun Raja.R.D

sv said...

പിറന്നാളാശംസകള്‍...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Ranjith chemmad / ചെമ്മാടൻ said...

നല്ല വരികള്‍!
അഭിനന്ദനങ്ങള്‍
ഒപ്പം
അച്ചന്‌ പിറന്നാളാശംസകളും

ആഗ്നേയ said...

പ്രിയാ വല്ലാതെ നൊന്തു എനിക്ക്..
ഗിരിക്ക് ഒരു താങ്ക്സ്..

കുറുമാന്‍ said...

എന്താ പറയുക?

മനോഹരമീ വരികള്‍ എന്ന് പോലും പറയാന്‍ കഴിയുന്നില്ല കാരണം ഞാനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായി പോയില്ലെ.

അച്ഛന്റെ സ്നേഹത്തെ ആവോളം നുകരാതെ
വളരുന്നതെങ്ങിനെ ഇന്നെന്റെ പൈതങ്ങള്‍ എന്നാലോചിക്കുമ്പോള്‍ തന്നെ കിടുങ്ങുന്നു.

യാത്രക്കിടയില്‍ വച്ച് യാത്രപറഞ്ഞിറങ്ങിയ ആ അച്ഛന്‍ തിരികെ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ഒപ്പം വൈകിയാണെങ്കിലും അദ്ദേഹത്തിനു പിറന്നാള്‍ ആശംസകള്‍.

ദ്രൌപതിയുടെ ആലാപനം ഗംഭീരം.

അജ്ഞാതന്‍ said...

നന്നായിട്ടുണ്ടു...അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

പാത്തക്കന്‍ said...

nice one..

ഗീത said...

പ്രിയേ, എനിക്ക് ആലാപനം കേള്‍ക്കാന്‍ കഴിയുന്നില്ല.

അതിസുന്ദരമായ പിറന്നാള്‍ സമ്മാനം. അച്ഛന് പിറന്നാളാശംസകളും നേരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജയകൃഷ്ണന്‍ കാവാലം, വരികള്‍ക്ക് നന്ദി

ഈ നോവില്‍ ഒരിറ്റ് കണ്ണീര്‍ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി

മാംഗ്‌ said...

ബ്ലോഗില്‍ ഒരു കവിത കണ്ടത് ഇപ്പോഴാണ്‌ ഗദ്യ കവിതകള്‍ ഏഴുതുന്ന വ്യകരണ സാസ്ത്രത്തെ വലോചോടിക്കുന്ന ബ്ലോഗര്‍മാര്‍ക്കൊരു മറുപടി കൂടി ആണ് ഇത് അത്രമേല്‍ മുറുകെപ്പിടിച്ചൊരെന്നോര്‍മ്മകള്‍ക്കു
കൂട്ടായിരിക്കുവാനുണ്ടെനിക്കിന്നൊരു ശിശിരകാലം.
ഓര്‍മകളെ ശിശിര തിനോട് സാമ്യ പെടുത്തി ഇരിക്കുന്നു.
വൃത്തന്ഗ്ല്ക്കുള്ളില്‍ നിന്നുകൊണ്ട്‌ കാവ്യാ ഭങ്ങി ഒട്ടും ചോരാത്ത വരികള്‍ ആലാപനം അത്ര നന്നാ ഇല്ല ഭാവ തീവ്രമായ രീതി ഇല്‍ ആഇരുന്നു ഈന്ഗ്ഗില്‍ കുറച്ചു കൂടി ഇഷ്ടം തോന്നിയേനെ
ഏല്ലാ ഭാവുകങ്ങളും വീണ്ടു വരാം കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു

പ്രയാസി said...

വൈകിയണേലും പ്രിയക്കുട്ടിയുടെ അച്ഛനു പ്രയാസിയുടെ പിറന്നാള്‍ ആശംസകള്‍..

ഗിരിക്കുട്ടാ.. കവിത കേള്‍ക്കാന്‍ പറ്റിയില്ല..
എനിക്കു മെയില്‍ അയക്കുക.

ഹാരിസ്‌ എടവന said...

പ്രിയാ മനോഹരമായിരിക്കുന്നു.
ആലാപനം കേള്‍ക്കാന്‍ കഴിയുന്നില്ല.
എന്നാലും ഞാന്‍ എന്റെ അസഹ്യമായ ശബ്ദത്തില്‍ ഒന്നു ആലപിക്കുവാന്‍ തീരുമാനിച്ചു.
അചഛനു പിറന്നാളാശംസകള്‍

വരാതിരിക്കുക ഇനിയൊരിക്കലുമെന്നരികില്‍
വന്നിടറാതിരിക്കുക വാക്കുകള്‍ ,അറിയില്ലെനി-
ക്കെന്റെ സ്നേഹത്തെയെങ്ങനെയറിയിക്കുമെ-
ന്നെങ്കിലും തുടരുന്നുവീ കാത്തിരുപ്പ്, വീണ്ടുമൊരിക്കല്‍-
‍ക്കൂടിയച്ഛനോടൊത്തൊരു മകളായ് വളരുവാന്‍....

ഗിരീഷ്‌ എ എസ്‌ said...

പ്രിയാ...
ഇങ്ങനെയൊരു കവിത ആദ്യം
അയച്ചുതരുമ്പോ
അതിന്റെ അര്‍ത്ഥങ്ങളിലേക്കൊന്നും
അഗാധമായി ഇറങ്ങിചെല്ലാന്‍ തോന്നിയിരുന്നില്ല...
പിന്നീട്‌ ആ വരികള്‍ മനപാഠമാക്കുന്നതിനിടയിലാണ്‌
അറിയാതെ കുറെ ചോദ്യങ്ങള്‍
മനസിലേക്കോടി വന്നത്‌...
അര്‍ത്ഥതലങ്ങളില്‍ പലതും വല്ലാതെ പൊള്ളുന്നുണ്ടെന്ന്‌
സ്വയം തിരിച്ചറിഞ്ഞപ്പോ...
ഈ എഴുത്തുകാരിയെ
കാണാനാണ്‌ തോന്നിയത്‌...
പിന്നെ സാന്ത്വനിപ്പിക്കാനും...
പല രചനകളുടെ പുറകിലും
തീ്‌ഷ്‌ണമായ അനുഭവങ്ങളുടെ
പെയ്‌ത്തുണ്ടെങ്കിലും
അതിലേക്ക്‌ ഗാഢമായി ചിന്തിക്കാതെ
കടന്നുപോവാറായിരുന്നു...പതിവ്‌...
പക്ഷേ
ആദ്യമായി
ഈ വരികളെഴുതിയ മനസിന്റെ വേദന
ആര്‍ദ്രമായി എനിക്കേറ്റുവാങ്ങേണ്ടി വന്നു...
ഒരു വേളയെപ്പോഴോ ഞാന്‍ അവളായി
ആ വേദനകള്‍ എന്റേതുമായി...

ബാല്യത്തിന്റെ ഇടനാഴി മുതല്‍
വേദനയുടെ നേര്‍ത്ത
തലോടലുകള്‍ സഹിക്കാന്‍ വയ്യാത്തവിധം
ഏറ്റുവാങ്ങേണ്ടി വന്ന
എന്റെ കൂട്ടുകാരിക്ക്‌
എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്‌

ഹൃദയപൂര്‍വം
ദ്രൗപദി

ഭൂമിപുത്രി said...

പ്രിയയുടെ മനസ്സ് മുഴുവനുമുണ്ടല്ലൊ ഇതില്‍

ചന്ദ്രകാന്തം said...

പ്രിയക്കുട്ടീ...

ഗീത said...

പ്രിയ, കേട്ടു. കവിതയും ദ്രൌപതിയുടെ ആലാപനവും നന്നായിട്ടുണ്ട്.

മയൂര said...

“അത്രമേല്‍ മുറുകെപ്പിടിച്ചൊരെന്നോര്‍മ്മകള്‍ക്കു കൂട്ടായിരിക്കുവാനുണ്ടെനിക്കിന്നൊരു ശിശിരകാലം“

കവിതയ്ക്കൊത്ത മനോഹരമായ ആലാപനം.

കുഞ്ഞന്‍ said...

പ്രിയ ഉണ്ണികൃഷ്..

അച്ഛന് വൈകിയാണെങ്കിലും പിറന്നാളാശംസകള്‍ നേരുന്നു..

ദ്രൌപതി മാഷിന്റെ ആലാപനത്തിലെ ഫീലിങ്ങ് കൂടിയായപ്പോള്‍ കവിത ഒരുപാട് കഥകള്‍ പറയുന്നതുപോലെ തോന്നി.

മകളായതുകൊണ്ട് ആ അച്ഛനെ ഇപ്പോഴും സ്നേഹത്താല്‍ ഓര്‍ക്കുന്നു..മകനായിരുന്നെങ്കിലൊ..?

കുഞ്ഞന്‍ said...

പ്രിയാ..

ഒരിക്കല്‍ക്കൂടി...

ഈ കവിത ആദ്യം കേട്ടപ്പോള്‍ ഒരു വല്ലാത്ത അവസ്ഥയിലായി..പിന്നീട് രണ്ടാമതും മൂന്നാമതും കേട്ടപ്പോള്‍ എന്റെ കണ്ണുകളില്‍ ഈറന്‍ പൊടിയുന്നു..എന്തോ..

അശ്വതി/Aswathy said...

നല്ല കവിത എന്നല്ല പറയേണ്ടത്.അതിനൊക്കെ അപ്പുറം എന്തോ..
ഹൃദയ സ്പര്‍ശിയായ വരികള്‍.
ദ്രൌപതിയുടെ ആലാപനം വളരെ ഇഷ്ടമായി...
വരികള്‍ ഉള്‍ക്കൊണ്ട്‌ പാടിയിരിക്കുന്നു.
നന്ദി പറയുന്നു ഇത്രയും നല്ല ഒരു സമ്മാനം തന്നതിന്

Anonymous said...

Feel good......

Shooting star - ഷിഹാബ് said...

അഭിപ്രായം വാക്കുകള്‍ക്കതീതം. മനസ്സില്‍ കുളിരു മുളച്ചു. നല്ലൊരു വായനാനുഭവത്തിനു നന്ദി.

Radhakrishnan Kollemcode said...

എങ്ങനെയാണാവോ ബാലചന്ദ്രന് ചുള്ളിക്കാട് പ്രചോദനമായത് ??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിക്കുകയ്യും കേള്‍ക്കുകയും ചെയ്ത് ഈഎസ്നേഹം ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി

രാധാകൃഷ്ണന്‍ , ചുള്ളിക്കാടിന്റെ ഒരു കവിത വായിച്ചപ്പോഴുണ്ടായ പ്രചോദനം

smitha adharsh said...

പ്രിയാ..യാത്രാവിവരണ ബ്ലോഗിന് സമ്മാനം അടിച്ചെന്നു കേട്ടല്ലോ...അഭിനന്ദനങ്ങള്‍..ഇനിയും,ഇനിയും ഒരുപാടു യാത്രാ വിവരണങ്ങള്‍ എഴുതാനുള്ള ഭാഗ്യമുണ്ടാകട്ടെ.സമ്മാനങ്ങള്‍ കിട്ടാനും.

smitha adharsh said...

പറയാന്‍ വിട്ടു..ബിന്ദു.കെ.പി.ആണ് ഇതു ഒരു പോസ്റ്ലൂടെ അറിയിച്ചത്.

മഴവില്ലും മയില്‍‌പീലിയും said...

വൈകിയെത്തിയ ഒരാശംസ..:) കവിത് ആ‍ലാപനം എല്ലാം ഇഷ്ടമായി പ്രിയ എനിക്കുള്ള അസൂയ മറച്ചു വയ്ക്കുന്നില്ല എനിക്ക് ദരുപതിയേ പോലെ പാടണം പ്രിയ എഴുതുന്നപോലെ കവിത എഴുതണം...

High Power Rocketry said...

: )

ഷാനവാസ് കൊനാരത്ത് said...

കവിതയില്‍ ഒരു മരത്തിന്‍റെ തണല്‍നഷ്ടം... അതെന്നും അങ്ങിനെയാണ്... മഴ പെയ്തു തീര്‍ന്നാല്‍, ഇല പെയ്യുമ്പോലെ... പോലെയല്ല , ഇല പെയ്യും ... ഏറ്റവും വിലപിടിച്ച ചില ദുഃഖങ്ങള്‍... ആലാപനം പക്ഷെ ,
മികവുറ്റതായോ എന്ന് സംശയം...
- ഷാനവാസ് കൊനാരത്ത്

രസികന്‍ said...

ഹൃദ്യമായ വരികൾ വളരെ നന്നായിരുന്നു എന്നു പ്രത്യേകം പറയുന്നില്ല .ഒത്തിരി ഒത്തിരി ഇഷ്ടമായി

ദ്രൗപദിക്കും സ്പെഷ്യൽ ആശംസകൾ

തോന്ന്യാസി said...

വല്ലാത്ത വരികളാണല്ലോ കുഞ്ഞാടേ.......

ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്ന ബ്ലോഗാണെങ്കിലും ഈ പോസ്റ്റിട്ട് ഒരു മാസക്കാലം ഞാന്നെതു ചെയ്യുകയായിരുന്നു എന്നൊരു പിടിയുമില്ല.........

പറയാനുള്ളതെല്ലാം മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞതോണ്ട് ഞാന്‍ രക്ഷപ്പെട്ടു.....എറ്റം അടിയില്‍ ഒരു കയ്യൊപ്പ്........

നരിക്കുന്നൻ said...

മനോഹരമായ വരികൾ. ബൂലോഗത്ത് വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ആലാപന സുഖമുള്ള കവിത.

ആ അച്ചൻ എവിടെയാനെങ്കിലും തിരിച്ച് വരട്ടേ..

ആശംസകൾ

ദിലീപ് വിശ്വനാഥ് said...

നരിക്കുന്നാ, അച്ചന്‍ അല്ല, അച്ഛന്‍.
ഇത്തവണയും നൂറാമത്തെ കമന്റ് ഞാന്‍ തന്നെ ഇടാം.
അടുത്ത പോസ്റ്റ് ഇടു സഖാവെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാവര്‍ക്കും നന്ദി...

N A T A S H A said...

Nice to see one more women blogger

M A N U . said...

കവിത നന്നായി..വൃദ്ധ സദനങ്ങള്‍ക്ക്‌ മുന്‍പില്‍ മാതാപിതാക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മക്കളേ ഒരുവട്ടം ഈ വരികളൊന്ന് വായിച്ചിരുന്നെങ്കില്‍....

hi said...

കൊള്ളാം കവിത ഇഷ്ടമായി :) വായിച്ചു പോകുമ്പൊള്‍ ഉള്ളില്‍ എവിടെയോ ഒരു കൊളുത്തിവലി !

Nisha/ നിഷ said...

നോവുണര്‍ത്തുന്ന വരികള്‍..
വായിക്കാന്‍ വൈകിപ്പോയി...
മനസിലെ വികാരത്തെ .. വേദനിക്കുന്ന അക്ഷരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനോഹരമായ വരികള്‍.

വിജയലക്ഷ്മി said...

priya,manasil murivelpikunna varikalmolu.veendumveendum vayichu.moludeyachan vegham thirichuvarum.prarthikam.achanu pirannalaashmsakal...

ആൾരൂപൻ said...

അമ്മ തന്‍ ചൂടിനേക്കാളും അച്ഛന്റെ കരുത്തിനെ വിലമതിയ്ക്കുന്ന ആ ഹൃദയം .....അതത്ര സുലഭമല്ല.....
പക്ഷേ, ആ കാത്തിരിപ്പ്‌, അത്‌ വെറുതെയാ.....?????

സുജനിക said...

അഭിനന്ദങ്ങള്‍...പ്രിയാ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായനയ്ക്ക് നന്ദി

അഗ്രജന്‍ said...

പ്രിയ, മനോഹരമായ വരികൾ...
പല ചോദ്യങ്ങളും ബാക്കിവെക്കുന്നു...
എല്ലാം നല്ലതായി വരട്ടെ എന്നു മാത്രം പറയുന്നു!

ആലാപനത്തെ പറ്റി അവിടെ പറഞ്ഞത് തന്നെ ആവറ്ത്തിക്കുന്നു... വായിക്കുമ്പോഴുള്ള ഫീൽ ആലപനത്തിൽ കിട്ടുന്നില്ല...

Raman said...

nalla oharamaaya varikalum, aalaapanavum.

KERALA ASTROLOGER K.P.SREEVASTHAV said...

മനോഹരമായ വരികള്‍,,,,,,,,,നന്നായിട്ടുണ്ട്

KERALA ASTROLOGER K.P.SREEVASTHAV said...

നല്ലമനോഹരമായ കവിത,,,,.,