Friday, March 27, 2009

കൊലച്ചതി!!!

രാത്രിയുടെ പര്യായങ്ങള്‍ ഏതെന്ന ചോദ്യത്തിനുത്തരമായി ഭീകരരാത്രി, കാളരാത്രി, ശിവരാത്രി, ആ രാത്രി, നവരാത്രി, ആദ്യരാത്രി തുടങ്ങീ മഹരാത്രികള്‍ വിളമ്പരം ചെയ്ത കൂട്ടുകാരിയെ വിട്ട് മുംബൈയിലെയ്ക്ക് പോന്നപ്പോള്‍ ഒരുപാട് സങ്കടപ്പെട്ടു, അതൊരു ദയനീയനഷ്ടം തന്നെ ആയിരുന്നു. സുഗമ, സരള ഹിന്ദി പരീക്ഷകള്‍ എഴുതി എഴുതി കാ, കേ കീ, മെം, പര്‍ എന്നീ വിട്ടഭാഗം പൂരിപ്പിക്കലും പാനി ഏത് വര്‍ഗ്ഗത്തില്‍പ്പെടുന്നു എന്ന സംശയാസ്പദമായ ചോദ്യവും, ഗതികെട്ടാല്‍ പറയാന്‍ പാകത്തിലുള്ള സെന്റെന്‍സുകളുമല്ലാതെ പ്രത്യേകിച്ച് വിവരമൊന്നും ദേശീയഭാഷയി
ലില്ലായിരുന്നു.

സ്പോക്കണ്‍ ഹിന്ദി പഠിക്കാന്‍ എളുപ്പവഴി അവിടത്തെ മാര്‍കെറ്റിങ്ങ് ഭാഷ മനസ്സിലാക്കുകയെന്ന കുറുക്കുവഴി അല്പം വൈകിയാണ് അറിഞ്ഞത്. മാര്‍കെറ്റിങ്ങ് ഭാഷ എന്നുവെച്ചാല്‍ പച്ചക്കറിമാര്‍കെറ്റിലെ ഭാഷ. രണ്ടും കല്‍പ്പിച്ച് ഒരുദിവസം ഒറ്റയ്ക്ക് ഇറങ്ങി. ഒരു കഷ്ണം കുമ്പളങ്ങ വാങ്ങിക്കാന്‍ കുമ്പളങ്ങ മുളകോഷ്യം ഉണ്ടാക്കുന്നതുവരെ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. മനസിലായെന്ന അര്‍ത്ഥത്തില്‍ പച്ചക്കറിവാല എടുത്തുതന്നത് രണ്ട് പച്ചമാങ്ങയും ഒരു കിലോ തക്കാളിയും. മൂന്ന്‌ ചോദ്യചിഹ്നം ഒരുമിച്ചിട്ട് മിഴിച്ചുനില്‍ക്കുമ്പോഴാണ് അടുത്തുണ്ടായിരുന്നു ഒരു പെണ്‍‌കുട്ടി സഹായിച്ചത്. ബോംബെ മലയാളിയായ ദിവ്യ കൌര്‍ . മലയാളമറിയുന്ന ഹിന്ദിക്കാരിയെ കണ്ടപ്പോ ആശ്വാസമായി. അങ്ങനെയാണ് അവളെന്റെ കൂട്ടുകാരിയായത്. തെറ്റാണെങ്കിലും, അബദ്ധമാണേലും പറയുന്നതവള്‍ കോണ്‍ഫിഡന്‍സോടെ പറഞ്ഞിരിക്കും എന്നത് വലിയൊരു പ്ലസ് പോയന്റായിരുന്നു.

എപ്പോഴും പലതരസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഞങ്ങളുടെ ഹോബിയും മറ്റുള്ളവര്‍ക്കത് തലവേദനയുമായിരുന്നു.വിഷയദാരിദ്ര്യം ഒട്ടുമില്ലായിരുന്നെങ്കിലും ഒടുവിലത് ആരേലും വന്ന് പിടിച്ചുമാറ്റുന്ന അവസ്ഥയിലുള്ള തര്‍ക്കത്തിലെത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ആയിടയ്ക്ക്, തര്‍ക്കവിഷയങ്ങള്‍ക്ക് സ്റ്റാന്‍ഡേഡ് കൂട്ടാനായി രാമായണം, മഹാഭാരതം എന്നിവ തെരെഞ്ഞെടുത്തത് പെട്ടന്നായിരുന്നു. അതിനുവേണ്ടിയുള്ള ഭീകരമായ തെരച്ചിലിനിടയില്‍ മലയാളം സീഡിയും ഹിന്ദി വിത് ഇംഗ്ലീഷ് സബ്റ്റൈറ്റില്‍ സീഡിയും പുസ്തകങ്ങളും ഒപ്പിക്കുകയും ചെയ്തു. അരുത് മകളെ എന്ന് ഞാനാവത് പറഞ്ഞെങ്കിലും അവള്‍ കൂട്ടാക്കിയില്ല .

“മലയാളം മത്, ഹിന്ദി അച്ഛാ ഹെ”
അറിയാവുന്ന ഭാഷയില്‍ തന്നെ ഈ കഥ പൂര്‍ണണമായും മനസ്സിലായിട്ടില്ല, അപ്പഴാ അവള്‍ടെ ഒരു ഹിന്ദി.
“ അതേടീ, മലയാളത്തിന് മത്ത് തന്ന്യാ, മര്യാദയ്ക്ക് മലയാളം സീഡി വെച്ചോ.എഴുതാനറിയില്ലേലും കേട്ടാലറിയാലോ നിനക്ക്”

നമ്മുടെ പുരാണങ്ങളൊക്കെ ഇംഗ്ലീഷില്‍ വായിക്കുമ്പൊ ഒരു ഹൊറര്‍ മൂവി കാണുന്നപോലെയാ എനിക്ക് തോന്നാറ് . എന്റെ അപ്പഴത്തെ ഭാവം കണ്ടാവണം അവളത് പ്രതിപക്ഷബഹുമാനത്തോടേ സമ്മതിച്ചു.
സീഡികാണലും, വായനയുമായി സമയം പുരോഗമിച്ചു. ഇടവേളയ്ക്കായി അവളെഴുന്നേറ്റ് വാതില്‍ കടക്കാനാഞ്ഞതും വലിയൊരു ശബ്ദം

“ എന്താടീ ഒരു ശബ്ദം ?”
“ഒന്നൂല്ല്യ, മഹാഭാരതം തട്ടി വീണതാ “

അവളുടെ നിഷ്കളങ്കമായ മറുപടിയില്‍ മഹാഭാരതത്തിനിപ്പോള്‍ ഇടംകാലിട്ടുവീഴ്ത്തുന്ന പണികൂടി വന്നുചേര്‍ന്നിരിക്കുന്നെന്ന് മനസ്സിലായി.

“എടീ കൌറെ, രാമന് ഊര്‍മ്മിളയേയും ലക്ഷ്മണന് സീതേം ആയിരുന്നു കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?”

“ വനവാസം തുടങ്ങുന്നിടത്തെന്നെ ക്ലൈമാക്സും ആയേനെ. “ മറുപടി പെട്ടന്നായിരുന്നു.

“ അതെന്താ? “

“ സീതയായതോണ്ടല്ലേ യുദ്ധവും കോണ്ട്രവേഴ്സിയും ഒക്കെ . അതോണ്ടല്ലെ ഇതിത്രേം നീണ്ടുപോയെ. “

ഇനീം ഇങ്ങനെ ചോദിച്ചാല്‍ അവള്‍ വാല്‍മീകിയെത്തന്നെ നിഷ്കാസനം ചെയ്തേക്കുമെന്ന ഭീതിയില്‍ ഞാന്‍ നിര്‍ത്തി.

“നീയാ സീഡിയിട് . കുറച്ച് വിവരം വെയ്കട്ടെ .”സമയത്തോടോപ്പം മഹാഭാരതസീനുകളും പുരോഗമിച്ചു. ദ്രൌപദിയേയും കൊണ്ട് പാണ്ഠവന്മാര്‍ വിലസി നടക്കുന്നു. അമ്മായിഅമ്മയുടെ റോള്‍ കുന്തി ഭംഗിയായി ചെയ്യുന്നു. കല്യാണസൌഗന്ധികം തേടി ഭീമന്‍ ടേക് കെയര്‍ ,സീ യു ലേറ്റര്‍ പറഞ്ഞ് യാത്രയാകുന്നു.

ടിവിയില്‍ ആകെ കറുപ്പ് നിറം. ഒന്നും കാണാന്‍ വയ്യ

“ യ്യോ എന്തുപറ്റി? “ ഇന്റെറെസ്റ്റിങ്ങായി വന്നപ്പഴാ ഒരു...
“ദ്രൌപദിയുടെ ദു:ഖം കാലാമേഘങ്ങളായതാകും “ ദിവ്യയുടെ മുഖത്ത് ആകാംക്ഷ !
“ പോടീ, അവള്‍ടെ ഒരു കാലാമേഘ്. സീഡി തീര്‍ന്നതാ. മാറ്റിയിടണം.”
രണ്ടാമത്തെ സീഡീയിട്ട് വാച്ചിങ് തുടങ്ങി.

ദാഹശമനത്തിനായി ഞാന്‍ അടുക്കളയിലേയ്ക്ക് ചെന്നു. ഗ്ലാസ്സില്‍ വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങിയതും ഒരലര്‍ച്ച

“ചതി, കൊലച്ചതി ! “

അപ്രതീക്ഷിതമായ സിറ്റ്വേഷനില്‍ ഗ്ലാസ്സ് താഴെ വീണു. വേഗം ഉമ്മറത്തേയ്ക്കോടി.

“ എന്താ? എന്തിനാ അലറിയെ?“
“ഇത് ചതിയാ. കൊലച്ചതി “

പാണ്ഠവന്മാര്‍ ഇവളെ ചതിക്കേണ്ട കാര്യമെന്താണെന്ന ചിന്തയില്‍ ഞാനവളെ തുറിച്ചു നോക്കി.

“ദേഖ് മത്. തൂനെ ബോലാ കീ പഞ്ചപാണ്ഠവന്മാര്‍ അഞ്ച് ഹെ “

“ഒന്നുകില്‍ നീ മലയാളം പറ. ഇല്ലേല്‍ ഹിന്ദി നിര്‍ത്ത്. അല്ലാണ്ടെ മിണ്ടിപ്പോകരുതിനി “

“പാ‍ണ്ഠവന്മാര്‍ എത്ര പേരാ ? “
“ അഞ്ച് “ എനിക്ക് സംശയം ഇല്ലായിരുന്നു.
“ അവരുടെ ഭാര്യ ആരാ
ദ്രൌപദി “
“ആണല്ലോ. വേറെ ഭാര്യമാരൊന്നും ഇല്ലല്ലോ ? “
“ ഇല്ലല്ലോ എന്ന് ചോദിച്ചാ ഉണ്ട്. സബ്‌സിഡറിയായിട്ട് വേറേം ഉണ്ട് . “
“ഓക്കെ. പക്ഷേ ഇത് നോക്ക് ...”

അവള്‍ ടി വിയിലേയ്ക്ക് കൈചൂണ്ടി എന്റെ കണ്ണുകള്‍ അത്യാവശ്യം നന്നായി ഉരുണ്ട് ടിവിയിലേയ്ക് തിരിഞ്ഞു

“കണ്ടോ, ഭീമനില്ലാത്ത തക്കം നോക്കി അവര്‍ എന്തൊക്കെയോ പ്ലാന്‍ ചെയ്തു. പിന്നെ രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നു. ബാക്കി രണ്ടുപേര്‍ രാജ്യം നോക്കാന്‍ നില്‍ക്കുന്നു. ഇതെന്തൊരന്യായം? “

ശര്യാണല്ലോ. നാലുപേരെയേ കാണാനുള്ളൂ. ഇങ്ങനെയൊരു ഭാഗം മഹാഭാരതത്തില്‍ കണ്ടതായും ഓര്‍ക്കുന്നില്ല. ഇനീപ്പോ ഇതിനും ന്യൂ വേര്‍ഷന്‍ ഇറങ്ങിക്കാണുമോ ? അല്പം വിവരമുണ്ടെന്നു പറഞ്ഞതുകൊണ്ട് ഇവള്‍ടെ മുന്നില്‍ തോറ്റുകൊടുക്കാന്‍ ഒരു മടി. ഒന്നുകൂടി കണ്ണുതിരുമ്മി നോക്കി. ശ്രീരാമന്‍ സീതയേം കൂട്ടി ലക്ഷമണനുമൊപ്പം ട്രിപ് പോകാനുള്ള പ്ലാന്‍ ആണ്. ഭരതശത്രുഘ്നന്മാര്‍ അന്തംവിട്ട് നില്‍ക്കുന്നു.

സീഡികള്‍ തമ്മില്‍ മാറിപ്പോയി . അതാ കാര്യം.

“നീ പറ , ഇതെന്താ ഇങ്ങനെ “

“എടീ, ഇതെന്താന്നു ചോദിച്ചാ, മഹാഭാരതത്തെ രാമായണം ഒന്ന് ടേക്കോവര്‍ ചെയ്തതാ. “

“ഓഹോ! അതെപ്പോ? . അങ്ങനെയാണെങ്കില്‍ രാവണന്‍ ആരെക്കോണ്ടു പോകും, സീതയേയോ ദ്രൌപദിയേയോ?“

നിലത്താഞ്ഞു ചവിട്ടി ടിവി ഓഫ് ചെയ്ത് മിക്സായിപ്പോയ സീഡികള്‍ എടുത്ത് ബാഗിലിട്ട് അവളുടെ കയ്യില്‍പ്പിടിപ്പിച്ചു

“എണീക്കടീ. ഇനി നീ ഇവടെ നിന്നാല്‍ ചെലപ്പോ കുരുക്ഷേത്രയുദ്ധത്തിന് യുദ്ധകാണ്ഠം വരെ കാക്കേണ്ടിവരില്ല . പൊയ്ക്കോണം “

അവളെ പുറത്താക്കി വാതിലടച്ചപ്പഴേയ്ക്കും ആകെമൊത്തം വിയര്‍ത്തു. അത്യാവശ്യം ഈ കഥകളൊക്കെ അറിഞ്ഞുവെച്ചതായിരുന്നു. ഇപ്പോ എല്ലാം പോയി. കോണ്‍സിക്വന്‍സ് , രാമനും അര്‍ജ്ജുനനും യുധീഷ്ഠിരനും ഊര്‍മ്മിളയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചിന്ത കാനനം കയറി ദശരഥമഹാരാജാവിന്റെ രണ്ടാമത്തെ പത്നി കുന്തിയില്‍ അവസാനിച്ചു .

70 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ മഹാഭാരതത്തെ രാമായണം ടേക്കോവര്‍ ചെയ്തതാ “

G.MANU said...

ഠോം........

തേങ്ങ എന്റെ വക

ബാക്കി വായിച്ചിട്ട്

Sands | കരിങ്കല്ല് said...

പഞ്ചപാണ്ഡവന്മാരു് നാലു പേരു കട്ടിലിന്‍ കാലു പോലെ മൂന്നെണ്ണമല്ലേ....

അപ്പൊ കൌര്‍ രാമായണത്തില്‍ കണ്ട നാലാമത്തെ കൌരവന്‍ ആരായിരുന്നു?

പിന്നെ... ദശരഥമഹാരാജാവിന് രണ്ടാമത്തെ ഭാര്യ ഇല്ല... ഒന്നാമത്തെ കഴിഞ്ഞാല്‍ പിന്നെ മൂന്നാമത്തെയാ... അറിയില്ലെങ്കില്‍ എഴുതണോ പ്രിയേ?

ദിലീപ് വിശ്വനാഥ് said...

എന്തായാലും ഇതു കൊലച്ചതി ആയിപ്പോയി.

കാര്യം മനസ്സിലായില്ലേ, അതു മതി. അപ്പൊ ഞാന്‍ നിക്കണോ പോണോ?

Calvin H said...

രാമായണത്തിന്റെ ആദ്യസീഡീക്ക് ശേഷം മഹഭാരതം ഇട്ടിരുന്നെങ്കില്‍ കളി മാറിയേനെ...
ശ്രീരാമനും ലക്ഷമണനും ഒരുമിച്ചാ സീതയെ കെട്ടിയതെന്ന് പറഞ്ഞിരുന്നെങ്കിലോ? ;)

പ്രിയേച്ചി വീണ്ടും ഒരുപാട് ചിരിപ്പിച്ചു

ഓടോ:-

പാണ്ഡു മഹാരാജാവിന്റെ പുത്രന്മാരുടെ അച്ഛന്‍ പാണ്ഠുവാണെന്ന് പറഞ്ഞത് അദ്ദേഹം ക്ഷമിക്കുമോ എന്തോ...

കനല്‍ said...

അപ്പോ കണ്ടത് “ഭാരതായണം” ആയിരുന്നു ല്ലേ?

എന്താണേലും കാണുമ്പോഴും വായിക്കുമ്പോഴും അതിലൊരു കഥാപാത്രമാകാന്‍ സ്വയം തോന്നിപോകുന്നതാണീ ഇതിഹാസ കഥകള്‍.

അനില്‍@ബ്ലോഗ് // anil said...

ശരിക്കും രസിപ്പിക്കുന്നുണ്ട് എഴുത്ത്

..:: അച്ചായന്‍ ::.. said...

ഒള്ളത് പറഞ്ഞാ ശരിക്കും കൊല ചതി ആയി പോയി ...

വേണു venu said...

കുരുക്ഷേത്രയുദ്ധത്തിന് യുദ്ധകാണ്ഠം വരെ കാക്കേണ്ടിവരില്ല . അത് ഭാരതയുദ്ധമായി മാറാന്‍.
അപ്പോള്‍ സീത ഭീമന്‍റെ ആരാണെന്നാ.:)
ഇതിഹാസ കഥകളേ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ച്ഛലം ശൂന്യമീ ഭൂമി.
പോസ്റ്റ് ആസ്വദിച്ചു...

കുറുമാന്‍ said...

മൊത്തത്തില്‍ ഒകെ എങ്കിലും, തമാശിപ്പിക്കാനായിട്ട് ബിറ്റ് കയറ്റിയ ഒരു ഫീലിങ്ങ്സ് ഉണ്ടായീട്ടോ. പ്രിയയുടെ കഥയില്‍ ഈ കല്ലുകടി ഫീല് ചെയ്യാത്തതാ.

പാവപ്പെട്ടവൻ said...

സംഭവം കലക്കി ട്ടോ
നന്നായി ഒന്ന് ചിരിക്കാന്‍ കഴിഞ്ഞു
യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി മര്യാതയുള്ള എഴുത്ത്
മനോഹരമായിരിക്കുന്നു
ആശംസകള്‍

ശ്രീവല്ലഭന്‍. said...

:-)

ജോഷി രവി said...

സ്വപ്നഭുമിയില്‍ കവിത വല്ലൊം ഉണ്ടോന്നു നോക്കാന്‍ വന്നതാ.. കുറെ ചിരിച്ചു വീണ്ടും.. :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പോസ്റ്റ് ആസ്വദിച്ചു... :)

പൊറാടത്ത് said...

അതെ... ശരിയ്ക്കും കൊലച്ചതി തന്നെ...:)

പണ്ട്, ടിവിയിൽ രാമായണ-മഹാഭാരതങ്ങൾ വന്നിരുന്ന കാലത്ത്, അത് കണ്ടു കൊണ്ടിരിയ്ക്കുന്ന ഹിന്ദി അറിയാത്ത അമ്മൂ‍മ്മയ്ക്ക് ട്രാൻസിലേറ്റ് ചെയ്ത് കൊടുത്തിരുന്ന ഒരു കക്ഷിയെ അറിയാം.

രാമൻ എങ്ങോട്ടൊ യാത്ര പോവുന്നതിനുമുൻപ് ആശീർവാദം വാങ്ങുമ്പോൾ “കല്യാൺ ഹോ” എന്നുള്ള ആശീർവാദത്തിന്, അത് “രാമന്റെ കല്യാണം വേഗം നടക്കട്ടെ” എന്നാ പറഞ്ഞതെന്നായിരുന്നു കക്ഷിയുടെ വിവർത്തനം..

the man to walk with said...

:)

മുക്കുവന്‍ said...

അപ്പോൾ പഞ്ചപാണ്ടവർ എത്രപേരാ?

ധൃഷ്ടദ്യുമ്നന്‍ said...

ha ha really funny!!!!ha ha

Anil cheleri kumaran said...

രസകരമായ ശൈലി. നന്നായിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ..
:)

ഏറനാടന്‍ said...

പ്രിയക്കഥ വായിച്ച് ചിര്‍ച്ചു.

Typist | എഴുത്തുകാരി said...

അതു കലക്കീട്ടോ.വല്ലാത്ത കൊലച്ചതിയായിപ്പോയി.

ശ്രീ said...

അത് കൊലച്ചതി തന്നെ.
:)

smitha adharsh said...

ഇത് വല്ലാത്ത കൊലച്ചതിയായിപ്പോയി..
മനുഷ്യന്റെ തല തിരിഞ്ഞു..
ഇങ്ങനേം സി.ഡി.മാറാമോ?
രസികന്‍ എഴുത്ത്!

ഹരീഷ് തൊടുപുഴ said...

പ്രിയേ;

ചിരിപ്പിച്ചു...

വരവൂരാൻ said...

ഹാ അപ്പോ പറഞ്ഞു വന്നത്‌ രാമഭാരതം

ചന്ദ്രകാന്തം said...

അപ്പൊ ഇതാണല്ലെ ഭാരതായണം കഥ.!!!

ബിനോയ്//HariNav said...

തന്നെ തന്നെ ഇതൊരു കൊലച്ചതി തന്നെ.
പക്ഷെ പോസ്റ്റ് കലക്കീട്ടാ :)

Kaithamullu said...

മൊത്തത്തില്‍ ഒകെ എങ്കിലും, തമാശിപ്പിക്കാനായിട്ട് ബിറ്റ് കയറ്റിയ ഒരു ഫീലിങ്ങ്സ് ഉണ്ടായീട്ടോ.

എന്താ കുറൂ,
ഒരു ഫീലിംഗ് വന്നത്?

കൌറിന്റെ കൊലയാളം കൊല്ലാം, ട്ടാ!
പ്രിയേടെ ഹിന്ദീനെപ്പറ്റി പറയേണ്ടല്ലോ!!

പി.സി. പ്രദീപ്‌ said...

പ്രിയേ,
ഇതു കലക്കി:)

Mr. X said...

ഈ ബ്ലോഗ് ഒടുക്കത്തെ പോപ്പുലറാ അല്ലേ...
സംഗതി കൊള്ളാം.
“ഓഹോ! അതെപ്പോ? . അങ്ങനെയാണെങ്കില്‍ രാവണന്‍ ആരെക്കോണ്ടു പോകും, സീതയേയോ ദ്രൌപദിയേയോ?“

നിലത്താഞ്ഞു ചവിട്ടി ടിവി ഓഫ് ചെയ്ത് മിക്സായിപ്പോയ സീഡികള്‍ എടുത്ത് ബാഗിലിട്ട് അവളുടെ കയ്യില്‍പ്പിടിപ്പിച്ചു

“എണീക്കടീ. ഇനി നീ ഇവടെ നിന്നാല്‍ ചെലപ്പോ കുരുക്ഷേത്രയുദ്ധത്തിന് യുദ്ധകാണ്ഠം വരെ കാക്കേണ്ടിവരില്ല . പൊയ്ക്കോണം “

ബൈജു (Baiju) said...

കൊള്ളാം പ്രിയ............അപ്പോള്‍ പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലുപോലെ മൂന്നുപേര്‍...........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുഹൃത്തുക്കളേ ഈ കൊലച്ചതിയ്ക്ക് കൂട്ടുനിന്നതിന് റൊമ്പ നന്ദി.

മനോജ് കുമാർ വട്ടക്കാട്ട് said...

പ്രിയ, നല്ല ഭാഷ.

മുമ്പ് ഒരവധിക്ക് നാട്ടില്‍ ചെന്ന ഒരു സുഹൃത്ത് മോഹന്‍ലാലിന്റെ കിലുക്കം, ചിത്രം, വന്ദനം, മുകുന്ദേട്ടാ... കാസറ്റുകള്‍ എല്ലാം ഒറ്റിരിപ്പിന് കണ്ട് ഒടുക്കം കഥ കണ്‍ഫ്യൂഷനായ ഒരു സംഭവം ഓര്‍ത്തുപോയി

anamika said...

oru vidham raamaayanavum mahabhaarathavum kadha manasilaakki vachirunnathaa...

ee post vaayich ippo njaanum full confusionil aayi :P

അയ്യേ !!! said...

ഹും !!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സംഭവാമി ഉഗെ ഉഗെ.. എന്റെ ബ്ലോഗ്ഗിലും എനിക്കുപറ്റിയ അബദ്ധം കിടപ്പുണ്ട്. ബ്ലോഗെഴുതിയപ്പോ മഹഭാരതയുദ്ധത്തില്‍ രാമന്‍ രാവണനെ അമ്പെയ്തു... അരോ ചൂണ്ടിക്കണിച്ചു. തിരുത്താന്‍ പോയിട്ടില്ലാ ലവിടെ തന്നെ കിടക്കുന്നുണ്ട്! ആകെ കണ്‍ഫുഷന്‍!

നിര്‍ ഝ രി said...

പ്രിയച്ചേച്ചി,
നര്‍മ്മം തുളുമ്പുന്ന ശൈലി...വളരെ മനോഹരമായിരിക്കുന്നു..

kariannur said...

വീട്ടില്‍ കൂട്ടാന്‍ തോരനിത്യാദി വെച്ചാല്‍
പെട്ടെന്നെല്ലാം വാങ്ങി വെച്ചേയ്ക്കണം ട്ടോ
പെട്ടെന്നെങ്ങാന്‍ കൌറുവന്നാല്‍ കുടുങ്ങും
കൂട്ടാന്‍ വറ്റും തോരനോലോലനാകും

ബഷീർ said...

കൊല്ലച്ചതി തന്നെ സംശ്യല്ലാ..
വിവരണം നന്നായിട്ടുണ്ട്

Anonymous said...

ഭാഗ്യം. സി ഡി മാറി ഭക്ത കുചേലയും, ശ്രീകൃഷ്ണ ലീലയും ഒന്നും ഇടാഞ്ഞത്.

Sethunath UN said...

പ്രിയേ
സ‌ത്യം പറ. അന്നെത്രെണ്ണം അടിച്ചു?
ലാസ്റ്റ് പാര കല‌ക്കി

Anonymous said...

വളരെ നാളുകള്‍ക്ക്‌ ശേഷം പ്രിയക്കുട്ടിയുടെ ഒരു നല്ല പോസ്റ്റ്‌ വായിച്ച്‌ ചിരിച്ചര്‍മാദിച്ചു......ഇത്രയും നല്ലൊരു പോസ്റ്റെഴുതിയ പ്രിയക്കുട്ടിക്കെന്റെ വിപ്ലവാഭിവാദനങ്ങള്‍

വികടശിരോമണി said...

സി.ഡി.മാറുന്ന തമാശയുടെ റീൽ ഇനിയും പൊട്ടിയിട്ടില്ലല്ലേ?

hi said...

പഴയ പോസ്റ്റുകളുടെ ഒന്നും അത്ര പോരെങ്കിലും കൊള്ളാം കേട്ടോ..:)

Mahesh Cheruthana/മഹി said...

പ്രിയ,
:-)!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായെഴുതി.. രസിച്ചു വായിച്ചു.
നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊലച്ചതിയാണേലും കൂട്ടിനൊത്ത്തിരിപേരുണ്ടല്ലോ :)

നന്ദി എല്ലാവര്‍ക്കും

R.K.Biju Kootalida said...

valare nannayi kondu pokaamaayirunna oru katha,samanyam nalloru bhasha kaaiyilumundu ennittum ingene
kinjana varthamanam paruvathilaakiyathinu Priya unnikrishananu 12/2=6 masam vanavasam vidhikkunnu...

Sureshkumar Punjhayil said...

nalla vayana... nannayirikkunnu.. Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

ഹി..ഹി..ഹി

കുത്തിയിരുന്നു വായിച്ചു, രസിച്ചു.

SajanChristee said...

:)

ശ്രീഇടമൺ said...

കൊള്ളാം...
വായിച്ച് രസിച്ചു...
:)

ആശംസകള്‍...*

കുക്കു.. said...

പ്രിയ ചേച്ചി....നന്നായിട്ടുണ്ട്.....:)

ഇബടെ ബൂലോകത്ത് ഞാന്‍ ന്യൂ എന്‍ട്രി യാ.....

സമയം കിട്ടിയാല്‍...അവിടെ കൂടി ഒരു സന്ദര്‍ശനം..:)
http://www.cukku.blogspot.com/

poor-me/പാവം-ഞാന്‍ said...

and ... what happened after march?

സന്തോഷ്‌ പല്ലശ്ശന said...

എന്തു പറ്റി പ്രിയാ കാണുന്നുല്ലല്ലൊ...പുതിയ പോസ്റ്റുകളൊന്നും....നാട്ടിലാണൊ അതൊ സ്റ്റേറ്റ്സില്‍ തന്നെയുണ്ടൊ....
നല്ലതു മാത്രം വരട്ടെ...
സസ്നേഹം

Vinod said...

Kemam! Very nice. Have to come back :-)

PositiveThinker said...

kalakki nalla post

Faizal Kondotty said...

കൊള്ളാം...

ഒഴാക്കന്‍. said...

കൊള്ളാം...
വായിച്ച് രസിച്ചു...
:)

KERALA ASTROLOGER K.P.SREEVASTHAV said...

ശൈലി ഇഷ്ടപ്പെട്ടു,

ഗിരീഷ്‌ എ എസ്‌ said...

ഏറെ കാലത്തിന്‌ ശേഷം
വീണ്ടും സ്വപ്‌നഭൂമിയില്‍ വന്നു........

കുഞ്ഞായി | kunjai said...

ചിരിപ്പിച്ചു...
നല്ല എഴുത്ത്

സിജാര്‍ വടകര said...

സ്വപ്നഭുമിയില്‍ കവിത വല്ലൊം ഉണ്ടോന്നു നോക്കാന്‍ വന്നതാ.. good ... keep writing


ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ്‌ ചെയ്യൂ .

www.snehakood.ning.com

ശ്രീലക്ഷ്മി said...

നന്നായിട്ടുണ്ട് ..ആശംസകള്‍

ശ്രീലക്ഷ്മി said...

നന്നായിട്ടുണ്ട് ..ആശംസകള്‍

lekshmi. lachu said...

kollaam tou..

രാജന്‍ വെങ്ങര said...

ഒരു രസമൊക്കെയുണ്ട് വായിക്കാന്‍...അപ്പോ..ബോംബെലാ....?

Rejesh Keloth said...

onnu thirichu nokkan theerumanichappo aadyam Priyayude swapnabhoomiyil thanneya vannathu kettto... chiriyode thudangam... :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹ ഹ അതു കലക്കി