Thursday, October 9, 2008

പോടാ പുല്ലേ

......വിന്ധ്യഹിമാചല് യമുനാ ഗംഗാ....
ഒന്നു കുനിഞ്ഞ് ഡസ്കിനു താഴെയുള്ള ബാഗെടുത്ത് മുകളില്‍ വെച്ചു. സെന്റ് ജോണ്‍സിന്റെ നീളന്‍ കുടയെടുത്ത് ബാഗിനരികില്‍ വെച്ചു. പിന്നെ അനങ്ങാതെ നിന്നു.

.....മംഗളദായക ജയഹേ ഭാരത ....

കുടയെടുത്ത് കയ്യില്‍പ്പിടിച്ചു. മൂന്നാമത്തെ ജയഹേ വന്നതും ബാഗെടുത്ത് തോളിലിട്ടു.

........ ജയജയജയ ജയഹേ

ബാക്ക് ബെഞ്ചില്‍നിന്നും പുറത്തേയ്ക്ക് ഓടാനാഞ്ഞതും പ്രേമടീച്ചര്‍ എല്ലാരേം തടഞ്ഞു

“ പോകാന്‍ വരട്ടെ. ഇന്ന് നമ്മുടെ സ്കൂള്‍ പരിസരമൊക്കെ വൃത്തിയാക്കണം.ഒക്റ്റോബര്‍ രണ്ടാണ് മറ്റന്നാള്‍ . ഗാന്ധിജയന്തി.എല്ലാരും ബാഗൊക്കെവെച്ച് പുറത്തിറങ്ങൂ. “

കൂട്ടബെല്ലിന് ഒരു മിനിറ്റ് മുന്‍പേ എന്ന സ്കൂള്‍ചൊല്ല് പതിരായിപ്പോയ സങ്കടത്തില്‍ രാവിലെ പോരുമ്പോള്‍ അമ്പലമുറ്റത്ത് ഗോട്ടി കളിക്കാന്‍ കുഴിച്ച മൂന്ന്‌ സല്‍ഗുണസമ്പന്നമായ കുഴികളോട് വേയ്റ്റ് ചെയ്യാന്‍ പറഞ്ഞ് സ്കൂള്‍ മുറ്റത്തേയ്ക്കിറങ്ങി.

ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധമെന്തെന്ന് കണ്‍ഫ്യൂഷനടിച്ചെങ്കിലും
പുല്ലുപറി ഡേ ആഘോഷകരമാക്കാന്‍ തീരുമാനിച്ച് ഞങ്ങള്‍ സംഘങ്ങളായി ഇറങ്ങി. ചുമരിനരികില്‍ അഹങ്കാരത്തോടെ വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകളെ താലോലിച്ച് പറിച്ചെടുത്ത് മുന്നേറുമ്പോഴാണ് കല്ലുകള്‍ക്കിടയില്‍ അര്‍മാദിച്ച് നില്‍ക്കുന്ന നീളന്‍‌പുല്ലുകളെ കണ്ടത്.നിക്കണ നിപ്പ് കണ്ടാല്‍ പഞ്ചവത്സരപദ്ധതിയുടെ ജാരസന്തതിപോലുണ്ട്.

പുല്ലുപറി മഹാമഹം കണ്‍ക്ലൂഷനിലെത്തിയ സമയത്ത് അതുകൂടിയങ്ങ് തീര്‍ക്കാമെന്ന അതിമോഹത്തില്‍ ആ നീളന്‍ പുല്ലുകളെ കൂട്ടിപ്പിടിച്ച് ഒരു വലി.
ഇല്ല, വന്നില്ല. ഒന്നൂടി ആഞ്ഞു വലിച്ചു. പിന്നേം വന്നില്ല
ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്, ചിരിയും തുടങ്ങിയിരിയ്ക്കുന്നു. ഭാവിയില്‍ കെടാനുള്ള നാണം ഇപ്പൊഴേ വേസ്റ്റാക്കേണ്ടെന്നു കരുതി തിരിഞ്ഞു നോക്കാന്‍ മുതിര്‍ന്നില്ല.

അടുത്തുള്ള കല്ലില്‍ അമര്‍ത്തിച്ചവിട്ടി. പിന്നെ ആഞ്ഞൊരു വലി. ദാണ്ടെ കെടക്കണ് മിസ്പ്ലേസായി ഞാന്‍ മാത്രം. യാതൊരു മനസ്സാക്ഷിയുമില്ലാതെ കൂവലുയര്‍ന്നു. കാറ്റില്ലാതിരുന്നിട്ടും അനാവശ്യമായി തലയാട്ടിയ ആ ക്രൂരപുല്ലുകള്‍ക്ക് ഒരെല്ലു കൂടുതലല്ലേ എന്നു തോന്നി.

“പോടാ പുല്ലേ “
മനസ്സമാധാനത്തിന് വേണ്ടി അത്രേം പറഞ്ഞ് വീണിടത്തൂന്ന് ഒരോട്ടം, പടികള്‍ കയറി നേരെ സ്കൂളിന്റെ ഓഫീസ് റൂമിന് മുന്നിലേയ്ക്ക്. അവിടെയാണ് ഗാന്ധിജിയുടെ വലിയ പ്രതിമ കുറെ കാലമായി നില്‍ക്കുന്നത്. പൊത്തിപ്പിടിച്ച് അതിനുമുകളില്‍ കയറി. താഴെ നിന്നും കൂട്ടുകാര്‍ തന്ന വെള്ളവും പാറകത്തിന്റെ ഇലയുമുപയോഗിച്ച് രാഷ്ട്രപിതാവിനെ കുളിപ്പിക്കാന്‍ തുടങ്ങി. പുറം തേയ്ക്കാന്‍ തിരിഞ്ഞു തരാതെ നില്‍ക്കുന്ന പ്രതിമയെ ഒന്നു വലംവെയ്ക്കാന്‍ ശ്രമിച്ചതും ദേഹം മുഴുവന്‍ സുലഭമായി ഉരഞ്ഞുകൊണ്ട് പൂഴിമണ്ണില്‍ സാഷ്ടാംഗം നമസ്കരിച്ചു.

അനുഭവസമ്പന്നമായ പുല്ലുപറി ഡേ അവിടെ അവസാനിച്ചു അതോടെ.

പിറ്റേന്ന് ആദ്യപിരീഡ് കഴിഞ്ഞപ്പോഴാണ് കണക്ക് ഹോംവര്‍ക്ക് ചെയ്തില്ലെന്നോര്‍ത്തത്. ഓണപ്പരീക്ഷയ്ക്ക് കണക്കിന് രണ്ട് മാര്‍ക്ക് കുറഞ്ഞതിന് പുഷ്പലതടീച്ചറുടെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ചൂട് ഒട്ടും ആറിയിട്ടില്ലാത്തതിനാല്‍ രക്ഷപ്പെടാനുള്ള വഴിയാലോചിച്ചു.

“ഹോം വര്‍ക്ക് ചെയ്തില്ലെ?”ഉരഞ്ഞ് മുറിവ് പറ്റിയത് വയറിലായതുകൊണ്ട് എങ്ങനെ ഞൊണ്ടും എന്നാലോച്ചിച്ചിരിയ്ക്കെ കുരുട്ട്ബുദ്ധി വേഗമുണര്‍ന്നു
“ഇല്ല്യ ടീച്ചറേ. ഇന്നലെ പുല്ലു പറിച്ചെന്റെ കൈ ക്ഷീണിച്ചു, അതോണ്ടാ “

ആവശ്യത്തിലധികം ഭവ്യത വരുത്തി.ഒന്നു നോക്കിയിട്ട് ടീച്ചര്‍ എന്നോടിരിയ്ക്കാന്‍ പറഞ്ഞു. വീഴ്ചകൊണ്ട് അങ്ങനെ ഒരുപകാരമുണ്ടായി.

ഒക്റ്റോബര്‍ 2. രാവിലത്തെ ഫോര്‍മാലിറ്റീസ് കഴിഞ്ഞ് ആലിന്‍‌ചുവട്ടില്‍ നിന്നും റാലി തുടങ്ങി. പോസ്റ്റോഫീസ് എത്താന്‍ ഏകദേശം പതിനഞ്ച് മിനിറ്റെടുത്തു. അവിടെയുള്ള ടൈലര്‍ കണ്ണന്റെ കടയ്ക്കു മുന്നിലൂടെ ടേണ്‍ ചെയ്യണം, നെന്മാറ റൂട്ടിലേയ്ക്ക്.

“ഒക്റ്റോബര്‍ 2 ഗാന്ധി ജയന്തിഗാന്ധിജി നമ്മുടെ രാഷ്ട്രപിതാ”

എന്ന മുദ്രാവാക്യവുമായി ഞങ്ങളുടെ സംഘം പിന്‍‌വരിയില്‍ നിന്നും മുന്നോട്ട് ചാടുന്ന വളവാണത്. എന്നുവെച്ചാല്‍ റാലിയുടെ ടേണിങ് പോയന്റ്. പിന്നീടങ്ങോട്ട് വഴിയ്ക്കരികിലെ വേലിയില്‍ നിന്നും തെച്ചിക്കായ കടിച്ചോണ്ടാണ് റാലി. ഇരുപതുമിനിറ്റ് കഴിഞ്ഞ് മില്ലിനരികിലെ അടുത്ത ടേണിങ് എത്തുമ്പോഴേയ്ക്കും വീണ്ടും മുന്നോട്ടൊരു ചാട്ടമാണ്. ഇതൊക്കെ മുന്‍‌കൂട്ടി കണ്ടിട്ടാണെന്നു തോന്നുന്നു ടീച്ചര്‍മാര്‍ ഞങ്ങളുടെ സംഘത്തെ എന്നും പിറകിലാണ് നിര്‍ത്താറ്‌ . ചാട്ടത്തില്‍ പിഴയ്ക്കാറില്ലെന്നു കരുതീട്ടാവും.

അവിടുന്നങ്ങോട്ട്, അരികിലുള്ള കൊട്ടാരക്കാട്ടില്‍ ഉച്ചയ്ക്ക് മാത്രമിറങ്ങുന്ന പ്രേതങ്ങളെക്കുറിച്ചുള്ള കഥകളും പറഞ്ഞാണ് യാത്ര. അതങ്ങനെ സ്കൂളിനടുത്ത് എത്താറാകുമ്പോഴെയ്ക്കും ഞങ്ങള്‍ ജാഗരൂകരാകും. കാരണം പ്രധാനാധ്യാപകനായ വാസുമാഷ് ആരൊക്കെയാണ് മുദ്രാവാക്യം വിളിക്കുന്നവരെന്നും അല്ലാത്തവരെന്നും നോക്കി നില്‍പ്പുണ്ടാവും. പിന്നെ മിഠായി വിതരണമാണ്. നടന്നു ക്ഷീണിച്ച ശേഷം കിട്ടുന്ന ചുവപ്പും ഓറഞ്ചും നിറമുള്ള ആ നാരങ്ങ മിഠായികള്‍ തന്നെയാണ് ഒക്റ്റോബര്‍ 2 എന്ന ദിവസത്തിന്റെ എന്നത്തേയും ഓര്‍മ്മ.

സ്കൂളില്‍ നിന്നും പറിച്ചിട്ട പുല്ലുകളെല്ലാം പെറുക്കി വീട്ടിലേയ്ക്കോടുമ്പോള്‍ വഴീന്നാരോ ചോദിച്ചു
“ഇതെന്തിനാ ഈ പുല്ലുകളൊക്കെ നിനക്ക്?“
“അതേയ്, എന്റെ ജയന്തി വരാന്‍ പോകുന്നുണ്ട് കുറച്ചൂസം കഴിഞ്ഞാ, അപ്പൊ പറിക്കണേല്‍ ഇപ്പഴേ കുഴിച്ചിടണം “

105 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധം???

വാല്‍മീകി said...

ആ ദേശീയഗാനം ചൊല്ലല്‍ ഇഷ്ടപ്പെട്ടു മാ‍ഷേ...

മനുഷ്യര്‍ക്ക് എന്തൊരു അഹങ്കാരമാണെന്നു നോക്കിയേ...എന്നാലും ഒരു പുല്ലെങ്കിലും ഉണ്ടായല്ലോ അതൊന്നു ശമിപ്പിക്കാന്‍..

ജയന്തി വരാന്‍ പോകുന്നു പോലും.

നജൂസ്‌ said...

Social Work ന്റെ പേരില്‍ പെരുമ്പിലാവിലെ ചാണക ചന്ത വ്ര്‌ത്തിയാക്കിയത്‌ ഓര്‍മ്മ വരുന്നു..
എന്നെ കിട്ടാറില്ലട്ടോ എന്തിനും ഞാനാകും സൂപ്പര്‍വൈസര്‍.... :)

എന്നിട്ട്‌ പുല്ല്‌ മൊത്തം കുഴിച്ചിട്ടില്ലേ.... :)

ശരത്‌ എം ചന്ദ്രന്‍ said...

പ്രിയ ഓര്‍മ്മിപ്പിച്ചതു നന്നായി.. എന്റെ ജയന്തിയും വന്നെത്താറായി...ഞാനും പോയി --പറിച്ചിട്ടുവരട്ടെ...

മാണിക്യം said...

ഉം ! :) നേരാ പ്രീയ
പറഞ്ഞപ്പോഴാ ഓര്‍ത്തത്
ബാലവേല അല്ലാരുന്നോ പത്ത് വര്‍ഗ്ഗിസ് ചേട്ടന്മാര്‍ രണ്ടാഴ്ചത്തെ റേഷന് ഒള്ള പണി ഒറ്റദിവസം കൊണ്ട് നല്ല മണി മണി പോലേ
പിള്ളാരു ചെയ്യും. സ്കൂള്‍ ഗ്രൌണ്ട് ,ക്ലാസ്സ് മുറികള്‍ ,സ്കൂള്‍ ഗെറ്റ്, റോഡ് ,എന്നു വേണ്ടാ. ഒന്നും പോരാത്തതിനു ഗാന്ധിജി കസ്തൂര്‍‌ബാഗാന്ധിയെ കൊണ്ട് സൌത് ആഫ്രിക്കയില്‍ കക്കുസ് കഴുകിച്ച പുരാണം പറഞ്ഞ് കേള്‍പ്പിച്ച് സ്കൂള്‍ & ബോഡിങ് റ്റൊയിലറ്റുകളും കഴുകണം ..
നല്ല ക്ലീന്‍ ക്ലീന്‍ ആക്കണം എന്നാലല്ലേ യഥാര്‍‌ത്ത ഗാന്ധിയം കൈവരിക്കൂ. ...
ഒരാഴ്ചയാ ഗാന്ധിജി വാരം !!
ഇതു വല്ലോം പാവം ഗാന്ധിജി അറിയുന്നോ?
“ഒക്റ്റോബര്‍ 2
ഗാന്ധി ജയന്തി
ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാ..” :)
പ്രീയേ നാരങ്ങാ മുട്ടായി എപ്പോതരും?

സഹയാത്രികന്‍ said...

നീയിത് ആരോടാ ഇത്ര സീരിയസായി പറഞ്ഞേന്നറിയാന്‍ ഓടി വന്നതാ ഞാന്‍.... സധാമാനമായി... :)

വെറുതേ നാരങ്ങമിഠായിടെ കാര്യം പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ചു... എന്തായാലും കൊള്ളാം... :)

മാംഗ്‌ said...

പോടാ പുല്ലേന്നാ ആർക്കാ ഇത്ര അഹങ്കാ എന്നു നോക്കിയതല്ലേ സമാധാനമായി എന്നെ അല്ലല്ലോ

smitha adharsh said...

ഈ പുല്ലു പറി ഡേ..ഇഷ്ടപ്പെട്ടു..

വികടശിരോമണി said...

ഗാന്ധിയും പുല്ലും തമ്മിൽ വൈരുദ്ധ്യാധിഷ്ഠിതമായ ബന്ധമാണുള്ളത്.കൊളോണിയൽ കിരാതഹസ്തങ്ങൾ ഭാരതത്തിന്റെ അന്തരാളത്തെ വിഴുങ്ങുമ്പോൾ സൈദ്ധാന്തികമായ സങ്കീർണ്ണപരിസരങ്ങളെ വ്യവഛേദിച്ചു വിനിമയം ചെയ്യാൻ പര്യാപ്തമാകാത്ത കാലത്തെ തൃണവൽഗണിച്ചു മുന്നോട്ടുപോകൂ എന്നാണ് ഗാന്ധി ഉദ്ബോധിപ്പിച്ചത്.
പ്രിയക്കുട്ടിയുടെ സംശയം തീർന്നില്ലേ?
ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ,പറഞ്ഞുതരാം.

ഹരീഷ് തൊടുപുഴ said...

ഈ പോസ്റ്റ് എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കൂന്നു;

“ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന “ആ” തിരുമുറ്റത്തെത്തുവാന്‍ മോഹം.....”

കാന്താരിക്കുട്ടി said...

ഞങ്ങളുടെ പുല്ലുപറി ഡേയെ കുറിച്ച് ഓര്‍മ്മിപ്പിച്ചതിനു നന്ദി..പണ്ട് പുല്ലുപറിയും ക്ലാസ് റൂമിലേ ഡെസ്കുകളും ബെഞ്ചുകളും ഒക്കെ മുറ്റത്തേക്കെടുത്തിട്ട് തേറോത്തിന്റെ ഇല കൊണ്ടും നല്ല ചകിരി കൊണ്ടും തേച്ചു വെളുപ്പിച്ച് ,ബ്ലാക്ക് ബോര്‍ഡ് ഒക്കെ നല്ല ചെമ്പരത്തി പൂ ഉപയോഗിച്ച് വൃത്തിയാക്കി.ക്ലാസ് റൂമും പരിസരങ്ങളും ഒക്കെ വൃത്തിയാക്കി,ക്ഷീണിച്ചു കഴിയുമ്പോള്‍ സ്കൂളില്‍ നിന്നും നല്ല പായസം കിട്ടും..അതിന്റെ ഒരു സ്വാദ് !!

ഇപ്പോള്‍ സേവന വാരം എന്നൊരു വാരം ഇല്ലല്ലോ..എങ്കിലും സര്‍ക്കാര്‍ ഓഫീസുകളും പരിസരങ്ങളും ഒക്കെ വൃത്തിയാക്കണം എന്നൊരു നിര്‍ദ്ദേശം ഉണ്ട്..അപ്പോള്‍ ഞങ്ങള്‍ പുല്ലു പറിച്ചിട്ടു വരട്ടെ!!

തോന്ന്യാസി said...

ശ്ശൊ, ഈ ഗാന്ധിയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയാണോ?

പിന്നെ ആ ജാഥക്കിടയിലുള്ള ചാട്ടം ഒത്തിരിയിഷ്ടായി..

കാരണം ഞാനും ഒരു ചാട്ടവീരനായിരുന്നു....നമ്പര്‍ വണ്‍ ചാട്ടക്കാരന്‍.....

ജാഥ കഴിഞ്ഞ് മുട്ടായീം തിന്ന് ക്ലാസിലിരിക്കുമ്പോ ശിപായി ജാഥക്കിടയില്‍ അച്ചടക്കം പാലിക്കാത്തവരുടെ ലിസ്റ്റുമായി വരും ...ഒന്നാമത്തെ പേര് ഞാന്‍ തന്നെ...

കൈമള്‍ മാഷുടവക ആദ്യം നാല് പെട പിന്നെ ഗിരിപ്രഭാഷണം...അത് കേക്കുമ്പോ തോന്നും...പെട അഞ്ചാറെണ്ണം കൂടെ കിട്ട്യാ മതിയായിരുന്നൂന്ന്....

എന്തായാലും ജയന്തിയല്ലേ വരുന്നത് കുറച്ച് പുല്ല് പറിച്ചേക്കാം.....

G.manu said...

തകര്‍പ്പന്‍...
പഴയ സേവന വാരം, തളര്‍ന്നു ചത്ത പുല്ലിന്റെ മണം, ഉച്ചയ്ക്ക് കപ്പപ്പുഴുക്കിന്റെ ഉപ്പ്,പിന്നെ ഓര്‍മ്മയില്‍ നിന്നുപോലും പേരിന്റെ വേരുവരെ അറ്റുപോയ കുഞ്ഞാറ്റത്തുമ്പി സഖിമാരുടെ പൊട്ടിച്ചിരി..

പ്രിയെ... ഒരു ജന്മം തിരിച്ചുകിട്ടിയ ഫീലിംഗ്...

ശ്രീനാഥ്‌ | അഹം said...

എല്ലാരും കണക്കാ ലെ..

:)

യാരിദ്‌|~|Yarid said...

രണ്ട് പുല്ലു പറിച്ചപ്പോഴെക്കും ഇങ്ങനെ...

ഉച്ചക്കിറങ്ങുന്ന പ്രേതങ്ങളുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നൊ? അന്ന് വാലു കൂടെയില്ലാതിരുന്നത് കൊണ്ട് അദ്ധെഹത്തിനെ വിട്ടു...!

Sarija N S said...

ആദ്യ വരികള്‍ വായിച്ചപ്പോള്‍ ചേച്ചി എന്‍റെ അടുത്ത ബഞ്ചിലിരുന്നായിരുന്നോ പഠിച്ചെ എന്നൊരു സംശയം. വായിച്ചാവസാനിച്ചപ്പോള്‍ നമ്മള്‍ ഒരു സ്കൂളിലൊരുമിച്ച് പഠിച്ചൊ എന്ന് പിന്നേം സംശയം. പിന്നെ ഒരു കണ്‍ക്ലൂഷനിലെത്തി. മഴ എവിടേയും മഴ തന്നെ എന്നത് പോലെ കുട്ടികള്‍ എവിടേയും ഒരു‍പോലെ

പ്രയാസി said...

"......വിന്ധ്യഹിമാചല് യമുനാ ഗംഗാ....
ഒന്നു കുനിഞ്ഞ് ഡസ്കിനു താഴെയുള്ള ബാഗെടുത്ത് മുകളില്‍ വെച്ചു. സെന്റ് ജോണ്‍സിന്റെ നീളന്‍ കുടയെടുത്ത് ബാഗിനരികില്‍ വെച്ചു. പിന്നെ അനങ്ങാതെ നിന്നു.

.....മംഗളദായക ജയഹേ ഭാരത ....

കുടയെടുത്ത് കയ്യില്‍പ്പിടിച്ചു. മൂന്നാമത്തെ ജയഹേ വന്നതും ബാഗെടുത്ത് തോളിലിട്ടു.

........ ജയജയജയ ജയഹേ"

ഇത് കലക്കി..:)

ഓടോ: ബ്ലാക്ക്ബെല്‍റ്റേ... അതിനു മാത്രം സഹന്‍ നിന്നെ ഒന്നും പറഞ്ഞില്ലല്ലൊ..;)

ഞാന്‍ ഇരിങ്ങല്‍ said...

ജനഗണമന...
പ്രീയയുടെ 'പോടാ പുല്ലേ..” എന്ന
പുല്ലു പറിക്കഥ നന്നേ ഇഷ്ടപ്പെട്ടു.

എഴുത്തില്‍ നല്ല ഒഴുക്കുള്ളതിനാല്‍ ഇടയ്ക്ക് നിന്നില്ല.

അവതരണം അതിഗംഭീരം എന്നേ പറയാനുള്ളൂ‍.
അത് സത്യത്തില്‍ മലയാളിക്ക് നേരെയുള്ള ഒരു താക്കീത് കൂടിയാണ്. കുട്ടികള്‍ മാത്രമല്ല ടീച്ചര്‍ മാരില്‍
പലരും ജനഗണമന ചൊല്ലുമ്പോള്‍ വീട്ടില്‍ പോകാനുള്ള തിരക്കിലോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പരിപാടിയില്‍ മുഴുകി ഇതൊന്ന് തീര്‍ന്നെങ്കില്‍ എന്ന് വിചാരിക്കുന്നത് കണ്ടിട്ടുണ്ട്.

ഓരോ പുല്ലു പറിയും ഓരോ അനുഭവങ്ങള്‍ തരുന്നു അല്ലേ..

അപ്പോള്‍ അടുത്ത ജയന്തി വരുന്നൂ പുല്ലുകളൊക്കെ പറിക്കാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുമെന്നും കരുതുന്നു.

ഭാരത ഭഗ്യ വിധാതാ‍ാ... ജയഹേ..ജയഹേ.. ജയ ജയ ജയ ജയ ഹേ....!!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനില്‍@ബ്ലോഗ് said...

കമ്പ്യൂട്ടര്‍ മോണിട്ടര്‍ രാവിലെ എന്റെ മുഖത്തുനോക്കി പറയുന്നു “പോടാ പുല്ലേ

ഞെട്ടാതിരിക്കുമോ?

രാവിലത്തെ തിരക്കുകള്‍ മാറ്റിവച്ചു വന്നു നോക്കിയപ്പോഴോ ? !!!

പുല്ലുപറിച്ചപോലെ ആയി.

ഞങ്ങള്‍ പഠിക്കുന്ന കാലത്ത് സേവന വാരമായിരുന്നു.ഇന്നെന്തായാലും കമ്പ്യൂട്ടര്‍ ടേബിളെങ്കിലും വൃത്തിയാക്കണം. ഓര്‍മിപ്പിച്ചതിനു നന്ദി.

നിലാവ് said...

എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പുല്ലുപരിയെക്കള്‍, പുല്ലു നടാന്‍ കൊണ്ടോപോയതാ ട്ടോ.. ഒരു കൊച്ചു പാവാടക്കാരി പുല്ലും കൊണ്ടോടി പോവുന്ന ചിത്രം മനസ്സില്‍ :)

സി. കെ. ബാബു said...

ഗാന്ധിജിയും പല്ലും തമ്മില്‍ വലിയ ബന്ധമില്ലെന്നു്‌ ഫോട്ടോ കാണുമ്പോള്‍ തോന്നിയിട്ടുണ്ടു്.

ഗാന്ധിജിയും പുല്ലും തമ്മില്‍?? ആ! പോട്ടു് പുല്ല്!!

Sands | കരിങ്കല്ല് said...

:)

മേരിക്കുട്ടി(Marykutty) said...

jayanthi janatha aano;)
nalla kurippu :))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മൊത്തം വായിച്ചപ്പോള്‍ ഒരു സംശയം.. ഇതു മിസ്സിസ് പ്രിയ ആണോ മിസ്റ്റര്‍ പ്രിയ ആണോ എഴുതീത് എന്ന്!!!

ഭൂമിപുത്രി said...

കുറേനാൾകൂടിയാണല്ലൊ പ്രിയയുടെ ഒരു കഥ.രസമുള്ള ഓർമ്മകൾ.
ഗാന്ധീജയന്തി പലതരത്തിലും ആചരിയ്ക്കാംന്നിപ്പോ മനസ്സിലായി

മൂര്‍ത്തി said...

പോടാ പുല്ലെ എന്ന് കണ്ടപ്പോള്‍ ഇവിടെ ഒരു അടി നടക്കുന്നു എന്നു കരുതി വന്നതാണേ..:)

അനൂപ് തിരുവല്ല said...

:)

SUNISH THOMAS said...

moorthiyude pinnale vannatha... vegam pokkolam....

sangathi kollam ketto..intro super!!

:)

Bindhu Unny said...

ഇപ്പഴുമുണ്ടോ ആവോ നാട്ടിലെ സ്കൂളുകളില്‍ സേവനവാരം. :-)

അനൂപ്‌ കോതനല്ലൂര്‍ said...

സേവനവാരമെന്നപേരില് കന്യാസ്ത്രിന്മാ‍ര് കുട്ടികാലത്ത് കുറെ പുല്ലുപറീപ്പിച്ചിട്ടുണ്ണ്ട്.ഈ സംഭവം വായ്യിച്ചപ്പോള് മനസ്സ് ആ ഓർമ്മകളിലേക്ക് ഒന്ന് പോയി

krish | കൃഷ് said...

ഈ പുല്ലുപറിക്കഥ ഇപ്പോള്‍ ‘അനോണിമാഷി‘ന്റെ ബ്ലോഗില്‍ നിന്നും വായിച്ചിട്ടു വന്നതെയുള്ളൂ. അപ്പോള്‍്‍ പ്രിയയാണല്ലേ ‘അനോണിഅമ്മാളു’!!
:)
അതേ, പറയുമ്പോള്‍ സുരേഷ് ഗോപി സ്റ്റൈലില്‍ ‘പോടാ ഫുല്ലേ’ ന്ന് പറയണം. ന്നാലേ ഒരു എഫക്റ്റ് കിട്ടൂള്ളൂ.

ഞാന്‍ പഠിക്കുന്ന സമയത്ത് ഒരാഴ്ചയാ ഈ പരിപാടി. ‘സേവനവാരം’ എന്നൊരു പേരും. പണിയാനായി ഓരോ ആയുധങ്ങളും കൊ്ണ്ടുപോകണം. സ്കൂള്‍ മുഴുവനും വൃത്തിയാക്കിക്കും.

ഈ പാരഡിയാ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്:

“പത്തിന്റെ നോട്ടിലും നൂറിന്റെ നോട്ടിലും ഗാന്ധി ചിരിക്കുന്നു..
....
....
കഥയറിയാതെ പിള്ളാര്‍ പുല്ലു പറിക്കുന്നൂ‍...”


ഗാന്ധി ബാബാ കീ ജയ്.

ചാണക്യന്‍ said...

"ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധം???"

ഖദറിട്ടവര്‍ ഗാന്ധിജിക്ക് കൊടുക്കുന്ന വിലയാണ് ഇപ്പോള്‍ ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധം!

ജിഹേഷ് said...

ഓര്‍മ്മകള്‍..:)

നിഷ്ക്കളങ്കന്‍ said...

ഹ! ആ ലാസ്റ്റ് ലൈനിലെ ഇന്നസന്‍സ് ന‌ന്നായി :)

ആത്മ said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എന്നാലും ഇത്രയും
ഓര്‍മ്മകള്‍!...അതൊക്കെ ഓര്‍ത്തുവയ്ക്കാനാവു ന്നതും എഴുതാനാവുന്നതും ഒക്കെ ഒരു വലിയ കഴിവു തന്നെ. ഭാവുകങ്ങള്‍

കണ്‍പീലിചിലന്തികള്‍ said...

നന്ദികള്‍ ബാല്യകാല ഓര്‍മ്മകള്‍ തിരിച്ചു തരുന്നതിന്

Jithendrakumar/ജിതേന്ദ്രകുമര്‍ said...

thalakkettu vaayichchathum
oru shOkkaTichchu. (ezhutthukaari vaayanakkaarOTu paranjathupole). vaayichchappOl aaNu sangathi clear aayathu. (malayalam font access illaathathu kshamikkuka)

അജ്ഞാതന്‍ said...

നന്നായിരിക്കുന്നു പ്രിയ

kaithamullu : കൈതമുള്ള് said...

ആ നിഷ്കളങ്കന്റെ ഇന്നസെന്റ് കമെന്റ് കണ്ടോ, പ്രിയാ?
--
.....കല്ലുകള്‍ക്കിടയില്‍ അര്‍മാദിച്ച് നില്‍ക്കുന്ന നീളന്‍‌പുല്ലുകള്‍.....നിക്കണ നിപ്പ് കണ്ടാല്‍ പഞ്ചവത്സരപദ്ധതിയുടെ ജാരസന്തതിപോലുണ്ട്.
--
കൊച്ച് പാവാടക്കാരി പെണ്‍കുട്ടി?
ജയഹേ.....!

welcome to the shadows of life said...

pullu pപുല്ലു പുരാണം ഇഷ്ടമായി..................

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷെ, ഇതാണ് പറയുന്നത് പുല്ലിനും വിലയുണ്ടെന്ന്

നജൂസ്, ഉവ്വ്,ഒക്കെ കുഴിച്ചിട്ടു :)

ശരത്, ഓടീക്കോ

മാണിക്യം ചേച്ചീ, അതെ ബാല‌വേല അല്ലാരുന്നോ ഒക്കെ :). നാരങ്ങ മുട്ടായി തത്ക്കാലം ചുമ്മാ നുണഞ്ഞോണ്ടിരിക്കാം, അത്രേ ഇപ്പോ പറ്റൂ

സഹച്ചേട്ടാ, തെറ്റിദ്ധരിച്ചല്ലേ :)

മാംഗ്, അല്ലെന്നേ ധൈര്യമായീനീം ഈ വഴി വരാം ട്ടാ
സ്മിത, നന്ദി

വികടശിരോമണി , തൃപ്തിയായി. ഇനി മേലാല്‍ ഞാന്‍ സംശയം ചോദിക്കില്ല

ഹരീഷ്, നന്ദി

കാന്താരിച്ചേച്ചീ,സംഭവബഹുലമായിരുന്ന സേവനവാരമല്ലാരുന്നോ

തോന്ന്യാസീ, ചാട്ടവീരാ സേം പിച്ച്

മനൂജീ, തിരക്കിനിടയിലുള്ള വായനയ്ക്ക് വളരെ നന്ദി. സഖിമാരുടെ ചിരിയില്ലാതെ പറ്റില്ല ല്ലേ പഞ്ചാരക്കുട്ടാ:)

അഹം, ഒക്കെ കണക്കെന്നെ

യാരിദ്, പുല്ലിനോട് കളീക്കരുത്. അതാ ഗുണപാഠം. പ്രേതത്തെപ്പറ്റി മിണ്ടരുത്

സരിജ, അതെ കുട്ടികളൊക്കെ എവിടേയും ഒരുപോലെത്തന്നെ

പ്രയാസീ അണ്ണാ, ആ‍ ജനഗണമന ഭയങ്കരം തന്നെയല്ലാരുന്നോ. സഹച്ചേട്ടന്‍ അങ്ങനെ തോന്ന്യാ പ്പൊ എന്ത് ചെയ്യാനാ :) ഞാന്‍ ഓടീ

ഇരിങ്ങല്‍ മാഷേ, അനുഭവത്തിലൂടെ മനസ്സിലാക്കൂന്നു പലതും.വായനയ്ക്ക് നന്ദി

അനില്‍ ജീ, എല്ലാരേം ഞെട്ടിപ്പിക്കാന്‍ പറ്റീല്ലോ :)

നിലാവ്, ആ ചിത്രം മനസ്സില്‍ മായതെ ഉള്ളത് കൊണ്ടാണ് ഇത്രേം എഴുതാന്‍ പറ്റീത്.

ബാബൂ‍ ജീ , ജീവിതത്തില്‍ പലതവണ പറഞ്ഞിട്ടുള്ള കാര്യമാ “‘ പോട്ട്, പുല്ല്” എന്ന്... പോട്ടെ ല്ലെ പുല്ലൊക്കെ :)

സാന്‍‌ഡ്സ്, :)

മേരിക്കുട്ടി, വന്നു വന്നൂ :)

ചാത്താ, മിസ്സിസ്സ് പ്രിയ ഉണ്ണികൃഷ്ണന്‍ തന്നെ :)

ഭൂമിപുത്രീ, ആഘോഷങ്ങളല്ലേ ഇപ്പോ എല്ലായിടത്തും :)

മൂര്‍ത്തി മാഷേ, അപ്പൊ അടീം നോക്കി നടക്കാണല്ലേ. അയ്യ, ഇവടെ അതിന് ഇച്ചിരി പുളിയ്ക്കും :)

അനൂപ്, :)

സുനീഷ്, അടീം നോക്കി വന്നതാണേലും വാ‍യിച്ചല്ലോ നന്ദി ട്ടാ

ബിന്ദു, ഉണ്ടോ എന്തോ... അറിയില്ല

കോതനല്ലൂര്‍ ,നന്ദി ട്ടാ

കൃഷ് മാഷേ, ആ അനോണിമാഷിന് ഞാനീ പോസ്റ്റിന്റെ തലക്കെട്ട് സമര്‍പ്പിക്കുന്നു. ആ അമ്മാളു ഞാനല്ല ട്ടാ :) പാരഡിയില്‍ ശരിയ്ക്കും അര്‍ത്ഥമുണ്ട്

ചാണാക്യാ, ഇങ്ങനെ സത്യം വിളിച്ചു പറയല്ലേ. അല്ല, ആ ചിരി എവടെപ്പോയ്????

ജിഹേഷ്, :)

നിഷ്കളങ്കന്‍, അന്നത്തെ ഇന്നസന്‍സ് ഇപ്പഴും ഉണ്ട് ട്ടാ :)

ആത്മ, ഓര്‍മ്മകള്‍ അങ്ങനെയുള്ളതാകുമ്പോള്‍ ഒന്നും പെട്ടന്ന് മറക്കാന്‍ കഴിയില്ല

കണ്‍‌‌പീലിചിലന്തികള്‍, നന്ദി

ജീതേന്ദ്ര ജീ, ഇടയ്ക്കൊരു ഷോക്ക് നല്ലതാ :)

അജ്ഞാതന്‍ , നന്ദി

കൈതമുള്ളേ, ഇന്നസെന്‍സ് ഉണ്ടെന്നു പറഞ്ഞപ്പ്പോ സഹിക്കണില്ല ല്ലേ. ഇത്താ പറഞ്ഞെ സത്യം ആര്‍ക്കും വേണ്ടാന്ന്... കൊച്ച് പാവാടക്കാരി കഴിഞ്ഞുള്ള ചോദ്യചിഹ്നം മനസ്സിലായില്ല ട്ടോ. അന്ന് പാവാട തന്നെയായിരുന്നു :)

welcome to the shadows of life,നന്ദി

puTTuNNi said...

പുല്ലു പറിക്കല്‍ പുരാണം ഇഷ്ടപ്പെട്ടു.
ഇനി ആര് "പോടാ പുല്ലേ" എന്ന് പറഞ്ഞാലും ഈ ബ്ലോഗ് ഓര്‍ക്കും.
ഹാപ്പി ഗാന്ധി ജയന്തി വാസന്തി

പൊറാടത്ത് said...

അയ്യോ, ഈ സംഭവം കാണാൻ ഗാന്ധിജയന്തി കഴിയേണ്ടി വന്നൂലോ.. ഞാൻ സേവനവാരത്തിൽ ബിസിയായതോണ്ടാ പ്രായമ്മേ... :)

ഉരഞ്ഞ് മുറിവ് പറ്റിയത് വയറിലായതുകൊണ്ട് എങ്ങനെ ഞൊണ്ടും എന്നാലോച്ചിച്ചിരിയ്ക്കെ കുരുട്ട്ബുദ്ധി വേഗമുണര്‍ന്നു..

കുരുട്ട് എന്ന് പ്രത്യേകിച്ച് പറയണമായിരുന്നോ..?!! :) :)

ശ്രീ said...

പോസ്റ്റ് പെട്ടെന്നങ്ങ് തീര്‍ത്തതു പോലെ തോന്നി.
എന്നാലും ജനഗണമന രസിപ്പിച്ചു.

ബിന്ദു കെ പി said...

സേവനവാരത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തി ഈ പോസ്റ്റ്. എന്റെ കുട്ടിക്കാലത്തും ഒരാഴ്ചനീണ്ടു നിൽക്കുന്ന സേവനവാരം ആയിരുന്നു.

ഗീതാഗീതികള്‍ said...

എന്തായാലും ‘പ്രിയജയന്തി’ക്കു പറിക്കാന്‍ വേണ്ടി പുല്ലു നടാന്‍ കൊണ്ടു പോയ പ്രിയ കൊള്ളാം.

എന്റെ സ്കൂള്‍ കാലത്ത് വളരെ വിശദമായി ഒരു വര്‍ഷം ഗാന്ധിജയന്തിവാരാഘോഷം സംഘടിപ്പിച്ചത് ഓര്‍ക്കുന്നു. സ്കൂള്‍ വളപ്പാകെ വൃത്തിയാക്കിയ ശേഷം അവസാനദിവസം പാചകദിവസമായി കൊണ്ടാടി. അന്ന് കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് എന്തെങ്കിലും ഒരു വിഭവം സ്കൂള്‍‍ മുറ്റത്തു അടുപ്പു കൂട്ടി പാചകം ചെയ്ത് വിതരണം ചെയ്യുക എന്നതായിരുന്നു നിര്‍ദേശം. എന്തൊരുത്സാഹമായിരുന്നു. അവശ്യസാമഗ്രികളെല്ലാം കുട്ടികള്‍ വീട്ടില്‍ നിന്നു കൊണ്ടുവന്നു. ഞാനും എന്തോഒന്ന് ഉണ്ടാക്കി. വേറൊരു കുട്ടി ഉണ്ടാക്കിയ ഒരു വിഭവത്തിന്റെ സ്വാദ് ഇന്നും ഓര്‍മ്മയില്‍ നിന്നു പോയിട്ടില്ല. അന്നതിനു കേക്ക് എന്നാണ് പേരു പറഞ്ഞിരുന്നത്. പക്ഷേ എണ്ണയില്‍ പൊരിച്ച ഒരു വിഭവമായിരുന്നു.

ഓര്‍മ്മകളുണര്‍ത്തിയ ഈ പോസ്റ്റിനു നന്ദി. എന്നത്തേയും പോലെ രസകരമായ പൊസ്റ്റ് പ്രിയേ.

ഷാനവാസ് കൊനാരത്ത് said...

പ്രിയേ, പഴയ ആ '' സേവനവാരം'' ഓര്‍മ്മയിലുണര്‍ന്നു. അതെ, രണ്ടോമൂന്നോ മിഠായി കിട്ടാനുള്ള ഒരു ഉപാധി തന്നെയായിരുന്നു, അന്ന് ഗാന്ധി. ഹൃദ്യമായ ഒരു സ്മൃതി. നല്ല ശൈലി.

കിഷോര്‍:Kishor said...

ഹഹ... ഗാന്ധിയും പുല്ലുപറിയും!

ഏതായാലും ഐക്കിന്റെ ക്രൌര്യത്തില്‍ പ്രിയയുടെ ‘കൂമര്‍ സെന്‍സ്’ നഷ്ടപ്പെട്ടിട്ടില്ല :-)

കാപ്പിലാന്‍ said...

പോടാ പുല്ലേ എന്ന് പറഞ്ഞപ്പോള്‍ അതെന്നെയാണോ എന്നറിയാന്‍ ആദ്യം ഓടിയെത്തിയത് ഞാനായിരുന്നു .പിന്നെ അത് എന്നെ അല്ല വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ സമാധാനമായി .എന്നാല്‍ പിന്നെ ആള്‍ ഒഴിഞ്ഞിട്ട് വരാം എന്ന് കരുതി മാറി നിന്ന് നോക്കി .കൊള്ളാം ..ഗാന്ധിജിയെ ഇങ്ങനെയെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ .നന്നായി :)

കുഞ്ഞന്‍ said...

പ്രിയാജീ..

ഗാന്ധിജി കീ ജയ്..!

നല്ല രസമുള്ള ഓര്‍മ്മക്കുറിപ്പ്. ജയഹെ എന്ന അവസാന വരി സ്കൂളില്‍ ഇതുവരെ ഞാന്‍ കേട്ടിട്ടില്ല അതുനുമുമ്പ് പടികടന്നിട്ടുണ്ടാകും. ആ കാലങ്ങള്‍ വീണ്ടും ഓര്‍മ്മയില്‍ വരുന്നു.

സെന്റ് ജോര്‍ജ്ജ് അല്ലെ..?

'കല്യാണി' said...

ee post nannayirikunnu mole,school kaalamorthupoi.jenagana chollumbol pusthaka sunjjium,kudaumeduthuvevegam purathhekodan thiyarayullanilp,ormmavarunnu.

Gopan | ഗോപന്‍ said...

പ്രിയാജി,
നല്ല രസികന്‍ അനുഭവം..അവതരണത്തിനും അടിപൊളി എഴുത്തിനും അഭിനന്ദനങ്ങള്‍.!
"ജനഗണ മണ്ണെണ്ണക്ക് വിലകൂടി"..എന്ന പാരഡിയാണ് കൂടുതല്‍ പ്രസിദ്ധം :)

ഈ പോസ്റ്റ് പഴയ സേവന വാരത്തെ ഓര്‍മ്മിപ്പിച്ചു..അന്നൊക്കെ സ്കൂളിലേം തേക്കിന്‍കാടിലെയും പൊതു സേവനം കഴിഞ്ഞു വീടെത്തുമ്പോള്‍ വയലില്‍ പണിയെടുക്കുന്ന കൃഷിക്കാരെ പോലുണ്ടാകും..മാഷുമാരുടെ ശകാരത്തിനു പുറമെ വീട്ടില്‍ നിന്നും ഇഷ്ടം പോലെ കിട്ടും ജയന്തി... :)

വരവൂരാൻ said...

ഒത്തിരി പേരുടെ ഓർമ്മകൾ ഉണർത്തിയ ഈ സേവനം
മനോഹരമായിരിക്കുന്നു, നന്മകളൊടെ

poor-me/പാവം-ഞാന്‍ said...

Dear Priyaaji,
Narration assal aayittundu.gandhiji thante kudumba kaaryam pullu pole eduthu ennoru paraathiyum illathilla.pinne pull ennu parayumbol ormmavarunna chodyam .easy qstn with clue.
which is the favrt island of Suresh Gopy?
With regards
www.manjaly-halwa.blogspot.com ?

Ayye said...

ഹും!!!

കണ്ണൂരാന്‍ - KANNURAN said...

:) ഇത്തവണേം ഒരു നേര്‍ച്ചപോലെ ഗാന്ധിജയന്തി ഉണ്ടായിരുന്നു ഇവിടേം. സ്കൂളിലെ കൊച്ച് കൊടുവാളുകൊണ്ട് കാടുവെട്ടാന്‍ പുറപ്പെട്ടതാരുന്നു, ആദ്യ കൊത്ത് കൊണ്ടത് സ്വന്തം കൈക്ക് തന്നെ, പാവം 6 സ്റ്റിച്ചിടേണ്ടി വന്നു.

Santosh said...

You and Annony Mash are same???

ബൈജു (Baiju) said...

നന്നായി, അപ്പോള്‍ പിറന്നാളിന്‌ പുല്ലുപറിക്കുകതന്നെ വേണം അല്ലേ....:)

ഗാന്ധിജയന്തി, സേവനദിനം, അതുകഴിഞ്ഞുള്ള പൊതുസദ്യ (കഞ്ഞിയും അസ്ത്രവുമാവും മിക്കപ്പോഴും...) ഒക്കെ ഓര്‍മ്മയില്‍ വന്നു......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുട്ടുണ്ണീ,ശ്രീ,ഗീതാഗീതികള്‍,ബിന്ദൂ,ഷാനവാസ്,കിഷോര്‍,കല്യാണി,ഗ്ഗോപ്പന്‍,വരവൂരാന്‍,പാവം ഞാന്‍, ബൈജു വായനയ്ക്ക് നന്ദി

പൊറാടത്ത് , ബുദ്ധി പ്രവര്‍ത്തിച്ചില്ലേലും കുരുട്ട് ബുദ്ധി എപ്പഴും കണ്ടീഷനിലാ

കാപ്പൂച്ചായോ. അപ്പൊ അങ്ങനൊക്കെയുള്ള വിളി പ്രതീക്ഷിച്ചിരിയ്ക്കാ ല്ലേ

കുഞ്ഞന്‍ ജീ, നന്ദി ട്ടാ. അതെ അതെന്നെ

അയ്യേ, ഹൂം ഹും

കണ്ണൂരാന്‍ ജീ, അത് എക്സ്റ്റ്രീം ആയിപ്പോയല്ലോ

സന്തോഷ്, പ്രിയ ഉണ്ണികൃഷ്ണന്‍ എന്ന പേരില്‍ മാത്രമേ ഞാന്‍ എഴുതുന്നുള്ളൂ

മഴക്കിളി said...

ഓര്‍മകളുടെ കുഞ്ഞുചിറകുകള്‍ക്കിടയിലൊരിക്കിളി....
(സുരേഷ് ഗോപി വിളി കുറച്ച് കടുത്തതായിപ്പോയീ..ട്ടോ..)

Santosh said...

Ok.. I have seen the same post in some other blog. That is why....

B Shihab said...

ആശംസകള്‍......

Magic Bose said...

പോടാ പുല്ലേന്ന് കണ്ട് വന്നതാ....പിന്നല്ലെ അറിഞത് പുല്ലുപറി നാടകത്തിന്‍റെ കാര്യമാണന്നറിയുന്നത്....

നന്ദകുമാര്‍ said...

പോടാ പുല്ലേ ന്നൊക്കെ കണ്ടപ്പോ ഉണ്ണികൃഷ്ണനുമായുള്ള വക്കാണത്തിന്റെ പോസ്റ്റായിരിക്കും ന്നാ കരുതീത്..
എന്തായാലും അഹമ്മതി കൊറക്കാന്‍ ആ പുല്ലേങ്കിലും ഉണ്ടായല്ലോ.. നീ വാടാ പുല്ലേ...
:)

BS Madai said...

പ്രിയാജീ,

നല്ല പോസ്റ്റ് - പുതുമുഖമാണ് - അതുകൊണ്ടു കാണാനല്പ്പം വൈകി. നല്ല ശൈലി. വായിക്കാന്‍ സുഖമുണ്ട്... പഴയ സേവനവാരത്തിന്റെ ഓര്‍മ്മകള്‍ തന്നതിനു ഒത്തിരി നന്ദി... അഭിനന്ദനങളും.

നന്ദ said...

ഹ ഹ. ആ ക്ലൈമാക്സ് കലക്കി.

പിരിക്കുട്ടി said...

kollallo ..
ee poda pullu

മാഹിഷ്‌മതി said...

പുല്ല് പറി ഇഷ്ടപെട്ടു

Sapna Anu B.George said...

ചീത്തവിളി വേണ്ടായിരുന്നു കേട്ടോ അന്തോണിച്ചാ

അരുണ്‍ കായംകുളം said...

അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടോ.പിന്നെ ആ പുല്ലേ വിളി.അറിയാതെ ചിരിച്ചു പോയി....

രണ്‍ജിത് ചെമ്മാട്. said...

ഒരു വട്ടം കൂടിയാ............
ലളിതം, സുന്ദരം, നര്‍മ്മം..............
ഇഷ്ടമായി...

മേരിക്കുട്ടി(Marykutty) said...

പ്രിയ..കൊള്ളാം..ശരിക്കും, ഇതേ പോലെ തന്നെ ആയിരുന്നു സ്കൂളില്‍. പള്ളിയിലും അതെ, അവസാനത്തെ പാട്ടു തുടങ്ങുംമ്പോളേ ആളുകള്‍ എണീക്കാന്‍ തുടങ്ങും..ഒരിക്കല്‍ പള്ളീല്ലച്ചന്‍, പാട്ടിന്റെ ഇടയ്ക്ക് "ആ പച്ച ഷര്‍ട്ട്‌ കാരന്‍, എന്താ ഓടുന്നത്? ഇത്ര ധൃതിയാണേല് പള്ളീല്‍ വരണ്ടാരുന്നല്ലോ..."

jayarajmurukkumpuzha said...

bestwishes

..:: അച്ചായന്‍ ::.. said...

“അതേയ്, എന്റെ ജയന്തി വരാന്‍ പോകുന്നുണ്ട് കുറച്ചൂസം കഴിഞ്ഞാ" എന്നിട്ട് കുഴിച്ചിട്ടത് ഒകെ പറിച്ചോ :D

girish varma ...balussery.... said...

കൊള്ളാം.... കുറെ ഓര്‍മ്മകള്‍ കൊണ്ടുവന്നു .. ഈ ഗാന്ധി ജയന്തിയും, പുല്ലുപറിയും ......... നന്ദി

Arun Jose Francis said...

ഹിഹി... അത് കലക്കി! :-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സംശയം!
ആ കൊണ്ട് പോയ പുല്ല്‌ കുഴിച്ചിട്ടോ?
ന്നട്ട് പറിച്ചിട്ട് കിട്ട്യോ ന്നറിയാഞ്ഞിട്ട് ഉറക്കം വരുന്നീല്ലാ...
സീര്യസ്സായിട്ടും ഉറക്കം വര്ണില്ലാ...

നരിക്കുന്നൻ said...

ഈ സേവന വാരദിനം ഇഷ്ടപ്പെട്ടു. ഏറെ ഓർമ്മകളിലേക്ക് നയിച്ചത് ആ ജനഗണമനഹേ യാണ്.

ആശംസകൾ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴക്കിളി, ഇക്കിളി മാറ്യോ :) നന്ദി ട്ടോ

സന്തോഷ് , അതാണ് മാഷേ ബൂലോഗം

ഷിഹാബ്, നന്ദ, പിരിക്കൂട്ടി, മാഹിഷ്മതി, അരുണ്‍, രണ്‍ജിത് ചെമ്മാട്,, മേരിക്കുട്ടി, ജയരാജ്, ഗിരീഷ്, അരുണ്‍ ജോസ് നന്ദി

മാജീക് ബോസ് അപ്പഴേയ്ക്കും തെറ്റിദ്ധരിച്ചോ

നന്ദു ജീ, ഉണ്ണികൃഷ്ണനുമായി അടിയുണ്ടാകാറില്ല. ഭയങ്കര തിക് ലവ്വാ

മാഡായ്, ആദ്യ വരവിനും വായനയ്ക്ക്കും നന്ദി ട്ടോ

സപ്നച്ചേച്ചീ,, ജീവിക്കണ്ടെ :)

അച്ചായോ, പണിയുണ്ടാക്കല്ലേ :)

കുരുത്തം കെട്ടവനേ, ആരാന്റെ കാര്യം ആലോചിച്ച് സ്വന്തം ഉറക്കം കളയണോ

നരിക്കുന്നന്‍ , അതേ ആ ജനഗണമന ഒരു ഓര്‍മ്മ തന്നെ

B Shihab said...

ആശംസകള്‍..........

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!

'കല്യാണി' said...

പ്രിയ ....പുതിയ വിഭവങ്ങള്‍ പ്രതിക്ഷിച്ചു വന്നതാ മോളെ .ഫലം നിരാശ മാത്രം വീണ്ടും വരാം.

വാവ said...

83 ആമത്തെ ആള്‍ക്കും
ഇതിഷ്ടായി പ്രിയാ

CasaBianca said...

ഈ പുല്ലു പറി ഡേ വളരെ ഇഷ്ടപ്പെട്ടു.

ജെപി. said...

ഞാന്‍ ആദ്യം ബ്ലോഗിന്റെ ഭംഗിയാണാസ്വദിക്കുക...
പിന്നീടാ കണ്ട്ന്റ്സിലേക്ക് പോകുക...
സ്റ്റൈല്‍ ഓഫ് ബ്ലോഗ് ഈസ് മനോഹരം..
i also would like to add these beauties to my blog..
although there are tutorials etc. i could not digest them well.
appreciate if you could help me.
as u are in US, itz not practicable to phone u, instead u can gtalk with me..
kindly consider my request... mrs k p bindu from gulf used to email and give me coaching... but she is busy and she could not attend me always...

ജെപി. said...

വളരെ ഭംഗിയുള്ള ബ്ലോഗ്

ഉള്ളടക്കം അടിപൊളി..........
പറഞ്ഞപോലെ ഞാന്‍ മെയില്‍ അയക്കാം..........

ശ്രുതസോമ said...

ഏഴു വറ്ഷത്തെ എന്റെ ജനഗണമനയും ഇപ്പറഞ്ഞതു തന്നെയായിരുന്നു:ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ.
ഇപ്പൊ ഞാൻ എന്റ്റെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജനഗണ-യ്ക്ക്, ദേശീയോദ്ഗ്രഥന വികാരത്തിലധിഷ്ഠിതമായ,ഡിസിപ്ലിൻ സൂക്ഷിക്കാൻ
ഉദ്ബോധിപ്പിക്കുന്നു.ഇൻഡിസിപ്ലിന് മാത്ര്കാപരമായ ‘ശിക്ഷ’നൽകുന്നു.
...ജനഗണമന...വായിച്ചപ്പോൾ ഒരു ഗ്ര്ഹാതുരത്വം

skuruvath said...

കൊള്ളാം ഉണ്ണിക്രിഷ്ണാ..

രാമചന്ദ്രന്‍ വെള്ളിനേഴി said...

ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധം???


വീണ്ടും ഈ ചോദ്യം ഹമ്പടാ ഞാനെ എന്നും പറഞ്ഞു നടക്കുന്ന കണ്ടില്ലെ...സ്കൂള്‍ ബെല്ലിന്റെ നീട്ടി വിളിയും ഹോം വര്‍ക്കിന്റെ കൂര്‍ത്ത നോട്ടവും തിക്കിതിരക്കി വാങ്ങുന്ന മധുരവും

വണ്ടും ഓര്‍മ്മകളില്‍...

നല്ല ഒരു പോസ്റ്റ്

അഭിനന്ദനങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Shihab, Mullappoov, Kalyani, Vaava, Casabianca, JP, Sruthasoma, Ramachandran... Thanks for all

ഷമ്മി :) said...

ഇഷ്ടപ്പെട്ടു..അവസാനത്തെ ലൈന്‍ ആണ് അടിപൊളി.
ആശംസകള്‍

murmur........,,,,, said...

kollam ormakal vallathe pinnottu pokunnallo

Mahi said...

പ്രിയേ ഇത നില്‍ക്കുന്നു ഫുള്‍ അറ്റെന്‍ഷനില്‍ ഈ ഹ്യൂമര്‍ സെന്‍സിന്‌ എത്ര സല്യൂട്ട്‌ വേണമെന്ന്‌ പറഞ്ഞാല്‍ മതി, ഗ്രേറ്റ്‌

Maneesh said...

ജനഗണമന എന്റെ സ്കൂള്‍ ദിവസങ്ങളെ ഓര്‍മിപ്പിച്ചു..... ഏതാണ്ട് ഇതുപോലെ തന്നെ....

രചനാ ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു...........ഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധം എന്താണെന്നു പിടികിട്ടിയോ......?

ആശംസകള്‍.....!!!!!

ഗോപക്‌ യു ആര്‍ said...

“അതേയ്, എന്റെ ജയന്തി വരാന്‍ പോകുന്നുണ്ട് കുറച്ചൂസം കഴിഞ്ഞാ, അപ്പൊ പറിക്കണേല്‍ ഇപ്പഴേ കുഴിച്ചിടണം “

നല്ല ബുദ്ധിയാണല്ലൊ!!

devarenjini... said...

പറിയ്ക്കാന്‍ ഒരു പുല്ലും പോലും കിട്ടുന്നില്ലലോ ഇവിടെ.... പുല്ലില്ലെങ്ങിലും കുറെ മണ്ണ് കിട്ടി.. ചിരിച്ചു ചിരിച്ചു കപ്പിയപ്പോള്‍ ..... തുടര്‍ന്നും രസകരങ്ങളായ പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു...

sudev said...

കുറെ കാലമായി പോസ്റ്റ് ഒന്നും കാണുന്നില്ല

:(
:(
:(

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഹാപ്പി ക്രിസ്മസ്

Sureshkumar Punjhayil said...

Really nostalgic... Best wishes...!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വൈകിയെത്തിയവര്‍ക്കും നന്ദി

മുന്നൂറാന്‍ said...

രസകരമായ പോസ്റ്റ്

യൂസുഫ്പ said...

മനോഹരം ഈ ഓര്‍മ്മകള്‍.

യു എ ഇ ബൂലോഗമീറ്റിന് പുസ്തക വില്പനയുണ്ടായിരുന്നു.ഒന്ന് ഞാനും വാങ്ങിച്ചു.

malhothra said...

wah...........nice post.....
I liked ur "prayogangal"!!!

ams said...

pullu pari dayude 4 day munpe clasil pokila. so eniku engane oru anubavam vanitteeeeeeee ella..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല അവതരണം
ഒരുപാട് ഓര്‍മ്മകള്‍ മനസിലോക്കോടിയെത്തി..