“ഹോ, എന്റെ ഉറക്കം കഴിഞ്ഞു. ഞാനെണീക്കാ“
“നേരം വെളുക്കാന്‍ ഇനിയെത്രയുണ്ട്? “
“അഞ്ചു മണിക്കൂറേ ഉള്ളൂ”
എന്റെ മറുപടിയില്‍ അപ്പോഴത്തെ സമയം കാല്‍ക്കുലേറ്റ് ചെയ്യാതെ പ്രിയതമന്
വീണ്ടും ഉറങ്ങാന്‍ കിടന്നു. ഹാളിലെ ക്ലോക്കില്‍ പന്ത്രണ്ടില്‍ കിടന്നുറങ്ങുന്ന
വലിയ സൂചിയെ ഓവര്‍ടേക്ക് ചെയ്ത് ചെറിയ സൂചി ഒന്നിലെത്തി .
ഈശ്വരാ അപ്പോ നട്ടപ്പാതിര ആണല്ലേ. ഭാഗ്യം ഒരു തെറി കുറഞ്ഞു കിട്ടി.
കുറച്ചെന്തൊക്കെയോ കുത്തിക്കുറിയ്ക്കുകയും വായിക്കുകയും ചെയ്ത് വീണ്ടും ഉറങ്ങാന്‍ കിടന്നു.ശരിയ്ക്കും നേരം വെളുത്തപ്പോ എണീക്കേം ചെയ്തു. കിച്ചണിലെ വേള്‍ഡ് വാര് കഴിഞ്ഞ് വെറുതെയിരിക്കാനായി ധൃതിയില്‍ ബാല്‍ക്കണിയിലെത്തി.
“ഇവിടെയൊക്കെ ഇപ്പോ എല്ലാര്ടേം ജോലിയൊക്കെ പോയിക്കൊണ്ടിരിക്കാ. എന്തേലും
കഷ്ടകാലത്തിന് ഇപ്പഴത്തെ പണി പോയാ വേറെ ജോലി നോക്കണ്ടെ”
കെട്ട്യോന്റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്പില് ഞാനൊന്നു കുണുങ്ങി
“വേണം”
“അപ്പോ ഞാനിത്തിരി വായിക്കട്ടെ ഈ പുസ്തകങ്ങളൊക്കെ. പുസ്തകം എന്നൊക്കെ പറഞ്ഞാ
നമുക്ക് ആത്മീയമായൊരു ടച്ച് വേണം. അങ്ങനെയൊരു ടച്ച് വരണമെങ്കീ പുസ്തകം ഹൃദയത്തില്‍ ചേര്‍ത്തു വെയ്ക്കണം.” വല്ലാത്തൊരു ഗൌരവം ആ സ്വരത്തില്‍
ഇന്നലെ ഉറങ്ങുന്നതു വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. സംശയദൃഷ്ടിയോടെ ആ പറഞ്ഞതൊക്കെ ഞാന്‍ സമ്മതിച്ചു കൊടുത്തു.
“അതുകൊണ്ട് ഞാനാ റൂമിലിരുന്നു വായിക്കാം. ഇവിടുന്ന് ശബ്ദം വരാതിരിക്കാന്‍ വാതിലും ചാരാം.”
പുസ്തകങ്ങളും കയ്യീപ്പിടിച്ച് റൂമിലേയ്ക്ക് പോകുന്ന കണവനെ ഒന്നിരുത്തി നോക്കി.എന്തേലുമാവട്ടെ, പഠിക്കനാണല്ലോ.
മണിക്കൂറുകള്‍ സലാം പറഞ്ഞ് പോയ്ക്കൊണ്ടേയിരുന്നു. റൂമില്‍ നിന്നും യാതൊരനക്കവുമില്ല.
ഇച്ചിരി പേടിയോടെ മെല്ലെ ആ വാതില്‍ തുറന്നു. ജാവയുടെ പുസ്തകം നെഞ്ചില്‍ ചേര്‍ത്തുവെച്ച് കൊണ്ട് സുഖമായുറങ്ങുന്ന കാഴ്ച!
“അപ്പോ ഇതാണല്ലേ പുസ്തകത്തിന് ഹൃദയവുമായി ബന്ധം വേണമെന്നു പറയുന്നത്”
ഞെട്ടിയുണര്‍ന്ന കാന്തന് എന്നെ സമാധാനിപ്പിക്കാണ് ഏറെ പണിപ്പെട്ടു.
കിട്ടിയ അവസരംചുമ്മാ കളയാന്‍ മനസ്സു വരാതെ ഞാന്‍ പ്രഖ്യാപിച്ചു.
“ എനിക്കിന്ന് ഹോട്ടലീന്നു മസാലദോശ വേണം”
“നിനക്ക് ഹോട്ടല്‍ ഫുഡ് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞിരുന്നത്?”
“അതൊക്കെ ശരി തന്നെ. വീട്ടിലെ ഫുഡിന് ടിപ്പ് കൊടുക്കണ്ടല്ലോ. ബട്, മസാലദോശ കഴിക്കണേല്
ഹോട്ടലീന്നു തന്നെ കഴിക്കണം. ചെറുപ്പത്തിലേ ഞാനങ്ങനാ”
“അതെനിക്ക് മനസ്സിലായി. കോഴിക്കോട്ടെ സോപാനത്തിലും പാലക്കാട്ടെ അശോകഭവനിലും
പോയപ്പോ ഓര്‍ഡര്‍ ചെയ്യാതെ തന്നെ അവര്‍ മസലദോശ കൊണ്ടുവന്നപ്പഴേ നീയവിടത്തെ
സ്ഥിരം കുറ്റിയാണെന്നു മനസ്സിലായതാ. വേഗം പുറപ്പെട് , പോകാം”
ഒരു തമിഴ് ഹോട്ടലിന്റെ മുന്പില് വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങളിറങ്ങി.
ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ? പുള്‍ എന്നു വെച്ചാ തള്ളലോ അതോ വലിയ്ക്കലോ? ഇന്നേവരെ എനിയ്ക്ക് കണ്ഫ്യൂഷന് തീരാത്ത രണ്ടു കാര്യമാണിത്.കാത്തുനില്‍ക്കാതെ കണവന് തന്നെ ഡോര്‍ തുറന്നു. എന്നെ ഇത്രേം മനസ്സിലാക്കുന്ന ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ ഭയങ്കര അഭിമാനം തോന്നി.
പുഞ്ചിരിച്ചോണ്ട് വന്ന ഒരു പെണ്ണ് ഞങ്ങളെ ഒരു ടേബിളിനരികിലേയ്ക്ക് കൊണ്ടുപോയി. മെനുകാര്‍ഡെടുത്ത് ഞാനപ്പത്തന്നെ വായിക്കാനും തുടങ്ങി
“എടീ, നീയെന്നെ നാണം കെടുത്തോ?”
“എന്താ?, വേണേല്‍ കെടുത്താം”
“ഇപ്പോ സമയം എത്രയായി?”
“4.30 വൈകുന്നേരം”
“എന്നിട്ടെന്തിനാ ലഞ്ചിനുള്ള പേജ് വായിച്ചോണ്ടിരിക്കുന്നെ?”
ചമ്മാതെ യാതൊരു വഴിയുമില്ലെന്നു എനിയ്ക്ക് മനസ്സിലായി.
വേയ്റ്ററോട് മസാലദോശ ഓര്‍ഡര്‍ ചെയ്ത് ഞങ്ങള്‍ വേയ്റ്റ് ചെയ്തു.
അല്പസമയത്തിനുശേഷം ഒരു ചൈനീസ് പയ്യന് മസാലദോശയും കൊണ്ട് വന്നു. പൂര്ണ്ണഗര്ഭിണിയെപ്പോലിരിക്കുന്ന അതിന്റെ വയറിനിട്ടു ഞാനൊരു കുത്തു കൊടുത്തു. പകരമായി ചൂടുള്ള പുക എന്റെ കയ്യിലേയ്ക്കടിച്ചു.ഒട്ടും താമസിയാതെ ചൂടുകൊണ്ട കൈ ഞാനെന്റെ വായിലേയ്ക്കും ഇട്ടു.
ഇതൊക്കെ കണ്ട് അന്തം വിട്ടിരുന്ന കാന്തന് അപേക്ഷാസ്വരത്തില്‍ പതുക്കെ പറഞ്ഞു
“മോളെ ഇത് പാലക്കാടല്ല, അമേരിക്കയാ. കുറച്ച് ആക്രാന്തം കുറയ്ക്കാമൊ?”
കുറച്ചെങ്കിലും അനുസരിയ്ക്കുന്നത് വരാനിരിക്കുന്ന തീറ്റനിമിഷങ്ങള്ക്ക് നല്ലതാണെന്നു തോന്നി.
അപ്പോഴാണ് കാന്തന് അവരുടെ ഒരു സുഹൃത്തിനെക്കണ്ടത്.
“ഞാനിപ്പോ വരാം. കഴിക്കാന്‍ വരട്ടെ, രണ്ടു സാധനം കൂടി വരാനുണ്ട് . എന്നിട്ട് കഴിച്ചാ മതീട്ടൊ”.
ആ രണ്ട് മസാലദോശയ്ക്കു മുന്പില് ഞാനൊറ്റയ്ക്കിരുന്നു.കെട്ട്യോനും സുഹൃത്തും എന്തൊകെയൊ സംസാരിച്ചോണ്ട് കുറച്ചപ്പുറത്ത് നില്‍ക്കുന്നുണ്ട്.
ചൈനീസ് വേയ്റ്റര്‍ വീണ്ടും വന്ന് എന്തോ മേശപ്പുറത്ത് വെച്ചു പോയി. മസാലദോസയില് കണ്ണുടയ്ക്കിയ ഞാന്‍ ഇത്തിരി ശ്രമപ്പെട്ട് ആ ഉടക്ക് തീര്ത്തപ്പോഴാ കണ്ടത്, പ്ലേറ്റിനരികില്‍ ഫോര്‍ക്കും നൈഫും ഇരിയ്ക്കുന്നു. ഓഹോ അപ്പൊ ഇതാണല്ലെ രണ്ടെണ്ണം കൂടി വരാനുണ്ടെന്നു പറഞ്ഞത്.
ഒന്നു പുഞ്ചിരിച്ചെങ്കിലും അത് പെട്ടന്നു തന്നെ സമാധിയായി. അയ്യോ, മസാലദോശ എങ്ങനാ കത്തീം മുള്ളും കൊണ്ട് കഴിക്കാ? ഇരട്ട പെറ്റ മക്കളെപ്പോലെ അവ രണ്ടും എന്നെ നോക്കി കണ്ണുരുട്ടി.ഞാനത് രണ്ടുമെടുത്ത് കയ്യില്‍ പിടിച്ച് പരിസരമൊന്നുവീക്ഷിച്ചു.
കൌണ്ടറിലിരിക്കുന്ന പട്ടര് ഇടയ്ക്കിടെ നോക്കുന്നുണ്ട്.
എന്നാലും ഇതിത്തിരി കഷ്ട തന്ന്യാ, ഇവടൊക്കെ ഈ കുന്തങ്ങള്‍ ഉപയോഗിച്ചേ കഴിക്കാവൂ എന്നു വല്ല നിയമോം ഉണ്ടോ? എന്നാല്‍ വിട്ടുകൊടുക്കാന്‍ ഞാനും തയ്യാറായില്ല.എന്നോടാ കളി എന്നും പറഞ്ഞ് ഞാനെന്റെ പണി ആരഭിച്ചു.
ഇത്തിരി നേരം കഴിഞ്ഞതും കണവനെത്തി.
“എങ്ങനുണ്ട് മസാലദോശ, കൊള്ളാമോ?”
“ഹും, ഇങ്ങനാണേല്‍ ഇച്ചിരി കൊള്ളും. അല്ല, കുറച്ചെങ്കിലും വിവരം വേണ്ടെ. ഇതൊക്കെ എങ്ങനാ ഈ കുന്തങ്ങള്‍ ഉപയോഗിച്ച് കഴിക്കാ. ന്നാലും ഞാന്‍ ഇതുപയോഗിച്ച് കഴിച്ചു ട്ടൊ. ഇനി നാണം കെടുത്തി എന്നു പറയില്ലല്ലോ”
“അപ്പോ നീ നൈഫും ഫോര്‍ക്കും ഉപയോഗിച്ചാണോ ഇത് കഴിച്ചത്? കണവന്റെ ശബ്ദത്തില്‍ ഒരു ഞെട്ടല്‍.
“അതേ“.
ഫോര്‍ക്കിലെ ബാക്കിവന്ന ദോശക്കഷ്ണം അകത്താക്കി ഞാന്‍ തലയാട്ടി, അഭിമാനപുരസ്സരം.
“എടീ, ദോശ ആരും ഇതോണ്ട് കഴിക്കില്ല “
“ആഹാ, ഇപ്പ എനിയ്ക്കായോ കുറ്റം? രണ്ടെണ്ണം കൂടി വരാനുണ്ട്, വേയ്റ്റ് ചെയ്യ് എന്നൊക്കെ പറഞ്ഞിട്ട്”
“അത് ദേ ഇതാ, അതെങ്ങനാ മസാലദോശയിലെ മസാല മാത്രം കൂട്ടീട്ടല്ലെ നീയത് കഴിക്കൂ“ മുന്നിലിരിക്കുന്ന സാമ്പാറും ചട്ണിയും എന്റെ മുന്നിലേയ്ക്ക് നീക്കിവെച്ചു കണവന്. മസാലദോശയും ഞാനും തമ്മിലുള്ള സ്നേഹപ്രകടനത്തിനിടയില്‍ ആ രണ്ടെണ്ണത്തിനെ ശ്രദ്ധിച്ചിരുന്നില്ല.
അവിടെ നിന്നും എഴുന്നേറ്റു പോവുന്നതിനിടയില്‍ കൌണ്ടറിലിരിക്കുന്ന പട്ടരെ ഒന്നുകൂടി നോക്കി അയാള്ടെ നോട്ടം ഇങ്ങോട്ടു വീഴുന്നുണ്ട്. അല്പം ഗൌരവത്തോടെ മുന്നിലിരിക്കുന്ന സാമ്പാറില്‍ ഫോര്ക്കൊന്നു മുക്കിയെടുത്തു പ്ലേറ്റില്‍ തന്നെ വെച്ചു.ഈ ടെക്നോളജിയെപ്പറ്റി കുത്തിയിരുന്ന് ആലോചിക്കട്ടെ പട്ടര്.
അവിടന്ന് തിരിക്കുമ്പോള്‍ എന്റെ മിണ്ടാട്ടം മുട്ടിയുള്ള ഇരിപ്പില്‍ കാന്തനൊന്നു വാചാലനായി.
“നിന്റെ നാക്കെന്താ വല്ല ലാബിലേയ്ക്കു അയച്ചു കൊടുത്തോ? എന്തായാലും മസാലദോശ ഫോര്‍ക്കുപയോഗിച്ച് കഴിച്ചത് സമ്മതിക്കണം ”
കിട്ടിയ ഓപ്പര്‍ച്യൂണിറ്റി യാതൊരു അഹങ്കാരവുമില്ലാതെ കെട്ട്യോന് എടുത്തുപയോഗിക്കുമ്പോള്‍ ഞാനാലോചിച്ചത് മറ്റൊന്നായിരുന്നു
ഫോര്‍ക്കുപയോഗിച്ച് മസാലദോശ കഴിക്കുമ്പോള്‍ നൈഫ് എന്തെടുക്കുകയായിരുന്നു?
Friday, May 9, 2008
Subscribe to:
Post Comments (Atom)
123 comments:
എന്താ ചെയ്യാ ഇങ്ങനൊക്കെ ആയിപ്പോയി
ആഹഹ.. സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് മസാലദോശ കഴിച്ച ഒരാളെ ആദ്യമായാണ് കാണുന്നത്. നായ നടുകടലില്‍ പോയാലും നക്കിയേകുടിക്കൂ എന്നു പറഞ്ഞിട്ട് ദേ സ്റ്റ്രോ ഉപയോഗിച്ചു കുടിച്ചിരിക്കുന്നു... എന്തരോ എന്തോ...
എന്തരായാലും ഒരു മസാലദോശ അല്ലെ... കൂടുതല്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലല്ലോ, നന്നായി.
കൊള്ളാം എന്നിട്ട് മസാല ദോശക്ക് ടേസ്റ്റ് ഉണ്ടായിരുന്നോ
ആഹാ.. ഒരു മസാലദോശേം കാപ്പീം കുടിച്ചിട്ട് നാലാളു കേക്കെ ഏമ്പക്കം വിട്ട സൊഹം...!
“ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ?“-
ഇതെനിക്കും സ്ഥിരമായി പറ്റുന്ന അബദ്ധമാ പ്രിയ..
എന്തായാലും നല്ലതു പോലെ ഇഷ്ട്പെട്ടു..:)
Good one. Sayipinte nattil chennallum vayillekulla vazhi marakumo?
And I am writing all that after eating sushi with them chopsticks :-)
ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ? പുള്‍ എന്നു വെച്ചാ തള്ളലോ അതോ വലിയ്ക്കലോ
സത്യം പറയാമല്ലോ.. സകല എ.ടി.എം കൌണ്ടര്‍, ബാങ്ക്, ഓഫീസ്, ഹോട്ടല്‍.. ഈ എല്ലായിടങ്ങളിലും എനിക്ക് ദിവസവും പറ്റുന്നതാ ഈ അബദ്ധം.
ഒബ്സെര്വേഷനു നൂറു മാര്‍ക്ക്
പോസ്റ്റ് സിമ്പ്ലി ദ ബെസ്റ്റ്...
പ്രിയ എലക്ട്രോണിക്സ് പഠിക്കാഞ്ഞതു് നന്നായി. അതില്‍ Push-Pull Power Amplifier മുതലായ ചില 'കുട്ടിത്തേമാങ്കുകള്' ഉണ്ടു്! :)
ഉടനെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍.
1) മറ്റെ പാതിക്ക് ഒരു മാസ്ക്ക് വേടിക്കുക.
2) പ്രിയ കൂടെയുള്ളപ്പോഴൊക്കെ അത് ധരിക്കാന്‍ നിര്‍ബ്ബന്ധിക്കുക(മിക്കവാറും നിര്‍ബ്ബന്ധിക്കേണ്ടി വരില്ല. അങ്ങേര് കണ്ടറിഞ്ഞ് ചെയ്തോളും)
:)
കാത്തുനില്‍ക്കാതെ കണവന് തന്നെ ഡോര്‍ തുറന്നു. എന്നെ ഇത്രേം മനസ്സിലാക്കുന്ന ഒരു ഭര്‍ത്താവിനെ കിട്ടിയതില്‍ ഭയങ്കര അഭിമാനം തോന്നി.
ഇത് മനസ്സിലാക്കിയതല്ല, നാലാളുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ ചെയ്തതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാ ..ല്ലേ?
പിന്നെ സോപാനത്തിന്റേം അശോകഭവന്റേം ഇടയ്ക്കുള്ള ഞങ്ങടെ സ്വന്തം സരോജിനെ വിട്ടു കളഞ്ഞതില്‍ പ്രതിഷേധിച്ച് ഈ പോസ്റ്റില്‍ കമന്റിടാതെ പോകുന്നു........
ഹൊ ആശ്വാസമായി ഒരേമ്പക്കവും വിട്ടൂ.....
“ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ?
same pinch
ഹി..ഹി...അമളിയും പ്രിയേച്ചിയും ഇത്രേം വല്യ കൂട്ടുകാരാണോ...എന്നാലെന്താ ഇങ്ങനത്തെ രസികന്‍ പോസ്റ്റുകള്‍ കിട്ടണുണ്ടല്ലൊ...മസാലദോശയും ഫോര്‍ക്കും തമ്മില്‍ നടത്തിയ മല്പ്പിടിത്തമോര്ത്ത് ചിരി വന്നിട്ട് വയ്യ..:-))
ഓ.ടോ:-
ഈ പുഷ്-പുള്‍ കാര്യം എനിക്ക് മാത്രം ഉള്ള ഒരു കുഴപ്പാണെന്നാണു ഞാന്‍ കരുതിയത്.....അതും ഈ പോസ്റ്റിലൂടെ മാറിക്കിട്ടി....;)
കൊള്ളാമല്ലോ മസാലദോശക്കഥ. ഈ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് എങ്ങനെ കഴിക്കും എന്ന് ഞാനും പല തവണ ആലോചിക്കാറുണ്ട്. കട്ലറ്റ് കഴിക്കാന്‍ ഇതു രണ്ടും കൊണ്ട് വന്ന് വച്ചപ്പോള്‍ അദ്യം തന്നെ അവ മാറ്റിയിട്ട് കൈകൊണ്ട് തന്നെ യാണ് കഴിക്കാന്‍ ശ്രമിച്ചത്. മാനേര്സ് പോയാലും കുഴപ്പമില്ല ആസ്വദിച്ച് കഴിക്കാമല്ലോ !
ente daivame, engineyanu ithrayum sarasamayi ezhuthan pattunnathu?
ente daivame ... engineyanu ithrayum sarasamayi ezhuthan kazhiyunnathu?
പോസ്റ്റ് ഇഷ്ടായി...
പുള്ളേണ്ട ഡോറ് പുഷ്ഷിയും, പുഷ്ഷേണ്ട ഡോറ് പുള്ളിയും എത്രയെത്ര ഡോറുകളെക്കൊണ്ട് ഞാന്‍ ഒച്ചവെപ്പിച്ചിരിക്കുന്നു...
ഇതൊന്നും കേട്ടു ഞാന്‍ ചിരിക്കില്ല .അല്ലെങ്കില്‍ തന്നെ നാടും നാട്ടുംപുറവും കണ്ട പെണ്ണ് പെട്ടന്നു ഒരു ദിവസം അമേരിക്കയിലേക്ക് ചാടി വരുമ്പോള്‍ ഇതല്ല ഇതിനപ്പുറം കാണിക്കും :)
ആദ്യം വാള് .ഇപ്പൊ കൊടുവാള്
ഈ പുഷും പുള്ളൂം എനിക്കും എപ്പോഴും സംശയമാ...
ഒരു ദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി.പുറത്തുകടക്കാനായി വാതില്‍ ഇത്ര തള്ളിയിട്ടും തുറക്കുന്നില്ല.ഞാന്‍ അവിടത്തെ സെക്യൂരിറ്റിയെ വിളിച്ചു..അവന് എന്നെ ഒരു നോട്ടം നോക്കി..എവിടന്നു വന്നെടാ ഇവനൊക്കെ എന്ന ഭാവത്തില്‍, എന്നിട്ട് ഡോര്‍ വലിച്ചു തുറന്നു :)
ഭയങ്കര സംഭവം തന്നെ ..... :)
യോ മസാലദോശ ഫോര്‍ക്കും സ്പൂണും വെച്ച് കഴിക്കില്ലേ? :O റൊട്ടിയൊഴിച്ച് ഊത്തപ്പം, ദോശ, മസാലദോശ ഇങ്ങനെയെന്തുകിട്ടിയാലും ഈ വക സാമാഗ്രികളൊക്കെ വെച്ച് കഴിക്കുന്ന കുറേ ഇന്ത്യന്സിന്റെയൊപ്പം ഇന്ത്യയിലാണല്ലോ ഭഗവാനേ ഞാന്‍!
അയ്യോ! എന്നെ കൊല്ല്! നിന്റെ കണവന് ഒരു നൊബേൽ സമ്മാനം കൊടുക്കണം. ഇടക്ക് അങ്ങേരെ ഒന്നു കൺസൾട്ട് ചെയ്തൊ? അങ്ങേർക്കും നിന്റെ സുബാവം ബാധിച്ചോ എന്നറിയാമല്ലോ? എഴുത്ത് സൂപ്പർബ്!
“ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ? പുള്‍ എന്നു വെച്ചാ തള്ളലോ അതോ വലിയ്ക്കലോ? ഇന്നേവരെ എനിയ്ക്ക് കണ്ഫ്യൂഷന് തീരാത്ത രണ്ടു കാര്യമാണിത്.” ... എനിക്കും അങ്ങിനെ തന്നെ!
പ്രിയാ മസാലപുരണം കൊള്ളാം
നന്മകള് നേരുന്നു
“കോഴിക്കോട്ടെ സോപാനത്തിലും പാലക്കാട്ടെ അശോകഭവനിലും പോയപ്പോ ഓര്‍ഡര്‍ ചെയ്യാതെ തന്നെ അവര്‍ മസലദോശ കൊണ്ടുവന്നപ്പഴേ.........“
തീറ്റപ്പണ്ടാരമാണല്ലേ ?
:) :)
നല്ല നർമ്മം.! :)
ഞാനെവിടെ പോയാലും ഈ കത്തിയും കഠാരയും ഉപയോഗിക്കാറില്ല.അതില്‍ ഒരു കുറച്ചിലും എനിക്ക് തോന്നിയിട്ടില്ല.കാരണം എന്റെ കൈ എന്റെ വായിലോട്ട് മാത്രമെ പോകാറുള്ളൂ.ഈ കത്തിയും കഠാരയും ഏതൊക്കെയവന്റെ വായില്‍ പോയതാന്ന് ആര്‍ക്കറിയാം?
മസാലദോശ വീക്ക്നെസ്സ് ആയ ഭാര്യമാര്‍ ഉള്ള ഭര്ത്താക്കന്മാരുടെ കാര്യം ഇച്ചിരി കഷ്ടം തന്നെ.. മമ അനുഭവം തഥാസ്തു.
"കാന്തന് കി ജയ്"
മസാലദോശയായത് ഭാഗ്യം... ശാപ്പാടായിരുന്നില്ലല്ലോ ഓര്‍ഡര്‍..!!! പ്രിയ ചോറില്‍ സാമ്പാറും രസവും ചേര്‍ത്ത് ഫോര്‍ക്ക് വെച്ച് യുദ്ധം നടത്തുന്നത് ഞാനൊന്ന് സങ്കല്പിച്ച് നോക്കി....!!
കത്തിയും മുള്ളും ഒക്കെ എവിടെ കണ്ടാലും അതു കാണാത്ത മട്ടില്‍ ഇരിക്കാറേയുള്ളൂ ഞാന്‍ ..ദൈവം നല്ലോരു കൈ തന്നിരിക്കുന്നതു അതുപയോഗിച്ചു കഴിക്കാനാ..വല്ലവന്റേം വായില്‍ ഒക്കെ ഇട്ട സ്പൂണും കത്തീമൊക്കെ ബ്ലാാാാാാാാാാാാാ
ഓര്‍ക്കുമ്പോള്‍ ശര്‍ദ്ദിക്കാന്‍ വരുന്നു... (കാര്യം അതൊന്നും അല്ലാ ട്ടോ...എനിക്ക് ഈ സാധനങങള് ഉപയോഗിച്ചു കഴിക്കാന്‍ ഇപ്പ്പ്പോളും അറിയില്ല..നൂഡിത്സ് പോലും ഇതുപയോഗിച്ചു കഴിച്ചാല്‍ 4 വയസ്സുള്ള എന്റ്റെ മോള് ഭക്ഷണം കഴിക്കുന്ന പോലിരിക്കും .മേശപ്പുറത്തൂം ചുണ്ടിലും ഒക്കെ ആക്കി ....)
പ്രിയേ..ഇതാണോ ഈ പരകായപ്രവേശം..
എനിക്കു സ്ഥിരമായി പറ്റുന്ന അബദ്ധങ്ങള്‍ അക്കമിട്ട് എഴുതിവച്ചിട്ടുണ്ട്.(ഇങ്ങനത്തെ ഭാര്യമാരുള്ള കണവന്മാരുടെ വായിലെ നാക്കെല്ലയിടത്തും ഇങ്ങനാ?അപ്പോ ഇതൊരാഗോള പ്രതിഭാസമാണല്ലേ?സമാധാനം.)ആ പുഷ് ആന്‍ഡ് പുള്‍ ഞാനും ആരോടും മിണ്ടാതെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന വല്ല്യൊരു രഹസ്യാരുന്നു.
പിന്നെ ഇവിടെ ശരവണഭവനില്‍ പോയാല്‍ ഞാനും ആകെ കണ്‍ഫ്യൂസ്ഡ് ആകാറുണ്ട്.ബാലചന്ദ്രമേനോനെപ്പോലെ ഗൌരവത്തില്‍ നാപ്കിന് കഴുത്തില്‍കെട്ടി,കത്തികൊണ്ട് മുറിച്ച് ,ഫോര്‍ക്ക് കൊണ്ട് ബൌളിലെ ചട്ണിയില്‍ മുക്കി ഇഡ്ഡലി കഴിക്കുന്ന തമിഴ്മക്കളെ കാണുമ്പോള്‍ അതു കുഴച്ചുരുട്ടി വായില്‍ വച്ചു കൊടുക്കാന്‍ തോന്നും;)പിന്നെ എനിക്ക് നല്ല കണ്ട്രോളായോന്ട് അവര്‍ രക്ഷപ്പെട്ടു.
പ്രിയക്കുട്ടി ശരിക്ക് ചിരിപ്പിച്ചു.
പ്രിയേ... മസാലദോശപ്രിയേ...
ദോശയെ പോസ്റ്റുമാര്‍ട്ടം ചെയ്തുകളഞ്ഞല്ലോ...താന്‍...!!!
കൂടുതല്‍ അബദ്ധപര്വ്വങ്ങള് താണ്ടാന്‍ ശക്തി ലഭിക്കട്ടെ എന്നനുഗ്രഹിക്കുന്നു.വിജയീഭവഃ.
ഹ ഹ ഹ,
പ്രിയാജി കലക്കി.
പിറന്നാള്‍ സമ്മാനത്തിനു ശേഷം,
ഇതാ വേറെയൊരു അമിട്ട്..
അപ്പൊ ആ കത്തി എന്തെടുക്കായിരുന്നൂ ?
:)
വായിച്ചു വായിച്ചു അതങ്ങ് കഴിഞ്ഞു. ഒരു മസാലദോശ പോലെ. ഞാനപ്പഴും അശോക് ഭവനിലെ ഇടിയപ്പത്തിലും ബോണ്ടായിലുംപൊറോട്ടാ കുറുമായിലുമൊക്കെ കുടുങ്ങിക്കിടക്കുകയായിരുന്നു.
അല്ല പ്രിയേ, എനിക്കൊരു സംശം എല്ലാ മസാലദോശ കഷ്ണങ്ങളും നേരെ വായിലോട്ടു തന്നെ പോയോ, അതോ മടിയിലേക്കൊ തറയിലേക്കൊ ഒക്കെ ഊര്‍ന്നിറങ്ങിയോ ചിലതെങ്കിലും ?
കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ തനി കണ്ട്രിയല്ല ഞാന്‍ എന്നു ഭര്‍ത്താവിനെ ബോധിപ്പിക്കാനായി ഇതേപോലെ ഫോര്‍ക്ക് പ്രയോഗം ചെയ്തപ്പോള്‍ ഉണ്ടായിപ്പോയ അബദ്ധങ്ങള്‍ ആലോചിച്ചു ചോദിച്ചു പോയതാ..
പ്ലേറ്റില്‍ നിന്ന് വായിലേക്കുള്ള യാത്രയ്ക്കിടയില്‍ മിക്ക കട്ലറ്റ് കഷ്ണങ്ങളും താഴേയും തറയിലുമായി വീണ് ഉപയോഗ്യശൂന്യമായിപ്പോയി...
ഏറ്റവും പ്രയാസപ്പെട്ടത് ഇതൊക്കെ ഭര്‍ത്താവിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ വേണ്ടി ശ്രദ്ധിക്കാനായിരുന്നു...
അല്ല ഇതാണോ കാര്യം? നൈഫു കൊണ്ടു മസാല ദോശ വൃത്തിയായി മുറിച്ച് ഫോര്‍ക്കു കൊണ്ടു കുത്തിയെടുത്തു അതു സാമ്പാറില്‍ മുക്കി തിന്നുന്നതുകൊണ്ടു തെറ്റൊന്നൂല്യാട്ടോ. ഒരു മരുങ്ങു വേണം എന്നു മാത്രം. കത്തിയും മുള്ളും തമ്മില്‍ ഒരിതുണ്ടല്ലോ അതായത് ഒരു കെമിസ്റ്റ്രി അതു സ്ഥാപിച്ചെടുക്കണം. അത്രയേ ഉള്ളു.
സാമ്പാറൊഴിച്ച ചോറും ഇതു പോലെ മുള്ളു കൊണ്ടു കുത്തിത്തിന്നാം. വേണ്ടതു മരുങ്ങാണു, മരുങ്ങ്!
ന്റമ്മോ..കൊള്ളാാം...
ഈ പോര്‍ക്കും ബീഫും..ച്ചെ..ഈ ഫോര്‍കും നൈഫും കണ്ടുപിടിച്ചവനെ എങ്ങാനും കണ്ടാല്‍ അപ്പൊ ഫോര്‍ക് പള്ളയ്ക്ക് കേറ്റാമായിരുന്നു...
പിന്നെ ഈ 'പുഷ്'ഉം 'പുള്‍'ഉം എപ്പളും എനിക്കും മാറിപ്പോവും..അവസാനം ഞാനൊരു സൂത്രപ്പണി കണ്ടുപിടിച്ചു....മനസ്സില്‍ പുഷ് എന്നു കാണുമ്പോള്‍ ആദ്യം എന്താണോ തോന്നുന്നത് അതിന്റെ വിപരീതം ചെയ്യുക എന്നത്....
അതീപ്പിന്നെ ഇന്നേവരെ ഈ വലിയും തള്ളലും നേരേ വന്നിട്ടില്ല...
കാരണം മനസ്സ് ഇപ്പൊ കൃത്യമായി ഡീകോഡ് ചെയ്യണു...
ഹ...ഹ...
ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ? പുള്‍ എന്നു വെച്ചാ തള്ളലോ അതോ വലിയ്ക്കലോ...
നല്ല രചന...
ആശംസകള്‍
:)
ശ്ശോ! എന്നാലും എനിക്കു പ്രിയേടെ കണവന്റെ അവസ്ഥ ആലോചിച്ചിട്ട് സഹിക്കണില്യ. പല കെട്ട്യോന്മാരും കെട്ട്യോള്‍മാരെ സഹിക്കാന്‍ പറ്റാണ്ണ്ടാവുമ്പഴാ എങനേലും ഒരു വിസേം ഒപ്പിച്ച് നാട് വിടണെ.. ഇതിപ്പോ എന്താ പറയാ.. പുവര്‍ ഗയ്!
അയ്യോ പിന്നെ ചോദിക്കാന്‍ മറന്നു, എന്താ പെട്ടെന്നു മദാലസ (സാറി മസാല്‍ദസ) കഴിക്കാന്‍ തോന്നിയേ? അതു കഴിഞ്ഞ് പച്ചമാങ്ങേം വാളന്‍പുളീം കഴിക്കാന്‍ പോയ കഥ കൂടി പറയണേ...
പ്രിയാ..
പുഷ് പുള്‍ ഒരു ആഗോള പ്രതിഭാസമാണല്ലെ..എന്നെ എപ്പോഴും കുഴക്കുന്ന ഒന്നാണിത്.
ഞാനിതുവരെ കത്തിയും ഫോര്‍ക്കുമുപയോഗിച്ച് നമ്മുടെ നാടന്‍ വിഭവങ്ങള്‍ കഴിച്ചിട്ടില്ല.. പക്ഷെ സ്പൂണുപയോഗിച്ച് ബിരിയാണി കഴിച്ചിട്ടുണ്ട് പക്ഷെ ഒരു തൃപ്തി വരില്ല.
മസാല ദേശ കഴിക്കാന്നു വച്ചാല്‍....
നല്ല വളിപ്പായിട്ടുണ്ട്...........
മലയാളി എവിടെയും മലയാളി തന്നെ.മസാല ദോശയും അതു പോലെ.
മസാല ദോശ എന്നും മസാല ദോശ തന്നെയാണ്.
അതു തിന്നാനും വേണം ഒരു ഭാഗ്യം!
വാല്മീകി മാഷെ, കൂടുതല്‍ പ്രശ്നമുണ്ടാക്കാനുള്ള ടൈം കിട്ടീല്ല്യ
അനൂപ്, നല്ല ടേസ്റ്റ്
പാമൂ,Noti Morrison,സജീ,മീനാക്ഷി,സാദിഖ് , കാപ്പിലാന്,ഘടോല്ക്കചന്,രുദ്ര,ദ്രൌപദി , നന്ദു, അനംഗാരി, പുട്ടുണ്ണീ,കാന്താരിക്കുട്ടി,ചന്ദ്രകാന്തം,കാ
വലാന്‍,ഗോപന് ജീ,ജിതേന്ദ്രകുമാര്‍,ഗീതാഗീതികള്‍,ഹരിശ്രീ,JamesBright ,മാര്ജാരന്,ജോണ്‍ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
യാരിദ്,വല്ല്യമ്മായി, റോസ്,കുറ്റ്യാടിക്കാരന്‍,പൈങ്ങോടന്‍, ഏകാകി, ആഗ്നേയ, കൊച്ചാവ,കുഞ്ഞന്‍: ആഹാ അപ്പോ ഞാന്‍ മാത്രം അല്ലാല്ലേ
ബാബൂജീ, അതൂടി പഠിച്ചിരുന്നെങ്കില്‍...
ജിഹേഷേ, ഉവ്വ
തോന്ന്യാസീ, ഹ പതുക്കെ പറ അതൊക്കെ
നീരൂ, ഹേയ് അങ്ങനൊന്നും ഇല്ല്യാ
പൊറാടത്ത്, ഞാനുമതൊന്നു ചിന്തിച്ചുനോക്കി... യ്യോ ഞെട്ടിപ്പോയി
ആവനാഴീ, അതെന്തോന്നാ ആ മുരുങ്ങ്?
നിസ്, അത് തമ്മീ നല്ല ഗോമ്പനേഷന് ആണോ?
തനി വീട്ടമ്മ.. i feel like that.
തനി വീട്ടമ്മ.. i feel like that.
മസാല പുരാണം നന്നായി പ്രിയ..പുഷും,പുള്ളും എനിക്കും പറ്റുന്ന കാര്യമണ്.ഇവിടെ എന്നെ എന്റ്റെ മോനാണ് ഹെല്‍പ്പ് ചെയ്യുക.സ്പൂണും,ഫോര്‍ക്കും എനിക്കു പറ്റില്ല.അതെന്നെ നോക്കി എപ്പോഴും കളിയാക്കി ചിരിക്കും..പാവം മസാലദോശ...എന്നെ ഇങ്ങനെ കുത്തല്ലെ..എന്ന് കരഞ്ഞീട്ടുണ്ടാവണം.
ഈ പുഷ്പുള്‍ കണ്ഫൂഷന് എനിക്കുമുണ്ടായിരുന്നതാ.
വിവരണം ഒത്തിരി ഇഷ്ടമായി പ്രിയ. പക്ഷെ അതിലും ഇഷ്ടമായത് ഈ പ്രിയ-ഉണ്ണികൃഷ്ണന് ജോഡികളുടെ പരസ്പര understanding ആണ്
actually u have a born flair in humour than in poetry
actually u have a born flair in humour than in poetry
പ്രിയാ
മസാലദോശകഴിക്കാന് ഇവിടെയും ഇങ്ങനെ ഫോര്‍ക്കും കത്തിയും ഒക്കെ കൊണ്ടു വന്നു തരും..പിന്നെ ഹോക്കികളിയില് എക്സ്പേര്‍ട്ട് അല്ലാത്തതിനാല്‍ അതു സൈഡിലോട്ട് മാറ്റിവച്ച് കൈകൊണ്ട് അകത്താക്കും..ഒരിക്കല്നാട്ടില് നിന്നു സ്റ്റ്ഡി ടൂറിനായി ഇവിടെ വന്ന കുട്ടികള്‍ മസോല ദോശ കൈകൊണ്ട് കഴിച്ച വകുപ്പില്‍ കൈകഴുകാനായി കൊണ്ട് കൊടുത്ത ബൌളിലെ നാരങ്ങാ മുറി എടുത്ത് പിഴിഞ്ഞ് ഒഴിച്ച് ഒറ്റവലിക്കകത്താക്കിയ കാര്യം ഓര്‍ക്കുകയായിരുന്നു.എനിക്ക് ഭീകരമായി ഇഷ്ടപ്പെട്ടു ഈ ദേശക്കഥ..!:)
ഹാ.... ലളിതം രസകരം....
ഒരു ഫോട്ടൊകൂടിഎടുത്തിരുന്നെങ്കില് പ്രിയെടെ പരാക്രമം ഒന്നുകൂടിആസ്വദിയ്കാമായിരുന്നു.
:) ഹേയ്, അത് സാരമില്ല പ്രിയ.. കത്തി, മുള്ള്, പിന്നെ വിദേശം ഇതു മൂന്നും കൂടിയാവുമ്പോള്‍ നമ്മള് ചെലപ്പോ അറിയാതെ വിദേശിയായിപ്പോകുമെന്നാ എനിക്ക് തോന്നുന്നെ.. എന്തായാലും ദോശ അകത്ത് എത്തിയല്ലോ, മാര്‍ഗ്ഗം ഏതായാലും..
priye, athu kalakki... ithil chammanda kaaryamonnum illa...
Aathmagatham: (Hi hi hi...)
ഹ..ഹാ...ഹാ...കുറെ ചിരിച്ചു...പിന്നെ,പുഷിനും,പുള്ളിനും ഒരു സെയിം പിന്ച്ച് കേട്ടോ..
നല്ല പോസ്റ്റ്..
പുഷ് പുള്‍ ഇന്റെ ഏട്ടന് ആണ് എനിക്ക് ഇടതും വലതും.'ഇവിടെനിന്നു പോകുംപ്പോള്‍ ഇടതോട്ടാണോ വലതോട്ടാണോ ?' എന്ന ചോദ്യത്തിന് ഞാന്‍ ഇപ്പോഴും ഊന്നു കഴിച്ചു നോക്കും .(ആരും അറിയണ്ട )
പോസ്റ്റ് കലക്കി. നന്നായി ആസ്വദിച്ചു.ആശംസകള്‍ ...
beautiful post...
അല്ല ഒരു സംശയം ഗൃഹലക്ഷ്മി ആണോ വായിക്കുന്നത് .അതില്‍ പറയുന്നപോലെ ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത് എന്നതുകൊണ്ടാണോ എഴുത്തില്‍ ഇത്രയും വലിയ മാറ്റം...
hope to get to read stuff like this more frequent...
ഒന്നും ചെയ്യണ്ട ഇങ്ങിനെയൊക്കെ തന്നെ മതി. ഇനി പരുങ്ങേണ്ടി വരില്ലല്ലോ.. നന്നായിട്ടുണ്ട് ട്ടോ
എനിക്ക് ചിരി നിര്‍ത്താന്‍ വയ്യ .ഹി...... ഹി.... ഹി.... ഹി... ഹി... ഹി .....
ഈ മസാലദോശ കഴിക്കാന്‍ ഞാനിത്തിരി വൈകിപ്പോയി പ്രിയേ..ബ്ലോഗിലെ പോസ്റ്റിന്റെ വാതില്ക്കല് എത്തിയപ്പോള്‍ ഒരു പുഷ്-പുള്‍.പണ്ടേ അതു സംശയാ! രണ്ടും കല്‍പ്പിച്ചങ്ങ്ട് കേറി. ചൂടുള്ള മസാലദോശയുടെ ആസ്വാദ്യകരമായ രുചി ഈ പോസ്റ്റിന്. നന്നായിരിക്കുന്നു.ജീവിതത്തിലെ കൊച്ചുനിമിഷങ്ങള് ഒരു നര്‍മ്മകഥ പോലെ ആവിഷ്കരിക്കാന്‍ കഴിയുന്ന തന്റെ കഴിവില്‍ അസൂയയുണ്ടെന്നും പറയട്ടെ.
സുല്‍ത്താന്‍ പേട്ടയിലെ അശോക് ഭവന് ഇപ്പോളെനിക്ക് ഒരു നൊസ്റ്റാള്‍ജിയയാണ്.തൃശൂര്‍ റൌണ്ടിലെ മിഥില പോലെ, ആ വരി വായിച്ചപ്പോള്‍ അശോക് ഭവനും, നായരുടെ കടയും, നൂര്‍ജഹാനും, കൊഫീഷോപ്പ്(ഇന്ദ്രപ്രസ്ഥ)ഒക്കെ ഓര്‍മ്മ വന്നു. അതിനു സ്പെഷ്യല്‍ ഒരു മസാല ദോശ തനിക്ക്.
‘കാന്തന് കഥ‘കള്‍ ഈയ്യിടെ കൂടുന്നുണ്ടൊ?!?
“ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ?“
- എന്തായാലും ഞാനും പരുങ്ങാറുണ്ട്. പക്ഷേ ഒരു വിദ്യയുണ്ട്; പുള്ളൂന്ന പോലെ പുഷണം ; അപ്പോള്‍ വാതില്‍ തുറക്കും.ഹി ഹി
കൊള്ളാം കെട്ടൊ..
ഒരു മസാലദോശകൊണ്ട് ഇമ്മാതിരി ഒക്കെ കലക്കാമോ ? പുഷ്-പുള്ള് ഓര്‍ത്തിരിക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗുരുവായൂര്‍ - എറണാംകുളം ഓടുന്ന ട്രെയിന്‍ മനസ്സില്‍ ധ്യാനിക്കുക. എല്ലാം ശരിയാവും.
ഇനിപ്പോ നാട്ടില്‍ വന്നാല്‍ ചോറും ഇങനെ ഒക്കെ തിന്നാനാണോ പ്ളാന്‍ ?
സിമ്പ്ലി എറിപ്പന്‍ പോസ്റ്റ്!
ഈ സ്പൂണ്‍/ഫോര്‍ക്ക് പങ്കപ്പാട് ഞാനും കുറെ അനുഭവിച്ചിട്ടുണ്ട്. അവസാനം ഇത്രേം നാളും കഴിച്ചതിന്റെ പരിചയം വെച്ചു കൈ കൊണ്ടു തന്നെ വാരിത്തിന്നും. (പക്ഷേ ഇത് ഇന്ത്യയിലാണു കെട്ടോ)
പക്ഷേങ്കി, പുള്ളും പുഷും എനിക്കന്നുമിന്നും കണ്‍ഫ്യൂഷനില്ല.
:-)
കറുത്ത സത്യങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് വന്നു കാണുക !!
മസാലദോശ ഇങ്ങനെയും കഴിക്കാം അല്ലേ? നമിച്ചു കേട്ടോ...
ഹയ്യൊ... ഈ ലോകത്ത് ഇത്രേം പെര്‍ക്ക് പുഷും പുളും കണ്ടാല്‍ കണ്ഫ്യൂഷന് ഉണ്ടെന്ന് ഇപ്പോളാ അറിയുന്നത്........ഫയങ്കരം തന്നെ.......
ഇതു കണ്ട് ചിരിച് ചിലര്‍ക്കു വയറുവേദന വന്നത്രെ.. അപ്പൊ അവരാരും ഇതുവരെ നല്ല നര്‍മ്മ കഥകളൊന്നും വായിച്ചിട്ടില്ലെ?? ആവോ?
വായിച്ചിരുന്നേല്‍ അവരൊക്കെ ഇഹലോകവാസം വെടിഞ്ഞേനെമായിരുന്നല്ലൊ.......
njan karuthy abadhangal enikku maathre pattarullunnu...oru company kittyathil santhosham...hehhehe!
ഓ... മസാല ദോശ ഫോര്‍ക്ക് ഉപയോഗിച്ച് കഴിയ്ക്കുന്ന ചില ടീമുകളെ ഇവിടെയും കാണാറുണ്ട്. അത് അങ്ങനെ കഴിച്ചാല്‍ അതിന്റെ രുചി കിട്ടില്ലല്ലോ എന്ന് ആലോചിയ്ക്കാറുമുണ്ട്. ഇപ്പോ ദാ അമേരിയ്ക്കയിലും അങ്ങനത്തെ ആളുകളുണ്ടെന്ന് മനസ്സിലായി.
;)
എഴുത്ത് കിടിലന്‍!
അപ്പൊ ഇതാണല്ലെ രണ്ടെണ്ണം കൂടി വരാനുണ്ടെന്നു പറഞ്ഞത് - സസ്പെന്‍സ് വളരെ നന്നായി.
ഇഷ്ടപ്പെട്ടു.
പുതിയ പോസ്റ്റ് ഒന്നും ഇല്ലെ...
veruthe ingane kothippikkaruthu...
സൂപ്പര്‍ കോമഡി...
തുടക്കം മുതല്‍ അവസാനം വരെ രസിച്ച് ഇരുന്ന് വായിച്ചു തീര്‍ത്തു.
പുഷ്-പുള്‍ കണ്ഫ്യൂഷനില് ഞാനും ഉണ്ട്, കമ്പനി...
ഒരു കാര്യം പറഞ്ഞോട്ടെ, നമിച്ചു...
താങ്കളെ അല്ല, ആ ഫര്‍ത്താവിന്റെ ക്ഷമയെ...
:)
തീറ്റപ്രാന്തിയാണല്ലേ? ലേഖനം ഇഷ്ടപ്പെട്ടു
എന്താ ചെയ്യാ ഇങ്ങനൊക്കെ ആയിപ്പോയി
ഇനിപ്പോ.... സഹിക്യന്നെ!!
പുഷ്-പുള്ളും കത്തീം കുന്തോം രസായിട്ടുണ്ട്.
അപ്പോ, അശോകഭവനിലെ സ്ഥിരം കുറ്റിയാണല്ലേ.
:)
പ്രിയാ നന്നായി കേട്ടോ. വളരേ നന്നായി.
ishtamaayi tto...nannayi...
nannayi tto...
കൂടുതല്‍ അബദ്ധങ്ങള്‍ പോരട്ടെ...
അത് പെറ്റു പോസ്റ്റുകളും പോരട്ടെ...
ഈ മസാലദോശയുടെ
മുന്നിലെത്താന്‍ താമസിച്ചു
എന്നാലും ഇപ്പൊഴും നല്ല ചൂട്
സത്യത്തില്‍ പ്രീയയോട് തന്നെ
ചെയ്ത കൊടുംക്രൂരത ആയി ,
ഗൌസ്സ് ഇട്ട കൈ കൊണ്ട്
തൊട്ടാകിട്ടുന്ന സ്പര്‍ശനസുഖം,
ഫോര്‍ക്ക് കൊണ്ടു ഉള്ള തീറ്റ
ഇതു രണ്ടും ഒരു പോലെ ..
ഞാന്‍ പറയുന്നത് ആ ദോശ
ഒന്നു തൊട്ട് അതിന്റെ ചൂടും
ഒന്നു മണത്ത് അതിന്റെ മണവും
അറിഞ്ഞ് ആസ്വദിച്ച് കൈകൊണ്ടു മുറിച്ച് സാമ്പാറും ചമ്മന്തിയും ആയി കൂട്ടികുഴച്ചു
അതു തിന്നുമ്പൊ ഉള്ള സുഖം ഹോ!!
ഈ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് എങ്ങനെ കഴിക്കും എന്ന് ഞാനും പല തവണ ആലോചിക്കാറുണ്ട്.പ്രിയാ കൊള്ളാം
നന്മകള് നേരുന്നു
forkum spoonum മസാലദോശയും.. ഹി ഹി :)
പ്രിയ,ഞാനും ഒരു മസാലദോശ ആരാധികയാണു ട്ടോ.പ്രിയയെപ്പോലെ മസാലദോശ കണ്ടാല്‍ സാംബാറിനേയും ചമ്മന്തിയേയും മറക്കുന്ന ഒരാരാധിക...
അതുകൊണ്ടു തന്നെ നോണ്‍ മല്ലൂസിന്റെ,പ്ലേറ്റിലേക്കും മുഖത്തേക്കുമുള്ള ഒതതിരി അല്‍ഭുത നോട്ടങ്ങളെ നേരിട്ടിട്ടുണ്ട്...അവരുടെ മെയിന്‍ എയിം സാംബാര്‍ & ചമ്മന്തി ആണല്ലോ....അതും bowl after bowl!!!
പോസ്റ്റ് കലക്കി...
അപ്പോള്‍ ഈ പുഷ് ആന്‍ഡ് പുള്‍ കണ്ഫ്യൂഷന് ഒരു ആഗോള പ്രതിഭാസമാണല്ലേ. ഭാഗ്യം; ഞാനിതു വരെ കാരുതിയിരുന്നത് എനിക്കു മാത്രേ ആ പ്രശ്നം ഉള്ളു എന്നാ. എന്തായാലും പോസ്റ്റ് കൊള്ളാം :)
Good work... Best Wishes...!
വായിക്കാന്‍ വൈകിപ്പോയി...
ഇപ്പോഴാണ് ആശ്വാസമായത്, ഈ പുഷ് , പുള്‍ പ്രശ്നം ഒരു ആഗോളപ്രതിഭാസമാണല്ലേ? :-)
പിന്നെ, സമ്മതിച്ചു തന്നിരിക്കുന്നു... ഈ കഴിവിന് (കെട്ട്യോന്റെ) ;-)
വരാന്‍ വൈകിയെന്കിലും വന്നപ്പോള്‍ പോവാന്‍ തോന്നുന്നില്ല...
"മസാല പുരാണം" അവതരണ ശൈലി അടിപൊളി...
ആശംസകള്‍...
masala dosha adipoli,
mazhayakumpol masala doshakku taste koodum..............
ee mazhayil kure thavalakale pidichalo chechi...........
മസാലദോശായ്ക്ക് സലാം പറയാന്‍ വന്ന എല്ലാവര്ക്കും നന്ദി
ഹ ഹ... എനിക്കു വയ്യ, ചോദ്യത്തിനുത്തരം ആരും പറഞ്ഞു കണ്ടില്ല. ഇതാ പിടിച്ചൊ.തനിക്കു പറഞ്ഞിട്ടില്ലാത്ത പണിചെയ്യുന്ന ആ ഫൊര്ക്കിനെ നോക്കി ആ കത്തി വായ് പൊത്തി അവിടെ ഇരുന്നു ചിരിച്ചിട്ടുണാവും,മസാലയുടെ മണം അടിച്ചപ്പോള്‍ ചെറിയ അസൂയയും തോന്നിക്കണും കത്തിക്കു.
വൈകിയാണങ്കിലും വന്നില്ലായിരുന്നങ്കില്‍ ഹോ ... പിന്നെ പുഷ്, പുള്‍, ഒരു ആഗോള പ്രശം ആണു അല്ലെ...
എല്ലാ പോസ്റ്റും ഒന്നു വയിക്കട്ടെ ഞാന്‍.മഷിത്തണ്ടില്‍ കണ്ടു. ആ വഴിയാണ് പുഷ്(അല്ല പുള്‍) വഴി ഈ ബ്ലൊഗില്‍ വന്നു കയറിയത്...
This is first time I m being here. It is very delighted while going thru ur lines.
എനിക്കും ഈ പുല്ലും പുഷും പ്രശ്നമാണ്. കൂടെ ഉള്ള ഏതേലും പുള്ളിയെക്കൊണ്ട് പുള്ളിക്കാന്‍ വേണ്ടി ഞാന്‍ മാറി നിക്കലാണ് പതിവ് :)
സത്യം പറഞ്ഞാല്‍ അറുബോറ് പ്രിയാ
ഇവിടെ മുംബൈയില്‍ ഞങ്ങള്‍ മസാലദോശ കൈ കൊണ്ടു കഴിക്കുമ്പോള്‍ ഹിന്ദിക്കാരു ഇവനേതെടാ എന്ന രീതിയിലാ നോക്കുന്നത്...അവരിത് സ്പൂണും ഫോര്‍ക്കും കൊണ്ടേ കഴിക്കൂ എന്ന വാശിക്കാരാ....
ഇതുവായിച്ചപ്പോൾ ഒരു കാര്യം തീരുമാനമായി..പുഷണോ,പുള്ളണോ എന്ന കാര്യത്തിൽ ഞാനൊറ്റക്കല്ല.ലക്ഷം ലക്ഷം പിന്നാലെ :)
Nice .. Expecting similer posts more...
regds
Rahul
പുഷും പുള്ളും ആസ്വദിച്ചവര്‍ക്ക് നന്ദി
തേങ്ങ ആടിച്ചല്ലെങ്കിലും കമന്റ് ഇട്ട് ഉദ്ഘാടനം ചെയ്തത് ഞാനല്ലേ.. അതുകൊണ്ട് നൂറാമത്തെ കമന്റും ഞാന്‍ ഇടാം.
ആടുത്ത പോസ്റ്റ് എപ്പോഴാ?
നൂറ്റൊന്നാമത്തെ കമന്റുകൂടെ എന്റെ വക ആയിക്കോട്ടെ.ഠേ..ച്ചീ.. ചീ(തേങ്ങ പൊട്ടിയില്ല)
അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ, ഈ കമന്റൊക്കെ എഴുതിക്കാന്‍ എത്ര ചെലവായി? കൂലിയെഴുത്തുകാരെ വെച്ച് ബ്ലോഗെഴുതിക്കുന്നവരെ കണ്ടിട്ടുണ്ട്.പക്ഷെ പണം കൊടുത്ത് കമന്റെഴുതിക്കുന്നത് ആദ്യം കാണുകയാ."പുഷും പുള്ളും"കേട്ടുകേട്ട് മടുത്തു. ഏതോ ഒരു കഷ്ടകാല നേരത്ത് ഇവിടുത്തെ കമന്റിന് ഒന്ന് സബ്സ്ക്രൈബ് ചെയ്തുപോയതുകാരണം എന്റെ ഇന്‍ബോക്സ് നിറഞ്ഞ് പണ്ടാരമടങ്ങി.
(അസൂയ സഹിക്കാന്‍ വയ്യാഞ്ഞിട്ടാ ,ക്ഷമിക്ക്)
ഇനി മേലാല്‍ ഇങ്ങനെ വല്ല പോസ്റ്റും ഇട്ടാല്‍, ഇടുന്നതിനെ പറ്റി ചിന്തിച്ചാല്‍ , മസലദോശ തിന്നാല്‍ .... അമ്മച്ചിയാണെ സത്യം , ഞാന്‍ ആളെ വിട്ട് തല്ലിക്കും.
പ്രിയേ, ഇത്രയും പ്രിയതരമായ ഒരു പോസ്റ്റ് ഇതാദ്യമാണോ ബ്ലോഗില്ല് കമന്റുകളുടെ എണ്ണം റെക്കോര്‍ഡായി കുതിക്കുകയാണ്. റെക്കോര്‍ഡാണെങ്കില്‍ പറയണം, നമുക്ക് ഇത് വാര്‍ത്തയാക്കണം.
നിറഞ്ഞ സന്തോഷത്തോടെ...
push n pull vaayichappozhanue comment idanam enu thonneeth evde vanappo ellarkkum athu thanne problemm
eeswaraaa aaaswaasaayiii
enikkoppam ithra adhikam aalukalo
വിനോദം ജീവിതത്തിന്റെ സൌരഭ്യമാണ് എന്ന് പ്രഖ്യാപിച്ച ബഷീറിനു നന്ദി
കോമഡി നന്നായിട്ടുണ്ട് അതിനു പിറകിലെ ഭാവങ്ങളും
പുള്ളും പുഷും ഹ ഹ ഹ ...
എത്രയോ തവണ...
ഹ ഹ ഹ
എല്ലാര്ക്കും പറ്റും ഈ തമാശകള്‍
നിരീക്ഷണം കൊള്ളാം അതില്‍ പലതും മറക്കാതെ കഥയിലേക്ക് മാറ്റിയപ്പോള്‍ നന്നായിരിക്കുന്നു...
ലാളിത്യമുണ്ട് കഥക്ക്.
കഥയോ അനുഭവമോ ഒക്കെ എഴുതാനിരിക്കുമ്പോള്‍
ഒത്തിരി കാര്യങ്ങള്‍ പ്രിയയുടെ മനസ്സിലേക്ക് വരുന്നുണ്ട്.
വരുന്ന പലകാര്യങ്ങളേയും ഒഴിവാക്കാന്‍ താങ്കള്‍ പാടു പെടുകയും ചെയ്യുന്നു. പക്ഷേ കഴിയുന്നില്ല. കഥയില്‍ അത് കാണാനാകും.
ചിലര്‍ക്ക് അത്തരം വിശദീകരണങ്ങള്‍ ഇഷ്ടമാകും ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും വരും...
അഭിനന്ദനങ്ങള്‍...
ഹഹ ഹഹ
ഹോട്ടലുകളിൽ പോകുമ്പോൾ പല സംശയങ്ങളും ബാകിനിൽക്കാറുണ്ട്
സരസമായ അവതരണം നിലവാരം നിലനിർത്തി
പുതിയ പോസ്റ്റൊന്നും ഇല്ലേ?
ജീവിതം, കഥ, ഇവയുടെ വേര്‍തിരിവ് എവിടെയാണു പ്രിയ, കഥ നന്നായിരിക്കുന്നു
കര്‍മ്മത്തിലൂടെ നര്‍മ്മം വിതറി എന്നെ ചിരിപ്പിച്ചു.
നന്നായി ചിരിച്ചു. :)
എനിക്കീ പുഷും, പുള്ളും ഒരിക്കലും കണ്ഫ്യൂഷന് ഉണ്ടാക്കാറില്ല. എന്നാലും എന്റെ ആദ്യ ശ്രമം വിജയിക്കാറില്ല, അപ്പൊപ്പിന്നെ അതിന്റെ എതിര് പരിപാടി ചെയ്യും, അപ്പൊ ഉറപ്പായും തുറന്നിരിക്കും. :)
“ഡോറിനു മുന്പില് ഞാനൊന്നു പരുങ്ങി. ഇത് പുള്ളണോ അതോ പുഷണോ?“-
same pinch
കൊള്ളാം ഈ മസാലപുരാണം
“എടീ, നീയെന്നെ നാണം കെടുത്തോ?”
“എന്താ?, വേണേല്‍ കെടുത്താം”
“ഇപ്പോ സമയം എത്രയായി?”
“4.30 വൈകുന്നേരം”
“എന്നിട്ടെന്തിനാ ലഞ്ചിനുള്ള പേജ് വായിച്ചോണ്ടിരിക്കുന്നെ?”
:)) kollam kalakkan :)
priya kure chirichu ithu vayichittu :)
മസാലപുരാണം നന്നായിരിക്കുന്നു.
വൈകുന്നെരം ഒന്ന് കൂടി വായിക്കണം.
dear priya
nice presentation
and good looking blog
can u tell me how to insert copyright laws at the bottom.
i too would like to hv similar feature.
regards
JP
interesting. these records can be compiled . it looks like very sincere
good
വായനയ്ക്ക് റൊമ്പ നന്ദി
prya ezhuth super
ezhuthikkodeyiri....padiyaleee swaram nannavooooooo
aaa pullalum pushalum confusion enikkum undu.. allenkil orupaadu confusionil orennamennu parayunnathavum shari.. enthayalum nannayirikkunnu !! :)
മസാല പുരാണം കലക്കി..
പുതിയ പോസ്റ്റുകളിടുമ്പോള്‍ ഒന്നറിയിച്ചേക്കണേ...
mizhineerthully@gmail.com
കലക്കീട്ടോ :)
Post a Comment