മൌനത്തിന്റെ വാല്മീകമുടയുമ്പോള്
ചടുലമാകുന്ന വാചാലതയില്‍
വാക്കുകള്‍ മടുപ്പുണര്ത്തിയാല്കാത്തിരിപ്പിനെന്തര്ത്ഥം?
കര്മ്മങ്ങളിലെ കൂച്ചുവിലങ്ങില്‍
പിടയുന്ന ആദ്യപ്രണയത്തില്
ഹൃദയം കനലാകുമ്പോള്‍
മനസ്സിനെന്തര്ത്ഥം?നേര്‍ക്കാഴ്ചയുടെ സത്യത്തിനുള്ളില്‍
നടനമാടുന്ന മിഥ്യകളില്‍
വിശ്വാസം മറയ്ക്കപ്പെടുമ്പോള്‍
മിഴികള്ക്കെന്തര്ത്ഥം?
നിഗൂഢമായ താത്പര്യങ്ങളില്‍
ഒതുങ്ങുന്ന തേങ്ങലില്‍
വിരിയുന്ന പുഞ്ചിരിയില്‍
ബന്ധങ്ങള്ക്കെന്തര്ത്ഥം?
തിരശ്ശീലയില്ലാത്ത വേദിയില്‍
കപടനാടകമാടുന്ന സദാചാരം
ഇരുട്ടില്‍ പൊയ്മുഖമണിയുമ്പോള്
മൂല്ല്യങ്ങള്ക്കെന്തര്ത്ഥം?
നോവിലുണരുന്ന അപശ്രുതികളില്‍
താളം തെറ്റുന്ന മിടിപ്പുകള്‍
നിമിഷങ്ങള്‍ക്ക് വിലപേശുമ്പോള്‍
ചാരിത്ര്യത്തിനെന്തര്ത്ഥം?
നിശ്വാസത്തിന്റെ നെടുവീര്‍പ്പില്‍
നിനവുകള്‍ തളരുമ്പോള്‍
വ്യര്‍ത്ഥമായ ഋതുക്കളില്‍
ജീവിതത്തിനെന്തര്ത്ഥം?
അറിയാത്ത അര്‍ത്ഥങ്ങളെല്ലാം
മറുപടി തരാതെയകലുമ്പോള്
ആകാംക്ഷയുടെ വരികളിലെ
ചോദ്യചിഹ്നത്തിനെന്തര്ത്ഥം?
Image: samueljscott.files.wordpress.com
69 comments:
അറിയാത്ത അര്‍ത്ഥങ്ങളിലൂടെ...
ഞാന്‍ ഒരു പടക്കം പൊട്ടിച്ചു തുടങ്ങാം.
അറിയാത്ത അര്ത്ഥങ്ങള്ത്തേടിയുള്ള തീരാത്ത ഈ യാത്രയ്ക്ക് എന്തായിരുന്നു പ്രചോദനം?
പതിവു ശൈലിയില്‍ നിന്നുമുള്ള ഈ കളം മാറ്റിച്ചവിട്ടല്‍ നന്നായിട്ടുണ്ട്.
പ്രിയ അനുമോദനം അര്‍ഹിക്കുന്നു.
കൊള്ളാം പ്രിയാ...
പിന്നേയ് രാവിലെ തന്നെ അറിയാത്ത ചോദ്യങ്ങളും ചോദിച്ച് ബാക്കിയുള്ളവരെക്കൂടി കണ്ഫ്യൂസ് ചെയ്യിക്കാനിറങ്ങിയിരിയ്ക്കുവാണോ?
;)
പ്രിയേ..ഇതെന്തുപറ്റി?
എന്തായാലും നന്നായീട്ടോ...ഓരോ ചോദ്യവും ഒരായിരം ചോദ്യങ്ങളെ ഗര്‍ഭം ധരിച്ചവയായിരുന്നു..
????????????????
????????????????
????????????????
????????????????
:)
പാപവും പുണ്യവും ഒരുമിച്ചുറങ്ങുന്ന
സ്മശാനത്തിലുറയും മരണത്തിനെന്തര്ത്ഥം...?
അതിനുവേണ്ടിക്കരയും കണ്ണീരിനെന്തര്ത്ഥം?
കവിത നന്നായി ട്ടോ...
അര്‍ത്ഥമില്ലാ ചോദ്യങ്ങള്‍...
അനര്‍ത്ഥങ്ങളും അര്ത്ഥങ്ങളുമാവുമ്പോള്
ആവശ്യങ്ങളുടെ അവസാനം
ചിഹ്നമാവാനോരു കൊളുത്തില്ലങ്കില്...
ആഗ്രഹങ്ങള്‍ക്ക് എന്തര്‍ത്ഥം.
പ്രതീക്ഷകള്‍ക്ക് എന്തര്‍ത്ഥം..
ജീവിതത്തിനെന്തര്ത്ഥം... etc...
നന്നായിരിക്കുന്നു... :)
പ്രിയാ,
നന്നായിരിക്കുന്നു... :)
രാവിലെ വന്നു ചോദ്യം ഓകെ ചോദിച്ചു മനുഷ്യനെ കണ്ഫ്യൂഷന് ആക്കി ... ഇനി ഇതു പോലുത്തെ കവിത ഇടുമ്പോള്‍ വൈകിട്ട് അഞ്ചു മണിക്ക് ശേഷം വയികുക്കുക എന്ന ഒരു കുറിപ് കുടെ വേണം
ഇതിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞു തരാന്‍ ഞാനാരാ അര്‍ത്ഥശാസ്ത്ര വിശാരദനോ,
(പേടിക്കണ്ട വെറും വയറ്റില്‍ ആളെ പ്രാന്തനാക്ക്യേന്റെ പതിഷേധമാണ് മുകളില്‍)
കവിത മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍
എല്ലാത്തിനും അര്‍ത്ഥമുണ്ട്. ഇപ്പോഴറിയില്ലെന്നു മാത്രം. യാത്രതുടരുമ്പോള്‍, പതുക്കെ പതുക്കെ അര്‍ത്ഥങ്ങള്‍ മനസ്സിലാവുമെന്നു പ്രതീക്ഷിക്കാം. ചുവടു മാറ്റം കൊള്ളാം...
നല്ല വരികള്‍...ഇങ്ങനെ ഉത്തരമില്ലാത്ത എത്ര എത്ര ചോദ്യങ്ങള്‍!!! നല്ല ചിന്തയും നല്ല കവിതയും..ഭാവുകങ്ങള്‍
നേര്‍ക്കാഴ്ചയുടെ സത്യത്തിനുള്ളില്‍
നടനമാടുന്ന മിഥ്യകളില്‍
വിശ്വാസം മറയ്ക്കപ്പെടുമ്പോള്‍
മിഴികള്ക്കെന്തര്ത്ഥം?
സര്‍വ്വം അനര്‍ഥം ജി..
വേറിട്ട ഒരു കവിത..
(പിന്നെ ‘വത്മീകം’ അല്ലെ ശരി... ഒന്നു ചെക്ക് ചെയ്തേക്കണേ...)
അര്‍ത്ഥം തേടല്‍!!!!
അന്നത്തെ പ്രശ്നം, ഇന്നത്തെ പ്രശ്നം, എന്നത്തേയും പ്രശ്നം. യഥാര്‍ത്ഥ പ്രശ്നം ഒന്നേയുള്ളു - ജീവിതം!
Great, madam..Great...
We can only ask questions...
Dey yukthivaadi niik elkkununto?
yathasthithikan
പ്രിയേ,
കമ്പ്ലീറ്റ് ചോദ്യങ്ങളാണല്ലോ.
കവിത വായിച്ച് മൂഡൗട്ടായി.
നന്നായതു കൊണ്ടാണ്. കേട്ടോ
എന്തര്‍ത്ഥം? പ്രിയേ, എന്തര്‍ത്ഥം?
പ്രിയാ കുറേ നാളായല്ലോ കണ്ടിട്ട്...
വരുന്ന വരവില്‍ ചോദിച്ച ചോദ്യങ്ങളില്‍ രണ്ടാമത്തേത് ഒഴികേ എല്ലാം തകര്‍പ്പന്‍ ചോദ്യങ്ങള്‍...
എങ്കിലും എല്ലാത്തിനും കൂടെ ഒറ്റ ഉത്തരം...
അതാണ് “ജീവിതം“... അതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോരുത്തര്‍ക്കും ഓരോ ഉത്തരം നല്‍കും..
സാംബശിവന് പാടുന്നു ഞാനെഴുതുന്നു:-
അര്‍ത്ഥമെന്നാല്‍ അതിന്നര്‍ത്ഥം
അദ്ധാനശീലമാണര്ത്ഥം
അര്ത്ഥികള്ക്കുള്ളതാണര്ത്ഥം.
അര്‍ത്ഥം തിരയുക എന്നതാണ് ജീവിതം.
അര്‍ത്ഥമില്ലാതാകുമ്പോള്‍ അര്ഥമില്ലാതാകുന്നതും ജീവിതം.
കാമനകളുടെ അര്ത്ഥപൂര്ത്തിക്കുള്ളതാണ് (അഷ്ടമൂര്ത്തിയല്ല) ജീവിതം.
കാ പ്രത്യത്തിന്ന് അരവിന്ദന് മാഷ് പറഞ്ഞ അര്‍ത്ഥം ഉടെ ന്റെ ഉള്ള് അലെ.
അതായത് ഉടയോന്റെ ഉള്ളല്ലെ ജീവിതം.
അങ്ങന്യ്ങ്ങട് കഴിച്ചുകൂട്ട്വാ.
പിന്നെ ചങ്ങമ്പുഴയുടെ പാരഡിയുണ്ട്.
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന് പരാജയം.
ഉണ്ണികൃഷ്ണ കവിത പ്രിയതരമാക്കുവാന് മുരളികയിലെ അംഗുലിചലനം അല്‍പ്പം കൂടി താള നിബദ്ധമാക്കുക- ചന്ദസ്സുണ്ട്.
നീലകണ്ഠന് പറഞ്ഞ പോലെ..
"ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെടോ."
പ്രിയെ. എന്റെ കഴിഞ്ഞൊരുപോസ്റ്റില് പറയുകയുണ്ടായി‘
തീരത്തിലെ ഓളങ്ങളുടെ അട്ടഹാസം കുറഞ്ഞിരിക്കുന്നൂ..
ചോദ്യങ്ങളുടെ ഇടയില്‍ നഷ്ടപ്പെട്ടുപോയ വെളിച്ചം തേടി ഞാന്‍ അലയുന്നൂ...!!
അത് ഇപ്പോ പ്രാവര്ത്തികമായപൊലെ..
മൌന വാല്മീകമൊക്കെ ക്ലീഷെ ആയില്ലെ; ചര്വ്വണചര്വ്വിതം
തത്വജ്ഞാനമൊക്കെ എഴുതി പൂന്താനമോ ഒരു ശ്രീകുമാരന്‍ തമ്പിയെങ്കിലുമോ ആകാന്‍ ശ്രമിക്കുകയാണോ?
കുറച്ച് കൂടി പുതുമയുള്ള എന്തെങ്കിലും സംഗതികള്‍ പ്രതീക്ഷിക്കുന്നു, കഴിവുള്ള ആളല്ലേ,ചക്രവാളങ്ങളെ ചുരുക്കി വരക്കാതിരിക്കുവാന് ശ്രമിക്കുക
അര്‍ഥമില്ലാത്ത ജീവിതത്തില്‍ അല്പം അര്‍ഥമുണ്ടാക്കാന്‍ നമുക്ക് പറ്റില്ലേ പ്രിയേച്ചീ..
"മൊനത്തിന്റെ വാല്മീകമുടയുമ്പോള്"..
എന്തോന്നാ ഈ ‘മൊനം’? അതിന്റെ അര്‍ഥം എന്താ?
അറിയാത്ത അര്‍ത്ഥങ്ങളെല്ലാം
മറുപടി തരാതെയകലുമ്പോള്
ആകാംക്ഷയുടെ വരികളിലെ
ചോദ്യചിഹ്നത്തിനെന്തര്ത്ഥം?
ജീവിതം തന്നെ അര്‍ത്ഥമില്ലാത്തതാണ് പ്രിയ ചിലരെ സംബന്ധിച്ച്..!
നല്ല കവിത..!
ആശംസകള്‍
:-)
ഉപാസന
nannayirikkunnu priya
ചേദ്യങ്ങള്‍ തന്നെ അര്ത്ഥമില്ലാത്തകാലത്ത് ചോദ്യചിഹ്നത്തിണ്റ്റെ അര്‍ത്ഥം തേടിയിട്ട് ഒരു കാര്യവുമില്ല... അറിഞ്ഞാലും ആരും പറഞ്ഞ് തരില്ല....
:)
നല്ലത്
അറിയാത്ത അര്‍ത്ഥങ്ങളെല്ലാം
മറുപടി തരാതെയകലുമ്പോള്
ആകാംക്ഷയുടെ വരികളിലെ
ചോദ്യചിഹ്നത്തിനെന്തര്ത്ഥം?
-ചോദ്യങ്ങള്‍ക്കും!
അര്‍ത്ഥം തേടുന്നവര്‍ വ്യര്‍ത്ഥമാക്കുന്നു ജീവിത നിമിഷങ്ങള്‍.. പലപ്പോഴും അനര്ത്ഥങ്ങളായ് മാറുകയും ചെയ്യുന്നു....
ഹ്രസ്വമായ ജീവിതം ആവോളം ആസ്വദിച്ച് സന്തോഷത്തോടെ മുന്നേറുക....
ചിന്തകള്‍ നന്നാവുന്നു
:))
നിരര്‍ത്ഥകതയുടെ ചങ്ങല തീര്‍ത്ത് എന്നേയും നിങ്ങള്‍ കെട്ടിയിട്ടു.
"നിഗൂഢമായ താത്പര്യങ്ങളില്‍
ഒതുങ്ങുന്ന തേങ്ങലില്‍
വിരിയുന്ന പുഞ്ചിരിയില്‍
ബന്ധങ്ങള്ക്കെന്തര്ത്ഥം?"
പലപ്പോഴും കാണുന്നത് ഇതു തന്നെ. നല്ല അര്‍ത്ഥമുള്ള ചിന്തകള്‍!
പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.
എന്നാലും ഇപ്പറഞ്ഞ അര്‍ത്ഥങ്ങള്‍ തേടിയുള്ള ഒരു അലച്ചിലാണ്, ഈ ജീവിതം.
“തിരശ്ശീലയില്ലാത്ത വേദിയില്‍
കപടനാടകമാടുന്ന സദാചാരം
ഇരുട്ടില്‍ പൊയ്മുഖമണിയുമ്പോള്
മൂല്യങ്ങള്ക്കെന്തര്ത്ഥം?“
എനിക്കാ വരികള്‍ വല്ലാതെ ഇഷ്ടായി, കവിതയും.
പറയാന്‍ മടിച്ചു നിയിരിക്കുമ്പോള് മൂകതക്കെന്താണര്ത്ഥം
ബന്ധങ്ങള്ക്കെന്തര്ത്ഥം?
ഒന്നിലും ഒരര്താവും ഇല്ലെന്റെ കുഞ്ഞേ.
ഈ അര്‍ഥം ഇല്ലായ്മയില്‍
അര്‍ഥം തിരയുന്ന
നമ്മള്ക്കെന്തര്ത്ഥം
:)
ഇന്നു മനുഷ്യ ജിവിതത്തിനു എന്തര്ത്തമാണുള്ളത്.ശരിക്കും ജിവിതത്തിന്റെ നേര്കാഴ്ച്ചക്കളിലേക്കു വിരല്‍ ചൂണ്ടുന്ന കവിത.ലക്ഷ്ണമൊത്ത വരിക്കളാണു പ്രിയയുടെത്
"അറിയാത്ത അര്‍ത്ഥങ്ങളെല്ലാം
മറുപടി തരാതെയകലുമ്പോള്
ആകാംക്ഷയുടെ വരികളിലെ
ചോദ്യചിഹ്നത്തിനെന്തര്ത്ഥം? "
ഉണ്ട്, അര്‍ത്ഥം ഉണ്ട്..,
മുന്‍ കപട സാദാചാരവും സ്നേഹത്തില്‍ പോലും കപടതയുള്ള ഈ ലോകത്തേയ്ക്ക് കാരിരുമ്പിന്റെ കരുത്തോടെ ഈ ചിഹ്നങ്ങള്‍ ചെന്ന് തറച്ചിരുന്നെങ്കില്‍...!!
( മനു ചോദിച്ചത് പോലെ വാത്മീകം അല്ലെ വാല്മീകം അല്ലല്ലോ... )
വാല്മീകിമാഷേ, പടക്കം പൊട്ടിച്ച് കളിക്കാ? പിന്നിട്ട വഴികളിലേയ്ക്ക് ഒന്നുകൂടി നടന്നു നോക്കിയപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍...
ശ്രീ, കാലിച്ചായേടെ കൂടെ കു
റച്ച് ചോദ്യങ്ങള്‍ കിടക്കട്ടെന്നേ...
ആഗ്നേയ,ശ്രീനാഥ്,ഇത്തിരിവെട്ടം,ഹരിശ്രീ,ഷാരൂ,സി.കെ ബാബു,ബലിതവിചാരം,നിഷ്കൂ,അഭയാര്‍ത്ഥീ,സജീ,ഉപാസന,പോങ്ങുമ്മൂടന്,ചിതല്,ശ്രീവല്ലഭന്,നിരൂ,ശെഫീ - നന്ദി ട്ടാ
അനാഗതശ്മശ്രു, ആവശ്യത്തിന് ചിഹ്നങ്ങള്‍ ഞാന്‍ ഇട്ടിട്ടുണ്ട്. മാഷ് കുറച്ച് കുത്ത് ഇടൂ.
നവരുചിയന്‍, അങ്ങനിപ്പം എന്നും മനസ്സമാധാനം ഉണ്ടാവണ്ട.
തോന്ന്യാസീ, ഹ ഹ ഹ അതാരാ ഓടിക്കൊണ്ടേയിരിക്കുന്നെ?കയ്യിലിരുപ്പ് മോശാണല്ലേ.
കണ്ണൂരാന്‍ മാഷേ, ആ പറഞ്ഞത് ശര്യാ.
മനൂജീ, അര്‍ത്ഥം ചോദിക്കുമ്പോ അനര്‍ഥം പറയുന്നോ... വാല്മീകം എന്നു തന്നെയാണ് ശരി.
ക്ഋഷ് മാഷേ, അതെന്നാ ഞാനും ചോദിച്ചെ.
സതീര്ത്ഥ്യന്, അതെ ഉത്തരങ്ങള്‍ പലതായിരിക്കും.ഒരു ട്രിപ്പിലാരുന്നു,അതാ വരാന്‍ വൈകിയെ.
കാവലാന്‍, പറഞ്ഞൊഴിയരുത്
രാധേയന്, എന്തെഴുതിയാലും വിഷയം മറ്റണമെന്നു പറയുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല.
നിലാവര്‍ നിസ, നമുക്ക് വേണ്ട.തന്നത്താന്‍ ഉണ്ടാക്ക്യാ മതീ ട്ടാ.ചേച്ചിയല്ല മാഷേ കുഞ്ഞു കുട്ട്യാ.
സുരേഷ് കുമാര്‍, കുറച്ചുനേരം മിണ്ടാതിരുന്ന് എന്തേലും ആലോചിക്ക് അപ്പൊ അറിയാം മൌനം എന്താന്നു.
കൈതമുള്ള്, ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാകണമെങ്കില്‍ ഉത്തരം വേണമെന്നില്ല.
അമ്മമ്മാ, തിരക്കിനിടയിലും ഓര്‍ക്കുന്നതില്‍ സന്തോഷം
ചന്തൂ, വട്ടായോ ഈശ്വരാ
കാപ്പിലാന് അച്ചായോ, അര്‍ഥം എല്ലാത്തിനും ഉണ്ട്.അത് കണ്ടെത്തണമെന്നു മാത്രം.
അനൂപ്, വളരെ നന്ദി
നജീമിക്കാ, അതെ അങ്ങനെ തറച്ചിരുന്നെങ്കില്‍...
ഈ കവിത ഇമ്മിണി ബല്യെ ചോദ്യാണല്ലോ..
പല തവണ വായിക്കേണ്ടി വന്നു കവിതയിലെ
ചോദ്യങ്ങളെ മനസ്സിലാക്കാന്‍..പിന്നെ ഉത്തരത്തിന്റെ കാര്യം പറയേണ്ടല്ലോ.
കുഞ്ഞുണ്ണി മാഷിന്റെ ഒരു നാവുളുക്കി
ചൊല്ലി തോറ്റിരിക്കുന്ന മനസ്സുപോലെയായി കവിത വായിച്ചു കഴിഞ്ഞപ്പോള്‍. :)
ഇത്ര ചെറുപ്പത്തില്‍ ഇത്രയധകം ഫിലൊസൊഫിക്കല്‍ ആകുന്നതെങനെ പ്രിയാ.
തിരശ്ശീലയില്ലാത്ത വേദിയില്‍
കപടനാടകമാടുന്ന സദാചാരം
ഇരുട്ടില്‍ പൊയ്മുഖമണിയുമ്പോള്
മൂല്ല്യങ്ങള്ക്കെന്തര്ത്ഥം?
എല്ലാം നല്ല വരികള്‍ തന്നെ പ്രിയാ!
ശരിയാണ് പ്രിയ.. അര്ത്ഥമറിയാത്ത് ഒരുപാട് കാര്യങ്ങള്‍, ചോദ്യങ്ങള്‍.. അതിന്റെ അര്‍ത്ഥങ്ങള്‍ തേടിയുള്ള നമ്മുടെ അലച്ചില്‍..
അറിയാത്ത അര്‍ത്ഥങ്ങള്‍ നന്നായിരിക്കുന്നു..
ആശംസകള്‍.....
:-s,:((,:(,:-?.8-|...
നല്ല വരികള്‍...നല്ല ഭാവന....
സസ്നേഹം
ശിവ.....
‘മൌനം’ എന്താണെന്ന് അറിയാം പക്ഷെ പ്രിയ ,കവിതയില്‍ ‘മൊനം’ എന്നല്ലെ എഴുതിയിരിക്കുന്നത്?അതുകൊണ്ടാണ് ചോദിച്ചത്.
എന്ത് കമന്റ് എഴുതണം എന്നറിയാതെയുഴലുമ്പോള്
മനുഷ്യനെ മെനക്കെടുത്തണ ഈ പോസ്റ്റിനെന്തര്ത്ഥം - അല്ലേ :)
പ്രിയാ, നന്നായിട്ടുണ്ട്...
നല്ല ആശയവും വരികളും...
അരിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും അങ്ങനെയാണ് ഞങ്ങളെ നാട്ടില്‍
ശ്ശോ...! ടെന്‍ഷനായി. അപ്പോ ഇങ്ങനെ മെനക്കെട്ടു ജീവിക്കുന്നതിനൊന്നും ഒരര്‍ത്ഥവുമില്ല ല്ലേ!!!!
അര്‍ത്ഥങ്ങളൊക്കെ തേടിത്തളരുമ്പോള്‍
മേശപ്പുറത്ത്
കുപ്പിയിലിരുന്ന് അലറിച്ചിരിച്ച്
സ്വാഗതം പറയുന്ന സത്യത്തിന്
ഒരര്‍ത്ഥം!
രണ്ടര്‍ത്ഥം!!
മൂന്നര്‍ത്ഥം!!!
ഏഴര്ത്ഥം വരെ ഞാന്‍ പോകും!!!!!!! ;)
നന്നായി! :)
നേര്‍ക്കാഴ്ചയുടെ സത്യത്തിനുള്ളില്‍
നടനമാടുന്ന മിഥ്യകളില്‍
വിശ്വാസം മറയ്ക്കപ്പെടുമ്പോള്‍
മിഴികള്ക്കെന്തര്ത്ഥം?
നല്ല വരികള്‍
"തിരശ്ശീലയില്ലാത്ത വേദിയില്‍
കപടനാടകമാടുന്ന സദാചാരം
ഇരുട്ടില്‍ പൊയ്മുഖമണിയുമ്പോള്
മൂല്ല്യങ്ങള്ക്കെന്തര്ത്ഥം?
നോവിലുണരുന്ന അപശ്രുതികളില്‍
താളം തെറ്റുന്ന മിടിപ്പുകള്‍
നിമിഷങ്ങള്‍ക്ക് വിലപേശുമ്പോള്‍
ചാരിത്ര്യത്തിനെന്തര്ത്ഥം?
"
:)
മനൂ, നജീമിക്കാ, വാല്മീകം എന്നു തന്നെയാണ് ശരി.
:) (ഈ സ്മൈലിക്ക് എന്ത് അര്‍ത്ഥം? ആര്‍ക്കറിയാം)
അര്‍ത്ഥങ്ങള്‍ തേടുന്ന മനുഷ്യ ജിവിതത്തിന്റെ വിഹ്വലതക്കളാണു 'അറിയാത്ത അര്‍ത്ഥങ്ങള്‍' എന്ന കവിതയിലൂടെ കവിയത്രി വരച്ചുകാട്ടുന്നത്.കാത്തിരിപ്പ്,മൗനം,മിഴികള്‍,മനസ്,ബന്ധം,മൂല്യം,ചാരിത്ര്യം,ജിവിതം തുടങ്ങിയ ഘട്ടങ്ങളിലുടെ സഞ്ചരിക്കുന്ന കവിയത്രി ബന്ധങ്ങളുടെ ശൂന്യതയും,പരസ്പര സേനഹമില്ലായമയും നഷ്ടപെടുന്ന മാനുഷ്യകമൂല്ല്യങ്ങളുമൊക്കെയാണു അറിയാത്ത അര്‍ത്ഥങ്ങളുടെ ശൂന്യതക്കു തടസമായി കാണുന്നത്.
ഏറെ കാത്തിരിപ്പിനു ശേഷം കിട്ടുന്ന സുഹര്‍ത്തിന്റെ വാക്കുകള്‍ അരോചകവും വിരസത ഉളവാക്കുന്നതുമായി തോന്നുമ്പോള്‍ ആ കാത്തിരിപ്പിനു അര്‍ത്ഥമില്ലാത്ത ശൂന്യത അനുഭവപെടുന്നു.സുഹര്‍ത്തിന്റെ തെറ്റായ കൂട്ടുക്കെട്ടുക്കളോ മദ്യപാനം മയക്കുമരുന്ന് മറ്റ് ഇതേതര കുട്ടുക്കെട്ടുക്കളൊ ഏറെ കാത്തിരിപ്പിനു ശേഷമുണ്ടായ പുനസമാഗമനത്തിനു അസ്വസ്തതകള്‍ ഉണ്ടാക്കിയേക്കാം.ആ ശുന്യതയാകാം അര്ത്ഥമില്ലായ്മക്കു കാരണമായി ഭവിക്കുന്നത്.
രണ്ടാമതാണു പ്രണയത്തെക്കുറിച്ചു പറയുന്നത്." കര്മ്മങ്ങളിലെ കുച്ചുവിലങ്ങില് പിടയുന്ന പ്രണയം" ഇഷ്ടപെട്ട ആളോടുള്ള പ്രണയം സാഹചര്യങ്ങളുടെ സമ്മര്‍ദ്ധം മൂലമോ തന്നില്‍ തന്നെ തളച്ചിടാന്‍ വിധിക്കപെട്ട മനസ്സിന്റെ നിസ്സഹായത കൊണ്ടോ പ്രകടിപ്പിക്കാന്‍ കഴിയാത്ത ശൂന്യതാ ബോധം.ഒരു പക്ഷേ മനസിന്റെ ഭയം, ചുറ്റുപാടുകള്‍, കര്‍ക്കശമായ കുടുംബാന്തരിക്ഷം തുടങ്ങിയ ഘടകങ്ങളാകാം ഹ്രദയത്തെ കനലാക്കുന്നത്.
"നേര്‍കാഴ്ച്ചയുടെ സത്യത്തിനുള്ളില്‍ നടമാടുന്ന മിഥ്യകള്‍"
വരിക്കള്‍. തമ്മിലുള്ള ഒരിഴയടുപ്പം ഇവിടെ നേര്‍ക്കാഴ്ച്ചയും സത്യവും ഒരേ കോണിലേക്കു വിരല്‍ ചൂണ്ടുന്നു.നേരിട്ടു കാണുന്നതാണു നേര്ക്കാഴച്ചക്കളില് വരുന്നത്.ഒരു കൊലപാതകം നടക്കണ കണ്ട സാക്ഷി അതു കണ്ടിട്ടും കണ്ടില്ലയെന്നു പറയുമ്പോള്‍ നല്ലതു കാണാന്‍ അഗ്രഹിക്കുന്ന കണ്ണുകള്‍ വലിയ വിശ്വാസവഞ്ചനയുടെ കൂട്ടുക്കാരനാകുന്നു.സത്യം എവിടെയും മൂടിവയ്ക്കപ്പെടുന്ന ഈ കാലത്തു മിഴികള്ക്കെന്തര്ഥം എന്നു കവിയത്രി വ്യാകുലപെടുന്നതില് അത്ഭുതപെടേണ്ടതില്ല.
"നിഗൂഡമായ താല്പര്യങ്ങളില്
ഒതുങ്ങുന്ന തേങ്ങലില്‍
വിരിയുന്ന പുഞ്ചിരിയില്‍
ബന്ധങ്ങള്ക്കെന്തര്ഥം ?"
ഈ ലോകത്ത് ഏല്ലാ സേനഹ ബന്ധങ്ങളുടെയും അടിത്തറ പണമാണു.പണമുള്ളപ്പോള്‍ ഏല്ലാവരും കൂടെയുണ്ട്.സ്തുതി പാടാനും പൊങ്ങച്ചം പറയാനും ഒക്കെ.പണമില്ലാത്തവന് പിണമെന്നു പറയില്ലെ.ചിലവ മോഹിച്ചു കൊണ്ടുള്ള സേനഹ ബന്ധങ്ങള്‍ക്കു കവിയത്രി സുചിപ്പിക്കുന്നതു പോലെ വെറും ശുന്യമായ അര്‍ത്ഥമാണുള്ളത്.
തിരശീലയില്ലാത്ത വേദിയില്‍ കപടനാടകമാടുന്ന സദാചാരം.നിമിഷങ്ങള്‍ക്കു പോലും വിലപേശുന്ന മനുഷ്യര്‍
പുറമെ പുഞ്ചിരിക്കുന്ന മുഖമല്ല യഥാര്‍ത്ഥ മുഖമെന്നു കവിയത്രി വീണ്ടുംവീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു.മദ്യപാനത്തിനും മയക്കുമരുന്നിനും എതിരെ വാതോരാതെ കവല പ്രസംഗങ്ങള്‍ നടത്തി അരും കാണാതെ ഇരുളിന്റെ മറവില്‍ നിന്നു മദ്യപിക്കുകയും പുലഭ്യം പറയുകയും ചെയുകയും ചെയുന്നവരുടെ ലോകമാണിത്.
തെരുവില്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ ശരിരം വരെ വില്ക്കാന് തയാറാകുന്ന പെണ്‍ക്കുട്ടിക്കള്‍ .നിസ്സഹായതയോടെ ഒന്നു നോക്കിപോയാല്‍ അവിടെയും വിലപേശാനെത്തുന്ന മനുഷ്യമനസ്സിന്റെ ചാപല്യത കവിയത്രിയുടെ ആശങ്കകള്‍ തികച്ചും യഥാര്ത്യത്തെ തുറന്നു കാണിക്കുന്നു.മനുഷ്യമനസ്സിന്റെ ഏല്ലാ കൊള്ളരുതായമക്കളും നിസ്സഹായതക്കളും തുറന്നു കാണിക്കുമ്പോഴും ഒരോ മനുഷ്യനും തേടുന്ന ജിവിത വീക്ഷണങ്ങളുടെ അര്ഥമില്ലായ്മ കവിയത്രിയില് സൃഷിടിക്കുന്ന മനോവ്യാപാരങ്ങള്‍ വേറിട്ടു നില്ക്കുന്നു.പൂണൂല്,അഭിമന്യു,ദ്രൗപതി,തിരുവാതിര കാന്താരി തുടങ്ങിയ മുന്രചനക്കളിലും വേറിട്ട വീക്ഷണങ്ങള്‍ കൊണ്ടു ശ്രദ്ധേയമാകുന്നു. ഈ രചനക്കളൊക്കെ തന്നെ നല്ലൊരു അസ്വാദനബോധം വായനക്കാരില്‍ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്..സമിപകാലത്ത് വായിച്ച ഏറ്റവും മികച്ച രചനക്കളില് ഒന്നാണു പൂണൂല്. ഏറ്റവും മികച്ച പത്തു രച്ചനകള്‍ പുസ്തകരുപത്തില്‍ ആക്കിയാല്‍ സാധരക്കാരുടെ ഇടയിലും എത്തിക്കാന്‍ സാധിക്കും
സജീ,ശെഫീ,ശ്രീവല്ലഭന് മാഷ്,നിരൂ,കാവലാന്‍,ഉപാസനാ,പോങ്ങുമ്മൂടന്,ചിതല്, കൈതമുള്ള്, അപ്പുമാഷ്,തല്ലുകൊള്ളി,ശിവകുമാര്‍,റോഷന്,വീണ,തറവാടീ വളരെ നന്ദി ട്ടാ.
രാമുണ്ണിമാഷേ, ജീവിതം പഠിപ്പിക്കുന്നതാ എല്ലാം.
ഗോപന് മാഷെ, ഉത്തരം കണ്ടുപിടീക്കൂ.വായിച്ചതിന് നന്ദി ട്ടാ
അഗ്രൂ, ഉവ്വുവ്വേ...
കൊസ്രാക്കൊള്ളീ, തന്നത്താന്‍ പറയുവാണോ ഇത്???
പപ്പൂസേ, ഓസീയാറ് വിട്ടിട്ടുള്ള കളിയില്ലല്ലേ...
സുരേഷ്, അതു ശരി അങ്ങനാണല്ലേ.കുട്ട്യോളോട് കാര്യങ്ങള്‍ തുറാന്നുപറയണം,ഇല്ലേല് മണ്ടേല് കേറൂല്ല.
വാല്മീകിമാഷേ, തെറ്റു തിരുത്താന്‍ അമ്പതാമനയി വന്നതില്‍ സന്തോഷം.
അനൂപ്, വീണ്ടും കമന്റിയതില്‍ സന്തോഷം. കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് വളരെ വ്യക്തമായി താങ്കള്‍ പറഞ്ഞിരിക്കുന്നു.പുസ്തകമാക്കാനുള്ള ആലോചന മുറുകുന്നു.അങ്ങനെയൊരു ചിന്തയ്ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നതിന് ഒരു നന്ദി കൂടീ...
ക്ലൈമാക്സ് കലക്കി.
നന്നായിരിക്കുന്നു.എല്ലാവരും സ്വയം ചോദിച്ചുപോകുന്ന കുറേ ചോദ്യങ്ങള്‍.ഈ അര്‍ത്ഥമില്ലായ്മ തന്നെയല്ലേ ജീവിതം.കവിത വളരെ മനോഹരം...
പ്രിയ, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ആകുമ്പോള്‍ ആണ്
ജീവിതത്തിനു പലപ്പോഴും അര്‍ഥം ലഭിക്കാറ്
അതിനാല്‍ കിട്ടാത്ത ഉത്തരങ്ങള്‍ക്കായി അലഞ്ഞു സമയം കളയാന്‍ നോക്കാണ്ട.
എഅതായാലും വിഷയം നന്നായിരിക്കുന്നു..... ഇനിയും എഴ്ുത്്്.....
നല്ല കവിത.. ഇഷ്ടമായി..
പ്രിയേ,
ചോദ്യചിഹ്നങ്ങള്‍ക്ക് അര്‍ത്ഥം ഉണ്ടാകുന്ന സമയങ്ങളുമുണ്ട്.
ചിന്തയെ തട്ടിയുണര്‍ത്തുന്ന, സംതൃപ്തമായ ഉത്തരങ്ങളിലേയ്ക്ക് കൈപിടിച്ചു നടത്തുന്ന.. നേരത്തെല്ലാം അവയ്ക്ക് അര്‍ത്ഥമുണ്ടാകുന്നു.
വല്ലപ്പോഴെങ്കിലും, ആ ചൂണ്ടല്ക്കൊളുത്തുകള്.. തലച്ചോറില്‍ ഉടക്കി വലിയ്ക്കുമ്പോളല്ലേ.. അതുവരെ ശരിയെന്നു തോന്നിയിരുന്ന അര്‍ത്ഥങ്ങള്‍ കീഴ്മേല്‍ മറിയുന്നത്...
ഇനിയും ചോദ്യങ്ങളുടെ ഒരു കൂമ്പാരം മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന വരികള്‍.. ഇഷ്ടമായി..ട്ടൊ.
ഹൊ! കസറി!
അര്‍ത്ഥം...?
ഈശ്വരാ.. ഈ അര്‍ത്ഥമെന്ന പദത്തിനെന്തര്‍ത്ഥം..
(പഴയൊരു പാട്ടോ കവിതയോ എന്തോ ആണെന്ന് തോന്നുന്നു; സ്വന്തമന്ന് പദത്തിനെന്തര്‍ത്ഥം എന്ന് അച്ഛന് ഇടയ്ക്ക് മൂളുന്നത് കേള്‍ക്കാം).
അര്‍ത്ഥം തേടിയുള്ള യാത്രയാണീ ജീവിതംന്ന് പറഞ്ഞാ ശരിയാക്വോ? ഇതൊരു റിപ്പീറ്റേഷനല്ലേ? ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മറ്റുപലരും പോയ പാതയിലൂടെയുള്ള യാത്രതന്നെയല്ലേ ജീവിതം? അപ്പൊ, മുന്നെപ്പോയോര് കണ്ട അര്‍ത്ഥങ്ങള്‍ തന്നെയല്ലേ നാം തേടുന്നത്? അപ്പൊ ഈ അര്‍ത്ഥങ്ങള്‍ക്കെല്ലാം അര്‍ത്ഥം നഷ്ടപ്പെടുന്നില്ലേ?
(ഇപ്പൊ എന്നോട് വട്ടായല്ലേ എന്നല്ലേ ചോദിച്ചേ?)
ഇനി..
മറ്റൊരു വീക്ഷണം! "നായ" എന്ന മലയാളപദത്തിന് നായ എന്നര്‍ത്ഥം വന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? "നാ", "യ" എന്നിങ്ങനെ രണ്ട് ശബ്ദങ്ങള്‍ ചേര്‍ന്ന് ഒരു ജീവിയെയല്ലേ വരച്ചുകാട്ടുന്നത്? പക്ഷേ, അത് മലയാളിക്ക് മാത്രം! ഒരു ഇംഗ്ലീഷുകാരന് അത് അര്‍ത്ഥമില്ലായ്മയാണ്!
അതായത് ഒറ്റവാക്കില്‍, നമ്മുടെ വീക്ഷണങ്ങളാണ് നമ്മുടെ കാഴ്ചകള്‍ക്ക് അര്‍ത്ഥം പകരുന്നത്. വീക്ഷണങ്ങള്‍ക്ക് അര്‍ത്ഥം പകരാന്‍ അനുഭവങ്ങളും, അനുഭവങ്ങള്‍ക്ക് അര്‍ത്ഥം പകരാന്‍ കാഴ്ചകളും! വീണ്ടുമൊരു സൈക്കിള്‍ തന്നെയല്ലേ?
(മാപ്പ്, ജീവിതത്തിലെ അര്‍ത്ഥങ്ങളെക്കുറിച്ച് പറയുവാന്‍, ഭാഷയിലെ അര്‍ത്ഥങ്ങളെ കടമെടുത്തതിനും, പിന്നെ ഇവിടെവന്ന് ഇത്രേം നേരം വിഴുപ്പലക്കിയതിനും)
നല്ല കവിത. വായിച്ചപ്പൊ, എവിടെയോ, എന്തോ, ഈ ചോദ്യങ്ങളെല്ലാം എന്റെകൂടെയല്ലേ എന്നൊരു സംശയം!
OT:
തൊട്ടുമുമ്പത്തെ കമന്റില്‍ ചെറിയൊരു അക്ഷരപ്പിശക്!
(പഴയൊരു പാട്ടോ കവിതയോ എന്തോ ആണെന്ന് തോന്നുന്നു; സ്വന്തമന്ന് പദത്തിനെന്തര്‍ത്ഥം എന്ന് അച്ഛന് ഇടയ്ക്ക് മൂളുന്നത് കേള്‍ക്കാം). എന്നതില്‍ സ്വന്തമന്ന് എന്നതിനുപകരം സ്വന്തമെന്ന എന്നു വായിക്കാനപേക്ഷിക്കുന്നു
പ്രിയാ...
ഇടവേളക്ക് ശേഷം ആ തൂലികയില്‍ നിന്നും കനലുകള്‍ വീണടു ചിതറുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു...
അര്‍ത്ഥങ്ങളില്ലാത്ത വാക്കുകളുമായി ജീവിതം തള്ളി നീക്കേണ്ടി വരുമ്പോള്‍ നമുക്കന്യമാവുന്നത് ചില തിരിച്ചറിവുകളാണ്...
തിരശീലയില്ലാത്ത വേദിയില്‍
കപടനാടകമാടുന്ന സദാചാരം
ഇരുട്ടില്‍ പൊയ്മുഖമണിയുമ്പോള്...
മൂല്യങ്ങള്ക്കെന്തര്ത്ഥം...?
ചോദ്യങ്ങളില്‍ ആഴത്തില്‍ ഹൃദയത്തില്‍ പതിഞ്ഞത് ഈ വരികളാണ്...ഒരുപാട് തവണ സ്വയം ചോദിച്ച് പരാജയപ്പെട്ട ചില ചോദ്യങ്ങളിലൊന്ന്...
കവിതയുടെ ഈ അഗ്നിനാളം ഏറ്റുവാങ്ങുന്നു......
ആശംസകളോടെ....
ഈ അര്‍ത്ഥംതേടല്‍ തന്നെയല്ലേ പലപ്പോഴും
അര്‍ത്ഥം തന്നെയായിമാറുന്നതു പ്രിയേ?
നിശ്വാസത്തിന്റെ നെടുവീര്‍പ്പില്‍
നിനവുകള്‍ തളരുമ്പോള്‍
വ്യര്‍ത്ഥമായ ഋതുക്കളില്‍
ജീവിതത്തിനെന്തര്ത്ഥം?
ഒരു പാട് ചിന്തിപ്പിക്കുന്ന വരികള്‍.. വളരെ നന്നായിട്ടുണ്ട് പ്രിയാ
വളരെ നന്നായിട്ടുണ്ട്
അര്‍ഥം എന്ന പദത്തിനെന്തര്‍ഥം?
എല്ലാം വ്യര്‍ഥം എന്നാണതിനര്‍ഥം.
ഒന്നിനും അര്‍ത്ഥമില്ല. ഈ ജീവിതത്തിനു തന്നെ വല്ല അര്‍ത്ഥവുമുണ്ടോ?
തേങ്ങലുകളെ ഗര്‍ഭം ധരിച്ചവയാണ് ഞാനറിയുന്ന പല പുഞ്ചിരികളും.
രണ്ടും ഒന്നന്നേ.സര്വ്വമേകയുക്തികം !
ഫിലാഡെല്ഫിയായില്
നടക്കുന്ന ഫോക്കാന കണ്‍വെന്‍ഷനില്‍
കവിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടയതില്‍ അതിയായി സന്തോഷിക്കുന്നു
അഭിനന്ദനങ്ങള്‍
ആശംസകള്‍
ഈശ്വരന് സമൃദ്ധമായി അനുഗ്രഹിക്കട്ടേ!!
ഫൊക്കാന സാഹിത്യ മത്സരത്തില്‍ കവിതക്ക് ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷിക്കുന്നു.
എന്റെ അഭിനന്ദനങ്ങള്‍.
ഓ:ടോ: ഒരു കുപ്പി ഗ്രാന്‍ഡെസ് ആബ്സെന്റെയും, പിന്നെ നല്ല എരിവുള്ള കപ്പലണ്ടിയും ഉടനെ അയച്ച് തരണം.സമ്മാനതുകയില്‍ ചിലവിനത്തിലായി വക കൊള്ളിച്ചാല്‍ മതി.
Post a Comment