Saturday, January 12, 2008

ഉണ്ണികൃഷ്ണന്‍നെറ്റിയില്‍ശോഭിയ്‌ക്കുംചന്ദനക്കുറിയിലാ
യിരമാദിത്യനുദിച്ചപോലെ,പിന്നെയാ
മിഴികള്‍ ചിമ്മിത്തുറക്കവേയേതോ താരം
കളിയായ് ചിരിച്ചപോലെ

കുഞ്ഞിക്കൈകാലുകള്‍ മൃദുവായ് തലോടു-
മ്പോളൊരുചെമ്പനീര്‍ തൊട്ടപോലെ
കടഞ്ഞെടുത്തൊരാ പൂമേനിയഴകും
പൌര്‍ണ്ണമിരാവായ് തീര്‍ന്നപോലെ

ഒതുക്കത്തിലുള്ളൊരാ കേശങ്ങള്‍ക്കിടയി-
ലൊളിമങ്ങാത്തൊരാ മയില്‍പ്പീലിയും
ആടയാഭരണങ്ങളലങ്കാരമാകുമാദ്യ-
മുദിച്ചൊരാ ചൈത്രനിലാവുപോലെ.

കയ്യിലെവെണ്ണയെമാറോടുചേര്‍ത്തുകൊണ്ടാ
രുമറിഞ്ഞീലയെന്നുകരുതിയോടിയൊളി-
യ്ക്കുന്ന ഉണ്ണിക്കണ്ണനെ നോക്കിച്ചിരിച്ചുവാ
വൃന്ദാവനത്തിലെ മാലോകരൊക്കെയും

അമ്മതന്‍ കോപമടക്കുവാനായി കൊഞ്ചി
ക്കുറുകിയെത്തിയാ മടിയില്‍ ചായവേ
ചേര്‍ത്തുപിടിച്ചുമ്മവെച്ചൂ യശോദ
കാര്‍വര്‍ണ്ണപുത്രനെ ലാളിയ്‌ക്കുവാനായ്

അംബരം നോക്കി ആശ്ചര്യം പൂണ്ടതും
വാനിലെ താരകം കണ്ണിറുക്കി,പുഞ്ചിരി
തൂകിയ ചെഞ്ചുളം ചുണ്ടില്‍ പാല്‍‌വെണ്ണ-
യലിയുന്നു അമൃതെന്നപോലെ

കള്ളച്ചിരിയോടെ ഗോപികമാരെയാ
വേണുനാദത്താല്‍ നടനമാടിച്ചതും
കാളിന്ദിതീരത്താടകളോരോന്നും പാടെയെടു-
ത്തതും കള്ളകൃഷ്ണന്റെ ലീലകളത്രേ

ഓടക്കുഴലതു അധരത്തില്‍ചേരവേ
വലം പാദമൊന്നു ചരിഞ്ഞുനിന്നു
ലാസ്യഭാവത്തിലടയുന്നു നയനം
മയങ്ങുന്നുവെല്ലാമാശബ്ദമാധുരിയില്‍

സമീരന്റെ താരാട്ടിലുറങ്ങുന്ന പൈതലെ
തിങ്കളും വെറുതെ നോക്കിനിന്നു
വര്‍‌ണ്ണിച്ചാല്‍ തീരില്ലയീ കുസൃതിയെ
അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ

56 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉണ്ണികൃഷ്ണന്റെ ഭാവഭേദങ്ങള്‍...

വാല്‍മീകി said...

വളരെ നല്ല വരികള്‍. ഉണ്ണിക്കണ്ണനെക്കുറിച്ച് ഒരുപാട് കവിതകള്‍ വായിച്ചിട്ടുണ്ട്. എത്ര വര്‍ണ്ണിച്ചാലും തീരില്ല കണ്ണന്റെ കുസൃതികള്‍.

"അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ"
എന്തൊരു സ്നേഹം. ഇങ്ങനെ വേണം ഭാര്യമാരായാല്‍.

aham said...

കൊള്ളാം ഉണ്ണികൃഷ്ണന്‍... പ്രിയാ ഉണ്ണികൃഷ്ണന്‍!!!

Sharu.... said...

നന്നായിരിക്കുന്നു....:)

സതീര്‍ത്ഥ്യന്‍ said...

അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ...
:-)
പറയാതെ തന്നെ അറിയാം..
ഭക്തിഗാനങ്ങള്‍ കേട്ടല്ലാതെ വായിച്ചിട്ടില്ലായിരുന്നു.. കൊള്ളാം..

ആഗ്നേയ said...

നന്നായിരിക്കുന്നു പ്രിയാ.
കൃഷ്ണഗാഥയുടെ ചന്തം :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കള്ളച്ചിരിയോടെ ഗോപികമാരെയാ
വേണുനാദത്താല്‍ നടനമാടിച്ചതും
കാളിന്ദിതീരത്താടകളോരോന്നും പാടെയെടു-
ത്തതും കള്ളകൃഷ്ണന്റെ ലീലകളത്രേ.....

ലീ‍ലകളത്രയും കള്ളകണ്ണനായ്...
ഗോപികമാര്‍ക്കായ് പ്രിയതോഴന്‍ കണ്ണന്‍..
ഒരു കൊച്ചു കള്ളനാനാണീക്കണ്ണന്‍..
കാര്‍മുകില്‍ വര്‍ണ്ണാ നീയുമെന്‍ കണ്ണന്‍..
എത്രയൊക്കെ വിവരിച്ചാ‍ലും കണ്ണന്റെ ലീലാവിലാസം തീരില്ലാ അല്ലെ പ്രിയെ..
നന്നായിരിക്കുന്നൂ മാഷെ ....

പപ്പൂസ് said...

ഉണ്ണികൃഷ്ണന്‍ കൊള്ളാം...

പേരിന്റെ വാലറ്റത്തിരിക്കുന്ന ഉണ്ണികൃഷ്ണനെപ്പറ്റിയാണോ? അല്ലേ? ആണോ...? ;)

മുരളി മേനോന്‍ (Murali Menon) said...

ഐഡിയ സ്റ്റാര്‍ സിംഗറില്‍ ശരത്ത് പറയുന്നതുപോലെ പറയാം.
“മൊത്തത്തില്‍ നന്നായിട്ടുണ്ട് പ്രിയാ... പിന്നെ ചിലയിടങ്ങളില്‍ കവിത കൈമോശം വന്നു. കാര്യം പറയുന്ന പ്രതീതിയേ ഉണ്ടായുള്ളു. എന്തുപറ്റി? ങേ.. താളം ഒപ്പിക്കാന്‍ നോക്കിയപ്പോള്‍ കവിത്വം കുറഞ്ഞുപോയോ! ശ്രദ്ധിക്കണം കെട്ടോ. പ്രിയയില്‍ നിന്നും ഇതിലും ഗംഭീര വരികളാണ് പ്രതീക്ഷിക്കുന്നത്.
(പിച്ച് ശരിയായില്ല എന്ന് പറയുന്നില്ല. പ്രിയ വന്ന് നല്ല പിച്ച് തന്നാല്‍ എന്റെ കയ്യിലെ തൊലി പോകും. ഹ ഹ ഹ)

വഴി പോക്കന്‍.. said...

പ്രിയയുടെ കൂടെ ഉള്ള ഉണ്ണിയാണൊ ഈ ഉണ്ണീ...[:>]

വേണു venu said...

വരികള്‍‍ മധുരം ലളിതം മനോഹരം.
നല്ലകൃഷ്ണന്‍ മനസ്സിലിരിക്കുമ്പോള്‍‍ ,
വേറേ എന്തിനു കൃഷ്ണന്മാര്‍‍ ഗോവിന്ദാ..:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ശരിയാ..ഉണ്ണികണ്ണനെ കുറിച്ചു വര്ണ്ണിച്ചാല് തീരുകയേയില്ല......
കൊള്ളാം..

വാല്മീകി എന്തോ പറഞ്ഞല്ലോ? :-) :-)

കൃഷ്‌ | krish said...

ഉണ്ണീക്കണ്ണന്റെ ലീലാവിലാസങ്ങള്‍ എത്ര വര്‍ണ്ണിച്ചാലും തീരില്ലാ..
:)

Neetha said...

Nannayirikunnu priya!...nalla varikal! :)

ഗോപന്‍ - Gopan said...

ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഈ കവിത വളരെ മനോഹരമായിരിക്കുന്നു..ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളെപ്പോലെ..
കുസൃതി നിറഞ്ഞ കൃഷ്ണന്‍റെ ബാല്യകാലം എത്ര വായിച്ചാലും വര്‍ണിച്ചാലും മതിവരില്ല..
പ്രിയയുടെ ചിത്രങ്ങളും കവിതയും അതീവ സുന്ദരം..
ഇതൊരു ഗാനമാക്കുവാന്‍ ശ്രമം നടത്തിയാല്‍ തെറ്റില്ല..
ഒരത്യാഗ്രഹമാണെന്ന് കൂട്ടിക്കോളൂ ..
:-)

ഉപാസന | Upasana said...

ആരാ ഹസ്...

നല്ല കവിത
സ്വാമി ശരണം
:)
ഉപാസന

ബയാന്‍ said...

എന്തേ കണ്ണനു കറുപ്പു നിറം...

റ്റെമ്പ്ലറ്റും ഫോണ്ട് കളറും കൂടി കണ്ണിനു അത്ര സുഖകരമല്ല, പോസ്റ്റ് വായിക്കാന്‍ - പോസ്റ്റ് എ കമെന്റ് - ല്‍ ചെന്നു ഷോ ഒരിജിനല്‍ പോസ്റ്റ് നോക്കേണ്ടിവരും.

പ്രയാസി said...

ഇങ്ങനെ സോപ്പിട്ടാലൊന്നും ഉണ്ണി ആ മാല വാങ്ങിത്തരില്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....

വാല്‍മീകീ.. അത്താണ്..:)

പറയാന്‍ മറന്നു..കവിത കൊള്ളാട്രാ..

രാജീവ് ചേലനാട്ട് said...

പ്രിയ,

നന്നായിട്ടുണ്ട് കൃഷ്ണവര്‍ണ്ണന. ആകെയൊരു ആനച്ചന്തം.

കൂടെ, വാല്‍മീകിയുടെ കുസൃതി കമന്റിന്റെയും, ആ വരിയുടെ പ്രയോഗചാതുരിയുടെയും കീഴില്‍ എന്റെയും ഒരു ഒപ്പ്.

സ്നേഹാശംസകളോടെ

ഹരിശ്രീ said...

പ്രിയാ,

ഉണ്ണിക്കണ്ണനെ എത്ര വിവരിച്ചാലും മതിവരില്ല...

കള്ളച്ചിരിയും, കുസൃതിയുമായ ഉണ്ണിക്കണ്ണന്‍

വെണ്ണക്കള്ളനായ ...ഉണ്ണിക്കൃഷ്ണന്‍...

മനോഹരം ഈ വരികള്‍....

മികച്ച ചിത്രവും...

ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍....

ആശംസകളോടെ...

ഹരിശ്രീ

കാവലാന്‍ said...

കണ്ണനെ വര്‍‍ണ്ണിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനേ നേരം കാണൂ.
സംഗതി കൊള്ളാം.
പക്ഷേ കറുത്ത കണ്ണന്‍ കാളിന്ദിയില്‍ചാടിയ പോലെയായി.കറുത്ത ടെമ്പ്ലേറ്റില്‍നിന്നും വായിക്കാന്‍ ശ്ശി ബുദ്ധിമുട്ടാണേ.

ദ്രൗപദി said...

അതിമനോഹരമായ ഒരു പദ്യം വായിച്ച പ്രതീതി
കണ്ണനെ കുറിച്ചെഴുമ്പോള്‍
വാക്കുകള്‍ക്ക്‌ കനം വെക്കുന്നത്നാമറിയാതെയാണ്‌...
അപ്പോള്‍ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകള്‍ പേനതുമ്പിലൂടെ ഒഴുകിയെത്തും....
ഇവിയും അത്‌ കാണാന്‍ സാധിച്ചു....

ആശംസകള്‍...

ശെഫി said...

പദ്യത്തിനുടനീളം നല്ല താളം നില നിര്‍ത്താന്‍ സാധിച്ചിരിക്കുന്നു,,,

സു | Su said...

നല്ല പാട്ട്.
നല്ല പദ്യം.
നല്ല വരികള്‍.

കണ്ണൂരാന്‍ - KANNURAN said...

ആരെങ്കിലും ഈണമിട്ടു പാടിയിരുന്നെങ്കില്‍... പാടുമായിരിക്കും അല്ലെ?

purakkadan said...

പ്രിയാ,പ്രിയയുടെ ഉണ്ണികൃഷ്ണനെ പറ്റി ആയാലും ശരി, സാക്ഷാല്‍ ഉണ്ണിക്കണ്ണനെ പറ്റി ആയാലും ശരി.. നന്നായിട്ടുണ്ട്‌, നാട്ടിലുള്ളപ്പോള്‍ ഇടക്ക്‌ പോകുമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിലെ കണ്ണനെ ഓര്‍ത്ത്‌ പോയി..

നിരക്ഷരന്‍ said...

അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ....

എത് ഉണ്ണികൃഷ്ണന്റെ കാര്യമായാലും ജോറായി.
വാല്‍മീകി പറഞ്ഞതുപോലെ ,ഇങ്ങനെ തന്നെ വേണം ഗോപികമാരായാല്‍, സോറി..ഭാര്യമായാല്‍.

അനംഗാരി said...

എല്ലാവര്‍ക്കും കണ്ണനെ വേണം.കള്ളന്‍...കൊച്ച് കള്ളന്‍....

ഓ:ടോ:വാലു പറഞ്ഞത് പോലെ,ഇത് ഉണ്ണിച്ചേട്ടനെ കുറിച്ച് ആവാന്‍ വഴിയില്ല.അങ്ങനൊരു കാലം വന്നാല്‍ കാക്ക സര്‍ക്കസ് ചെയ്യും:)

ഗീതാഗീതികള്‍ said...

ഉണ്ണികൃഷ്ന്ണന്റെയും, യശോദയുടെയും നയനമനോഹരമായ ചിത്രം.....

“ഓടക്കുഴലതു അധരത്തില്‍ചേരവേ
വലം പാദമൊന്നു ചരിഞ്ഞുനിന്നു
ലാസ്യഭാവത്തിലടയുന്നു നയനം“

ഭഗവാന്റെ ഏറ്റവും സുന്ദര രൂപത്തെ വിവരിച്ചിരിക്കുന്ന ഈ വരികളാണേറ്റവും ഇഷ്ടമായത്.

പ്രിയ, കവിത കൊള്ളാം.

ഭൂമിപുത്രി said...

പ്രിയയുടെ നല്ലപാതിയെപ്പറ്റി അരുമയായിത്തെന്നെ
എഴുതിയിരിയ്ക്കുന്നല്ലൊ.

Ramanunni.S.V said...

വാല്‍മീകി പറഞതെത്ര ശരി!നന്നയി പ്രിയാ

എം.എച്ച്.സഹീര്‍ said...

സമീരന്റെ താരാട്ടിലുറങ്ങുന്ന പൈതലെ
തിങ്കളും വെറുതെ നോക്കിനിന്നു
വര്‍‌ണ്ണിച്ചാല്‍ തീരില്ലയീ കുസൃതിയെ
അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ...

ഹൃദയത്തില്‍നിന്നുള്ള സ്നേഹം ജീവിതത്തെ മനോഹരമാക്കുന്നു!!!നന്നായിരിക്കുന്നു.

പ്രിയാ...അയച്ച വര്‍ക്ക്‌ കിട്ടിയില്ലല്ലോ....ഒരിക്കലൂടെ എണ്റ്റെമെയിലില്‍ അയക്കൂ....

mhsaheer@gmail.com

G.manu said...

ഓടക്കുഴലതു അധരത്തില്‍ചേരവേ
വലം പാദമൊന്നു ചരിഞ്ഞുനിന്നു

ee varikal njaaneduthu... :)

ശ്രീ said...

നല്ല വരികള്‍‌, പ്രിയാ... ഭക്തി നിറഞ്ഞ വരികള്‍!

“വര്‍‌ണ്ണിച്ചാല്‍ തീരില്ലയീ കുസൃതിയെ
അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ”

:)

മറ്റൊരാള്‍\GG said...

"സമീരന്റെ താരാട്ടിലുറങ്ങുന്ന പൈതലെ
തിങ്കളും വെറുതെ നോക്കിനിന്നു
വര്‍‌ണ്ണിച്ചാല്‍ തീരില്ലയീ കുസൃതിയെ
അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ.."

...അതെ അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ!

ചിത്രവും വളരെ ഇഷ്ടപ്പെട്ടു!

മയില്‍പ്പീലി said...

അത്രമേല്‍ ഇഷ്ടമീ ഉണ്ണികൃഷ്ണനെ...
:-)

sv said...

കണ്ണനെ കുറിച്ച് എത്ര പാടിയാലും മതി വരാത്ത രാധയെ പോലെ... സുന്ദരം.. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മലബാറി said...

ഉണ്ണിക്യഷ്ണന്‍ വായിച്ചു.
ക്യഷ്ണഗാഥകള്‍ ഒരിക്കലും തീരില്ലല്ലോ....

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ഭക്തിസാന്ദ്രം,കവിത.ഭാവതീവ്രതയുമുണ്ട്.അഭിനന്ദിക്കുന്നു.

ഏ.ആര്‍. നജീം said...

ഉണ്ണിക്കണ്ണനോടുള്ള ഇഷ്ടം നല്ല വരികളില്‍ പ്രിയ പകര്‍ത്തിയിരിക്കുന്നു. വിഷയത്തിനനുസരിച്ച് അതെഴുതുന്ന ഭാഷയിലും പ്രിയ വരുത്തുന്ന മാറ്റം ശ്ലാഘനീയമാണ്. ലളിതമായ ഭാഷ..

അഭിനന്ദനങ്ങള്‍...

maheshcheruthana/മഹേഷ്‌ ചെറുതന said...

പ്രിയാ,
ഉണ്ണിക്കണ്ണനെന്നും വര്‍ണനകള്‍ക്കതീതമായിരുന്നു.ഉണ്ണികൃഷ്ണന്റെ ഭാവഭേദങ്ങള്‍ ഒത്തിരി ഇഷ്ടമായി !
പേരിലുള്ള ഉണ്ണിക്കണ്ണനും ഇങ്ങനെയാണൊ?

മന്‍സുര്‍ said...

കണ്ണെനെ കാണാനെന്തു രസം
ഉണ്ണികണ്ണാ നിന്‍ കളികള്‍ കാണാനെന്തു രസം

നീലവര്‍ണ്ണനാമെന്‍ ഉണ്ണികണ്ണനെ
നീലമഷിയാല്‍ നീ വരച്ചു..

മനോഹരമായിരിക്കുന്നുനന്‍മകള്‍ നേരുന്നു

അപ്പു said...

ഈ പുതിയ കൃഷ്ണഗാഥ വളരെയിഷ്ടമായി പ്രിയേ.
ഇനിയും എഴുതൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉണ്ണികൃഷ്ണന്റെ ഭാവഭേദങ്ങള്‍ ആസ്വദിക്കാനെത്തിയ എല്ലവര്‍ക്കും വളരെ നന്ദി ട്ടൊ.

കുറെ പേര്‍ എന്തൊക്ക്യോ സംശയം പറഞ്ഞു, മറുപടി ഒറ്റവാക്കില്‍ പോരേ?

എന്റെ അകത്തും പുറത്തും ഉണ്ണികൃഷ്ണനാ

പൈങ്ങോടന്‍ said...

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം

ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ മുരളിപൊഴിക്കുന്ന ഗാനാലാപം


കവിതയും ചിത്രവും ഇഷ്ടപ്പെട്ടു

മഞ്ജു കല്യാണി said...

പ്രിയാ നന്നായിരിയ്ക്കുന്നു കണ്ണ്നെപറ്റിയുള്ള വറ്ണന.

അനാഗതശ്മശ്രു said...

അകത്തും പുറത്തുമുള്ള ഉണ്ണിയെ ഓര്‍ ത്തു കൊണ്ട്
ആശം സകള്‍ ..കൈ നിറയെ ..മനം നിറയെ

ചന്ദൂട്ടന്‍ [Chandoos] said...

പ്രിയേ, (അങ്ങനെ വിളിക്കാലോ അല്ലേ..?, ഈ ഐ.ടി. വളര്‍ന്നില്ലായിരുന്നെങ്കില്‍ പെട്ടുപോയേനേ!)

ഇയാളുടെ കവിതകള്‍ ശരിക്കും മനോഹരമാണ്‌! വായിക്കുമ്പോള്‍ സുഖകരമായൊരനുഭവമാണിയാളുടെ ഓരോ കവിതകളും.

"കള്ളച്ചിരിയോടെ ഗോപികമാരെയാ
വേണുനാദത്താല്‍ നടനമാടിച്ചതും
കാളിന്ദിതീരത്താടകളോരോന്നും പാടെയെടു-
ത്തതും കള്ളകൃഷ്ണന്റെ ലീലകളത്രേ"

പക്ഷേ, ഈ ലീലകളത്രയും ചെയ്ത കൃഷ്ണനനെക്കാളും, എനിക്കിഷ്ടം ഗീതോപദേശം നല്‍കി അര്‍ജുനനെ വഴിനയിച്ച തേരാളിയായ കൃഷ്ണനെയാണ്‌

ഓ.ടി: © 2007 ,2008 Priya Unnikrishnan. All contents on this site are written by Priya Unnikrishnan and are protected by copyright laws. എന്തു കോപ്പിറൈറ്റ്‌? ചുമ്മാ എറങ്ങീരിക്ക്യാണല്ല്യോ? കൊള്ളാം. എടുത്തു മാറ്റാശാനേ... എന്നിട്ട്‌ ആര്‍ക്കുവേണേലും കോപ്പിചെയ്യാനും പ്രസിദ്ധീകരിക്കാനും അനുവാദം നല്‍കൂ! അതല്ലേ നല്ലത്‌?

കാനനവാസന്‍ said...

ഉണ്ണികൃഷ്ണന്റെ വര്‍ണ്ണന നന്നായി........

കൂട്ടുകാരന്‍ said...

പ്രിയ്യേടെ ഉണ്ണിയും,...ഉണ്ണീടെ പ്രിയയും...::))നല്ല കവിത..

സാക്ഷരന്‍ said...

അമ്മതന്‍ കോപമടക്കുവാനായി കൊഞ്ചി
ക്കുറുകിയെത്തിയാ മടിയില്‍ ചായവേ
ചേര്‍ത്തുപിടിച്ചുമ്മവെച്ചൂ യശോദ
കാര്‍വര്‍ണ്ണപുത്രനെ ലാളിയ്‌ക്കുവാനായ്

വളരെ നന്നായിരിക്കുന്നു

നന്ദു said...

നല്ല വരികള്‍.. അഭിനന്ദനം. :)

മയൂര said...

ഉണ്ണികൃഷ്ണന്‍:- ഒരു വെടിക്ക് രണ്ടു പക്ഷി;)

നല്ല താളമുള്ള കവിത..ഇഷ്ടായി..:)

സ്നേഹതീരം said...

പ്രിയയുടെ ഉണ്ണിക്കണ്ണനെ എനിക്കും ഒത്തിരി ഇഷ്ടമായി.

സുഗതകുമാരിയുടെ 'കൃഷ്ണ, നീയെന്നെയറിയില്ല' എന്ന കവിതയോര്‍ത്തു.

എല്ലാ ഭാവങ്ങള്‍ക്കും അനുയോജ്യമാണ്‌, ഈ കാര്‍വര്‍ണ്ണന്റെ മുഖം, അല്ലെ?

'കയ്യിലെ വെണ്ണയെ മാറോടു ചേര്‍ത്തുകൊണ്ടാരുമറിഞ്ഞീലയെന്ന' ഭാവം,
അമ്മതന്‍ കോപമടക്കുവാനായി കൊഞ്ചിക്കുറുകിയെത്തിയാ മടിയില്‍ ചായുന്ന' അമ്പാടിക്കണ്ണന്‍ തന്‍ കൊഞ്ചലിന്‍ ഭാവം,
'ഓടക്കുഴല്‍ അധരത്തില്‍ ചേര്‍ക്കുമ്പോള്‍' മിഴികളില്‍ നിറയുന്ന ലാസ്യഭാവം,
'ഗോപികമാരെ വേണുനാദത്താല്‍ നടനമാടിക്കുമ്പോള്‍' ആ മുഖത്തു വിരിയുന്ന കള്ളച്ചിരി തന്‍ സരസഭാവം,
ഒക്കെ വളരെ നന്നായി പ്രിയ അവതരിപ്പിച്ചിരിക്കുന്നു..

ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

ആശംസകളോടെ..

(സുന്ദരന്‍) said...

: )

Jane Joseph said...

കാര്‍വര്‍ണ്ണന്റെ വര്‍ണ്ണനക്കു ഏറെ സൗന്ദര്യം
നന്നായി ആസ്വദിച്ചു.