തപ്തനിശ്വാസങ്ങള്ക്കിനി ആയുസ്സില്ല
സംസ്കാരങ്ങള്‍ ഘോഷിക്കപ്പെടണം
വര്‍ഷങ്ങള്‍ക്ക് സപ്തതിയാകുന്നുവെങ്കിലുമേതോ
സ്വപ്നങ്ങള്‍ ശരശയ്യ തീര്‍ത്തൊരു ജീവിതമോഹ-
ങ്ങള്ക്കിന്നെന്തു പരിവേഷമീ ധരണിയില്‍
പുലരിയുടെ കാവ്യഭാവനയ്ക്കലങ്കാരമാ,യൊരു
പ്രണയചാരുത വിതറിയ യൌവ്വനങ്ങള്‍
ദ്വീപുകള്ക്കപ്പുറത്തുവിടരും നിറങ്ങളെ
താഴ്വാരത്തിലെ പൂന്തോപ്പില്‍ കണികാണാനൊരുങ്ങവേ
ദൂരെനിന്നേതോ കാഹളം മിഴികളില്‍ ഭീതിയും!
വര്ഷിച്ചുവന്നൊരു വിനാശം ഹവായ് തിരകളില്‍
എഴുതിനിര്‍ത്തിയ സ്നേഹഗാഥയില്‍ ജന്മങ്ങള്
നിണമായൊഴുകിയൊലിയ്ക്കവേ,പാടാന്‍ തുടങ്ങിയ
പാട്ടിന്നീരടിപോലും മരവിച്ചുപോയി
ആടിത്തിമര്‍ത്തു റഡാറുകള്‍ യുദ്ധവിമാനങ്ങള്‍
പിന്നെ ആഴിക്കടിയിലെ കാപാലികരും
പാപത്തിന് വിത്തുകള്‍ പാകിപ്പോകവേ
അറിഞ്ഞില്ല വിപത്തിന് മഹാമാരികള്‍ !
പിടിക്കപ്പെട്ടുവാ ശപിക്കപ്പെട്ട നിമിഷങ്ങള്‍
കുപ്രസിദ്ധിയില് നേടിയ ദിനമെന്ന പേരില്‍
ഐസൊലെഷനിസം പിന്‍വാങ്ങവേ
ലോകയുദ്ധങ്ങള്‍ക്കു ശംഖുനാദമൂതവേ
ഇരുണ്ടമുറിയിലെ പീഡനങ്ങളില്‍ മൂകമായൊതുങ്ങി
സകമാകി നേതൃപാടവത്തിന്റെ പിഴവില്‍ ,
ആദ്യയുദ്ധത്തടവുകാരനെന്ന മുദ്രയില്‍ !
നിയമാവലികളും സംഹിതകളും തര്‍ക്കങ്ങളായ-
ലറുമ്പോള് വഴിയില്‍ തങ്ങിയ ദൂതിന്റെ കാരണം
ഒളിയ്ക്കുന്നതേതന്ധകാരത്തില് സ്വയം?
മറുപടികള്‍ തേടിയലയേണ്ട ചോദ്യങ്ങളൊക്കെയും
ഭീരുവായ് പുറകില്‍ നിന്നാരായുമ്പോള്
എല്ലാം ജലരേഖപോല്‍ ക്ഷണികമായ് തീര്‍ക്കാം
മറക്കാം ഡിസംബറിന് പേള്‍ ഹാര്‍ബര്‍.
കാലയവനികയില്‍ ഒളിഞ്ഞിരിപ്പുണ്ട്
കൂട്ടം തെറ്റിയ നൈമിഷികമോഹങ്ങള്
***********************************************************
അറിയുന്നതിന്
സകമാകി:പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് നേതൃത്വം നല്കിയ പത്തു നേതാക്കന്മാരില് ജീവനോടെ രക്ഷപ്പെട്ട ഒമ്പതാമന്‍,ആദ്യത്തെ യുദ്ധത്തടവുകാരനും.
Image: da.wikipedia.org
57 comments:
പേള്‍ ഹാര്‍ബര്‍ ഇന്നൊരു ഓര്‍മ്മ മാത്രം.എങ്കിലും അതവശേഷിപ്പിച്ച മുറിവുകള്‍ക്ക് ആഴമേറെയാണ്.
പ്രിയാ... കവിതയുടെ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന വ്യത്യസ്ഥത അഭിനന്ദനാര്‍ഹം തന്നെ.
കവിതയ്ക്ക് ആസ്വാദകനെ വഴിനടത്താന്‍ കഴിയും എന്നു പ്രിയയുടെ വരികള്‍ തെളിയിക്കുന്നു.
a different work.. poems improve aavunnu priyaji..
good luck..along with newyear and Xmas greetings.
വ്യത്യസ്തതയാര്‍ന്ന വിഷയത്തിനും, നല്ല വരികള്‍ക്കും ആശംസകള്‍....
പേള്‍ ഹാര്‍ബര്‍ കുറിച്ചു വായിച്ച ആദ്യത്തെ മലയാളം കവിത ..
വ്യത്യസ്ഥത മായ വിഷയം ,കാമ്പുള്ള വരികള്‍ . വായിച്ചപ്പോള്‍ ആ സിനിമയുടെ കുറെ രംഗങ്ങള്‍ മുന്‍പിലൂടെ കടന്നു പോയി .
ഭാവുകങ്ങള്‍
തിരഞ്ഞെടുത്ത വിഷയം കൊള്ളാം, തികച്ചും അവസരോചിതം..
യുദ്ധക്കൊതിയന്മാര്ക്കേറ്റ മുറിവുകള്‍ രൌദ്രഭാവം പൂണ്ട് ലോകത്തെയാകെ നശിപ്പിച്ചത് നമ്മള് അനുഭവിച്ചതാണ്. ഇന്നും അങ്ങനെതന്നെ തുടരുകയും ചെയ്യുന്നു.
എങ്കിലും ഓരോ യുദ്ധവും ഉണക്കാനാവാത്ത മുറിവു തന്നെ.
നന്നായിരിക്കുന്നു.
അവസരോചിതം.
ക്രിസ്മസ് പുതുവത്സരാശംസകള്‍.
:
കൊള്ളാം
പ്രിയക്കുട്ടി..
വേറിട്ടൊരു കവിത നന്നായി.. ഒപ്പം പുകമയമായൊരു ചിത്രവും..
ആശംസകള്‍..
പുതിയ ശൈലി വളരെ നല്ലതുതന്നെ...
സ്വപ്നഭൂമിക്കാരിയുടെ വിഷയങ്ങള്‍ ...നന്നാവുന്നുണ്ട്..
ഖരത്വമേറിയപോലെ. കൊള്ളാം.
സകമാകിയെകുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്....എല്ലാവരും പറഞ്ഞ പോലേ വിഷയം അവസരോചിതം...
തിരഞ്ഞെടുത്ത വിഷയവും ചിത്രവും വരികളും അറിവിനായെഴുതിയതും, പ്രിയാ മനസ്സിലൊരൂ നൊമ്പരം...
നന്നായിരിക്കുന്നു.
“കാലയവനികയില്‍ ഒളിഞ്ഞിരിപ്പുണ്ട്
കൂട്ടം തെറ്റിയ നൈമിഷികമോഹങ്ങള്“
മനോഹരം....
ഭാവുകങ്ങളോടെ,
യുദ്ധക്കൊതിയുടെ ഭീകരമുഖം വരച്ചു കാട്ടിയ ചിത്രവും കവിതയും കൊള്ളാം...
എന്നാലും ഒരു വിയോജിപ്പ്...
റഡാറുകള്‍ ആടിത്തിമര്ക്കുമോ?
അതൊരിടത്തുനിന്നു തിരിയുകയല്ലേയുള്ളൂ...
യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ആടിത്തിമിര്‍ക്കാം.....
അല്ല, റഡാറുകളുടെ ആ കറങ്ങല് അവയുടെ ആടിത്തിമിര്പ്പായി കണക്കാക്കാം അല്ലേ?
പ്രിയ, കാര്യമായിട്ടെടുക്കണ്ട കേട്ടോ..മനസ്സില്‍ തോന്നിയത് അങ്ങെഴുതിയെന്നേയുള്ളു.
നന്നായിട്ടുണ്ട് പ്രിയാ...
:)
ഉപാസന
ചരിത്രവഴികളിലെ
മുറിവുകള്‍
രേഖപ്പെടുത്താറുള്ളത് കൊണ്ടാവാം..
മറവി അവിടെ തോറ്റടിയുന്നത്...
പേള്‍ ഹാര്‍ബര്‍ അക്രമണത്തിന് ശേഷം
ലോകത്തിന്റെ ഗതിവിഗതികളുടെ
അതിവേഗമാറ്റം
ഇന്നും വ്യഥയുടെ
കളങ്കമായി ആവരണം ചെയ്യുന്നുണ്ട്...
ഈയൊരു സംഭവം ഓര്‍ക്കാനും
കവിതയാക്കാനും
തോന്നിയ മനസിന് മുമ്പില്‍
ദ്രൗപദി നമിക്കുന്നു...
എന്റെ ഇഷ്ടങ്ങളുടെ പട്ടികയിലേക്ക് ഇതും...
ആശംസകള്‍...ഭാവുകങ്ങള്‍...
ഓ ടോ:(വാക്കുകളുടെ കാഠിന്യം വായിക്കാതെയുള്ള കമന്റുകളുടെ എണ്ണം വര്‍ധിപ്പിക്കും...).
gud attemot priya
:-)
ഇത്തവണ അഭിനന്ദനത്തിന്റെ മൂന്നു തേങ്ങകള്‍ ഞാന്‍ ഉടയ്ക്കാം..
വ്യത്യസ്ഥമായ വിഷയം തെരഞ്ഞെടുത്തതിന് ഒന്ന് "ഠോ"
അത് മനോഹരമായി അവതരിപ്പിച്ചതിന് രണ്ടാമത്തെ "ഠോ"
ഇത്ര വലിയ ഒരു സംഭവത്തെ ഏതാനും വരികളില്‍ ഒതുക്കി അവതരിപ്പിച്ചതിന് മൂന്നാമത്തെ "ഠോ"
ഇത്തരം വ്യത്യസ്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തുടര്‍ന്നും ശ്രദ്ധിക്കുമല്ലോ..
കാലയവനികയില്‍ ഒളിഞ്ഞിരിപ്പുണ്ട്
കൂട്ടം തെറ്റിയ നൈമിഷികമോഹങ്ങള്
വളരെ മനോഹരമായിരിക്കുന്നു പ്രിയ... അഭിനന്ദനങ്ങള്‍.. തുടര്‍ന്നും എഴുതുക...
നല്ല കവിതതന്നെ. ആശയവും, അതില്‍ യുദ്ധത്തിന്റെ ഭീകരമുഖം നന്നായി വരച്ചുകാട്ടിയിരിക്കുന്നു
Hi..
"HAPPY NEW YEAR....2008"
Regards
from Dubai
പ്രിയ...
വ്യത്യസ്തതയാര്‍ന്ന വിഷയത്തിനും, നല്ല വരികള്‍ക്കും അഭിനന്ദനങ്ങള്‍....
നല്ല വര്‍ക്ക്,വിഷയത്തിന്റെ വ്യത്യസ്തത മുന്നിട്ട് നില്ക്കുന്നു.
kandu nannayittundu...njan oru Web magazine start cheyunnu 01/01/2008
so..athilakku nalla oru kavitha post cheyyu..mail id
baasha@gmail.com.
നന്നായിട്ടുണ്ട്
നല്ല വിഷയത്തിനും, നല്ല കവിതയ്ക്കും ആശംസകള്‍.!
നന്നായിരിക്കുന്നു, പ്രിയാ...
ഈ ഓര്‍മ്മപ്പെടുത്തല്‍!
“മറക്കാം ഡിസംബറിന് പേള്‍ ഹാര്‍ബര്‍...”
അതു തന്നെ.
:)
ക്രിസ്തുമസ്സ് ആശംസകള്‍!
അപ്പ ഇതാണാ പോള്‍ ബാര്‍ബര്‍.
ഇദ്ദേഹമല്ലെ കിരീടം തട്ടിയെടുത്ത് അമേരികക്ക് പോയ്യ ബീഹരന്.
പേള്‍ ഹാര്‍ബര്‍ സിനിമ കണ്ട ഇടിയും മിന്നലും മനസ്സില്‍ നിന്ന് മായുന്നില്ല.
നരച്ച "ശ്രേഷ്ഠതയുടെ" കിറുക്കു് ശമിപ്പിക്കുവാന്‍ എത്രയെത്ര യുദ്ധങ്ങളില്‍ എണ്ണമറ്റ യുവജീവിതങ്ങള്‍ ബലി കഴിക്കപ്പെട്ടില്ല?
"ചരിത്രത്തില്‍ നിന്നും നമ്മള് ഒന്നും പഠിക്കുന്നില്ല എന്നതു് മാത്രമാണു് ചരിത്രത്തില്‍ നിന്നും നമ്മള് ആകെ പഠിക്കുന്നതു്!" - G. W. F. Hegel.
ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!
@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################
ഒരു മാറ്റം....
മാറ്റങ്ങള്‍ക്കിടയില്‍ മായാതെ
മരവിഛ ചിന്തകള്‍ക്കൊരു
മാറ്റതിന്റെ മാറ്റൊലി...
മാറിചിന്തിക്കുന്നതിന്
മംഗളങ്ങള്‍ നേരുന്നു.
കടന്നു കയറ്റവും യുദ്ധവും എവിടെയായാലും അപലപനീയം തന്നെ..അതുണ്ടാകാതിരിക്കട്ടെ.
നല്ല അവതരണം.
തീറ്ച്ചയായും വളരെ നല്ല വിഷയം..
ആശംസകള്‍...
കവിത വായിച്ചെന്നറിഞ്ഞു..വളരെയധികം നന്ദി
സന്തോഷത്തിന്റെയും സമാധാനതിന്റെയും ക്രിസ്തുമസ് നവവത്സരാശംസകള്‍ നേരുന്നു.........
സ്നേഹപൂര്‍വ്വം
റോഷന്.
പ്രിയാ,
വ്യത്യസ്ഥമായ വിഷയം !
നല്ല വരികള്‍!തികച്ചും അഭിനന്ദനാര്‍ഹം!
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"
കാലയവനികയില്‍ ഒളിഞ്ഞിരിപ്പുണ്ട്
കൂട്ടം തെറ്റിയ നൈമിഷികമോഹങ്ങള്“
ഈ വരികള്‍ ഇഷ്ടായി
ആശംസകള്‍
അജിത്ത് പോളക്കുളത്ത്
കാലയവനികയില്‍ ഒളിഞ്ഞിരിപ്പുണ്ട്
കൂട്ടം തെറ്റിയ നൈമിഷികമോഹങ്ങള്“
iShtaayi ee varikaL
regards
ajith
പ്രിയ,
തെരഞ്ഞെടുത്ത വിഷയം, അവതരിപ്പിച്ച രീതി എല്ലാം മനോഹരം.
ഇനിയും നല്ല നല്ല കവിതകള്‍ എഴുതുവാന്‍ ആശംസിക്കുന്നു.
ഗൌരവമുള്ള വിഷയം.... നല്ല വരികളും...നന്നായിരിക്കുന്നു
വ്യത്യസ്തമായ ഒരു ശൈലി.അഭിനന്ദനങ്ങള്‍.
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടാകട്ടെ..
ഇതില്‍ ക്ലിക്കൂ എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!
കാലത്തിന്റെ കാല്പനികതയിലൂടെ..
kavithakku paathramaay vishayam thiranjeduthathile dheeratha aadyam abinandikkappedendathu..
pinne pinne ellaam well........
പേള്‍ഹാര്‍ബര്‍ വായിച്ചു. കൊള്ളാം.
ഒരു മാറ്റൊലിക്കവിത ആയിത്തോന്നി.
സര്ഗ്ഗനിബിഢമായ ഒരു നവവര്‍ഷം ആശംസിയ്ക്കുന്നു. സ്വപ്നഭൂമിയുടെ താളുകള്‍ ശക്തിയുടേയും സൌന്ദര്യത്തിന്റേയും കവിതകള്‍ കൊണ്ട് നിറഞ്ഞ് സ്വപ്നസമാനമായിത്തീരട്ടെ.
പ്രിയ...
വ്യത്യസ്തത നിറഞ്ഞൊരു പോസ്റ്റ്....
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...ഈയിടെ ഈ ചിത്രം കണ്ടിരുന്നു....
അഭിനന്ദനങ്ങള്‍
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.
പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.
പേള്‍ ഹാര്‍ബര്‍ വായിച്ചു..വളരെ നന്നായിരിക്കുന്നു.
സ്നേഹത്തോടെ, സന്തോഷം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു ...
"Fresh Air....
Fresh Idea....
Fresh Talent....
Fresh Energy....
I wish U to have a .....
Sweetest Sunday,
Marvellous Monday,
Tasty Tuesday,
Wonderful Wednesday,
Thankful Thursday,
Friendly Friday,
Successful Saturday.
Have a great Year."
സ്നേഹപൂര്‍വ്വം..നജീബ് ദക്ഷിണ കൊറിയ.
കവിതയിലെല്ലാം ഉപരിപ്ലവമായും ഉള്ളിലൂറിത്തെളിഞ്ഞും
ഒരു ശക്തിയുണ്ട്. എന്റെ പൊട്ടബുദ്ധിക്ക് തലപൊട്ടിച്ച്
പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടി വന്നു.
മുന്‍പേ വായിച്ചിരുന്നു.
പുതിയതു വരട്ടെ എന്ന കാത്തിരിപ്പിനു ഫലം
ഏറെ ദൂരെയെന്നായപ്പോള് ഇങ്ങനെ ക്ഷമിക്കുകയാണ്.
ആശംസകള്‍.
പുതുവര്‍ഷത്തിന്റെയും എഴുത്തു'വര്‍ഷ'ത്തിന്റെയും.
ഞാനേറെ വൈകിയെന്നൊരു ബോധം.
കുറ്റമായിക്കില്ല. കുറ്റമറ്റതുമായിരിക്കില്ല!
നല്ല വരികള്‍,ഒപ്പം നവവത്സരാശംസകള്‍.
ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള്...
നന്നായിരിക്കുന്നു പ്രിയാ.. കാലോചിതം..
നന്നായിരിക്കുന്നു പ്രിയാ ..കാലോചിതം...
വളരെ നന്നായിരിക്കുന്നു പ്രിയ...
നല്ല വിഷയവും നല്ല വരികളും... അഭിനന്ദനങ്ങള്‍...
ഒപ്പം നല്ലൊരു പുതിയ വര്‍ഷം ആശംസിച്ചു കൊണ്ട് ഈ അന്‍പതാമത്തെ കമന്റ് ഞാന്‍ അടിച്ചെടുക്കുന്നു :)
അത് ശരി... ഇവടെ കമന്റ് മോഡറേഷന് ഉണ്ടല്ലേ... അത് വല്യേ ചത്യായിപ്പോയി പ്രിയേ :)
കൊള്ളാം നല്ല വരികള്‍
അഭിനന്ദനങ്ങള്‍.
പേള്‍ഹാര്‍ബര്‍ തീരത്ത് ഒടുവിലായാണ് എത്തിയത്.. ഹിസ്റ്ററി ബുക്കിലെവിടെയോ കണ്ടുമറന്ന പേര് , ഒരു സിനിമയിലൂടെ വീണ്ടുമോര്ത്തെങ്കില്, ഈ വരികളിലൂടെ ആ സിനിമ വീണ്ടും കണ്ടു..
അഭിനന്ദനങ്ങള്‍..
Post a Comment