Sunday, November 11, 2007

കാന്താരി


നിറഞ്ഞൊഴുകിയ ചുവന്നകണ്ണുകള്‍-
ക്കകമ്പടിയായിചുമച്ചിരിക്കേ
എന്റെ കുട്ടിക്കെന്തുപറ്റിയെന്നലറിക്ക
രഞ്ഞെത്തിയമ്മക്കു പിറകേ
പ്രാഞ്ചി പ്രാഞ്ചിയെന്‍ മുത്തശ്ശിയും

ബാലാരിഷ്ടതയാകാം
കണ്ണില്‍ കരടെന്തെങ്കിലും?
ദിനമുള്ള കുളി വേണ്ടയിനി
രാസ്നാദി തലയില്‍ തിരുമ്മുക
തേവര്‍ക്കൊരു പിന്‍വിളക്ക്‌
പൂരം നാളിലൊരു പുഷ്പാഞ്ചലി
കറുത്ത ചരടൂതിക്കെട്ടാം

ആശങ്കകളനന്തമാകേ

മുറ്റത്തൊരു കുഴിയൊരുക്കീയതിലാരും
കാണാതെ പയ്യെ വെച്ചു കാന്താരി
പാതി തീര്‍ന്നൊരു സിഗരറ്റുകുറ്റി.
Image: photo.net

35 comments:

മഴത്തുള്ളി said...

പ്രിയ,

മുറ്റത്തൊരു കുഴിയൊരുക്കീയതിലാരും
കാണാതെ പയ്യെ വെച്ചു കാന്താരി
പാതി തീര്‍ന്നൊരു സിഗരറ്റുകുറ്റി.

പാവം അമ്മയും മുത്തശ്ശിയും ! കാന്താരിയുടെ സിഗരറ്റുവലി ഇന്നോടെ നിര്‍ത്തണം. വെറുതെ പൂരം, ചരട്, പുഷ്പാഞ്ചലി ഒക്കെ കൊണ്ടെന്താ ഫലം :)

ശ്രീലാല്‍ said...

കാന്താരീ, അടി... അടി...

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
പക്ഷെ, വരി തിരിച്ചതില്‍ എന്തോ ഒരു കുഴപ്പം പോലെ.

മയൂര said...

“നിറഞ്ഞൊഴുകിയ ചുവന്നകണ്ണുക
ള്‍ക്കകമ്പടിയായിചുമച്ചിരിക്കേയെ
ന്റെ കുട്ടിക്കെന്തുപറ്റിയെന്നലറിക്ക
രഞ്ഞെത്തിയമ്മക്കു പിറകേ
പ്രാഞ്ചി പ്രാഞ്ചിയെന്‍ മുത്തശ്ശിയും“

ആദ്യ പാരഗ്രാഫില്‍ വരിതിരിച്ചത് മനപൂര്‍വ്വമോ??
“ള്‍” എന്നയക്ഷരം വരിയുടെയാദ്യം വരാന്‍ പാടുണ്ടോ, അതു പോലെ “ന്റെ” എന്നയക്ഷരവും?? [ഞാനിവിടെയില്ല ഓടി.. ;)]

കാന്താരിയെ ഇഷ്ടമായി...:)

ഏ.ആര്‍. നജീം said...

കാന്താരി ആളുകൊള്ളാലോ....
പാവം അമ്മയ്ക്കും മുത്തശ്ശിക്കും അറിയാം പ്രയാസം
കുഞ്ഞു കവിത നന്നായിരിക്കുന്നുട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെറ്റു ചൂണ്ടിക്കാണിച്ചതിന്‌ മയൂര ചേച്ചിക്കും, വാല്മീകി മാഷിനും നന്ദി

തെറ്റു തിരുത്താന്‍ സഹായിച്ചതിന്‌ രാമുണ്ണിമാഷിനു നന്ദി

വായിച്ച എല്ലാവര്‍ക്കും നന്ദി

കരീം മാഷ്‌ said...

കുട്ടികള്‍ക്കു കിട്ടാന്‍ പാകത്തില്‍ സിഗററ്റുകുറ്റിയിട്ടവരെയാണു തല്ലേണ്ടത്.
നന്നായി.

ശ്രീ said...

കൊള്ളാം.

:)

G.MANU said...

തേവര്‍ക്കൊരു പിന്‍വിളക്ക്‌
പൂരം നാളിലൊരു പുഷ്പാഞ്ചലി
കറുത്ത ചരടൂതിക്കെട്ടാം


stylish ji

മലബാറി said...

കുഞ്ഞുനാളിലിത്തിരി കുറുമ്പു കാട്ടീതാ അല്ലെ....എന്നിട്ടിപ്പോളതെല്ലാം........ഇങ്ങനെ.....

സഹയാത്രികന്‍ said...

രാസ്നാദി,തേവര്‍ക്കൊരു പിന്‍വിളക്ക്‌പൂരം , പുഷ്പാഞ്ചലി, ഹൈ ഹൈ... നൊസ്റ്റാള്‍ജിയ...നൊസ്റ്റാള്‍ജിയ....

കാന്താരി അടി...
കരിം മാഷ് പറഞ്ഞപോലെ ആരാ അത് ചെയ്തത്...അടി... ആ....
:)

പ്രിയേ കൊള്ളാട്ടോ
:)

ശെഫി said...

മുന്പെന്ഴുതിയവയുടെ അത്രക്ക് നന്നായി എന്ന് തോന്നുന്നില്ല,
എന്നാലും ബാല്യത്തിന്റെ കുസൃതിയും അമ്മയുടെ സ്നേഹവും ഒര്മിപ്പിക്കനാവുന്നുന്ട്ട്

Sherlock said...

ഹ ഹ...ഉഗ്രന്...കാന്താരി ഇത്ര ചെറുപ്പത്തില് തുടങ്ങിയോ?

Murali K Menon said...

കാര്യമറിഞ്ഞിരുന്നെങ്കില്‍ തേവര്‍ക്ക് പിന്‍‌വിളക്കിനു പകരം സിഗരറ്റ് മാല നേരായിരുന്നു അല്ലേ...
ഹ ഹ

ശ്രീഹരി::Sreehari said...

സിഗരറ്റ് വലി ആരോഗ്യത്തിന്‍ ഹാനികരം........ :)

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു ചിന്ത
ആസ്വദിച്ചു വായിച്ചു...
കാന്താരിയെ
ഒരുപാടിഷ്ടമായി

അഭിനന്ദനങ്ങള്‍

Sethunath UN said...

:) കൊള്ളാം. ആട്ടെ. ഇപ്പോ ഏതാ ബ്രാന്റ്? ;)

നജൂസ്‌ said...

സിഗരറ്റ് വലി നന്നായി....

പ്രയാസി said...

ബീഡിയുണ്ടോ സഖാവേ..
ഒരു തീപ്പെട്ടിയെടുക്കാന്‍..:)

SHAN ALPY said...

കാന്താരി ....
കാന്താരിമുളകിനേക്കാള്‍ കേമം!
മംഗളങ്ങള്‍

അലി said...

മുറ്റത്തൊരു കുഴിയൊരുക്കീയതിലാരും
കാണാതെ പയ്യെ വെച്ചു കാന്താരി
പാതി തീര്‍ന്നൊരു സിഗരറ്റുകുറ്റി.

വലിച്ചു തീര്‍ക്കാന്‍ ചുമ സമ്മതിച്ചില്ല....!
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

nannayirikkunnu. Kandari...kollaatto..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിഷ്കളങ്കന്‍ ചേട്ടാ ബ്രാന്റ്‌ ചോദിച്ച്‌ പാവം കുട്ടിയെ കളിയാക്കല്ലേ.

പ്രയാസിച്ചേട്ടാ,ബ്ലോഗുണ്ടോ ബ്ലോഗറേ ഒരു കമന്റെടുക്കന്‍
:)

കാന്താരിയെ ഉപദേശിച്ച എല്ലവാര്‍ക്കും നന്ദി.

നിര്‍ത്തി എല്ലാം നിര്‍ത്തി.

Mahesh Cheruthana/മഹി said...

പാവം മുത്തശ്ശി!
കാന്താരിയെ ഇഷ്ടമായി!!!

അപര്‍ണ്ണ said...

നല്ലൊരു ചിന്ത. കാന്താരി തന്നെ ആള്‍..

എം.എച്ച്.സഹീര്‍ said...

അകലങ്ങളാണ` നമ്മെ അഗ്രഹാരത്തിലെത്തിക്കുന്നത്‌. ഗ്രാഹാതുരത്വത്തിണ്റ്റെ ചുക്കിലികള്‍ക്കിടയില്‍പച്ചപ്പ്‌ മണക്കുന്ന മനസ്സിണ്റ്റെ ഈ ഒര്‍മ്മകള്‍ നന്നായി.

അച്ചു said...

ഇനിയെങ്കിലും നന്നായിക്കൂടെ കാന്താരി???

മന്‍സുര്‍ said...

പ്രിയാ.....

കാന്താരിപോല്‍ നിന്‍ വരികളെങ്കിലും
കാന്താരിതന്‍ കാഠിന്യമീ കവിത
ഒരു കാന്താരിയായ്‌ ഗാംഭീര്യമായി

മനോഹരം..അതിമനോഹരം

നന്‍മകള്‍ നേരുന്നു

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"മുറ്റത്തൊരു കുഴിയൊരുക്കീയതിലാരും
കാണാതെ പയ്യെ വെച്ചു കാന്താരി
പാതി തീര്‍ന്നൊരു സിഗരറ്റുകുറ്റി."

കാന്താരി ആളു കൊള്ളാംട്ടോ..

ഞാന്‍ ഇരിങ്ങല്‍ said...

എല്ലാ അമ്മമാരും അങ്ങിനെ തന്നെ എന്നാല്‍ എല്ലാ മക്കളും അങ്ങിനെയാവണമെന്നില്ല.

കവിതയില്‍ കുറച്ചൂ കൂടി പുതുമയാകാം. വാക്കുകളില്‍ തോരണങ്ങളില്‍. പുതിയ ബിബങ്ങളും പുതിയ കല്പനകളും കവിതയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.
നല്ല കവിതകള്‍ പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

നവരുചിയന്‍ said...

ഹ ഹ ഹ .... അത് കലക്കി .... ഒരു കൊച്ചു കാന്താരി തന്നെ ........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയാ.....
കൊള്ളാം നല്ല കവിതകള്‍ പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
Muhammed Sageer

Rajeeve Chelanat said...

ഒരു കുസ്രുതി കവിത എന്ന നിലയ്ക്കു നന്നായിട്ടുണ്ട് പ്രിയ. വാക്കുകള്‍ പിരിച്ചെഴുതുമ്പോള്‍ ശ്രദ്ധ വെക്കുക. എങ്കിലും, തിരുവാതിരയേക്കാളും എന്തുകൊണ്ടും മികച്ചത്. പക്ഷേ, ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. ഗദ്യത്തില്‍ തന്നെയാവും പ്രിയ ഏറെത്തെളിയുക.

സ്‌പന്ദനം said...

very nice........kanthari

Mr. K# said...

ചൊട്ടയിലെ ശീലം ചുടല വരേന്നാ, അതു കൊണ്ട് വലി നിര്‍ത്തിയോന്ന് ചോദിക്കുന്നില്ല. :-)