Wednesday, October 17, 2007

ജന്മം

ഏതു പാപനാശിനിയില്‍ പോകണം ഞാനെത്രതവണ മുങ്ങണം
ജനിച്ചുപോയതെന്റെ കുറ്റമോ മരിക്കാത്തതെന്റെ ശാപമോ?
ഒന്നുമില്ലാതെ വന്നുവെങ്കിലും ആറടിമണ്ണെനിക്കുവേണം
അതെന്റെ സ്വാര്‍ത്ഥതയല്ല മര്‍ത്യന്റെ ജന്മപരമ്പര്യം
എനിക്കു മതഗന്ധമില്ല എങ്കിലുമൊരു മതവിശ്വാസി
ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ മനുഷ്യത്വത്തിനെന്തു വില?
ആത്മാവില്ലാത്ത ശരീരം വെറുമൊരു ജഢമെങ്കിലും
ആത്മാവിനേയും എനിക്കു ഭയം!
അതെന്റെ തെറ്റല്ല ഞാന്‍ വളര്‍ന്ന സമൂഹം
എല്ലാറ്റില്‍നിന്നുമൊരൊളിച്ചോട്ടം അതെന്റെ ഭീരുത്വമല്ല;
ഞാന്‍ വെറുമൊരു മനുഷ്യന്‍ ഇതെന്റെ മുജ്ജന്മസുകൃതം.

8 comments:

പ്രയാസി said...

ഏയ് സ്വപ്നഭൂമീ..
ഓരൊ പോസ്റ്റിനും ഓരൊ കളര്‍ കൊടുക്കൂ..
നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ..
അഭിപ്രായങ്ങള്‍ അറിയേണ്ടെ..
അല്ലാ അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ..
എങ്ങോട്ടാ ഇത്ര വേഗത്തില്‍..!
ഒരു പോസ്റ്റു നാലഞ്ചു ദിവസം കഴിഞ്ഞു അടുത്ത പോസ്റ്റു..
കിണ്ണംകാച്ചിയ കവിതകള്‍ എഴുതിയാല്‍ മതിയൊ!?
നാലാളു വായിക്കേണ്ടെടോ..

മറ്റൊരാള്‍ | GG said...

വളരെ യാദൃച്ഛികമായിട്ടാണ് ഇവിടെ എത്തിയത്.

തുടക്കം വളരെ നന്നായിട്ടുണ്ട്.

“ആത്മാവില്ലാത്ത ശരീരം
വെറുമൊരു ജഢമെങ്കിലും
ആത്മാവിനേയും എനിക്കു ഭയം!“

എന്തോ ഇതൊക്കെ വായിക്കുമ്പോള്‍
എനിയ്കും ആകെക്കൂടി ഒരു ഭയം.

തുടര്‍ന്നും എഴുതുക.. ആശംസകള്‍

Anonymous said...

നന്നായിട്ടുണ്ട്‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാഷെ, കവിതകളില്‍ തെറ്റുണ്ടെങ്ങില്‍ ക്ഷമിക്കുക.

പിന്നെ, കളര്‍ മാറ്റിയതുകൊണ്ട്‌ രചനകള്‍ക്കൊന്നും വരില്ല.നീല എന്റെ ഇഷ്ടപ്പെട്ട നിറമാണ്‌.

ഏ.ആര്‍. നജീം said...

മറ്റൊരു നല്ല കവിത കൂടി..
:)

Unknown said...

its nysssss

Anonymous said...

havooo its nyssss

Unknown said...

hi swapna bhoomi
nalla kavithakal
ammayekurichu enthengilum ezhuthamo.