Tuesday, October 16, 2007

സത്യം!!!

പിറവിയുടെ വേദനയില്‍
ഭൂമിക്കൊരവകാശികൂടി
കാലചക്രത്തിന്റെ മായികത
മാറ്റം അനിവാര്യമാക്കുന്നു
ഒടുവില്‍ ഹൃദയത്തിന്‌ കൂട്ട്‌

അവ്യക്തമായ മനസ്സ്‌
അവാച്യമായ മനസ്സിന്റെ

മഹത്തായ സൃഷ്ടി
മന്ദബുദ്ധിയായ സ്വപ്നം
നിസ്വാര്‍ത്ഥതയുടെ തീച്ചൂളയിലെ

നൊമ്പരങ്ങള്‍ക്കൊടുവില്‍
ഭയപ്പാടിന്റെ ഏകാന്തത
ജീവിതം വിഫലം നീചം
ഒത്തിരി ജല്‍പനങ്ങല്‍
കടിഞ്ഞാണില്ലാത്ത മനസ്സില്‍

ഭ്രാന്തമായ ചിന്തകള്‍
അപൂര്‍ണ്ണമായ ജീവിതത്തിന്‌

മറ്റൊരവകാശികൂടി

6 comments:

ഗിരീഷ്‌ എ എസ്‌ said...

പ്രിയേച്ചീ...
കവിതകളോരോന്നും
മനസില്‍
കനല്‍വഴികള്‍ തീര്‍ത്ത്‌
മുന്നേറുന്നു...
വരികള്‍
തീ തുപ്പുന്നു...
പിറവിയുടെ ഭാവനയാണ്‌
ഏറ്റവും ഇഷ്ടമായത്‌...
നേര്‍ത്ത
മൗനം അവശേഷിപ്പിച്ചാണ്‌
ഒരോ പിറവിയും
പിന്‍വാങ്ങുന്നത്‌...
കരച്ചിലില്‍
നിന്ന്‌
മൗനത്തിലേക്കുള്ള ആ യാത്രയില്‍ എന്നോ ഒരിക്കല്‍ നിഷ്കളങ്കതയുണ്ടായിരുന്നു. പിന്നീടത്‌..നിറവും രൂപവും നഷ്ടപ്പെട്ട സ്വപ്നമായി അവശേഷിക്കുന്നു...

പിറവി
ദ്രൗപതിയുടെ മനസില്‍
പുതുചിന്തയുടെ വേരുകള്‍
പാകുന്നു....

പിറവിയുടെ ബാക്കിയായി തന്നെ സത്യത്തെ കൂട്ടിവായിക്കുമ്പോള്‍ ജീവിതത്തിന്‌ ഭാന്തമായ ചിന്തകള്‍ അവകാശികളായി കടന്നുവരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു...

പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു....
അഭിനന്ദനങ്ങള്‍...

കണ്ണൂരാന്‍ - KANNURAN said...

വരികളില്‍ നിരാശയുടെ നിഴലുകള്‍ കാണുന്നല്ലൊ.. തുടരുക എഴുത്ത്...

Sherlock said...

കാര്യങ്ങളൊക്കെ സത്യം തന്നെ :)

പിന്നെ ഈ “നിസ്വാര്‍ത്ഥതയുടെ തീച്ചൂളയിലെ നൊമ്പരങ്ങള്‍ക്കൊടുവില്‍“ അങ്ങട് പിടികിട്ടിയില്ല...

G.MANU said...

great

Sethunath UN said...

പിറവിയും സ‌ത്യവും കൂട്ടിവായിച്ചപ്പോ‌ള്‍ വൈരുദ്ധ്യം!
പിറവി :
"ഒടുവിലിന്നു ഞാന്‍ പേറ്റുനോവില്ലാതെ
പ്രസവിച്ചയാദ്യ വ്യക്തി "

സ‌ത്യം :
"പിറവിയുടെ വേദനയില്‍ ഭൂമിക്കൊരവകാശികൂടി "

പിറവിയില്‍ വേദ‌ന‌യുണ്ടെന്നത് "സ‌ത്യം". ചുമ്മാ.. ഇല്ലെന്നൊക്കെ പ‌റേണ്ട കാര്യമുണ്ടോ?

നിരാശപ്പെടാതെ ആലോചിച്ച് ആറ്റിക്കുറുക്കിയെഴുതിയാല്‍ ബുദ്ധിയുള്ള സ്വപ്‌ന‌ങ്ങ‌ള്‍, അപൂര്‍ണ്ണമെന്ന് തോന്നുന്ന ജീവിതത്തിന്‌ അ‌ര്‍ത്ഥം ന‌ല്‍കും.
തെറ്റിപ്പ‌റഞ്ഞെങ്കില്‍ ക്ഷമിച്ചുക‌ള കേട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വപ്നങ്ങളുടെ പിറവിയില്‍ വെദനയില്ല.


പക്ഷെ, മനുഷ്യപ്പിറവി വേദനയോടെയാണ്‌.പിറവികൊണ്ടാരും അപൂര്‍ണ്ണമാകുന്നില്ല.പിന്നീടുള്ള ജീവിതയാത്രയില്‍ അപൂര്‍ണ്ണത പലപ്പോഴും അവന്റെ സഹയാത്രികനാകുന്നു