Monday, October 15, 2007

യാഥാര്‍ത്ഥ്യം

പഴകിയ കടലാസ്സിലെ തെളിയാത്ത അക്ഷര-
ങ്ങള്‍ക്കര്‍ത്ഥം തേടുന്ന ഞാനെന്തു വിഡ്ഡി!
നാളെയില്ലെങ്കിലിന്നലെകളില്ലെന്ന സത്യത്തിന്റെ

യുച്ചിയില്‍ പടര്‍ന്ന ചുവപ്പുമഷിയില്‍
ശൂന്യമായെന്തോ മറഞ്ഞിരിപ്പുണ്ട്‌
ആയുസ്സിനിയും നീട്ടരുതെന്നു കേഴും മനസ്സില്‍
മൃതിയടഞ്ഞ പ്രതീക്ഷകള്‍ക്കന്ത്യ ബലിയേകാം,
ചിതാഭസ്മം ഗംഗയിലൊഴുക്കാം,വേണ്ട
ഒരു കണ്ണീര്‍പ്പുഴ തീര്‍ത്തുതരാം
കാലം മായ്ക്കുന്ന നഷ്ടങ്ങളുടെ കലണ്ടറില്‍
നെരിപ്പോടുകള്‍ എരിഞ്ഞമരണം
ജീവിതത്തിന്റെ ഗന്ധം ഝടുതിയില്‍
ജന്മങ്ങളെപ്പോല്‍ മറയുകയാണ്‌
അവശേഷിക്കുന്നത്‌ മരവിപ്പു മാത്രം
വീണ്ടുമെല്ലാത്തിനും ഹരിശ്രീ കുറിക്കണം
അടിത്തറയായി ശവപ്പറമ്പുണ്ട്‌
വെളിച്ചത്തിനു കനലെരിയുന്ന ഹൃദയം
കാവലിന്‌ വഴി തെറ്റിയ ആത്മാവ്‌
എല്ലാം ശാന്തം,വന്യമായ മൂകത
കൈവിട്ടുപോയ മൂല്യങ്ങളെത്തേടി

പ്രയാണമാരംഭിക്കാം...

8 comments:

ജ്വാല said...

എന്ത്നിത്ര ദുഖം!

സുഖദുഖ്ങളുടെ ദ്വന്ദ്ങളില്‍ നിന്നും അതീതമാണു ശാന്തി.അതാണു ആത്മ ധര്‍മ്മം.

അതാണു തല്‍സ്വരൂപം.

അതൂകൊണ്ടു ശുഭ മാനസം കൈവിടാതെ...

എഴുതുന്നതു പാരൊപകാരമായി ഭവിക്കട്ടെ..

ജ്വാല said...

എന്ത്നിത്ര ദുഖം!

സുഖദുഖ്ങളുടെ ദ്വന്ദ്ങളില്‍ നിന്നും അതീതമാണു ശാന്തി.അതാണു ആത്മ ധര്‍മ്മം.

അതാണു തല്‍സ്വരൂപം.

അതൂകൊണ്ടു ശുഭ മാനസം കൈവിടാതെ...

എഴുതുന്നതു പാരൊപകാരമായി ഭവിക്കട്ടെ..

സുല്‍ |Sul said...

പ്രിയ
ബൂലോഗത്തേക്ക് സ്വാഗതം.
കവിത നന്നായിരിക്കുന്നു.
“വീണ്ടുമെല്ലാത്തിനും ഹരിശ്രീ കുറിക്കണം
അതു തന്നെയാവട്ടെ ഇനി‍ നിന്‍ മന്ത്രണം“

സ്നേഹത്തോടെ
സുല്‍

ക്രിസ്‌വിന്‍ said...

നല്ല ആശയം

Anonymous said...

നന്നായിട്ടുണ്ട്... നല്ല വരികള്‍‌

Aneesh Nambiar said...

kavitha nannayittundu. ellam ddukam pole. enthinu vishamikkunnu? enthinu vilaapam. santhoshmulla kavithakal

ezhutuka.............

nabacker said...

sorry if im flatter u.
ur a poet
u have poetic impuls
dont waste it
this is not im joking

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

യാഥാര്‍ത്യങ്ങളുടെ ലോകം എന്നും മനസ്സില്‍ നെരിപ്പോടാണല്ലോ?
നല്ല ആഖ്യാനം. തുടരട്ടെ..........